Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അൽ സറഫ ഉടമ ഉതുപ്പുമായി മുഖ്യമന്ത്രിക്കു വർഷങ്ങളുടെ ബന്ധം; ഉമ്മൻ ചാണ്ടിയുടെ നിശബ്ദതയെ സംശയിക്കണം; ഉതുപ്പിന്റെ വെടിയുണ്ടകൾ ശരീരത്തിൽ കൊണ്ടുനടക്കുന്ന ജോജിയുടെ ഒറ്റയാൾ പോരാട്ടം സിബിഐ അന്വേഷണത്തിൽ നിർണായകമാകുന്നു

അൽ സറഫ ഉടമ ഉതുപ്പുമായി മുഖ്യമന്ത്രിക്കു വർഷങ്ങളുടെ ബന്ധം; ഉമ്മൻ ചാണ്ടിയുടെ നിശബ്ദതയെ സംശയിക്കണം; ഉതുപ്പിന്റെ വെടിയുണ്ടകൾ ശരീരത്തിൽ കൊണ്ടുനടക്കുന്ന ജോജിയുടെ ഒറ്റയാൾ പോരാട്ടം സിബിഐ അന്വേഷണത്തിൽ നിർണായകമാകുന്നു

കൊച്ചി: കുവൈറ്റിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തി 230 കോടിയുടെ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പൊലീസ് തെരയുന്ന കൊച്ചിയിലെ അൽ സറഫ ഏജൻസി ഉടമ മൈലക്കാട് ഉതുപ്പ് വർഗീസിനെതിരേ വർഷങ്ങളായുള്ള ഒറ്റയാൾ പോരാട്ടത്തിലാണ് ബന്ധു കൂടിയായ ജോജി. നാട്ടിലേക്കു വരാൻ തയ്യാറാവാതെയും അന്വേഷണത്തോടു സഹകരിക്കാതെയും ദുബായിൽ കഴിയുന്ന ഉതുപ്പിനെപ്പറ്റി എല്ലാ വിവരങ്ങളും നല്കി ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന സി ബി ഐയെ സഹായിക്കുന്നതു പുതുപ്പള്ളി മൈലക്കാട് ജോൺ കുര്യാക്കോസ് എന്ന പുതുപ്പള്ളി ജോജിയാണ്.

ജോജിയെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് ഉതുപ്പ്. അന്നു വെടിയേറ്റപ്പോൾ ശരീരത്തിൽ തുളച്ചുകയറിയ വെടിയുണ്ടകൾ തകർത്തത് ജോജിയുടെ ജീവിതമായിരുന്നു.രുഉന്നത രാഷ്ട്രീയബന്ധവും സാമുദായിക ബന്ധവും പണംമുടക്കി നേടിയെടുത്ത മൈലക്കാട് എം വി ഉതുപ്പ് എന്ന ക്രിമിനൽ വ്യവസായ പ്രമുഖന്റെ അഹന്തയ്ക്കു മുൻപിൽ തോറ്റു കൊടുക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ പോരാടുകയാണ് ജോജി. പുതുപ്പള്ളിയിലെ മൈലക്കാടു കുര്യാക്കോസിന്റെ മകനായ ജോജിക്കു തന്റെ സമ്പത്തിന്റെ ഒരു ഭാഗം ചികിത്സയ്ക്കായി വില്‌ക്കേണ്ടി വന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരന്റെ പിൻബലമുണ്ടെന്ന അഹങ്കാരത്തിലാണ് ഉതുപ്പിന്റെ പ്രവർത്തനങ്ങൾ. ചെറുപ്പത്തിൽ ബന്ധുക്കളാരും കൂടെ കൂട്ടാതിരുന്ന ഉതുപ്പിനെ ഒരു മൂത്ത സഹോദരനെയെന്ന പോലെ ഒപ്പം കൂട്ടി സഹായിച്ചിരുന്നു.

വലിയ സ്വത്തോ ബന്ധുബലമോ ഒന്നും ഇല്ലാതിരുന്ന ഉതുപ്പിനു നല്ലൊരു വീടുണ്ടായതും തന്റെ അപ്പൻ സഹായിച്ചിട്ടു തന്നെയാണ്.ഡിഗ്രി പാസായതിനുശേഷം എൽ ഐ സി ഏജന്റായിട്ടായിണ് ഉതുപ്പിന്റെ ജീവിതം ആരംഭിക്കുന്നത്. ഇതിൽനിന്നാണ് ഉതുപ്പ് ഇന്നുകാണുന്ന ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയത്.അതിന് പല കുറുക്കുവഴികളും അയാൾ ഉപയോഗിച്ചു. ഇതിനുവേണ്ടിത്തന്നെയാണ് ഉമ്മൻ ചാണ്ടിയുമായി ഉതുപ്പ് അടുത്തു ബന്ധപ്പെടാൻതുടങ്ങിയത്. മുഖ്യമന്ത്രി ഗൾഫ് സന്ദർശിക്കുമ്പോൾ യാത്രയുടെ പൂർണ ഉത്തരവാദിത്തം ഉതുപ്പിനെയാണ് മുഖ്യമന്ത്രിയുടെ പി എ മാർ ഏല്പിക്കാറുള്ളതെന്ന് ജോജി ആരോപിച്ചു.ക്കുതനിക്കൊപ്പമുള്ളവർ ചെയ്യുന്ന പലകാര്യങ്ങളും മുഖ്യമന്ത്രി അറിയില്ലെന്ന് നടിക്കുകയാണ്. ഉതുപ്പ് നടത്തുന്ന തട്ടിപ്പുകളുടെ വിഹിതം മുഖ്യമന്ത്രിയുടെ അടുത്തയാളുകളുടെ കയ്യിലൂടെ പോകുന്നുണ്ടെന്ന് തന്നെയാണ് സംശയം.

തന്റെ അനിയന്റെ ഭാര്യയുമായുള്ള ഉതുപ്പിന്റെ രഹസ്യബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിയോടു മാത്രമേ താൻ സംസാരിച്ചിട്ടുള്ളൂ(അന്ന് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാണ്)അത് ഉതുപ്പ് അറിഞ്ഞത് ഒന്നുകിൽ ഉമ്മൻ ചാണ്ടിയിൽനിന്ന്, അല്ലെങ്കിൽ പി എ ആയിരുന്ന ജിക്കു മോനിൽനിന്ന്. താൻ മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിക്കുന്നത് പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ സ്റ്റേറ്റ് കാറിൽ വച്ചാണ്. ആ സമയം ജിക്കുവായിരുന്നു ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്നത്.

തന്റെ അനിയന്റെ ഭാര്യയുമായി ഉതുപ്പിനുള്ള ബന്ധത്തിൽ സംശയം തോന്നിയ അനിയൻ തന്നെയാണ് ഫോൺ റെക്കോഡ് മോദിലിട്ട് ഇരുവരുടെയും സംസാരം കയ്യോടെ പിടിച്ചത്. ഈ വിവരം താൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു ദിവസങ്ങൾക്കു ശേഷമാണ് ഉതുപ്പിൽ നിന്നും ആക്രമണം ഉണ്ടായത്. തന്നെ തിരഞ്ഞു വന്ന ഉതുപ്പ് ഒരു പറമ്പിൽ വച്ചാണ് കയ്യിൽ കരുതിയ തോക്കെടുത്ത് വെടിവച്ചത്. തലയ്ക്കും മറ്റും ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായി.രുഇടക്കെപ്പോഴോ ബോധം വന്നപ്പോൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പൊലീസെത്തി തന്റെ മരണമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോഴും ജോജിയുടെ ശരീരത്തിൽ നീക്കം ചെയ്യാനാകാതെ രണ്ടു വെടിയുണ്ടയുണ്ട്. ഒന്ന് തലച്ചോറിലും ഒന്നു ശ്വാസകോശത്തിലും. ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ട് ഇപ്പോഴും മരുന്നിന്റെ സഹായത്തോടെയാണ് ജോജിയുടെ ജീവിതം. ഇടയ്ക്കിടെ ബോധം കെടും. അപ്പോഴൊക്കെ ശരീരം വലിഞ്ഞുമുറുകും പോലെ. ആരോഗ്യാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ട് അപകടം വരുന്നത് പരമാവധി തടയാനാകുന്നുണ്ട്.

പൂർവികമായി ലഭിച്ച സ്വത്തിന്റെ ഭൂരിഭാഗവും വിറ്റാണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത്. ഉതുപ്പിനെതിരായ വധശ്രമക്കേസ് ഇപ്പോൾ എതാണ്ട് അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. രാഷ്ട്രീയസ്വാധീനമുപയോഗിച്ചു പല സാക്ഷികളേയും ഉതുപ്പ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. കേരളപൊലീസ് അന്വേഷിക്കുന്ന കേസിൽ തനിക്ക് വിശ്വാസമില്ലെന്നും ജോജി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ഇത്ര അടുത്തു ബന്ധമുള്ള ഒരാൾക്ക് എന്തുശിക്ഷയാണ് നമ്മുടെ ഭരണകൂടത്തിൽ നിന്ന് ലഭിക്കുകയെന്ന് തനിക്കറിയാമെന്നും ജോജി പറയുന്നു. എന്തു വന്നാലും ഉതുപ്പിനെതിരെ ഒറ്റയാൾ പോരാട്ടം തുടരാനാണ് ജോജി തീരുമാനിച്ചിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയും ഒരുവിഭാഗം കോൺഗ്രസ്സുകാരുമാണ് ഉതുപ്പിനെ എല്ലാ കാലവും രക്ഷിക്കുന്നതെന്ന് ജോജി ഉറച്ചു വിശ്വസിക്കുന്നു.ക്കുഅല്ലെങ്കിൽ തട്ടിപ്പിന്റെ മുഴുവൻ വിവരങ്ങളും അറിഞ്ഞിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ ഉതുപ്പിനൊപ്പം നില്ക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും.

എന്തായാലും കഴിഞ്ഞ ദിവസം കൊച്ചിയിലെ സി ബി ഐ ഓഫീസിൽ വച്ച് ജോജിയുടെ മൊഴി രേഖപ്പെടുത്തിരുന്നു.രുഉതുപ്പിനെതിരായ മുഴുവൻ തെളിവുകളും അവർക്ക് നല്കിയിട്ടുണ്ടെന്നും സി ബി ഐയിൽ മാത്രമേ തനിക്കു വിശ്വാസമുള്ളൂവെന്നും ജോജി കൂട്ടിച്ചേർത്തു. വർഷം തോറും നിരവധി പേരെ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളുവെന്നു ജോജി പറയുന്നു. കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിൽ ഫളാറ്റുകളും സ്ഥാപനങ്ങളും സ്വന്തമാക്കിയിട്ടുണ്ട് ഉതുപ്പ്. ഭാര്യയ്ക്കും രണ്ട് ആൺ മക്കൾക്കും ഒപ്പം പുതുപ്പള്ളിയിലാണ് ജോജി താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP