Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ മുസ്ലിംവിരുദ്ധനല്ല, രാഷ്ട്രീയത്തിൽ ഇറങ്ങുകയുമില്ല; രാജീവ് വധത്തിലെ കോൺഗ്രസുകാരുടെ പങ്കിനെ കുറിച്ചുള്ള പ്രസ്താവനയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചത്: മേജർ രവി മറുനാടൻ മലയാളിയോട് പറഞ്ഞത്

ഞാൻ മുസ്ലിംവിരുദ്ധനല്ല, രാഷ്ട്രീയത്തിൽ ഇറങ്ങുകയുമില്ല; രാജീവ് വധത്തിലെ കോൺഗ്രസുകാരുടെ പങ്കിനെ കുറിച്ചുള്ള പ്രസ്താവനയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചത്: മേജർ രവി മറുനാടൻ മലയാളിയോട് പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂഡൽഹിയിൽ നടന്ന ഹിന്ദു കോൺഗ്രസിൽ പങ്കെടുത്ത സംവിധായകൻ മേജർ രവി മുസ്ലിംവിരുദ്ധ പ്രസ്താവന നടത്തിയെന്ന വിധത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ഹിന്ദു വികാരം ഉൾക്കൊണ്ടാണ് താൻ അഞ്ച് സിനിമകളും നിർമ്മിച്ചതെന്നും മേജർ രവി പ്രസ്താവന നടത്തിയെന്നത് സോഷ്യൽ മീഡിയയിൽ വൻ വിവാദത്തിന് വഴിവെക്കുകയുണ്ടായി. ഫേസ്‌ബുക്കിലൂടെ ഇതോടെ സംവിധായകനെ അപഹസിക്കുന്ന വിധത്തിലാണ് നിരവധി പോസ്റ്റുകളും വന്നു.

വർഗ്ഗീയവിഷം ചീറ്റുന്ന മേജർ രവി, ഒരു വർഗ്ഗീയവാദിയാനെന്നും, അയാളുടെ സിനിമകൾ ബഹിഷ്‌ക്കരിക്കണമേന്നുവരെ ആവശ്യങ്ങൾ ഉയർന്നു. ലോകത്തിലെ മുഴുവൻ വിവരങ്ങളും നമുക്ക് നൽകുന്ന വിക്കിപീഡിയയിൽ പോലും മേജർ രവിയെ കളിയാക്കിക്കൊണ്ട് മലയാളികൾ ഇടപെട്ടു. വിക്കി പീഡിയയിൽ മേജർ രവിയെ മേജർ കുക്കാക്കിക്കൊണ്ട് ചിലർ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഇത്തരത്തിൽ നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ ആക്രമണങ്ങൾ നേരിടുമ്പോൾ യഥാർത്ഥത്തിൽ നടന്നതെന്തെന്ന് മേജർ രവി മറുനാടൻ മലയാളിയോട് വിശദീകരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

ഡൽഹിയിൽ നടന്ന ഹിന്ദു കോൺഗ്രസിൽ താൻ മുസ്ലിംവിരുദ്ധമായി യാതൊന്നും സംസാരിച്ചിരുന്നില്ല. മുസ്ലീങ്ങൾ രാജ്യസ്‌നേഹികളാണെന്നാണ് ഞാൻ പറഞ്ഞത്. തന്റെ പ്രസംഗത്തിലെ പ്രധാനഭാഗം രാജീവ് ഗാന്ധി വധത്തെ സംബന്ധിച്ചായിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് എങ്ങനെയെന്നറിയാൻ കോൺഗ്രസ് നേതാക്കളോട് ചോദിച്ചാൽ മതിയെന്നായിരുന്നു താൻ പറഞ്ഞത്. രാജീവ് മരിക്കുമ്പോൾ കൂടെ മുതിർന്ന കോൺഗ്രസ് നേതാക്കളാരും കൊല്ലപ്പെട്ടില്ലെന്ന വസ്തുതയാണ് താൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് വാർത്ത മുസ്ലിം വിരുദ്ധമായി പറഞ്ഞുവെന്ന് പറഞ്ഞാണ് ഇന്ത്യാവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തത്. മനോരമയും മാതൃഭൂമിയും അടക്കമുള്ള മാദ്ധ്യമങ്ങൾ രാജീവ് ഗാന്ധി വധത്തെ കുറിച്ച് പറഞ്ഞതാണ് വാർത്തയാക്കിയത്. എന്നാൽ ഇന്ത്യാവിഷന്റെ ഭാഗത്തു നിന്നും തെറ്റായ തരത്തിൽ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. ഹിഡൺ അജണ്ടവച്ച് തന്നെ വർഗീയ വാദിയായി ചിത്രീകരിക്കുകയാണ് ചെയ്തത്.

മലപ്പുറത്തെയും കോഴിക്കോട്ടെയും മുസ്ലിംങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കാനാണ് താൻ സിനിമയെടുത്തതെന്നാണ് ഇന്ത്യാവിഷൻ പ്രചരിപ്പിച്ചത്. ഇത് തന്നെ തീർത്തും വേദനിപ്പിച്ചു. താൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ചാനൽ എന്തുകൊണ്ടാണ് പറഞ്ഞ ഭാഗങ്ങൾ പുറത്തുവിടാത്തത്. അവർ താൻ പറഞ്ഞ ഭാഗങ്ങൾ പുറത്തുവിടട്ടെ. എന്റെ പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും താൻ ശേഖരിക്കുന്നുണ്ട്. ഇത് കിട്ടിയ ശേഷം ചാനലിനെതിരെ നിയമനടപടിയെകുറിച്ച് ചിന്തിക്കും. ശമ്പളം കൊടുക്കാൻ കാശില്ലാതെ കഷ്ടപ്പെടുന്ന ചാനലിനെതിരെ കേസ് കൊടുത്തിട്ട് കാര്യമുണ്ടോയെന്ന് അറിയില്ല. സിനിമ പുറത്തിറങ്ങിയാൽ അടുത്ത ദിവസം തന്നെ മോശം റിവ്യൂ എഴുതി പ്രസിദ്ധീകരിക്കുന്ന ഇന്ത്യാവിഷൻ മോശം പ്രവർത്തിയാണ് ചെയ്യുന്നത്. ഇങ്ങനെ നെഗറ്റീവ് പബ്ലിസിറ്റിയാണ് ഇന്ത്യാവിഷൻ ആഗ്രഹിക്കുന്നത്. ഓൺലൈൻ മാദ്ധ്യമങ്ങളിൽ തന്നെ മോശം പ്രവണത സൃഷ്ടിക്കുകയാണ് ഇന്ത്യാവിഷൻ ചെയ്തത്.

മുസ്ലിംങ്ങൾ രാജ്യസ്‌നേഹികളാണെന്നാണാണ് താൻ പ്രസംഗത്തിൽ പറഞ്ഞത്. മുസ്ലീങ്ങളെ രാജ്യദ്രോഹികളാക്കി കൊണ്ടുള്ള പ്രചരണത്തെ പ്രതിരോധിക്കുന്ന വിധത്തിലായിരുന്നു തന്റെ വാക്കുകൾ. എന്നാൽ മുസ്ലിംങ്ങളെ ഇന്ത്യൻ മുസ്ലിം എന്നതിന് പകരം ഇന്ത്യൻസ് എന്ന് പറയുന്നതല്ലേ നല്ലതെന്നാണ് താൻ പറഞ്ഞത്. എന്നാൽ തന്റെ വാക്കുകളെ വളച്ചൊടിച്ചാണ് ഓൺലൈൻ ലോകത്ത് വാർത്ത പ്രചരിച്ചത്. ഇതിന്റെ രാഷ്ട്രീയ നേട്ടം നേടുന്നത് കോൺഗ്രസാണ്. രാജീവ് ഗാന്ധി വധത്തിൽ പുനരന്വേഷണം അടക്കമുള്ള കാര്യങ്ങൾ വന്നേക്കാമെന്ന സാധ്യത ഇല്ലാതാക്കുകയാണ് ഇത്തരം പ്രചരണങ്ങളോടെ ചെയ്തത്.

താൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും മത്സരിക്കുമെന്നുമാണ് മറ്റ് പ്രചരണങ്ങൾ. എന്നാർ തന്റെ വഴി രാഷ്ട്രീയമല്ല. ബിജെപിക്ക് വേണ്ടി മത്സരിക്കാനുമില്ല. സമുദായ സൗഹാർദ്ദത്തിന് ഉതകുന്ന വിധത്തിലാണ് ഞാൻ സിനിമകൾ ഒരുക്കിയത്. ദേശീയതയിൽ ഊന്നിയതായിരുന്നു ഇത്. മുസ്ലിം സമൂഹത്തിന് എതിരായി പ്രസ്താവന ഇറക്കിയെന്ന വാർത്തകേട്ട് നിരവധി പേർ എന്നെ ഫോണിൽ വിളിച്ചിരുന്നു. ഇവരോടെ താൻ എന്താണ് സംസാരിച്ചതെന്ന കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ ഫേസ്‌ബുക്കിലും നിലപാട് വ്യക്തമാക്കി പോസ്റ്റിട്ടിരുന്നു. ഇതോടെ വിമർശനം ഉന്നയിച്ച പലരും കാര്യങ്ങൾ മനസിലാക്കി പിന്തിരിഞ്ഞിട്ടുണ്ട്.- മേജർ രവി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP