Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതചടങ്ങുകളും ആഡംബരവും വേണ്ടാത്ത വെജിറ്റേറിയനായ ഒരു പെണ്ണിനെ തേടി നടന്ന എന്നോട് ഫേസ്‌ബുക്കിലൂടെ തന്നെ ഇഷ്ടം അറിയിച്ചത് ഉമ; മൂന്ന് മാസം മിണ്ടിയും സംസാരിച്ചു കഴിഞ്ഞപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു; പുരോഗമന കുടുംബത്തിൽ പോലും യുദ്ധം ആവശ്യമുള്ള ജാതകവും മുഹൂർത്തവും മാലയിടലുമൊക്കെ ഒഴിവാക്കിയത് ഇരുവരും ചേർന്ന്: പരിസ്ഥിതി പ്രവർത്തനത്തിനും അഴിമതി വിരുദ്ധ പോരാട്ടത്തിനും ഊർജ്ജം പകരാൻ പെണ്ണുകെട്ടിയ കഥ മറുനാടനോട് പറഞ്ഞ് ഹരീഷ് വാസുദേവൻ

മതചടങ്ങുകളും ആഡംബരവും വേണ്ടാത്ത വെജിറ്റേറിയനായ ഒരു പെണ്ണിനെ തേടി നടന്ന എന്നോട് ഫേസ്‌ബുക്കിലൂടെ തന്നെ ഇഷ്ടം അറിയിച്ചത് ഉമ; മൂന്ന് മാസം മിണ്ടിയും സംസാരിച്ചു കഴിഞ്ഞപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു; പുരോഗമന കുടുംബത്തിൽ പോലും യുദ്ധം ആവശ്യമുള്ള ജാതകവും മുഹൂർത്തവും മാലയിടലുമൊക്കെ ഒഴിവാക്കിയത് ഇരുവരും ചേർന്ന്: പരിസ്ഥിതി പ്രവർത്തനത്തിനും അഴിമതി വിരുദ്ധ പോരാട്ടത്തിനും ഊർജ്ജം പകരാൻ പെണ്ണുകെട്ടിയ കഥ മറുനാടനോട് പറഞ്ഞ് ഹരീഷ് വാസുദേവൻ

അർജുൻ സി വനജ്

കൊച്ചി: ആഡംബര രഹിതവും മത ചടങ്ങുകൾ ഒഴിവാക്കിയുമുള്ള വിവാഹം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യുവ പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവും ഭാര്യ ഉമ വാസുദേവും. കുറഞ്ഞ കാലം കൊണ്ട് പരിസ്ഥിതി പ്രവർത്തന മണ്ഡലത്തിൽ തന്റേതായ സ്ഥാന നേടിയെടുത്ത ഹരീഷ് ഒക്ടോബർ 30 നാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നീലേശ്വരം സബ് രജിസ്റ്റാർ ഓഫീസിൽ വെച്ച് രാവിലെ 10 ന് വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം കൊച്ചിയിലെത്തിയ ഇരുവരും മറുനാടൻ മലയാളിയോട് സംസാരിച്ചു, ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും, വിവാത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളെക്കുറിച്ചും.

വിവാഹം എല്ലാവരുടേയും ജീവിതത്തിലെ വലിയൊരു ഈവന്റ് ആണല്ലോ. എനിക്കും അതിന്റേതായ തന്തോഷമുണ്ട്. എക്സൈറ്റ്മെന്റ് ഉണ്ട് രജിസ്റ്റർ മാര്യേജ് വേണമെന്നൊരു ആഗ്രഹം ഉണ്ടായിരുന്നു പണ്ട് തൊട്ടേ മനസ്സിൽ. കല്ല്യാണത്തിന് എന്തെങ്കിലും ഡിമാന്റ് ഉണ്ടോയെന്ന് ചോദിച്ചാൽ അത് മാത്രമായിരുന്നു. ആഡംബരം പാടില്ല. കഴിയാവുന്നത്ര ലളിതം ആക്കണം, മതപരമായ ചടങ്ങുകൾ പാടില്ല, എന്നതായിരുന്നു മറ്റ് ഡിമാന്റുകൾ. അത് എന്റെ വീട്ടുകാരും ഭാര്യയുടെ വീട്ടുകാരും സമ്മതിച്ചു. ഞാൻ എറണാകുളത്ത് ആണെങ്കിലും അച്ഛനും അമ്മയും നീലേശ്വരത്താണ്. എല്ലാ അഡ്രസ്സുകളും നീലേശ്വരത്താണ്. അതുകൊണ്ട് നീലേശ്വരം സബ് രജിസ്റ്റാർ ഓഫീസിൽ വെച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചു. അത് വളരെ എളുപ്പം കഴിഞ്ഞു. അപ്പോ അതിന്റെ വലിയൊരു സന്തോഷം ഉണ്ട്. ഹരീഷ് വാസുദേവൻ പറഞ്ഞു.

