Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202122Wednesday

കിണറ്റിൽ നിന്ന് വെള്ളം കോരിക്കുളിപ്പിച്ച വീഡിയോ ഇൻസ്റ്റയിൽ ഇട്ടതോടെ എന്റെ തങ്കക്കൊലുസുകൾ ഹിറ്റായി; മരം നടുന്ന വീഡിയോ ലാലേട്ടന് അയച്ചതോടെ ലാലേട്ടന്റെ എഫ്.ബി വഴിയും വൈറൽ; മണ്ണും മഴയും അറിഞ്ഞ് തന്നെ എന്റെ തങ്കക്കൊലുസുകളെ വളർത്തും; സിനിമയ്ക്കൊപ്പം കുടുംബ കാര്യവുമായി സാന്ദ്രാ തോമസ് മറുനാടൻ മലയാളിയോട്

കിണറ്റിൽ നിന്ന് വെള്ളം കോരിക്കുളിപ്പിച്ച വീഡിയോ ഇൻസ്റ്റയിൽ ഇട്ടതോടെ എന്റെ തങ്കക്കൊലുസുകൾ ഹിറ്റായി; മരം നടുന്ന വീഡിയോ ലാലേട്ടന് അയച്ചതോടെ ലാലേട്ടന്റെ എഫ്.ബി വഴിയും വൈറൽ; മണ്ണും മഴയും അറിഞ്ഞ് തന്നെ എന്റെ തങ്കക്കൊലുസുകളെ വളർത്തും; സിനിമയ്ക്കൊപ്പം കുടുംബ കാര്യവുമായി സാന്ദ്രാ തോമസ് മറുനാടൻ മലയാളിയോട്

ആർ പീയൂഷ്

തിരുവനന്തപുരം: ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ മലയാള സിനിമ ലോകത്തേക്ക് കാൽവച്ച് ഇപ്പോൾ നിർമ്മാതാവ്, നടി എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാന്ദ്രാ തോമസ്. വിജയ് ബാബുവിനൊപ്പം കൂട്ട് ചേർന്ന് എത്തിയ ആട് ഉൾപ്പടെയുള്ള ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് നേടിയെടുത്തത്. മലയാളത്തിൽ നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള സാന്ദ്ര ആദ്യം ചെറിയ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ആമേൻ, സക്കറിയയുടെ ഗർഭിണികൾ എന്നീ ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളെ കൈര്യം ചെയ്യാനും സാധിച്ചു. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും തൽക്കാലികമായി വിട്ടുനിന്ന സാന്ദ്ര ഇപ്പോൾ ശ്രദ്ധ നേടുന്നത് കൺമണികളായ തങ്കക്കൊലുസുകളുടെ വിശേഷത്തോടെയണ്.

ഇരട്ടകളായ തങ്കലും കൊലുസുവും ഇന്ന് മലയാളികളുടെ സ്വന്തം കുട്ടികളായി മാറി കഴിഞ്ഞു. അക്കൂട്ടത്തിൽ ആദ്യം ചോദ്യം എത്തുന്നത് ഇരട്ടകുട്ടികളായ തങ്കക്കൊലുസുകളേക്കുറിച്ചുള്ള വിവരങ്ങളാണ്. മലയാളികൾ അറിയാൻ ആഗ്രഹിക്കുന്ന സൗന്ദ്രയുടെ വിശേഷങ്ങളാണ് അവർ മറുനാടൻ മലയാളിയുമായി പങ്കുവെച്ചത്. പ്രേക്ഷകരാണ് തന്റെ വിജയത്തിന്റെ പ്രധാനഘടകം എന്നാണ് സാന്ദ്ര പറയുന്നത്. യൂട്യൂബ് ചാനലിൽ വിശേഷങ്ങൾ കൈമാറാൻ ഇടയായ സാഹചര്യവും വിശദാമാക്കുന്നു.

ഗ്രാമീണ ജീവിതരീതിയിൽ പുതുവഴി!

മലയാളികളുടെ ജീവിതരീതി തന്നെ ഇപ്പോൾ മാറിയിരിക്കുകയാണ്. അതിനാൽ തന്നെ ഗ്രാമീണ ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഞാൻ ആഗ്രഹിക്കുന്നത്. വണ്ടാഴിലാണ് ഞാനും വർഷയും അച്ചുവും തങ്കക്കൊലുസുകളും ഇപ്പോഴുള്ളത്. കേരളത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഗ്രാമീണ ഭംഗി. 20 വർഷത്തിലധികമായി ഒരു അറേബ്യൻ സംസ്‌കാരത്തിന് പിന്നാലെയാണ് മലയാളികൾ ഓടുന്നത്. നഗരത്തിൽ നിന്ന് മാറി ഗ്രാമീണ ജീവിതത്തിലേക്ക് ഒതുങ്ങി നിൽക്കുമ്പോൾ എന്റെ നിമിഷങ്ങളെല്ലാം സുന്ദരമാണ്. എനിക്ക് ചെറുപ്പത്തിൽ ലഭിച്ച ഓർമകൾ റിക്രിയേറ്റ് ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്. എന്റെ കുട്ടികൾക്ക് മനോഹരമായ ഈ കാഴ്ചകൾ എത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഒരു പത്ത് വർഷം കഴിഞ്ഞാൽ ഒരുപക്ഷേ ഈ ഗ്രാമാന്തരീക്ഷവും വിസ്മൃതിയിലേക്ക് മറയുമായിരിക്കും. യൂട്യൂബ് പോലെയുള്ള നവ മാധ്യമങ്ങൾ ഉള്ളത് വഴി ഓർമകൾ സൂക്ഷിക്കാൻ കഴിയും എന്നുള്ളതാണ് ഏറെ ആശ്വാസം നൽകുന്നത്.

എന്റെ കുട്ടികൾക്ക് ഇപ്പോൾ ഞാൻ പകർന്ന് കൊടുക്കുന്ന ഒരോ അനുഭവങ്ങളും ഭാവിയിൽ അവർക്ക് ഗുണമായി മാത്രമെ ഭവിക്കൂ. കുട്ടികളെ മഴയത്ത് ഇറക്കാതെ മണ്ണിലിറക്കാതെ പനി വരുമോ എന്നുള്ള ആശങ്കയാണ് എല്ലാ മാതാപിതാക്കൾക്കും. ഞാൻ എന്റെ കുട്ടികളെ മഴയത്ത് ഇറക്കിയിട്ടുണ്ട്്. എന്നാൽ തങ്കക്കൊലുസുകളുടെ വീഡിയോ കണ്ട് ഒരുപാട് പേർ ഇന്ന് മാറി ചിന്തിക്കുന്നതായി ഞാൻ വിശ്വസിക്കുന്നു. എന്റെ കുട്ടികൾ അതിനൊരു പോസിറ്റീവ് ഘടകമായി മാറാൻ കഞ്ഞതിൽ എനിക്കിന്ന് വളരെയധികം സന്തോഷമാണുള്ളത്.

ഈ ഗ്രാമവും ഇവിടുത്തെ നാട്ടുകാരും കുട്ടികളും എല്ലാം അതിന് സഹായക ഘടകമായി മാറിയിട്ടുണ്ട്. പല തരം കളികൾ നമ്മുടെ കു്ടിക്കാലത്തുണ്ടായിരുന്നത്. കോല് കളി, കിളി തട്ട് കളി, തുടങ്ങി നിരവധി കളികൾ എന്റെയൊക്കെ കുട്ടിക്കാലത്തുണ്ടായിരുന്നു. അതിൽ നിന്ന് മാറ്റം വന്നിട്ടുണ്ട്. ഫോണിൽ മുഴുകിയിരിക്കുന്ന പുതിയ തലമുറയ്ക്ക് മുന്നിൽ പകർന്ന് നൽകാൻ പഴയ വഴികൾ തന്നെയാണ് ഉത്തമ ഉദാഹരണം. എനിക്ക് യൂട്യൂബ് ചാനൽ തുറക്കാൻ കഴിഞ്ഞത് വഴി ഇത്തരം കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു.

തങ്കക്കൊലുസുകളുടെ മാജിക്ക്...!

ഒരുപാട് രക്ഷിതാക്കൾ തങ്കക്കൊലുസുകളുടെ വീഡിയോ കണ്ട് ഈ മാർഗം പിന്തുടരാൻ തുടങ്ങിയിട്ടുണ്ട്. കുട്ടികൾ മഴനനയണം എന്ന്് ആഗ്രഹം പ്രകടിപ്പിക്കാൻ തുടങ്ങി. പല രക്ഷിതാക്കളും ഇന്ന് എനിക്ക് കുട്ടികളുമായി മഴ നനഞ്ഞ് നിൽക്കുന്നത് ഉൾപ്പടെയുള്ള ചിത്രങ്ങൾ അയച്ച് തരാൻ തുടങ്ങി. പലരും എന്നോട് പറഞ്ഞത് ഈ ഫീലൊക്കെ അനുഭവിച്ച് അറിയാന് കഴിയുന്നു എന്നാണ് ചേച്ചിയുടെ വീഡിയോ കണ്ടതിന് ശേഷമാണ് എന്നാണ്. വിവാഹം കഴിയാത്ത പുതു തലമുറ പോലും പ്രകൃതിയോട്് ഇണങ്ങി കുട്ടികളെ ഭാവിയിൽ വളർത്തും എന്ന് ആത്മവിശ്വാസമാണ് എന്നോട് പ്രകടിപ്പിക്കുന്നത്.സത്യത്തിൽ ഒരു ഗ്രൂപ്പിനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയോട് ചേർന്ന് പ്രകൃതിയെ സ്നേഹിക്കുന്ന ഗ്രൂപ്പിനെ.

ചാനലിലെ വീഡിയോസ് കണ്ടാൽ നിങ്ങൾക്ക് മനസിലാക്കും ഞങ്ങൾ എങ്ങനെയാണ് എന്ന്. ലോകമേ തറവാട് എന്ന രീതിയിലാണ് ജീവിതം. കുടുംബവുമായി നല്ല ബോണ്ടിങ് ആണ്. അയൽക്കാരുമായിട്ടുള്ള അടുപ്പവും കരുതലും ആയാലും പരസ്പര സ്നേഹത്തിൽ ഊന്നിയാണ് കഴിയുന്നത്. നമ്മുടെയൊക്കെ ആയുസ് എപ്പോൾ വേണമെങ്കിലും തീരു. ഒരിക്കലും നമുക്ക് ഒറ്റയ്ക്ക് നിന്ന് ഒരുകാര്യവും ചെയ്ത് എടുക്കാൻ കഴിയില്ല. അത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യവുമാണ്. എത്രയൊക്കെ ഒറ്റയ്ക്ക് നിന്ന് പോരാടാന് ശ്രമിച്ചാലും പിറകിൽ നിന്ന് പിൻവലിക്കുയാണ് എങ്കിൽ നമ്മളും ഡൗണാകും. അപ്പോൾ ഫാമിലിയുടെ സപ്പോർട്ട് വളരെയധികം ആവശ്യമായി വന്നേക്കും.

എന്റെ കുടുംബം വളരെയധികം സപ്പോർ്ട്ടാണ്. ചില കാര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചാലും പിന്നീട് യസ് പറയും. മഴയത്ത് ഇറക്കുമ്പോഴും മണ്ണിൽ ഇറക്കുമ്പോഴുമെല്ലാം ഈ എതിർപ്പുണ്ടായിരുന്നു. ഡോക്ടേഴ്സ് പോലും പറയുന്നത് കുട്ടികൾക്ക് വിര വരും എന്നൊക്കെയാണ്. പ്രകടമായ എതിർപ്പുകൾ ഉണ്ടെങ്കിലും പിന്നീട് ഇത് മാറാറുമുണ്ട്.

ഇന്ന് തന്നെ തങ്കത്തിനെ പുഴു ആട്ടി, ഈ വീഡിയോ കാണുമ്പോൾ പലരും പറഞ്ഞേക്കാം 'അയ്യോ കുഞ്ഞിനെ പുഴു ആട്ടിയോ' എന്നൊക്കെ. പക്ഷേ ഒന്ന് ഓർക്കേണ്ടത് നമ്മുടെ കുട്ടിക്കാലത്ത് നമ്മളെ പുഴു ആട്ടിയിട്ടുള്ളതാണ്. ഇന്നത്തെ കുട്ടികൾക്ക് എല്ലാം തന്നെ പേടിയാണ്. ഒരു കോഴിയെ പിടിക്കാൻ പോലും കുട്ടികൾക്ക് പേടിയായി കഴിഞ്ഞു. സിറ്റിയിൽ താമസിക്കുന്ന കുട്ടികൾക്ക് മാത്രമല്ല വലിയവരുടേയും അനുഭവം ഇങ്ങനൊക്കെ തന്നെയാണ്. കുട്ടികൾ പേടിയില്ലാതെ വളരും, മറ്റ് ഒരു കാര്യം കൂടി പഠിക്കും. മറ്റ് ജീവചാലങ്ങളെ പേടിയില്ലാതെ സ്നേഹിക്കാൻ പഠിക്കും, ഭയം വന്നാൽ നമ്മൾ അകന്നേക്കാം

തങ്കക്കൊലുസിനെ വെള്ളം കോരി കുളിപ്പിച്ച് അയ്യ..യ്യാ....!

ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളേ ആയിരുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി തീരെയുമില്ലായിരുന്നു. മുൻപ് സിനിമിയുടെ പ്രമോഷന് വേണ്ടി മാത്രമാണ് സോഷ്യൽ മീഡിയ ഉപയോഗിച്ച് തുടങ്ങിയത് തന്നെ. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷമാണ് ഇൻസ്റ്റ ഉപയോഗിച്ച് തുടങ്ങിയത് തന്നെ,കിണറ്റിലെ വെള്ളം കോരി തലവഴിയിൽ ഒഴിച്ച് കുളിപ്പിക്കു്ന രംഗമായിരുന്നു അത്.

ഇത് പെട്ടന്ന് വൈറലായി. പല മാധ്യമങ്ങളിലും വാർത്ത പോലും എത്തി. കണ്ട പ്രേക്ഷകർ തന്നെയാണ് പറഞ്ഞത് ചേച്ചി വളരെ ഡിപ്രസിഡ് ആയിരുന്നു. ഇപ്പോൾ മനസ് ആശ്വാസമായി. ഈ വീഡിയോ തുടർച്ചയായി ഇട്ട് കൂടെയെന്ന് . എനിക്ക് ഇൻ്സ്റ്റയിലെ സ്റ്റോറി എത്രനേരം കിടക്കും എന്നൊന്നും അറിയില്ലായിരുന്നു. ഇൻസ്റ്റയിൽ മെസേജ് അയച്ച് നിരവധി പേർ ആഗ്രഹം പ്രകടിപ്പിച്ചത് യൂട്യൂബ് ചാനൽ തുടങ്ങാവോ എന്നായിരുന്നു. ആദ്യം മടിയായിരുന്നു. ഉത്തരവാദിത്തം കൂടുതലുള്ള പ്രക്രിയയാണ് യൂട്യൂബ് ചാനൽ. അതിനാൽ തന്നെ പേടിയായിരുന്നു. സാങ്കേതികമായി ഒന്നും തന്നെ വലിയ വശമില്ലായിരുന്നു. ഞാൻ ആദ്യം ഒഴിവായെങ്കിലും സിസറ്റർ പിന്നീട് നിർബന്ധിച്ചു. പ്രേക്ഷകരുടെ പ്രതികരണം കൂടിടായപ്പോഴാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത് തുടങ്ങിതിന് പിന്നാലെ സബസ്‌കൈബേഴ്സും കാഴ്ചക്കാരും വർധിച്ചു.

രണ്ട് മാസത്തിന് മുൻപ് തന്നെ 75000 മുകളിൽ സബ്സ്‌ക്രൈബർമാർ എത്തി. പിന്നാലെ ഡിമാന്റ് കൂടുകയായിരുന്നു. നല്ല നല്ല വീഡിയോസ് വേണം എന്നൊക്കെ അഭിപ്രായം വന്നു. ഇതോടെ എനിക്കും ഇതൊരു മോട്ടിവേഷനായി മാറി. ദിനം പ്രതി വീഡിയോസ് ഇടാൻ തുടങ്ങി. പിന്നാലെ വീഡിയോ ഹിറ്റായി മാറി. ഇടയ്ക്ക് ഡൗൺ ആയെങ്കിലും പിന്നീട് ഡെയ്ലി വീഡിയോ ഇടുന്നത് ശ്രദ്ദിക്കാൻ തുടങ്ങി.

