ആഡംബര വീടും ഇന്നോവ ക്രിസ്റ്റയും സ്വന്തമാക്കിയത് എങ്ങനെ? കുഴൽപ്പണം കടത്തുന്നെന്ന് പറഞ്ഞാൽ ചിരിക്കാതെ എന്തുചെയ്യും! യൂടൂബിൽ കാശ് വാരാൻ വേണ്ടിയാണ് പലരും എന്നെ താറടിച്ച് കാണിക്കുന്നത്; എന്റെ പേര് വച്ചു കൊണ്ടുതന്നെ പല പേജുകളും തുടങ്ങി പലരുടെയും അക്കൗണ്ട് നമ്പർ വച്ച് ഓരോ ഉടായിപ്പ് നടത്തുന്നതും അറിയുന്നുണ്ട്; ജസ്ല മാടശേരിയെ മോശക്കാരിയാക്കിയെന്ന് പറയുന്നത് സത്യവിരുദ്ധം: ഷൂട്ട്@സൈറ്റിൽ മറുപടിയുമായി ഫിറോസ് കുന്നുംപറമ്പിൽ

മറുനാടൻ ഡെസ്ക്
സോഷ്യൽ മീഡിയയിൽ ഏതാനും ആഴ്ച്ചകളായി സജീവ ചർച്ചാവിഷയമായി നിൽക്കുന്നത് ഫിറോസ് കുന്നുംപറമ്പിൽ എന്ന ചാരിറ്റിക്കാരനാണ്. ഫിറോസ് കുന്നുംപറമ്പിൽ മഞ്ചേശ്വരത്ത് മുസ്ലിംലീഗിന് വേണ്ടി വോട്ടു പിടിക്കാൻ പോയതോടെയാണ് അദ്ദേഹത്തിനെതിരെ വിമർശനം കടുത്തത്. ഇതിനെ എതിർത്ത് ജസ്ല മാടശ്ശേരി എന്ന പെൺകുട്ടി രംഗത്തുവന്നതും ഇതിന് ഫിറോസ് നൽകിയ മറുപടിയും കൂടിയായപ്പോൾ വിവാദം കൊഴുത്തു. സ്ത്രീത്വത്തെ ഫിറോസ് അപമാനിച്ചു എന്ന വിധത്തിലായിരുന്നു ഈ വിഷയം ചർച്ച ചെയ്യപ്പെട്ടത്. സംഭവത്തിൽ ഫിറോസ് മാപ്പു പറഞ്ഞെങ്കിലും ഫിറോസിനെ സൈബർ ലോകത്ത് ആക്രമിക്കുന്നവരുടെ എണ്ണം കൂടി.
സോഷ്യൽ മീഡിയയിൽ താൻ നിറഞ്ഞ് നിൽക്കുന്നതാണ് പലർക്കും അസൂയ നിറയാൻ കാരണമെന്ന് പറയുന്നു ഫിറോസ് കുന്നുംപറമ്പിൽ. പല ആളുകളും യുടൂബ് വരുമാനത്തിന് വേണ്ടിയാണ് ഈ വിവാദങ്ങളെ ഉപയോഗിച്ചത്. തന്നെക്കുറിച്ച് ഒന്നും അറിയാത്ത കാര്യങ്ങളാണ് ഇതൊക്കെ പറയുന്നത്. എന്നാൽ ഈ വിവാദം ഉണ്ടാക്കിയവർ തന്നെ ഇപ്പോ പറഞ്ഞ് വിവാദമാക്കിയതൊക്കെ തിരിച്ചു പറയുന്നുണ്ട്. പിന്നെ എൻഫോഴ്സമെന്റ് അന്വേഷണത്തെപ്പറ്റി എനിക്കറിയില്ലെന്നും, താൻ ചെയ്യുന്ന ചാരിറ്റിക്കെല്ലാം കണക്കുകൾ ഉണ്ടെന്നും ഫിറോസ് പറഞ്ഞു. തനിക്ക് ആഡംബര വീടുണ്ടെന്നും 30 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ് വാങ്ങിയെന്നുമെന്നുമുള്ള ആരോപണങ്ങളെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. മറുനാടൻ ടിവിയുടെ ഷൂട്ട് അറ്റ് സൈറ്റ് അഭിമുഖ പരിപാടിയിലാണ് ഫിറോസ് തന്റെ ചാരിറ്റിയെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസു തുറന്നത്. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
ഇന്നോവ കാർ ഉണ്ട് ആഡംബര കാറുണ്ട്! എങ്ങനെയാണ് ചെലവ് വഹിക്കുന്നത്
ഇപ്പോൾ എനിക്ക് വലിയ കുഴപ്പമില്ല. അതായത് ഓരോ കടകളുടെ ഉദ്ഘാടനങ്ങൾ ഓരോ സംഘടനകളുടെ പരിപാടിക്കും വിളിക്കും. അപ്പോൾ ഞാൻ കാശ് ഒന്നും ചോദിച്ച് വാങ്ങാറില്ല. അവരോട് ഞാൻ പറയും നിങ്ങൾ സന്തോഷത്തോടെ തരുന്നത് എന്തായാലും വാങ്ങും. ഉദ്ഘാടനങ്ങൾ ചെയ്തു കിട്ടുന്ന കാശ് കൂടെ വരുന്ന സാധാരണക്കാരായ ആൾക്കാർ നൽകും, എന്റെ ആവശ്യങ്ങൾ കഴിഞ്ഞ്. അതിപ്പോ സാധാരണ ലഭിക്കുന്ന കാശും ഞാൻ ചാരിറ്റിക്കായി ഉപയോഗിക്കാറുണ്ട്. അതിപ്പോ പരിപാടിക്ക് ഇടയിൽ ആരെങ്കിലും വന്ന് സഹായം ചോദിച്ചാൽ ആ കിട്ടുന്ന തുക വീഡിയോ ചെയ്യാൻ സാഹചര്യം ഇല്ലെങ്കിൽ രോഗിക്ക് നൽകും. പിന്നെ എനിക്ക് ആൾക്കാർ കാശുകൾ അറിഞ്ഞ് തരാറുണ്ട്.
ആഡംബര വീടും ഇന്നോവ ക്രിസ്റ്റോയും
അതിന്റെ കാര്യം ഞാൻ വ്യക്തമാക്കാം. എന്നെ മോശമാക്കി ചിത്രീകരിക്കാൻ ഉള്ള ബോധമായ തീരുമാനം ഉണ്ടായതാണ്. രണ്ടു വീഡിയോകൾ ചേർത്ത് വച്ച് ഉണ്ടാക്കിയ വിവാദമായിരുന്നു. എനിക്ക് ഒരു സെക്കന്റ് ഹാന്റ് ഇന്നോവ ഉണ്ടായിരുന്നു കൂട്ടുകാർ വാങ്ങി തന്നതായിരുന്നു അത്. ഇടയ്ക്ക് വച്ചു അതിന് ചില പ്രശ്നങ്ങൾ വന്നപ്പോൾ മാറ്റാൻ തീരുമാനിച്ചു. അങ്ങനെയാണ് പുതിയ ക്രിസ്റ്റോ പഴയ കാർ കൊടുത്ത് മാറ്റി വാങ്ങുന്നത്. അത് ഏകദേശം 30ലക്ഷത്തോളം രൂപ വിലയുള്ള വാഹനമാണ്. അത് ലോൺ ഇട്ടാണ് വാങ്ങിച്ചിരിക്കുന്നത്. എനിക്കിപ്പോൾ വരുമാനം ഉള്ളപ്പോൾ ഞാനാണ് അത് അടയ്ക്കുന്നത്. എന്നാൽ ഇത് നിലയ്ക്കുന്ന ഒരു കാലഘട്ടം ഉണ്ടായാൽ എന്റെ സുഹൃത്തുക്കളെ മാത്രമെ ഇതിനായി ആശ്രയിക്കു.
പിന്നെ വീടിന്റെ കാര്യം അതിന്റെ ഏകദേശം എസ്റ്റിമേറ്റ് 35ലക്ഷത്തിന് അകത്താണ്. ഈ പറയുന്നപ്പോലെ 60 ലക്ഷത്തിന്റെ വീടൊന്നുമല്ല ഞാൻ വയ്ക്കുന്നത്. വീടിന്റെ അടിസ്ഥാനം വെറും 850 സ്ക്വയർഫീറ്റാണ് മെയിൻ വാർപ്പുവരെ പലരുടെയും സ്പോൺസർ ഷിപ്പിലാണ് നടന്നത്. അതു കഴിഞ്ഞ് കാശില്ലാതെ നിൽക്കുമ്പോഴാണ് സൗദിയിൽ ഉള്ള ബക്കാല എന്ന സംഘടന സഹായവുമായി എത്തുന്നത്. അത് ഞാൻ ഒരു പരിപാടിക്കായി പോയപ്പോഴാണ് എന്റെ കാര്യങ്ങളും ആവശ്യവും അറിഞ്ഞ് അവർ സഹായിക്കുന്നത്. അത് പ്രവാസികളുടെ ഒരു സംഘടനയാണ്.
ബുദ്ധിജീവികളും നന്മമരവും വിമർശനവും
ഒന്നാമത്തെ കാര്യം അസൂയയാണ്. കാരണം നമ്മൾ ഇങ്ങനെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിന്റെ പിന്നിൽ ഓൺലൈൻ മീഡിയയാണ്. പല ആളുകളും യുടൂബ് വരുമാനത്തിന് വേണ്ടിയാണ് ഈ വിവാദങ്ങളെ ഉപയോഗിച്ചത്. എന്നെക്കുറിച്ച് ഒന്നും അറിയാത്ത കാര്യങ്ങളാണ് ഇതൊക്കെ പറയുന്നത്. എന്നാൽ ഈ വിവാദം ഉണ്ടാക്കിയവർ തന്നെ ഇപ്പോ പറഞ്ഞ് വിവാദമാക്കിയതൊക്കെ തിരിച്ചു പറയുന്നുണ്ട്. പിന്നെ എൻഫോഴ്സമെന്റ് അന്വേഷണത്തെപ്പറ്റി എനിക്കറിയില്ല. എന്നെ ആരും വിളിച്ചിട്ടില്ല. പിന്നെ അവർ അന്വേഷിക്കട്ടെ എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിലല്ലെ കുഴപ്പമുള്ളു. ഞാൻ ചെയ്യുന്ന ചാരിറ്റിക്കെല്ലാം കണക്കുകൾ ഉണ്ട്.
എന്താണ് ലൈവ് കൊടുക്കുന്നതിനുള്ള മാനദണ്ഡം
ഒരുപാട് അപേക്ഷകൾ വരും. ഏകദേശം 50ഓ 60ഓ അപേക്ഷകൾ ഉണ്ടാവും. അതിൽ ഒന്നോ രണ്ടോ അപേക്ഷകൾ മാത്രമെ നമുക്ക് പരിഹരിക്കാനാകു.അത്രയ്ക്കും അർഹതപ്പെട്ടവർക്ക് മാത്രമെ ഞങ്ങൾ ചെയ്യാറുള്ളു. അതിന് നമ്മുളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നിറയെ ആൾക്കാർ ഉണ്ട് അവരാരായിരിക്കും ഇപ്പോൾ ഈ കാര്യങ്ങൾ അന്വേഷിക്കുന്നത്. പിന്നെ എന്റെ ഫാൻസുകാരെക്കുറിച്ച് പറഞ്ഞാൻ ഞാൻ അതിനൊന്നും നേതൃത്വം നൽകുന്നില്ല. പിന്നെ എന്റെ പ്രവർത്തികളെ സ്നേഹിക്കുന്ന ഒരുപാട് എനിക്ക് ചുറ്റും അവരെ ഞാൻ എന്റെ ഫാൻസായിട്ടല്ല ഞാൻ കാണുന്നത്. പിന്നെ എന്റെ പേര് വച്ചു കൊണ്ടുതന്നെ പല പേജുകളും തുടങ്ങി പലരുടെയും അക്കൗണ്ട് നമ്പർ വച്ച് ഓരോ ഉടായിപ്പും നടത്തുന്നുണ്ട്. ഇതൊക്കെ ഞാൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പിന്നെ എന്നെ സ്നേഹിക്കുന്ന ആളുകളെ ഞാൻ ഒരിക്കലും അവിശ്വസിക്കില്ല. കാരണം അവർ മനസിൽ നന്മ ചെയ്യുന്നവരാണ്.
കുഴൽപ്പണം കടത്തുന്നുണ്ടോ?
എന്റെ മൊബൈൽ നമ്പർ പോസ്റ്റ് പെയ്ഡ് ആണ്, അങ്ങനെ കള്ളപ്പണക്കാർ വിളിക്കുമെങ്കിൽ ഇതിൽ ആയിരിക്കുമല്ലോ. അങ്ങനെ സർക്കാരിന് ആ ലിസ്റ്റ് എടുത്ത് നോക്കിയാൽ പോരെ. അങ്ങനെ അന്വേഷണം നടത്തുന്നെങ്കിൽ എന്റെ കോൾലിസ്റ്റ് സർക്കാർ അന്വേഷിക്കുന്നുണ്ടാവും. രോഗികളുമായി പരസ്പരധാരണ ഉണ്ടാക്കുമെന്ന ആരോപണം വെറും പ്രഹസനം മാത്രമാണ്. ഇതൊക്കെ വിവരം ഇല്ലാത്ത ആൾക്കാർ പറഞ്ഞുണ്ടാക്കുന്നതാണ്.
ഭാഷയിലും പ്രതികരണത്തിലും മാറ്റം
ഞാൻ ഒരു സംഭവം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് അഹങ്കാരം എന്നല്ല അത് ഒരു മനുഷ്യന്റെ മാനസിക അവസ്ഥയാണ്. രണ്ടുവർഷത്തോളം എനിക്ക് എതിരെ വന്ന ആരോപണങ്ങളിൽ ഞാൻ മിണ്ടിയിരുന്നില്ല. പിന്നീട് ഇത് ചീത്ത വിളിയിലേക്ക് കടന്നതോടെയാണ് ഞാൻ പൊട്ടിത്തെറിച്ചു പോയത്. ഞാൻ കെഎസ് യുവിലൂടെ വളർന്നു വന്ന ആളാണ്. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകനായി പിന്നീട് യൂത്ത് ലീഗിൽ ആലത്തൂർ ജില്ലയുടെ പ്രസിഡന്റായിരുന്നു. പിന്നെ ചാരിറ്റിയിലേക്ക് കടന്നതോടെ രാഷ്ട്രീയ പ്രവർത്തനം മാറ്റിവച്ചത്. ചാരിറ്റി പ്രവർത്തനം ഒരുപക്ഷേ നിർത്തിയിട്ട് രാഷ്ട്രീയ പ്രവർത്തകനാണെങ്കിൽ ചിലപ്പോ ലീഗുകാരനാകും.
ജസ്ലല വിവാദം
ഞാൻ അവരെ വേശ്യയെന്ന് വിളിച്ചിയിട്ടില്ല. എന്നെക്കുറിച്ച് മോശമായ പ്രചരണം നടത്തിയ ഒരാളുണ്ട്. ഞാൻ ജസ്ലയെ അല്ല പറഞ്ഞത്. ഞാൻ ഉദ്ദേശിച്ച ആൾ ഞാൻ പോസ്റ്റ് ചെയ്തതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചു മുങ്ങി. പിന്നാലെ അത് ജസ്ലയെ ആണെന്ന് വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഞാൻ ആ വാക്ക് പറയേണ്ടിയിരുന്നില്ല എന്ന് അതു കഴിഞ്ഞതിന് ശേഷം തോന്നിയിരുന്നു. അതിൽ ഞാൻ മാപ്പും പറഞ്ഞിട്ടുണ്ട്, ഈ വിവാദങ്ങൾ ഉണ്ടായതിന് ശേഷമാണ് ഞാൻ ജസ്ലയെക്കുറിച്ച് കൂടുതൽ അറിയുന്നതും കേൾക്കുന്നതും. അവരെ ഞാൻ ഇതിന് മുന്നേ അവരെ കണ്ടിട്ടുപ്പോലുമില്ല. ഇതിനെപ്പറ്റിയുള്ള കേസിന്റെ കാര്യമൊന്നും തനിക്കറിയില്ല. എന്നെ ആരും ഇതിന്റെ പേരിൽ വിളിച്ചിട്ടില്ല.
പാരമ്പര്യമായി എന്റേത് കമ്മ്യൂണിസ്റ്റ് കുടുംബമാണ്. അതുകൊണ്ടാണ് പിണറായിയോടും കമ്മ്യൂണിസത്തോടും എനിക്ക് എതിർപ്പില്ലാത്ത. എന്റെ വല്യുപ്പ മുൻപ് ബീഡി തെറുപ്പ് തൊഴിലാളികളുടെയോക്കെ നേതാവായിരുന്നു. വീട്ടിൽ കമ്മ്യൂണിസ്റ്റല്ലാതെ മറ്റൊരു പാർട്ടിയെക്കുറിച്ചും മിണ്ടാൻ പറ്റത്ത സാഹചര്യമുണ്ടായിരുന്നു. പിന്നെ ഞാൻ എങ്ങനെയോ തട്ടിത്തെറിച്ച് ലീഗിൽ എത്തി.
- TODAY
- LAST WEEK
- LAST MONTH
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- 'മീശ ഫാൻ ഗേൾ എന്ന പേജ്; ക്ലോസപ്പ് റീൽസിൽ ആരെയും വീഴ്ത്തുന്ന സ്റ്റൈൽ മന്നൻ! ഇൻസ്റ്റയിൽ വൈറലാകാൻ ടിപ്സ് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ സമീപിക്കും; നേരത്തെ പൊലീസിൽ ആയിരുന്നെന്നും അസ്വസ്ഥതകൾ കാരണം രാജിവെച്ചെന്നും വിശ്വസിപ്പിച്ചു; വിനീത് സ്ത്രീകളെ വലയിലാക്കിയിരുന്നത് ഇങ്ങനെ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- നടൻ സജീദ് പട്ടാളം അന്തരിച്ചു; സിനിമയിൽ ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ
- റീൽസിലും ടിക് ടോക്കിലും വൈറലാകാൻ ടിപ്സ് പറഞ്ഞുകൊടുത്ത് അടുക്കും; നാലുലക്ഷത്തോളം ഫോളോവേഴ്സ് ഉള്ളതുകൊണ്ട് പെൺകുട്ടികൾ കണ്ണടച്ച് വിശ്വസിക്കും; പാട്ടിലാക്കുന്നത് കൂടുതലും വിവാഹിതരെ; പീഡന പരാതിയിൽ ടിക് ടോക്-റീൽസ് താരം വിനീത് അറസ്റ്റിൽ
- 'എന്റെ വലതുകൈ ആരുടെയും തന്തയുടെ വകയല്ല; അതുകൊണ്ട് സുഡാപ്പികളോട് മാപ്പുപറയുന്നു; സംഘി ചാപ്പയടിച്ച് നടക്കുന്ന പോലെ എളുപ്പമല്ല ഇസ്ലാമിക വിമർശനം'; എസ് ഡി പി ഐയോട് മാപ്പു പറഞ്ഞ ജന ഗണ മന തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനെ ട്രോളി സോഷ്യൽ മീഡിയ; ഫാസിസത്തിൽ ഇരട്ടത്താപ്പോ?
- എന്റെ ലേഖനത്തിൽ വിവാദ ചിത്രം തിരുകി കയറ്റി; ഇനി സഹകരണമില്ല; എഡിറ്റർ ഫിലിപ്പ് മാത്യുവിന് കത്തയച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തലവൻ; ദി വീക്ക് അബദ്ധത്തിൽ മനോരമയ്ക്കെതിരെ കേസ്; കാളിയെ കുറിച്ച് ബിബേക് ദെബ്രോയ് എഴുതിയ ലേഖനത്തിലെ ചിത്രത്തിന് യോഗിയുടെ പൊലീസ് ചുമത്തുന്നത് ജാമ്യമില്ലാ വകുപ്പ്
- സ്വർണ്ണ കടത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചാൽ പിണറായിയും ഭാര്യയും മകളും ഹാജരാകില്ല; കിഫ്ബി കേസിൽ ഐസക് പോകാത്തതിന് പിന്നിലും സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ കേസായ സാഹചര്യത്തിൽ; ഇഡി അന്വേഷണവുമായി ഇനി സിപിഎം നേതാക്കൾ ആരും സഹകരിക്കില്ല
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- സവാഹിരിയുടെ ജീവനെടുത്തത് 1000 മൈൽ വേഗത്തിൽ ആകാശത്തു നിന്നും നിശബ്ദ്മായി പറന്നെത്തി തലയറത്തു മടങ്ങിയ നിഞ്ച മിസൈൽ; കൊലയാളി മിസൈൽ പറന്നുയർന്നത് പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന്; 20 കൊല്ലത്തെ അമേരിക്കൻ നീക്കം വിജയിച്ചത് ആറുമാസത്തെ തുടർ പരിശ്രമത്തിനൊടുവിൽ; എല്ലാം നേരിട്ടു കണ്ട് ബൈഡൻ; കൊടും ഭീകരനെ വകവരുത്തിയത് ഇങ്ങനെ
- അതിസുരക്ഷാ മേഖലയിലെ ബാൽക്കണിയിൽ ഉലാത്തുമ്പോൾ കിറുകൃത്യമായി ഡ്രോൺ ആക്രമണം; പാക്കിസ്ഥാനിലെ നിന്നും ജീവൽ ഭയത്തിൽ കാബൂളിലെത്തിയതും വെറുതെയായി; ലാദന്റെ പിൻഗാമിക്ക് സുരക്ഷിത താവളമൊരുക്കിയ താലിബാനെ ഞെട്ടിച്ച് പാക്കിസ്ഥാൻ; സവാഹിരിയെ കൊന്നു തള്ളാനുള്ള അന്തിമാനുമതി നൽകിയത് ബൈഡൻ; അമേരിക്ക വീണ്ടും ചിരിക്കുമ്പോൾ
- അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ
- ഭാര്യയുടെ പ്രസവശുശ്രുഷക്ക് എത്തിയ വേലക്കാരി ഗർഭിണിയായത് മാർക്സിൽ നിന്ന്; സുഹൃത്തിനുവേണ്ടി ഗർഭം ഏറ്റെടുത്തത് ഏംഗൽസ്; കുഞ്ഞിനെ ദരിദ്ര കുടുംബത്തെ വളർത്താൻ എൽപ്പിച്ചു; സ്വത്തിൽ ചില്ലിക്കാശ് കൊടുത്തില്ല; മാർക്സിന്റെ ലൈംഗിക ജീവിതം ചർച്ചയാവുമ്പോൾ
- 'ഞാൻ ദിലീപ്, നടൻ..മാഡം സുഖമല്ലേ..ഫ്രീ ആകുമ്പോൾ ഒന്നുവിളിക്കൂ; ഇതെന്റെ യൂട്യൂബ് ചാനൽ ആണ്, സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ; ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്; ഇറ്റ് വാസ് നൈസ് ടോക്കിങ് ടു യു; സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി മാഡം': ആർ.ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പുറത്ത്
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- 'എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്