ഭാര്യയുടെ പേര് ഉമാ വാസുദേവൻ എന്നാണ്. കല്ല്യാണ ആലോചനകൾ കുറച്ച് കാലമായി വീട്ടുകാർ നടത്തുന്നുണ്ടായിരുന്നു. പെൺകുട്ടി വെജിറ്റേറിയൻ ആകണമെന്ന ഡിമാന്റും ഞാൻ മുന്നോട്ട് വെച്ചിരുന്നു. ഒരിക്കൽ ഇതറിഞ്ഞപ്പോൾ ഉമ തന്നെ എന്നെ കോൺടാക്ട് ചെയ്യുകയായിരുന്നു. ഒരു വർഷത്തിലധികമായി എന്നെ ഫേസ്‌ബുക്കിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരു ആലോചനയുണ്ടെന്ന് കേട്ടുയെന്ന് പറഞ്ഞു, തുടർന്ന് പരിചയപ്പെട്ടു, ഏതാണ്ട് രണ്ട് മൂന്ന് മാസക്കാലം സമയമെടുത്തു പരസ്പ്പരം കാണാനും സംസാരിക്കാനും. വളരെ വിശദമായി സംസാരിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. പ്രേമിക്കാനൊന്നും അധികം സമയം കിട്ടിയിട്ടില്ല, ഞങ്ങളുടെ തീരുമാനമായിരുന്നു ഒന്നിച്ചു ജീവിക്കുകയെന്നത്.

അത് വീട്ടുകാര് വളരെ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. കണ്ടുമുട്ടി ഏതാണ്ട നാലുമസത്തിനകം വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തു. ഉമ പ്രൊഫഷണലി ഒരു ആയുർവേദ ഡോക്ടറാണ്. തിരുവനന്തപുരം ആയുർവേദ കോളേജിലാണ് പഠിച്ചതൊക്കെ. അത് കഴിഞ്ഞ് പോണ്ടിച്ചേരി ജിബ്മാറിൽ പബ്ലിക്ക് ഹെൽത്തിൽ പിജി ചെയ്യാൻ വേണ്ടി ചേർന്നു. ആ സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഇപ്പോൾ കോഴ്സ് കഴിഞ്ഞു, ഫസ്റ്റ് റാങ്ക് കിട്ടി, കല്ല്യാണത്തിന്റെ രണ്ട് ദിവസം മുമ്പായിരുന്നു റാങ്ക് ലഭിച്ചതിന്റെ ചടങ്ങ്, പക്ഷെ അതിന് പോകാൻ പറ്റിയില്ല. പിജി പൂർത്തിയാക്കിയപ്പോൾ മുതൽ തിരുവനന്തപുരത്ത് ജോലിയക്ക് കയറിയിരുന്നു. ഇപ്പോൾ അത്േ വിട്ടു, ഇപ്പോൾ കൊച്ചിയിൽ എന്റെ കൂടെയുണ്ട്. മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇനി വേണം യഥാർത്ഥത്തിൽ ഒന്നുപ്രേമിക്കാൻ. കല്ല്യാണത്തിന് മുമ്പ് പ്രേമിക്കുന്നത് പോലെ, ഇനിയാണല്ലോ, പ്രേമം കണ്ടിന്യൂ ചെയ്യേണ്ടത്....? ഇനി പ്രേമിക്കാമെന്നുള്ള പ്രതീക്ഷയിലാണ്. ഹരീഷ് അൽപം ചിരിയോടെ പറഞ്ഞു.