സിനിമ നടക്കാന് പോകുകാണ് സിനിമയുടെ കാര്യങ്ങൾ കോ-ഓഡിനേറ്റ് ചെയ്യുന്നത് മറ്റൊരു വെല്ലുിവിളിയാണ്. അതിന്റെ കൂടെ വീഡിയോ ചെയ്യണം. എഡിറ്റ് ചെയ്യണം. അപ്ലോഡ് ചെയ്യണം എന്നൊക്കെ പറയുന്നത് വളരെ വലിയ കഷ്ടപ്പാട് തന്നെയാണ്. ഒരുപാ്ട് സമയമെടുക്കും ഒരു വീഡിയോ അപ് ലോഡ് ആകാൻ തന്നെ. ഈ സമയത്ത് എന്റെ ഫോണിൽ ഒരു പരിപാടിയും നടക്കില്ല. ഫോൺ ഹീറ്റായിട്ട് ഷൂട്ട് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമായി മാറും. പിന്നീട് എനിക്ക് ഭർത്താവ് പുതിയ ഒരു ഫോൺ വാങ്ങി തന്നു. ഇപ്പോൾ സബ്്ക്രൈബേഴ്സും വർധിച്ചിട്ടുണ്ട്.ഇന്ന് ഒരു കുടുംബം പോലെയാണ് എന്റെ ഫോളോവേഴ്സ്. കുട്ടികളുടെ ചെറിയ മൂവ്മെന്റ് പോലും എന്നെക്കാൾ നല്ലപോലെ അവർ ശ്രദ്ധിക്കും. നമ്മൾ സ്നേഹിക്കുന്ന പോലെ തന്നെ മക്കളെ മറ്റുള്ളവർ കൂടി സ്നേഹിക്കുകയാണ്. ഒരു ലക്ഷം പേർ അടങ്ങുന്ന ഒരു വലിയ കുടുംബമായ ഫീലിങ്സാണ് എനിക്കിപ്പോഴുള്ളത്.

മരം നട്ടത് എന്റെ ഇരട്ട മിടുക്കികൾ! ഏറ്റെടുത്തത് ലാലേട്ടൻ

മരം നടുന്ന് ഒരു വീഡിയോ ആയിരുന്നു ആദ്യമായി അപ്ലോഡ് ചെയ്തത്. അത് ഞാൻ ലാലേട്ടന് അയച്ച് കൊടുത്തു. ലാലേട്ടൻ ചോദിച്ചത് നിങ്ങൾക്ക് യൂട്യൂബ് ചാനൽ ഉണ്ടോ ഇതിന്റെ ലിങ്ക് ഇടാനായിട്ടാണ് എന്നാണ്. ലാലേട്ടന് ഷെയർ ചെയ്തതോടെ സക്സസായി. പിന്നീടാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത് തന്നെ. 25000 സബ്സക്രൈർ ആയതിന് ശേഷമാണ് സ്റ്റാർ മാജിക്ക് എന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. അതിന് ശേഷവും അറിഞ്ഞ് ഒരുപാട് പേർ എത്തി സബ്സ്‌ക്രൈബ് ചെയ്തു.

പലപ്പോഴും ഞാൻ ഷൂട്ട് ചെയ്യുമ്പോള് കുട്ടികൾ ശ്രദ്ധിക്കാറില്ല. പലപ്പോഴും ഞാൻ ഫോണിലാണ് വീഡിയോ എടുക്കാറ്. പലപ്പോഴും ക്യാമറ ഔട്ട് ഓഫ് ഫോക്കസ് ആയിരിക്കും. ക്യാമറ കയ്യിൽ പിടിച്ചാകും പലപ്പോഴും കുട്ടികളോട് സംസാരിക്കാറ്. ക്യാമറയിൽ നോക്കി സംസാരിക്കാൻ നിന്നാൽ അവർക്ക് മനസിലാകും പെട്ടന്ന് അവർ മാറിയേക്കും. അതിനാൽ തന്നെ ക്യാമറ ഒരു സൈഡിൽ വച്ചിട്ട് അവരുടെ മുഖത്ത് നോക്കി സംസാരിക്കാറാണ് പതിവ്. ക്യാമറയുള്ള കാര്യം പലപ്പോഴും അറിയാറില്ല. എന്നാൽ ചിലഘട്ടത്തിൽ എഡിറ്റ് ചെയ്യുമ്പോഴുള്ള അവസരത്തിലൊക്കെ കുട്ടികൾക്ക് മനസിലാകാൻ തുടങ്ങി. കുലുസു എന്നോട് അമ്മ ഫോട്ടോ എടുത്തെ എന്നൊക്കെ ചോദിക്കും. കുട്ടികൾക്ക് സെലിബ്രിറ്റി സ്റ്റാറ്റസ് നൽകുന്നത് തന്നെ എനിക്ക് എപ്പോഴും ഭയമായിരുന്നു. എത്രനാൾ ഇത് മുന്നോട്ട് കൊണ്ടുപോകാൻ പറ്റും എന്ന് അറിയില്ലായിരിക്കും. പക്ഷേ കുട്ടികൾക്ക് മനസിലാക്കാൻ പറ്റുന്ന പ്രായത്തിൽ വീഡിയോ എടുക്കുന്നത് നിർത്തേണ്ടി വന്നേക്കാം.

കുടുംബം

എന്റെ ഹസ്‌ബൻഡ് വിൽസെന്റ് തോമസ്. അദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നിലമ്പൂർ എടക്കരയിലാണ് ഞങ്ങൾ താമസിക്കുന്നത്. ഒരു സഹോദരനുണ്ട്. അദ്ദേഹം യു.കെയിലാണ് വിവാഹ ശേഷം അവിടെയാണ്. ഞങ്ങൾ പപ്പയുടേയും മമ്മിയുടേയും കൂടെ ഇടക്കരയിലാണ് താമസിക്കുന്നത്. വണ്ടാഴി എന്റെ വീടാണ്. പപ്പയും മമ്മിയും എറണാകുളത്താണ് താമസിക്കുന്നത്. പക്ഷേ ഇപ്പോൾ ലോക്ക് ഡൗൺ ആയതോടെ ഈ ഫാം ഹൗസിലേക്ക് മാറുകയായിരുന്നു. ഇവിടെ വന്ന് കഴിഞ്ഞപ്പോൾ വല്ലാത്ത പ്രകൃതിരമണീയമായ സ്ഥലമാണ് എന്ന് തിരിച്ചറിഞ്ഞു. എപ്പോഴും കിളികളുടെ കരച്ചിൽ.. അണ്ണാന്റെ ചിലപ്പ്..വളരെ പോസിറ്റീവായ എനർജി നൽകുന്ന കാര്യമാണ് ഇവയെല്ലാം. ലോക്ക് ഡൗൺ എല്ലാ കഴിഞ്ഞതിന് ശേഷമാണ് പോകണം എന്ന് വിചാരിച്ചത്. പക്ഷേ ഈ പ്രകൃതിയുമായി ഇണങ്ങി കഴിഞ്ഞു. ഒരു ബീച്ചോ, ഹിൽ സ്്റ്റേഷനോ നമുക്ക് പോസിറ്റീവ് എനർജി നൽകും. എറണാകുളത്താണ് ഓഫീസ് സിനിമാ തിരക്കും കാര്യങ്ങളും എല്ലാം ഒരു ദിവസം കൊണ്ട് തീർത്ത ശേഷം തിരികെ ഇവിടെ തന്നെ എത്തും. കോഴിയുമെല്ലാം ഇ്വിടുണ്ട് തിരിച്ച് വന്നേ പറ്റുള്ളു എന്ന അവസ്ഥയാ്ണ് ഇപ്പോൾ. എല്ലാ പച്ചക്കറി കൃഷിയും ഇവിടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP