തോൽക്കാൻ ഞങ്ങൾക്ക് മനസില്ല; നഴ്സുമാരുടെ സമരം ഇനിയും ആളിക്കത്തും; മാലാഖമാരുടെ വിജയ പോരാട്ടത്തെ കുറിച്ച് ജാസ്മിൻഷാ

കേരളത്തിന്റെ സമര ചരിത്രത്തിൽ വിജയത്തിന്റെ പൊൻ തൂവൽ ചാർത്തി നഴ്സുമാരുടെ പോരാട്ടം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പിന്നിട്ട കാലത്തെ കുറിച്ചും പുതിയ ശമ്പള പ്രഖ്യാപനത്തെ കുറിച്ചും യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻഷാ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
- കേരളത്തിലെ നഴ്സുമാരുടെ സമരമുന്നേറ്റങ്ങൾക്കൊടുവിൽ മിനിമം വേതനം സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. നഴ്സുമാർ ആവശ്യപ്പെട്ട ശമ്പള വർധനവാണോ ഇപ്പോൾ നടപ്പിലായിരിക്കുന്നത് ?
യുഎൻഎ ആവശ്യപ്പെട്ട ശമ്പള വർധനവല്ല സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും കഴിഞ്ഞ ദിവസത്തെ മിനിമം വേതനം ഞങ്ങൾ അംഗീകരിക്കുകയാണ. കേരളത്തിലെ പതിനായിരകണക്കിന് വരുന്ന നഴ്സുമാർക്ക് വലിയൊരാശ്വാസം തന്നെയാണ് പുതിയ ശമ്പള വർധനവ്. ഡോ ബലരാമൻ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കുക എന്നതാണ്. യുഎൻഎ ആവശ്യപ്പെട്ടിരിക്കുന്നത്. അത് നടപ്പാക്കുക എന്നതാണ് യുഎൻയുടെ പ്രഥമ ലക്ഷ്യം
- നേരത്തെയും നഴ്സുമാർക്ക് മിനിമം വേതനം പ്രഖ്യാപിച്ചിരുന്നു പക്ഷെ അത് ഇപ്പോഴും നൽകിയിട്ടില്ല ആ സാഹചര്യത്തിൽ ഈ പ്രഖ്യാപനം പാഴ് വാക്കാകുമോ?
കേരളത്തിലെ സ്വാകാര്യ ആശുപത്രിയിലെ തൊഴിൽ മേഖലയിൽ വർഷങ്ങൾക്ക് മുമ്പുള്ള സാഹചര്യമല്ല ഇന്നുള്ളത്. കേരളത്തിലെ 90 ശതമാനം ആശുപത്രികളിലും നഴ്സുമാർ സംഘടിതരാണ്. ഏതെങ്കിലും ആശുപത്രികൾ ഇത് നടപ്പാക്കാതിരുന്നാൽ ഞങ്ങൾ കയ്യും കെട്ടി നോക്കിയിരിക്കില്ല. മുൻകാല പ്രബല്യത്തോടെ മുഴുവൻ ആശുപത്രികളിലും ഈ മാസം തന്നെ പുതിയ ശമ്പളം ചോദിച്ച് വാങ്ങാൻ പ്രാപ്ത്തരാണ് കേരളത്തിലെ നഴ്സുമാർ. കഴിഞ്ഞ കാലത്തെ പോലെ ഭീഷണിപ്പെടുത്തിയും കോടതിയിൽ പോയും നഴ്സുമാരുടെ അവകാശങ്ങളെ ഇല്ലാതാക്കാൻ അനുവദിക്കില്ല. ഇത് ഞങ്ങൾ പൊരുതി നേടിയതാണ് അത് ചോദിച്ച് വാങ്ങാനുള്ള കരുത്ത് കേരളത്തിലെ നഴ്സുമാർക്കുണ്ട്.
- പുതിയ മിനിമം വേതനത്തിനെനതിരെ മാനേജ്മെന്റ് കോടതിയ സമീപിച്ചാൽ യുഎൻഎയുടെ നടപടി എന്തായിരിക്കും?
സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ അംഗീകരിച്ച ശേഷമാണ് സർക്കാർ വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട ആശുപത്രികളുടെ സാമ്പത്തീക ബാധ്യത ചൂണ്ടികാട്ടി യുഎൻഎ ആവശ്യപ്പെട്ട മിനിമം വേതനത്തിൽ കുറവ് വരുത്താൻ ഞങ്ങൾ തയ്യാറായിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ലഭിക്കേണ്ട മാന്യമായ വേതനമല്ല നഴ്സ്മാർക്കിപ്പോഴും ലഭിക്കുന്നത്. എങ്കിലും ചില വിട്ടുവീഴ്ച്ചകൾക്ക് പരസ്പരം തയ്യാറായി കൊണ്ടാണ് പുതിയ ശമ്പള പരിഷ്ക്കരണം യുഎൻഎ അംഗീകരിച്ചത്. ഇതിനെനതിരെ മാനേജ്മെന്റ് കോടതിയെ സമീപിക്കുമെന്ന് കരുതുന്നില്ല. മറിച്ചായാൽ കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖല സ്തംഭിക്കുന്ന തരത്തിൽ നഴ്സുമാർ സമര രംഗത്തുണ്ടാകും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട
- മിനിമം വേതനം പ്രഖ്യാപിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് എങ്ങിനെനയായിരുന്നു?
കേരളത്തിൽ നഴ്സുമാരുടെ സമരം തുടങ്ങിയ കാലം മുതൽ ഞങ്ങളോട് സഹതാപകരമായ നിലപാടാണ് തൊഴിൽ മന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളത്. പല ആശുപത്രികളിലും സമരം നടക്കുമ്പോൾ ഞങ്ങൾക്കനുകൂലമായ നിലപാട് തൊഴിൽ മന്ത്രി സ്വീകരിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ കൊലക്കൊമ്പന്മാരോട് സമരം ചെയ്യുമ്പോൾ സർക്കാരിന്റെ ഇടപെടലുകളും വൈകിയട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ മിനിമം വേതനം പ്രഖ്യാപിക്കാൻ ഷിബു ബേബിജോൺ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ഞങ്ങൾക്ക് ഇക്കാര്യത്തിൽ തീർച്ചയായും കടപ്പാടുണ്ട്
- പല ആശുപത്രികളിലും മാസങ്ങൾ നീണ്ട സമരം നടന്നിരുന്നു പിന്നീട് അവിടെയുള്ള അവസ്ഥ എന്തായിരുന്നു?
കേരളത്തിലെ ഏറ്റവും പ്രമ്പലരായ വിഭാഗങ്ങൾ തന്നെയാണ് വിദ്യാഭ്യാസ മേഖല പോലെ തന്നെ ആരോഗ്യ മേഖലയും കയ്യടക്കി വച്ചിരിക്കുന്നത്. ശക്തമായ രാഷ്ടീയ ഭരണ സാമ്പത്തീക സ്വാധീനമുള്ളവർ. അവർക്കെതിരായ സമരത്തെയും തുടർന്നും അതേ രീതിയിലാണ് നേരിട്ടത്. അത് കൊണ്ട് തന്നെയാണ് മാസങ്ങൾ നീണ്ട സമരം നഴ്സുമാർക്ക് നടത്തേണ്ടി വന്നത്. സമരം തീരുമ്പോൾ പ്രതികാര നടപടികൾ സ്വീകരിച്ചത്. സമരം ചെയ്ത എല്ലാ ആശുപത്രികളിലും പ്രതികാര നടപടിക്ക് ശ്രമിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തി ഉണ്ടാകില്ല. പക്ഷെ ത്യാഗ പൂർണമായ ഇടപെടലിലൂടെ അതിനെനയൊക്കെ മറികടക്കാൻ യുഎൻഎയുടെ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്
- ഒരു വർഷക്കാലത്തിനിടയ്ക്ക് ഒരു തൊഴിലാളി സംഘടനാ പ്രവർത്തകൻ, നേതാവ് എന്ന നിലയിൽ ഉള്ള അനുഭവം?
സത്യത്തിൽ യുഎൻഎ ചാരിറ്റബിൽ സംഘടനാ രജിസ്ട്രേഷനിലാണ് സംഘടിച്ച് പ്രവർത്തനമാരംഭിച്ചത്. പിന്നീട് തൊഴിൽ പ്രശ്നങ്ങൾ ഉന്നയിക്കേണ്ടി വന്നപ്പോൾ തൊഴിലാളി സംഘടന അല്ലാത്തതിനാൽ മാറ്റി നിർത്തപ്പെട്ടു തുടർന്നാണ് തൊഴിൽ സംഘടനയായി യുഎൻഎ രജിസ്റ്റർ ചെയ്തത്.
സംഘടിതരല്ലാതിരുന്ന നഴ്സുമാർ പല തരത്തിൽ ചൂഷണം ചെയ്യപ്പെട്ടിരുന്നു തൊഴിൽ അവകാശങ്ങൾ നേടിയെടുക്കുന്നതിനെനാടൊപ്പം ആ ചൂഷണം അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് യുഎൻഎയുടെ അഭിമാനകരമായ നേട്ടം. ഇവിടെ മാത്രമാണ് നഴ്സുമാരോട് പുഛവും അവഹേളവും നിറഞ്ഞ പെരുമാറ്റമുണ്ടായിരുന്നത്. പക്ഷെ സംഘടിതമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ നഴ്സുമാർ അഭിനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ കഴിഞ്ഞു. പലയിടത്തും സംഘടന നയിക്കുന്നത് പെൺകുട്ടികളാണ്. അതിന്റെ പരിമിതികൾ ആദ്യമുണ്ടായിരുന്നെങ്കിലും എല്ലാ മറികടന്ന് സംഘടനാ പ്രവർത്തകരാകാൻ അവർക്ക് കഴിഞ്ഞു. ഇന്ന് ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ വ്യത്യാസമില്ലാതെ യുഎൻഎ നയിക്കാനുള്ള പാടവം നേടിക്കഴിഞ്ഞു. അമൃത ആശുപത്രിയിലെ മർദ്ദനം മുതൽ ഓടി നടന്നുള്ള സംഘടനാ പ്രവർത്തനത്തിനടയ്ക്ക മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ. കണ്ണു നിറഞ്ഞ നിമിഷങ്ങൾ, പരാതികളുമായി ദിനം പ്രതിയുള്ള ഫോൺ വിളികൾ, അങ്ങിനെന സംഘടാ പ്രവർത്തനം ഒരുപാട് ദുഖവും സന്തോഷവും സമ്മാനിച്ചിട്ടുണ്ട്.
തൃശൂർ മദർ ആശുപത്രിയിലെ സമരം 60 ദിവസം പിന്നിട്ടിട്ടും ഒത്തു തീർപ്പാക്കാകുന്നില്ല. ജില്ലാ പണിമുടക്ക് ഒരാഴ്ച്ച പിന്നിട്ടു എന്നിട്ടും ധിക്കാര പുർണമായ നിലപാട് സ്വീകരിക്കുന്ന മാനേജ്മെന്റ് അസോസിയേഷൻ എന്ത് ചെയ്യണമെന്നറിയാതെ നിസഹായവസ്ഥയിൽ ആയ സമയം. രാത്രിയും പകലുമില്ലാതെ അപ്പോഴും സമര സജ്ജരായ എന്റെ പ്രിയപ്പെട്ട സഹോദരിമാരായിരുന്നു അന്ന് കരുത്ത് പകർന്നത്. സംഘടനാ പ്രവർത്തനത്തിനും മുഴുവൻ സമയം സംഘടനക്ക് വേണ്ടി ഓടി നടക്കുന്നവർക്കും സാമ്പത്തീക ബുദ്ധിമുട്ടേറിയപ്പോൾ ആഭരണങ്ങൾ വരെ പണയം വച്ച് സഹായിച്ച നല്ല മനസ്. ഏത് പ്രതിസന്ധിയിലും പിന്തുണ നൽകുന്ന പ്രവർത്തകർ.
സംഘടനയുടെ പിളർപ്പും നേതാക്കൾക്കെതിരായ ആരോപണങ്ങളും ഇതിനിടയിൽ ഉണ്ടായല്ലോ?
നഴ്സുമാരുടെ സമരം ശക്തമായ സമയത്താണ് നേതാക്കൾക്കെതിരെ വ്യാപകമായി കള്ളക്കഥകൾ പ്രചരിപ്പിച്ചത്. ഇതിനു പിന്നാലെ സംഘടനയെ പിളർത്താനും ശ്രമം നടത്തി. പക്ഷെ സ്വകാര്യ ആശുപത്രിയുടെ ചട്ടുകമായി പ്രവർത്തിച്ചവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. കേരളത്തിലെ നഴ്സിങ്ങ് സമരങ്ങളെ ഇല്ലാതാക്കാമെന്ന സ്വപ്നം നടന്നില്ല. ഭീഷണിപ്പെടുത്തിയും തല്ലിയും കേസിൽപ്പെടുത്തിയും ഇല്ലാതാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് കുപ്രചരണങ്ങൾ നടത്തിയത് അതും പരാജയപ്പെട്ടു.
- നഴ്സുമാരുടെ സമരത്തിനിടയ്ക്കുണ്ടായ കേസുകളുടെ അവസ്ഥ എന്താണ്?
ലേക് ഷോറിൽ മാത്രം 300 ലധികം പേർക്കെതിരെയാണ് കേസ്, എല്ലാ സമരങ്ങളിൽ നേതാക്കൾക്കെതിരെ കേസുണ്ട്. വിവിജ ജില്ലകളിലായ അമ്പതോളം കേസുകൾ സംഘടനാപ്രവർത്തകർക്കെതിരെയുണ്ട്. ഐപിഎസ് ഉദ്യാഗസ്ഥയെ അതമിച്ചെന്ന കള്ളക്കേസാണ് തൃശൂരിലെ യുഎൻഎ വനിതാ പ്രവർത്തകർക്കെതിരെയുള്ളത്.
- യുഎൻഎ.യുടെ ഭാവി പ്രവർത്തനങ്ങൾ?
സമരങ്ങൾക്കൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും യുഎൻഎ മുൻപന്തിയിലാണ്. എല്ലായുണിറ്റുകളിലും അതിനുള്ള സെല്ലുകൾ രൂപികരിച്ച് പ്രവർത്തിക്കുന്നു. അയവദാന മുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കും യുഎൻഎ പ്രവേശിക്കുകയാണ. ഇപ്പോൾ രക്തദാന യുണിറ്റുകളും, ഡയാലിസിസ് സഹായ കേന്ദ്രങ്ങളുമാണ് യുഎൻഎ യുണിറ്റുകൾ വഴി നടക്കുന്നത്. അംഗങ്ങളുടെ അടിയന്തിര ചികിത്സാ സഹായങ്ങൾക്കായി സംസ്ഥാന തലത്തിൽ പ്രത്യേക ഫണ്ട് രൂപികരണം, യുഎൻഎ മുഖ പത്രം കെട്ടിലും മട്ടിലും മാറ്റം വരുത്തി മൾട്ടികളറിൽ പ്രസിദ്ധീകരിണം, നഴ്സുമാരുടെയും നഴ്സിങ് വിദ്യാർത്ഥികളുടെയും സംസ്ഥാന തലത്തിലുള്ള കലോത്സവം, നഴ്സിങ് വിദ്യാർത്ഥി വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനം,യുഎൻഎ സംസ്ഥാന സമ്മേളനം., ഡൽഹിയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ സമ്മേളനം, യുഎൻഎ നിർമിക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം, നഴ്സിങ് പഠനത്തിനായി എടുത്ത ലോണുകളുടെ പേരിലുള്ള ബാങ്കുകളുടെ പീഡനത്തിനെനതിരെ സംസ്ഥാന തല പ്രചരണ കാംപയിൽ എന്നിവയാണ് പ്രധാന അജണ്ടകൾ.
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്