Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘപരിവാറിന്റെ ലക്ഷ്യം ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുക എന്നത്; വേദങ്ങൾ പഠിക്കാതെ അൽപ്പജ്ഞാനത്തിന്റെ പേരിൽ വാളെടുക്കുന്നു; യുക്തിവാദി സംഘം നേതാവ് യു കലാനാഥൻ മറുനാടനോട്

സംഘപരിവാറിന്റെ ലക്ഷ്യം ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുക എന്നത്; വേദങ്ങൾ പഠിക്കാതെ അൽപ്പജ്ഞാനത്തിന്റെ പേരിൽ വാളെടുക്കുന്നു; യുക്തിവാദി സംഘം നേതാവ് യു കലാനാഥൻ മറുനാടനോട്

തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചുവരുന്നതായുള്ള വാർത്തകളാണ് അടുത്തകാലത്തായി നിരന്തരമായി മാദ്ധ്യമങ്ങളിൽ നിറയുന്നത്. നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായത് മുതലാണ് ഇങ്ങനെ അസഹിഷ്ണുത പെരുകിയതെന്നാണ് അദ്ദേഹത്തെ എതിർക്കുന്നവരുടെ പക്ഷം. ഇതിനിടെ ചില ബിജെപി നേതാക്കളുടെ തീവ്രഹിന്ദുത്വ പ്രസ്ഥാവനകളും അസഹിഷ്ണുതാ വാദത്തിന് കരുത്തു പകർന്നു. തുറന്ന അഭിപ്രായം രേഖപ്പെടുത്തിയവരെ കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥിതിവിശേഷവുമുണ്ടായി. ഏറ്റവും ഒടുവിൽ സവർണ്ണ ഫാസിസ്റ്റുകളുടെ ഇരയായ ഹൈദരാബാദിലെ ആത്മഹത്യ ചെയ്ത സംഭവത്തിൽ വരെ എത്തി നിൽക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ ഭരണാധികാരികളെയും അസഹിഷ്ണുതാ വിവാദത്തെ കുറിച്ചും തുറന്നടിച്ച് രംഗത്തെത്തിയിരിക്കയാണ് കേരള യുക്തിവാദി സംഘം സംസ്ഥാന രക്ഷാധികാരി യു കലാനാഥൻ. കലാനാഥൻ മറുനാടൻ മലയാളിയുമായുമായി സംസാരിച്ചത് ഇങ്ങനെ..

ആരേയും ഭയപ്പെടുത്തുന്ന രീതിയിൽ അതി ഭീകരമായ ഫാസിസ്റ്റു ഭരണവാഴ്‌ച്ചയാണ് ഇപ്പോൾ രാജ്യത്തെന്ന് യു കലാനാഥൻ പറയുന്നത്. എട്ടാം വയസു മുതൽ ഞാനൊരു ആർഎസ്എസുകാരൻ ആണ് എന്ന് പറഞ്ഞ നരേന്ദ്ര മോദിയുടെ പ്രഥമ ലക്ഷ്യം തന്നെ ഇന്ത്യയെ ഹിന്ദുക്കൾ മാത്രം ഉള്ള ഒരു ഹൈന്ദവ രാജ്യമാക്കി മാറ്റുക എന്നതാണ്. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഹൈന്ദവ തീവ്രവാദികൾ കൊലചെയ്യപ്പെടുമ്പോൾ ഉള്ള മോദിയുടെ ക്രൂരമായ മൗനം തന്നെയാണ് അതിനുള്ള ഏറ്റവും വലിയ തെളിവെന്നും കലാനാഥൻ പറയുന്നു. പണ്ടെപ്പോഴോ ഹിന്ദുമതത്തിൽ നിന്നും അന്യമതത്തിൽ പോയ പതിനഞ്ചു കോടി ജനങ്ങളെ വീണ്ടും ഹിന്ദു മതത്തിലേയ്ക്ക് തിരികെ കൊണ്ട് വരുന്ന ഘർവാപ്പസി ആണ് മോദി അധികാരത്തിൽ വന്ന ശേഷം ചെയ്ത ആദ്യ ഹൈന്ദവ പരിഷ്‌കരണം.

ഇതിൽ ഭൂരിഭാഗം പേരെയും നിർബന്ധിത മതപരിവർത്തനം മുഖേനയാണ് ഹിന്ദു മതത്തിലേയ്ക്ക് ചേർത്തത്. ഏറ്റവും പുതിയ കണക്കു പ്രകാരം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള എൻഡിഎ സഖ്യം അധികാരത്തിൽ വന്ന ശേഷം ഇന്ത്യയിൽ അറുനൂറു വർഗീയ കലാപങ്ങൾ നടന്നു എന്നതാണ്. ക്രിസ്ത്യൻ പള്ളികൾ വ്യപകമായി ആക്രമിക്കപ്പെടുന്നു. ഉത്തർപ്രദേശിൽ ബിജെപിക്ക് വെറും പത്തു സീറ്റ് കിട്ടുമായിരുന്നിടത് എഴുപത്തിമൂന്നു സീറ്റുകൾ കിട്ടിയത് ബിജെപിയുടെ ശക്തി കൊണ്ടല്ല മറിച്ച് അമിത്ഷയുടെ നിർദ്ദേശംപ്രകാരം നടന്ന മുസാഫർ നഗർ കലാപം കൊണ്ടാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത?

ബീഫ് വിവാദത്തെ കുറിച്ച് താങ്കൾക്ക് എന്താണ് പറയുവാനുള്ളത്?

ഇന്ത്യയിലെ വേദങ്ങളെയും ഇതിഹാസങ്ങളെയും ഉപനിഷത്തുകളെയും കുറിച്ചൊന്നും ശരിയായി പഠിക്കാതെയാണ് ഹിന്ദു സംഘടനകൾ ഈ പമ്പര വിഡ്ഢിത്തരങ്ങൾ എഴുന്നെള്ളിക്കുന്നത്. ഏതു വേദങ്ങളിലും പുരാണങ്ങളിലുമാണ് പശുമാസം ഹൈന്ദവ ധർമ്മങ്ങൾക്ക് വിരുദ്ധമാണെന്ന് പറയുന്നത്? അത് തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.

വേദ കാലഘട്ടത്തിൽ സന്യാസിമാർ അവരുടെ വിഷിഷ്ട്ട ഭോജനമായി പശുമാംസം കഴിച്ചിരുന്നു. രാമായണത്തിൽ രാമൻ മാസം കഴിച്ചിരുന്നതായി ഉള്ള പരാമർശം ഉണ്ട്. വേദകാലഘട്ടത്തിൽ പശുവിനെ ബലി നൽകി കൊണ്ടായിരുന്നു അവരുടെ എല്ലാ യാഗങ്ങളും നടത്തിയിരുന്നത്. ഗോവയിലെയും ബംഗാളിലെയും ബ്രാഹ്മണർ ഇപ്പോഴും മത്സ്യവും മാസവും കഴിക്കുന്നവർ ആണ്. വൈദിക സാഹിത്യത്തിലോ, ഹിന്ദു ദർശനങ്ങളിലോ പശുമാസം കഴിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. വേദങ്ങളെയും ഇതിഹാസങ്ങളെയും ദുർവ്യഖ്യാനം ചെയ്തു ജനങ്ങളുടെ ഇടയിൽ ഭീതി പടർത്തുക അതാണ് ഇവരുടെ ഫാസിസ്റ്റ് ഭരണത്തിന്റെ രീതി. അതിനു ശേഷം എല്ലാ വിഭാഗം ജനങ്ങളെയും അടിമകൾ ആക്കിയുള്ള എകാധിപത്യഭരണം നടപ്പിലാക്കുക. പണ്ട് ജർമനിയിൽ ഹിറ്റ്‌ലർ ചെയ്തതും ഇതുതന്നെയാണ്. അതുതന്നെയാണ് ഇപ്പോഴത്തെ ഭരണകൂടവും അനുകരിക്കുന്നത്.

കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും എതിരെയുള്ള അതിക്രമങ്ങളും അസഹിഷ്ണുതാപരമായ പ്രസ്താവനകളും വർധിച്ചു വരികയാണല്ലോ?

കൽബുർഗിയും, ഗോവിന്ദ് പൻസാറെയും നരേന്ദ്ര ദാബോൽക്കാരും ഹൈന്ദവ തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായി കഴിഞ്ഞു. കെ എസ് ഭഗവാനെയും പെരുമാൾ മുരുഗനെയും പോലുള്ളവരെ നേർച്ചക്കോഴിയെ പോലെ ഉഴിഞ്ഞു നിർത്തിയിരിക്കുകയാണ്. എല്ലാ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ക്ഷേത്ര നഗരങ്ങളിലും ഒരുകാലത്ത് വേശ്യാലയങ്ങൾ ഉണ്ടായിരുന്ന നാടായിരുന്നു നമ്മുടെ ഇന്ത്യ. ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്നതും നമ്മുടെ ഇന്ത്യയിൽ ആണ്. അതൊന്നും പഠിക്കാതെയും മനസിലാക്കതെയും ആണ് കാവിപ്പട ഇവിടെ കപടസദാചാര ഗുണ്ടായിസം അഴിച്ചുവിടുന്നത്. സണ്ണി ലിയോണിനെ തുണി ഉടുപ്പിക്കുന്നതിനും മുന്നേ ശിവസേന ചെയ്യേണ്ടത് ഖജുരാഹോയിലെയും കെണാർക്കിലെയും ശിൽപ്പങ്ങളിൽ കൊത്തിവച്ചിരിക്കുന്ന മൃഗരതി, സ്വവർഗരതി, ഗ്രൂപ്പ് സെക്‌സ് എന്നീ രതി വൈകൃതങ്ങൾ തച്ചുടയ്ക്കുകയാണ്.

ചാതുർവർണ്യ വ്യവസ്ഥിതിയുടെ ആരംഭം തന്നെ വേദങ്ങളിൽ നിന്നുമാണ്. മഹാഭാരതത്തിൽ യുദ്ധമുഖത്ത് നിൽക്കുന്ന അർജുനന് തന്റെ മുന്നിൽ നിൽക്കുന്ന ബന്ധുജനങ്ങളെയും ഗുരുക്കന്മാരെയും കൊല്ലാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് തളർന്നിരിക്കുന്ന സമയത്ത് കൃഷ്ണൻ ഉപദേശിക്കുകയാണ് യുദ്ധത്തിൽ ജയം ആണ് മുഖ്യം മറ്റൊന്നിനും അവിടെ സ്ഥാനമില്ല. യുദ്ധം ചെയ്യാൻ കഴിയാതെ തളർന്നിരിക്കുന്ന അർജുനനെ പറഞ്ഞു മനസിലാക്കി കൃഷ്ണന് വേണമെങ്കിൽ മഹാഭാരത യുദ്ധം തന്നെ ഒഴിവാക്കാമായിരുന്നു. എന്നാൽ കെടുത്തി കളയാവുന്ന ആ കനലിനെ കൃഷ്ണൻ ആളി കത്തിക്കുകയാണ് ചെയ്തത്. ആ മഹായുദ്ധത്തിന്റെ സൂത്രധാരൻ കൃഷ്ണൻ ആയിരുന്നു. അവസാനം യുദ്ധം പാണ്ഡവർ ജയിച്ചെങ്കിലും സർവനാശം ആയിരുന്നില്ലേ ഫലം. അതീവ ഭീകരമായ യുദ്ധം കണ്ടു ശരിക്കും കൃഷ്ണൻ രസിക്കുകയായിരുന്നു.

ഗാന്ധിജി വിഭാവനം ചെയ്ത അഹിംസയിൽ അധിഷ്ഠിതമായ തത്വങ്ങൾ നിലനിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇത്തരം ഹിംസത്മകമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വെറും സാഹിത്യ സൃഷ്ട്ടികൾക്ക് എന്താണ് പ്രസക്തി. ഇത്തരം വസ്തുതകളെ ചോദ്യം ചെയ്താൽ അവർ സംഘപരിവാറുകാരുടെ കൊലക്കത്തിക്ക് ഇരയാകും. ഗാന്ധിയുടെ അഹിംസ സിന്ധാന്തത്തിനു നേർ വിപരീതമായി സാത്വി പ്രാഞ്ചിയെ പോലെയും, യോഗി ആദിത്യ നാഥിനെ പോലെയും ഉള്ള സന്യാസികൾ പോലും വർഗീയ പരാമർശങ്ങൾ നടത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയിലെ മുസ്ലീങ്ങളെ മുഴുവൻ പാക്കിസ്ഥാനിലേയ്ക്ക് പോകാൻ പറയാൻ ആരാണ് ഇവർക്ക് അധികാരം നൽകിയത്?

യോഗിയുടെയും സന്ന്യാസിയുടെയും അർത്ഥം ശരിക്കും പഠിക്കാതെ സ്വന്തം പേരിനൊപ്പം അത് ചേർത്ത് പറയുന്ന വിവര ദോഷികൾ ആയി മാത്രമേ ഇവരെ നമുക്ക് കാണാൻ കഴിയൂ. ഇത്തരം പ്രസ്താവനകളുടെ ലകഷ്യം തന്നെ വർഗീയ കലാപങ്ങൾ ആണ്. യാതൊരു മൂലധനവും മുടക്കാതെ വലിയ ലാഭം നേടാൻ കഴിയുന്ന കച്ചവടം ആണല്ലോ അത്. എന്നാൽ ഇവർ അധികാരത്തിൽ വന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടന്ന നിയമസഭാ, തദ്ദേശ, ഉപതിരഞ്ഞെടുപ്പുകളിൽ എല്ലാ ബിജെപി ദയനീയമായി പരാജയപ്പെടുന്ന കാഴ്‌ച്ചയാണുള്ളത്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടേത് വെറും ദയനീയ പ്രകടനം ആയിരുന്നില്ലേ. പതിനഞ്ചു വർഷത്തെ കോൺഗ്രസ്സിന്റെ അഴിമതിയിലും ദുർഭരണത്തിലും പൊറുതിമുട്ടിയാണ് ജനങ്ങൾ ബിജെപിക്ക് വോട്ടു. അതായതു കോൺഗ്രസിനോടുള്ള നിഷേധ വോട്ടുകൾ ആണ് ബിജെപിയിൽ വന്നു ചേർന്നത്. അല്ലാതെ ബിജെപിക്ക് സ്ഥിരമായ ഒരു വോട്ടു ബാങ്ക് ഇന്ത്യയിലെ ഒരു സംസ്ഥാനത്തുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP