ട്രാൻസ്ജെൻഡേഴ്സ് സെക്സ് വർക്കേഴ്സാണ്, അവർക്ക് യാതൊരുവിധ കഴിവുകളും ഇല്ല എന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട്; ആദ്യകാലത്ത് മിക്ക സിനിമ സെറ്റുകളിൽ നിന്നും ഞാൻ മാറിയിരുന്ന് കരയേണ്ടി വന്നിട്ടുണ്ട്; പക്ഷെ അതൊക്കെ ഞാൻ തരണം ചെയ്തു; ഇന്ന് ഭാവനയും, പ്രിയാമണിയും, മംമ്താ മോഹൻദാസും, രമ്യ നമ്പീശനുമെല്ലാം അടുത്ത സുഹൃത്തുക്കൾ; ഒന്നുതൊട്ടാൽ ഏത് പെണ്ണിനെ സുന്ദരിയാക്കാൻ കഴിയുന്ന മേക്കപ്പ് ആർട്ടിസറ്റ് രഞ്ജു രഞ്ജിമാറിന്റെ വിശേഷങ്ങളിലേക്ക്

സുവർണ്ണ പി എസ്
ദക്ഷിണേന്ത്യയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മേ്ക്കപ്പ് ഫീൽഡിൽ വളരെയധികം തിരക്കുള്ള രഞ്ജുവിന് ആരാധകരും ഏറെയാണ്. രഞ്ജു കൈ തൊട്ടാൽ ഏത് പെണ്ണും സുന്ദരിയാവും എന്നൊരു ധാരണയും പൊതുവേയുണ്ട്. ട്രാൻസ് ജെൻഡറായതുകൊണ്ട് തന്നെ ഒരുപാട് കഷ്ട്പ്പാടുകൾ സഹിച്ചാണ് രഞ്ജു ഇന്ന് കാണുന്ന നിലയിലെത്തിയത്. ഇപ്പോൾ ഒരു പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമല്ല രഞ്ജു ധ്വയ ട്രാൻസ് ജെൻഡേഴ്സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി കൂടെയാണ്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷനിലെയും വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രഞ്ജു..
- ഇന്നത്തെ രഞ്ജു രഞ്ജിമാർ എന്ന മെയ്ക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ എന്താണ് തോന്നുന്നത്?
ഒരു തിരുത്തോട് കൂടെ തുടങ്ങാം. സെലിബ്രിറ്റികൾ എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു സിറ്റുവേഷൻ എന്ന് പറയുന്നത്, അത് വെറുതെ പറയുന്നതാണ്. അതൊക്കെ വെറുതെ ഭംഗി വാക്ക് പറയുന്നതാണ്. കാരണം ഇപ്പോഴത്തെ കാലത്ത് ഒരു മേ്ക്കപ്പ് ആർട്ടിസ്റ്റ് അല്ലെങ്കിൽ മറ്റൊരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ അവെയിലബിളിറ്റിയുണ്ട്. പക്ഷെ ഞാനുമായി ചേർന്ന് നിൽക്കുന്ന ചില ആർട്ടിസ്റ്റുകൾ ഉണ്ട്. അവർ എന്റെ ഡേറ്റ് ഇംപോർട്ടന്റ് കൊടുക്കുന്നവരാണ്. അങ്ങനെ എല്ലാ സെലിബ്രിറ്റികളും ആർട്ടിസ്റ്റുകളും അങ്ങനെയല്ല.
പിന്നെ തിരിഞ്ഞ് നോക്കുമ്പോൾ അഭിമാനം, സന്തോഷം. എന്താണ് പറയേണ്ടതെന്ന് അറിയില്ല. കാരണം എന്താണെന്ന് വച്ചാൽ പാർശവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിൽ നിന്നുകൊണ്ട് ഞാൻ ഇവിടം വരെ എത്തിയെന്ന് പറയുമ്പോൾ തന്നെ, എനിക്ക് അറിയില്ല മറ്റുള്ളവരുടെ ജീവിത രീതി വെച്ച് താരതമ്യം ചെയ്യുമ്പോൾ എ ആം സോ ലക്കി പേഴ്സൺ.
- രഞ്ജു രഞ്ജിമാർ എന്ന പേരിനെ കുറിച്ച് ?
സത്യത്തിൽ അത് രഞ്ജു രഞ്ജിമ എന്നൊരു ക്രിയേഷൻ നടന്നതായിരുന്നു. അൺഫോർച്ചുനേറ്റിലി ക്രിയേറ്റ് ചെയ്ത സമയം രഞ്ജിമായുടെ അപ്പുറത്ത് ഒരു ആർ കയറി വന്നു. അപ്പോൾ അങ്ങനെ അത് ജോയിന്റ് ആയതാണ്, രഞ്ജു രഞ്ജിമാർ എന്നുള്ളത്. ഞാൻ രഞ്ജു രഞ്ജിമ എന്നൊരു ഐഡി ക്രിയേറ്റ് ചെയ്തതായിരുന്നു. അപ്പോൾ ആക്സിഡന്റിലി സംഭവിച്ചതാണ് പക്ഷെ ലക്കായി എന്ന് തോന്നുന്നു. കാരണം എവിടെ ചെല്ലുമ്പോഴും ഒരു വെറൈറ്റി പേര് പോലെ സഭ്യസാജി , മനീഷ് മൽഹോത്ര എന്നെല്ലാം പറയുന്നത് പോലെ രഞ്ജു രഞ്ജിമാർ എന്നുള്ള പേര് വേറിട്ട് നിൽക്കുന്നു.
- കുടുംബം, സ്വദേശം, പഠനം ?
കൊല്ലം ജില്ലയിലാണ് ഞാൻ ജനിച്ചത്. പുന്തളത്താഴം എന്ന് പറയുന്ന സ്ഥലത്ത്. അച്ഛന്റെയും അമ്മയുടെയും നാല് മക്കളിൽ ഏറ്റവും ഇളയ അംഗമായിരുന്നു ഞാൻ. ഞങ്ങളെ പറ്റി തന്നെ പറയുന്നത് പോലെ ആൺ ശരീരത്തിൽ ജീവിച്ച ഒരു പെൺമനസ് ആയിരുന്നു. ഒരു സാധാരണ കുടുംബം, സാധാരണയിലും സാധാരണ കുടുംബമായിരുന്നു എന്റേത്. പഠിച്ചത് ഗവൺമെന്റ് മീനാക്ഷി വിലാസം സ്ക്കൂളിലാണ്, പുന്തളത്താഴത്ത്. അത് കഴിഞ്ഞ പ്രീ ഡിഗ്രിക്ക് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ പഠിച്ചു. അതിന് ശേഷം എറണാകുളത്തേയ്ക്ക് വന്നു.
- മേക്കപ്പ് എന്ന ഫീൽഡിനോട് എപ്പോൾ മുതലാണ് ഇഷ്ടം തോന്നി തുടങ്ങിയത്?
അതൊരു മേക്കപ്പ് ആണോ എന്ന് എനിക്ക് അറിയില്ല. കാരണം എന്റെ ഒക്കെ ഒരു കാലഘട്ടത്തിൽ അണിഞ്ഞൊരുങ്ങുക എന്നതാണ്. മേക്കപ്പ് എന്നൊരു വാക്ക് പോലും ഞാൻ കേട്ടിട്ടില്ല. അപ്പോൾ അണിഞ്ഞൊരുങ്ങി. ആരാണ് ഒരുക്കുന്നത്, എങ്ങനെയാണ് ഒരുങ്ങുന്നത് എന്നുള്ള ഒരു അടിസ്ഥാനത്തിൽ നിന്ന് കൊണ്ടാണ് ഞാൻ തനിയെ എന്റെ കണ്ണും പുരുകവും എഴുതാൻ തുടങ്ങും. അങ്ങനെ എന്റെ ചേച്ചിയുടെ കുട്ടികൾക്ക് ഐബ്രോസ് ഒക്കെ ചെയ്തുകൊടുക്കും, അവരെ കുളിപ്പിച്ച് ഒരുക്കുന്നത്. ഒരുപക്ഷേ അതായിരിക്കാം എന്റെ ജീവിതത്തിലെ ആദ്യത്തെ മേ്ക്കപ്പ് എന്ന് പറയുന്നത്. ആ മേക്കപ്പ് ഇത്രയും വലിയ ഒരു ഫീൽഡ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ അണിഞ്ഞൊരുങ്ങാൻ എനിക്ക് വലിയ ഇൻഡ്രസ്റ്റായിരുന്നു. പലപ്പോഴും എനിക്ക് അധികമായി ഒരുങ്ങാൻ പറ്റാത്തതുകൊണ്ടായിരുന്നു ഞാൻ എന്റെ ചേച്ചിയുടെ പെൺമക്കളെയും ചേട്ടന്റെ മകളെയും ബന്ധുക്കളുടെ മക്കളെയൊക്കെ, പെൺകുട്ടികൾ എല്ലാവരെയും ഞാൻ വൈകിട്ട് കുളിപ്പിച്ച് ഒരുക്കി അവർക്ക് മുല്ലപ്പൂവൊക്കെ ചൂടി കൊടുത്ത്, അവരെ നന്നായി സുന്ദരിയായി ഒരുക്കി നിർത്തുന്നത് ഞാനായിരുന്നു. അതാണ് എന്റെ മേക്കപ്പിന്റെ ബാക്ക്ഗ്രൗണ്ട്.
- ഈ ഫീൽഡിൽ വന്നതിന് ശേഷം ആദ്യം ആരെയാണ് മേക്കപ്പ് ചെയ്യുന്നത്?
എന്റെ ഓർമ്മ ശരിയാണെങ്കിൽ ലാൽജോസ് സാറിനാണ്, ഞാൻ ആദ്യം ഒരു മെയിൽ ഫേസിലാണ് മെയ്ക്കപ്പ് ചെയ്യുന്നത്. അതിന് ശേഷം ജ്യോതിർമയിയുടെ കൂടെയായി. രഞജു രഞ്ജിമാർ എന്ന് പറയുന്ന ഒരു വ്യക്തി ഈ സീറ്റിൽ ഇരിക്കാൻ ഒരു മൂല കാരണം ജ്യോതിർമയ് ആണ്. ജ്യോതിർമയ് കൂടി കൈവെച്ചതുകൊണ്ടാണ് രഞജു രഞജിമാർ എന്ന മേ്ക്കപ്പ് ആർട്ടിസ്റ്റ് പിറന്നത്.
- റിമി ടോമിയുമായുള്ള സൗഹൃദം?
ഞാനും റിമിയും ഒരേ നക്ഷത്രമാണ്. അപ്പോൾ ഞങ്ങളുടെ വേവ് ലെങ്ത്തുകൾ ഏകദേശം ഒരുപോലെയാണ്. പിന്നെ അതിനേക്കാൾ ഉപരി ഞാൻ കൂടുതലും എന്റെ പൊട്ടത്തരങ്ങൾ പറയുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്യും. റിമിയും അതുപോലെ തന്നെയാണ്. റിമി ഈ ചാനലിലൊക്കെ കാണുന്നത് പോലെ തന്നെ പൊട്ടത്തരങ്ങൾ കാണിക്കുകയും ചെയ്യുകയും ചെയ്യുന്ന ഒരാളാണ്. ചാനലിൽ വന്നിട്ട് വെറുതെ ഇങ്ങനെ പറയുന്ന ഒരാൾ അല്ല. റിമിയുടെ നേച്ചർ അങ്ങനെ തന്നെയാണ്. അപ്പോൾ എന്റെ ഒരു ക്യാരക്ടറും റിമിയുടെ ക്യാരക്ടറും തമ്മിൽ വളരെ സിമിലാരിറ്റി ഉണ്ട്. അപ്പോൾ അതുകൊണ്ടായിരിക്കാം ഞാനും റിമിയും തമ്മിൽ നല്ല കെമിസ്ട്രിയായിട്ട് തോന്നുന്നത്. പിന്നെ രമ്യാ നമ്പീശൻ ആണെന്നുണ്ടെങ്കിലും, രമ്യ നമ്പീശന്റെ മുന്നിൽ ഞാൻ എന്റെ ആക്ടിങ്ങും കോപ്രായങ്ങളും എല്ലാം കാണിക്കും. അതുപോലെ പ്രീയാമണിയുമായി വർക്ക് ചെയ്യുമ്പോൾ മേക്കപ്പ് റൂമിൽ കാണിക്കുന്ന കോപ്രായങ്ങൾ. അതൊക്കെ ഞങ്ങളുടെയൊക്കെ ഇടയിൽ നിൽക്കുന്നതാണ്. പിന്നെ മംമ്ത മോഹൻദാസുമായി വർക്ക് ചെയ്യുന്ന സമയം മംമ്തയും ഞാനും തമ്മിൽ സംസാരിക്കുന്ന ചില ടോപ്പിക്കുകൾ. അത് വളരെ ആധികാരികമായിട്ടുള്ള, വളരെ ഹൈ ലെവലിലേയ്ക്ക് പോവുന്ന ടോപ്പിക്കുകളായിരിക്കും ഞാനും മംമ്തയും തമ്മിൽ സംസാരിക്കുക. അതുപോലെ ഞാനും ഭാവനയും തമ്മിലുള്ള സിറ്റുവേഷൻ എന്ന് പറഞ്ഞ് കഴിഞ്ഞാൽ അവിടെ രണ്ട് പ്രാന്ത് പിടിച്ച് ആളുകൾ ഒരുമിച്ച് കൂടിയാൽ എങ്ങനെയിരിക്കും എന്നതാണ് ഞാനും ഭാവനയും തമ്മിൽ കൂടിയാൽ. അങ്ങനെ ഓരോ ആർട്ടിസ്റ്റുകളുടെ കൂടെ ചേരുമ്പോൾ ഓരോ ഓരോ എക്്സ്പീരിയൻസാണ്. അപ്പോൾ അതുകൊണ്ട് എനിക്ക് ആരാണ് എന്റെ ലൈഫിൽ ഇംപോർട്ടന്റ് എന്ന് പറയാൻ പറ്റില്ല. പറയുന്നത് ശരിയുമല്ല.
- ബ്രൈഡൽ മേക്കപ്പും സെലിബ്രിറ്റി മെയ്ക്കപ്പും തമ്മിലുള്ള വ്യത്യാസം ?
ഇപ്പോൾ ഒരു കല്ല്യാണ മേക്കപ്പ് എന്ന് പറയുന്നത് ഒരു വധുവിനെ അണിയിച്ചൊരുക്കിയ സമയം മുതൽ നമുക്ക് അഭിപ്രായങ്ങൾ വരും. കസിൻസിന്റെ അടുത്ത് നിന്ന്, അച്ഛൻ, അമ്മ, സഹോദരിമാർ, അങ്ങനെ അവിടെ ഓരോരുത്തരുടെയും. പക്ഷെ നമ്മൾ സിനിമയിൽ ഒരു വർക്ക് ചെയ്യുമ്പോൾ ആ ക്രൂ അപ്പോൾ കാണുന്നു. ചിലർ പറയും നന്നായിട്ടുണ്ട് എന്ന്. പക്ഷെ ആ സിനിമ സ്ക്രീനിൽ വരുമ്പോഴാണ് നമ്മുടെ മേ്ക്കപ്പ് എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയുന്നത്. അത് ഒരുപക്ഷേ ആറുമാസം, ചിലപ്പോൾ മൂന്ന് മാസം പിടിക്കും, ചിലപ്പോൾ ഒരു വർഷം പിടിക്കും. പക്ഷെ ഒരു കല്ല്യാണ മേക്കപ്പ് എന്ന് പറയുന്നത് സ്പ്പോട്ടിൽ നമുക്ക് റിയാക്ഷൻ കിട്ടും. അപ്പോൾ നമ്മുടെ വർക്ക് എത്രത്തോളം നന്നാക്കണം എന്നുള്ളതിനെ പറ്റി നമുക്ക് ഒരു ഐഡിയ കിട്ടും. കാരണം എവിടെയെങ്കിലും നമുക്ക് ഒരു വീഴ്ച്ച പറ്റിയാൽ അടുത്ത വർക്കിന് നമുക്ക് സക്സസ് ആക്കാം എന്നുള്ള ഒരു ഐഡിയ കിട്ടും. അപ്പോൾ വെഡ്ഡിങ്ങ് മെയ്ക്കപ്പും സിനിമ മെയ്ക്കപ്പും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. സിനിമ എന്ന് പറയുന്നത് ഒരു ക്യാമറയ്ക്കുള്ളിലെ നേച്ചറിൽ നിൽക്കുന്നതാണ്. വെഡ്ഡിങ്ങ് എന്ന് പറയുമ്പോൾ അവരെ എത്രത്തോളം എക്സാബിലേറ്റ് ചെയ്യണം അത്രത്തോളം ചെയ്യണം. അവരെ മുഴുവനായും ഡിഫൈൻ ചെയ്ത് കാണിക്കണം. അതാണ് വെഡ്ഡിങ്ങ് മെയ്ക്കപ്പ് എന്ന് പറയുന്നത്. സിനിമ എന്ന് പറയുന്നത് ഒരു ക്യാരക്ടറിന്റെ അകത്ത് നിൽക്കുന്നത് ആണല്ലോ.
- ട്രാൻസ് ജെൻഡർ വിഭാഗത്തോടുള്ള പൊതു സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ എന്തെല്ലാം മാറ്റങ്ങളാണ് വരേണ്ടത് ?
സൊസൈറ്റിയുടെ കാഴ്ച്ചപ്പാട് അങ്ങനെ തന്നെ നിലനിൽക്കുകയെയുള്ളൂ. സൊസൈറ്റി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള റൈറ്റ് സൊസൈറ്റിക്കാണ്. നമ്മൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള റൈറ്റ് നമുക്കും ഉണ്ട്. പക്ഷെ എല്ലാത്തിനും മൂല കാരണം എന്ന് പറയുന്നത് ഒരു കുടുംബമാണ്. ആ കുടുംബത്തിന്റെ ഒരു ഷെൽട്ടറും, സപ്പോർട്ടും നമുക്ക് കിട്ടാതെ വരുമ്പോൾ നമുക്ക് സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് വരുന്ന അവഗണന എന്ന് പറയുന്നതിനെ നമുക്ക് ഒന്നും പറയാൻ പറ്റില്ല. എതിർത്ത് പറയാൻ പറ്റില്ല. ഇപ്പോൾ എന്റെ അവസ്ഥ എന്ന് പറഞ്ഞ് കഴിഞ്ഞാൽ ഞാൻ അനുഭവിച്ചത് പോലെ ആയിരിക്കില്ല മറ്റൊരു ട്രാൻസ് വ്യക്തി അനുഭവിക്കുന്നത്. അയാൾ അനുഭവിച്ചത് പോലെയായിരിക്കില്ല മറ്റൊരാൾ അനുഭവിച്ചത്. അപ്പോൾ ഓരോരുത്തരും ഡിഫറന്റ് കൈൻഡ് ഓഫ് ലൈഫിൽ നിന്ന് വരുന്നവരാണ്. അപ്പോൾ നോർത്ത് ഇന്ത്യയിലൊക്കെ ഒരുപാട് ട്രാൻസ് ജെൻഡേഴ്സിനെയൊക്കെ കണ്ട് എക്സ്പീരിയൻസ്് ആയിട്ടുള്ള മലയാളികളാണ് പ്രത്യേകിച്ച് നമ്മുടെ നാട്ടുകാർ. അപ്പോൾ അവർ ട്രെയിനിൽ ഒക്കെ പോകുമ്പോൾ കണ്ട കാഴ്ച്ചകളും, മറ്റുള്ള സ്ഥലങ്ങളിൽ മറ്റ് അന്യ സംസ്ഥാനങ്ങളിൽ ഒക്കെ നടന്നിട്ടുള്ള ഇൻസിഡന്റുകളൊക്കെ കോർത്തിണക്കി കൊണ്ടാണ് ഇവർ ട്രാൻസ് ജെൻഡേഴ്സിനെ മൊത്തത്തിൽ വിലയിരുത്തിയിരിക്കുന്നത്. ഇവരുടെ ചിന്ത ട്രാൻസ് ജെൻഡേഴ്സ് സെക്സ് വർക്കേഴ്സാണ്. അവർ കടകളിലെല്ലാം പോയി കൈയടിച്ച് പൈസ വാങ്ങുന്നവരാണ്. അവർക്ക് യാതൊരുവിധ സ്കില്ലും ഇല്ല ടാലെൻഡും ഇല്ല എന്നെല്ലാം ചിന്തിക്കുന്ന ഒരു വിഭാഗത്തന് ഇടയിലാണ് നമ്മൾ ജീവിക്കുന്നത്.
പക്ഷെ ഒരു കാര്യം സൊസൈറ്റി ചിന്തിക്കേണ്ടത് ഈ പറഞ്ഞ കഴിവുകളും സ്ക്കില്ലുകളും ടാലെൻഡും എല്ലാം ഞങ്ങളിൽ ഉണ്ട് എന്നുള്ളതാണ്. പക്ഷെ ഇതിന്റെയെല്ലാം മൂല കാരണം ഫാമിലിയാണ്. നമ്മുടെ ഫാമിലിയിൽ ഇപ്പോൾ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ അച്ഛനും അമ്മയും എല്ലാവരും വലുതായി സ്വപ്നം കാണാൻ തുടങ്ങും. എന്റെ കുഞ്ഞിനെ എനിക്ക് പഠിപ്പിച്ച് വലിയ നിലയിൽ എത്തിക്കണം. അതാക്കണം, ഇതാക്കണം എന്നെല്ലാമുള്ള രീതിയിൽ അവർ ചിന്തിച്ച് കൂട്ടിക്കൊണ്ട് പണം കടമെടുത്ത് പോലും, വീടും പറമ്പും വിറ്റ് പോലും ചില കുട്ടികളെ പഠിപ്പിച്ച് ഉന്നത നിലയിലേയ്ക്ക് എത്തിക്കാൻ കഷ്ടപ്പെടുന്ന മാതാപിതാക്കളെ നമ്മൾ കാണുന്നുണ്ട്. അപ്പോൾ ഈ ഒരു കുട്ടി എന്ന് പറയുന്ന ഒരു ട്രാൻസ് വ്യക്തിത്വം ഒരുപക്ഷേ ആ കുട്ടിയുടെ ഒരു ഐഡൻഡിറ്റി മനസിലാകുന്നത് ചിലപ്പോൾ ഒരു എട്ട്, ഒമ്പത്, പത്ത് വയസിലൊക്കെയായിരിക്കും. എനിക്ക് ഇങ്ങനെയൊരു ചെയിഞ്ച് ഉണ്ടോ ഞാനൊരു ഓപ്പോസിറ്റ് സെക്സിലുള്ള ആളോടാണ് എനിക്ക് കൂടുതൽ ഇൻഡ്രെസ്റ്റ് വരുന്നത്. ഞാൻ ഒരു സ്ത്രീയാണ് അല്ലെങ്കിൽ ഞാനൊരു പുരുഷനാണ് എന്നുള്ള ആ ഒരു ചിന്താഗതി ഇവർക്ക് വന്ന് തുടങ്ങും. മെയിൽ ക്യാരക്ടറിലേയ്ക്ക് മാറുന്ന ഒരാളാണെങ്കിൽ അവർക്ക് അതിന്റെതായ ഒരു ടെൻഡെൻസി വരും. ആ ടെൻഡെൻസി വരുമ്പോൾ ഇവർ ആകെയൊരു മെൻഡൽ ഡിപ്രെഷനിലായിരിക്കും. അവരുടെ വിദ്യാഭ്യാസം അവർക്ക് നല്ല രീതിയിൽ കൊണ്ടു പോകാൻ സാധിക്കില്ല.
അവരുടെ ഉള്ളിലുള്ള കലാരൂപങ്ങളെ അവർക്ക് വളർത്തിയെടുക്കാൻ സാധിക്കില്ല. അപ്പോൾ ഇതെല്ലാം കാണുമ്പോഴാണ് ഫാമിലിയാണ് ഇതിനെ എത്രത്തോളം അക്സെപ്റ്റ് ചെയ്ത് അവരെ കൂടെ നിർത്തണം എന്ന് മനസിലാകുന്നത് , അവരെ ചേർത്ത് പിടിക്കേണ്ടത് ഫാമിലിയായിരിക്കണം. ഫാമിലി ചെയ്യാത്തതുകൊണ്ട് ഈ കുട്ടികളെല്ലാം നാടും വീടും വിട്ട് പോവുകയാണ്. ഇത്രയും നാളും നോക്കി വളർത്തിയ, സ്നേഹിച്ച് വളർത്തിയ അച്ഛനും അമ്മയ്ക്കും എന്നെ വേണ്ട. എന്റെ ബന്ധുക്കൾക്ക് എന്നെ വേണ്ട പിന്നെ ഞാൻ എന്തിന് ഈ നാട്ടിൽ നിൽക്കണം എന്നുള്ള ചിന്തയിൽ നിന്നും ഇവർ നാടും വീടും വിട്ട് പോവുകയാണ്. എനിക്ക് തോന്നുന്നു 2014ന് ശേഷമാണ് കേരളത്തിൽ ട്രാൻസ്ജെൻഡേഴ്സിന്റെ വിസിബ്ലിറ്റി കൂടുതലായിട്ട് കണ്ട് തുടങ്ങിയത്. അത് നൽസാ ജഡ്ജിമെന്റിന് ശേഷമാണ്. സുപ്രീം കോടതി പുറപ്പെടുവിച്ച നൽസാ ജഡ്ജിമെന്റിന് ശേഷം ട്രാൻസ് ജെൻഡേഴ്സിന്റെ എണ്ണം കേരളത്തിൽ പെരുകി. പക്ഷെ അതിന് മുമ്പ്, വർഷാ വർഷങ്ങൾക്ക് കാലാ കാലങ്ങൾക്ക് മുമ്പ് ഇവിടെ ട്രാൻസ് ജെൻഡേഴ്സ് ജീവിച്ചിരുന്നിട്ടുണ്ട്.
പക്ഷെ അന്നെല്ലാം ഈ ഡിസ്ക്രിമിനേഷനും ഹരാസ്മെന്റും ഭയന്നിട്ട് ഓരോരുത്തരും ഓരോ സ്ഥലങ്ങളിലേയ്ക്കും കുടിയേറുകയായിരുന്നു. അപ്പോൾ അവർ പോയി കാണുകയും ചെയ്യുകയും ചെയ്യുന്ന ഒരു ഏരിയ ഉണ്ട് . ആരാണെന്ന് ഉണ്ടെങ്കിലും നമ്മൾ ഒരു ജീവിത സാഹചര്യത്തിൽ നിന്ന് മറ്റൊരു ജീവിത സാഹചര്യത്തിലേക്ക് പോവുമ്പോൾ നമ്മൾ എന്താണ് അവിടെ കാണുന്നത് അതാണ് നമ്മുടെ ജീവിത സാഹചര്യവുമായിട്ട് നമ്മൾ ഉൾക്കൊണ്ട് പോവുന്നത്. ചിലർ അതിൽ നിന്നെല്ലാം പിന്മാറി പോവുന്നവർ ഉണ്ട്. അപ്പോൾ ജനങ്ങൾ തെറ്റിധരിച്ച് വെച്ചിരിക്കുന്നത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ട്രാൻസ് ജെൻഡേഴ്സ് അവർ സെക്സ് വർക്കേഴ്സ്. അവർ അങ്ങനെയുള്ളവര് ഇങ്ങനെയുള്ളവര് . ഈ നമ്മളിലുള്ള കലാ ബോധങ്ങളെല്ലാം മേക്കപ്പാണെങ്കിലും പാട്ടാണെങ്കിലും ഡാൻസാണെങ്കിലും ഇതെല്ലാം ഒരു ഫോളോ വരുന്നൊരു ടൈം ഉണ്ട്. ആ ടൈമിൽ തന്നെ ഊതി കിടത്തുന്ന ഒരു പതിവായിരുന്നുനമ്മൾ കണ്ട് വന്നിരുന്നത്. അപ്പോൾ ആ ഒരു കാഴ്ച്ചപ്പാടാണ് ജനങ്ങൾ മാറ്റിയെടുക്കേണ്ടത്. ആണിനെ പോലെയും പെണ്ണിനെ പോലെയും തന്നെ എല്ലാം മൾട്ടി ടാലെൻഡഡ് ആയിട്ടുള്ള വ്യക്തിത്വങ്ങളാണ് ട്രാൻസ്ജെൻഡേഴ്സ് എന്ന് പറയുന്ന വ്യക്തിത്വങ്ങൾ. അപ്പോൾ അവരെ അക്സെപ്റ്റ് ചെയ്യാനുള്ള ഒരു മനസ് സൊസൈറ്റി കാണിച്ച് കഴിഞ്ഞാൽ ഇവിടെ തീരാവുന്ന പ്രശ്നങ്ങളെ കൂടുതലായി ഉള്ളൂ.
- ട്രാൻസ് ജെൻഡർ എന്ന നിലയിൽ ഉണ്ടായ മറക്കാനാവാത്ത അനുഭവം ?
മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ ഉണ്ട്. ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാട് ഒരുപാട് അനുഭവങ്ങൾ. മിക്ക സിനിമ സെറ്റുകളിൽ നിന്നും ഞാൻ യൂണിറ്റിലുള്ള ആളുകളുമായിട്ട് തല്ലുപിടിക്കേണ്ടി വന്നിട്ടുണ്ട്. മാറിയിരുന്ന് കരയേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ ഞാൻ തരണം ചെയ്തു. തരണം ചെയ്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ എന്റെ ജീവിതം എനിക്ക് മെച്ചപ്പെടുത്തണം എന്നുള്ള ആഗ്രഹം കൊണ്ട് തന്നെയാണ്. പക്ഷെ ഒരു സിനിമ സെറ്റിൽ നിന്ന് എനിക്ക് കരഞ്ഞുകൊണ്ട് ഇറങ്ങി പോവേണ്ട ഒരു അവസ്ഥ വന്നിട്ടുണ്ട്. ആ അവസ്ഥ എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്. കാരണം എനിക്ക് എന്റെ ജീവിതം ഇങ്ങനെയൊക്കെയായി, എനിക്ക് നല്ല രീതിയിൽ ജീവിക്കണം. അതിനുള്ള ഒരു ഏരിയ എനിക്ക് കണ്ടുപിടിക്കണം. അതെന്താണ് അതിനുള്ള പോംവഴി എന്ന് ചിന്തിച്ച് നിന്ന് ഞാൻ വന്നിരിക്കുന്ന ഒരു മേഖലയാണ്. അപ്പോൾ നമ്മൾ ഈ ഒരു മേഖലയിൽ ജീവിക്കണമെന്ന ഒരു മോഹത്തോടെ വരുമ്പോൾ നമ്മളെ ഒന്ന് സപ്പോർട്ട് ചെയ്യാതെ കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചൊരു വിഭാഗം ഇവിടെ ഉണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിക്കുന്നില്ല, ഇപ്പോൾ ബാധിക്കുന്നില്ല . അന്നത്തെ കാലഘട്ടത്തിൽ ഞാൻ ഒരുപാട് ചിന്തിച്ചിരുന്നു. അന്നത്തെ സിറ്റുവേഷനിൽ അദ്ദേഹത്തിന് എന്നോട് അങ്ങനെ പെരുമാറണമെന്ന് തോന്നി അങ്ങനെ പെരുമാറി അത്രേയുള്ളൂ. പക്ഷെ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാലോ അത്രേയുള്ളൂ.
- യാത്രകൾ?
യാത്ര എന്നുള്ള കാര്യം എനിക്ക് എപ്പോഴും എന്റെ മേ്ക്കപ്പുമായി ചേർന്ന് നിന്ന് യാത്ര ചെയ്യാൻ ഇഷ്ടമാണ്. അല്ലാതെ എനിക്ക് യാത്ര പോകാൻ ഇഷ്ടമല്ല. ഞാൻ ഒരുപാട് സ്ഥലങ്ങളിൽ. രാജ്യങ്ങളിലാണെങ്കിലും സംസ്ഥാനങ്ങളിലാണെങ്കിലും ഒക്കെ പോയിട്ടുണ്ടെങ്കിലും എനിക്ക് അവിടത്തെ കാഴ്ച്ച വസ്തുക്കൾ കാണാൻ പോകാൻ ഒട്ടും താൽപര്യം ഇല്ല. ഞാൻ പോയിട്ടും ഇല്ല. ഇനി ഭാവിയിൽ പോയെക്കാം അറിയില്ല. പക്ഷെ ഞാൻ ഏത് സ്ഥലത്ത് പോയാലും അവിടെ മെയ്ക്കപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ അതായിരിക്കും ഞാൻ ഇംപോർട്ടന്റ് കൊടുക്കുന്നത്. അല്ലാതെ എനിക്ക് ഇങ്ങനെ ടൂർ പോവാനും കാഴ്ച്ചകൾ കാണാൻ പോവാനും വലിയ താൽപര്യം ഇല്ല.
- വിശ്വാസം, ഭക്തി..?
എല്ലാം ദൈവത്തിൽ അർപ്പിച്ച് ജീവിക്കുന്ന ഒരാളല്ല. വിശ്വാസമുണ്ട്, എന്റെ വിശ്വാസത്തിന് ലിമിറ്റേഷൻ ഉണ്ട്. പക്ഷെ ഞാനൊരു തിരുത്തൽവാദി അല്ല, നിരീശ്വരവാദിയല്ല. ഞാനൊരു പൂർണ്ണ ഈശ്വരവാദി തന്നെയാണ്.
- ആരാധകർ, അനുഭവം..?
ഒരുപാട് ഉണ്ട്. ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാട്. ഇന്ന് രാവിലെ കൂടി എനിക്ക് ദുബായിയിൽ നിന്ന് ഒരു മെസേജ് വന്നിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്. മുടങ്ങാതെ കണ്ട ഇന്റെർവ്യൂസ് തന്നെ വീണ്ടും വീണ്ടും ഇരുന്ന് കാണും. ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. എന്നതിനേക്കാൾ ഉപരി പല കല്ല്യാണ പെൺകുട്ടികളും വിവാഹം നിശ്ചയിക്കുമ്പോൾ ഫസ്റ്റ് ആവർ ഹോൾ ബുക്ക് ചെയ്യലോ ഡ്രസ് എടുക്കലോ എന്നതിനേക്കാൾ ഉപരി എന്നെ മെയ്ക്കപ്പിനായി ബുക്ക് ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്. ഫോർ എക്സാംബിൾ ഈ അടുത്ത് തന്നെയുള്ള ഒരു കല്ല്യാണത്തിന്റെ ടീം വന്ന് പറഞ്ഞു, അച്ഛനാണ് എന്നോട് പറഞ്ഞത്, അവൾക്ക് വേറെ ഡിമാൻഡ് ഒന്നും ഇല്ലായിരുന്നു. വീട്ടുകാർ ആലോചിക്കുന്ന കല്ല്യാണമാണ് എന്താണെങ്കിലും കുഴപ്പമില്ലായിരുന്നു. രഞ്ജു രഞ്ജിമാർ എനിക്ക് മെയ്്ക്കപ്പ് ചെയ്യണം. അത് എനിക്ക് എങ്ങനെയെങ്കിലും അച്ഛൻ ബുക്ക് ചെയ്ത് തരണമെന്ന് പറഞ്ഞു. അതുപോലെ തന്നെ വേറെയൊരു കല്ല്യാണത്തിന്റെ ന്യൂസ്. ആ കുട്ടിയുടെ അമ്മ പറഞ്ഞതാണ്. ഇവളുടെ ഏറ്റവും വലിയ മൂന്ന് ഡ്രീംസ് എന്താണെന്നാൽ . ഇവൾക്ക് ഒരു ലൗവ് അഫെയർ ഉണ്ടായിരുന്നു. ഒന്ന് ആ കല്ല്യാണം തന്നെ നടത്തണം എന്നുള്ളതായിരുന്നു. രണ്ട് അവൾക്ക് എംബിഎയ്ക്ക് ഫസ്റ്റ് റാങ്ക് വാങ്ങണം എന്നുള്ളത്. മൂന്ന് കല്ല്യാണം ഉണ്ടെങ്കിൽ രഞ്ജു രഞ്ജിമാർ കല്ല്യാണത്തിന് മേക്കപ്പ് ചെയ്യണം. ഈ മൂന്ന് ഡ്രീംസ് മാത്രമേ അവളുടെ ജീവിതത്തിലുള്ളൂ. ഈ ഒരു മൂന്ന് കാര്യം മത്രമേ അവൾ സക്സസായി എടുത്തിട്ടുള്ളു. നമ്മൾ അങ്ങനെയൊക്കെ കേൾക്കുമ്പോൾ ആസ് എ പേഴ്സൺ എന്ന നിലയിൽ നമ്മൾ അത്രയ്ക്കൊക്കെ ഒരു മനുഷ്യന്റെ മനസിലേയ്ക്ക് കടന്ന്കൂടാൻ വേണ്ടിയിട്ട് എന്തെങ്കിലും ചെയ്തോ, അത്രയും ഉള്ളൊരു ആളാണോ ഞാൻ എന്ന് സ്വയം ചിന്തിക്കാറുണ്ട്. പക്ഷെ എനിക്ക് അറിയില്ല. സന്തോഷമാണ്, എനിക്ക് എപ്പോഴും അവരോടൊപ്പം ചേർന്ന് നിൽക്കാനുള്ള ഒരു മനസ് തോന്നാറുണ്ട്. അവർ അയക്കുന്ന മെസേജുകൾക്കാണെങ്കിലും അവർ വിളിക്കുമ്പോൾ സംസാരിക്കുന്നതിനാണെങ്കിലും ഒക്കെ നമ്മൾ സമയം കണ്ടെത്താറുണ്ട്.
(തുടരും)
Stories you may Like
- റിമി ടോമിയെക്കുറിച്ച് മനസ് തുറന്ന് രഞജു രഞ്ജിമർ
- ചെങ്ങന്നൂരിനെ നൊമ്പരത്തിലാക്കിയ അമ്മയ്ക്കും മകനും ഇനി യാത്രാമൊഴി
- മലയാളി നഴ്സിങ് ദമ്പതികളെ തേടി ദുരന്തം എത്തിയത് യുകെ യാത്രയ്ക്ക് തൊട്ടുമുമ്പ്
- ട്രാൻസ്ജെൻഡർ വിഭാഗത്തിലെ അമ്മമാരെ കുറിച്ച് മാതൃദിനത്തിൽ രഞ്ജു രഞ്ജിമാർ പറയുന്നു..
- കോവിഡ് കാലത്ത് വന്ന ട്രാൻസ്ഫറിൽ വെള്ളം കുടിച്ച് കനറാ ബാങ്ക് ജീവനക്കാർ
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഏകെജിയുടെ സഹോരന്റെ മകനും ജപ്തി നോട്ടീസ് അയച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ; സിഎംഡി ടോമിൻ തച്ചങ്കരി ആദ്യം പൂട്ടുന്നത് വൻ സ്രാവുകളെ തന്നെ; അരുൺ കുമാറും പിച്ച ബഷീറും കെഎഫ്സിക്ക് നൽകാനുള്ളത് 16 കോടിലധികം രൂപ; പിണറായി നാടു ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് അയച്ച് ഐപിഎസ് വീര്യം കാട്ടി തച്ചങ്കരിയും
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്