ഞാൻ എൻഗേജിഡ് ആയപ്പോൾ ഫേസ്‌ബുക്കിൽ സ്റ്റാറ്റസ് ചെയിഞ്ച് ചെയ്തിരുന്നു. കല്ല്യാണം വളരെ പേഴ്സണലായിട്ടുള്ള കാര്യമാണ്. പിന്നെ കഴിഞ്ഞ പത്ത് വർഷക്കാലമായിട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം പല വിഷയങ്ങളിലും ഇടപെട്ടത്കൊണ്ട് തന്നെ, കല്ല്യാണത്തിന് ചുരുങ്ങിയത് ഒരു അയ്യായിരം പേരെയെങ്കിലും വിളിക്കേണ്ടി വരും. രണ്ടാമത്തെ കാര്യം അതങ്ങനെ സെലിബ്രേറ്റ് ചെയ്യപ്പെടേണ്ട കാര്യമായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. നമ്മുക്ക് വളരെ അടുത്തറിയുന്ന, നമ്മളെ അറിയുന്ന ആളുകളെ മാത്രം വിളിക്കുകയെന്നത് മാത്രമായിരുന്നു പണ്ട് മുതലേ കല്ല്യാണത്തെക്കുറിച്ചുള്ള സങ്കൽപ്പത്തിൽ ഉണ്ടായിരുന്നുള്ളു. മാത്രമല്ല, സോഷ്യൽ മീഡിയക്ക് എല്ലാം ഒരു ആഘോഷമാണല്ലോ, അത് നെഗറ്റീവ് ആയിട്ടുംകാണും പോസിറ്റീവ് ആയിട്ടും കാണും.

ഞാൻ ഇതിന്റെ രണ്ട് വശങ്ങളും കണ്ടിട്ടുണ്ട്. സ്നേഹിക്കുന്നതും കണ്ടിട്ടുണ്ട്, എന്തെങ്കിലും വീഴ്ച പറ്റിയാൽ ട്രോളി കൊല്ലുന്നതും കണ്ടിട്ടുണ്ട്. പിന്നെ സോഷ്യൽ മീഡിയയില് ആഘോഷിക്കേണ്ടകാര്യമായി തോന്നിയില്ല, പ്രത്യേകിച്ച് ഭാര്യ, സോഷ്യൽ മീഡിയയിൽ ആക്ടീവ് ഒന്നുമല്ല, അവർക്കും അവരുടേതായ സ്വകാര്യത വേണമെന്ന് തോന്നി. അതുകൊണ്ടാണ് തിയതി പരസ്യമായി ഡിക്ലയർ ചെയ്യാതിരുന്നത്. അടുത്ത സുഹൃത്തുക്കൾക്ക് എല്ലാം അറിയാമായിരുന്നു. ഇപ്പോഴുള്ള വലിയൊരു വെല്ലുവിളി എന്താണെന്ന് വെച്ച കല്ല്യാണം രജിസ്റ്റർ ഓഫീസിൽ വച്ചായത്കൊണ്ട്, വലിയൊരു ടെൻഷൻ ഉണ്ട്. മറ്റ് കല്ല്യാണങ്ങൾക്കുള്ള സൗകര്യം എന്നത് ഒരു വിളക്കും നാലുപേരും ഉണ്ടെങ്കിൽ കാര്യങ്ങൾ ഓകെ.

പക്ഷെ സർക്കാരിന്റെ രീതിയിൽ വിവാഹം കഴിക്കണമെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്ത് പിന്നീടുള്ള മുപ്പത് ദിവസവും, നമ്മൾ വിവാഹം കഴിച്ചതിൽ പരാതിയുണ്ടോയെന്ന്, സ്വഭാവികമായിട്ടും എനിക്ക് ശത്രുക്കളുടെ എണ്ണത്തിന് യാതൊരു കുറവുമില്ല. ഒരു കല്ല്യാണം മുടക്കേണ്ട വകുപ്പുകൾ നമ്മൾ ശത്രുക്കൾ ആക്കിവെച്ചവരിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. പലർക്കും പണി കൊടുത്തിട്ടുള്ളതുകൊണ്ട് തിരിച്ചും ഒരു പണി ഞാനും പ്രതീക്ഷിക്കുന്നുണ്ട്. അത്തരത്തിൽ ഒരു പരാതി വന്നാൽ പോലും കല്ല്യാണം വിചാരിച്ച തിയതിയിൽ നടന്നെന്നു വരില്ല. ഇക്കാര്യം രണ്ട് വീട്ടുകാരേയും ബോധ്യപ്പെടുത്താനും കുറച്ച് സമയമെടുത്തു, അതിനാലാണ് ഒരു പബ്ലിക്ക് ഡിക്ലറേഷൻ നടത്താതിരുന്നത്.

കല്ല്യാണം കഴിക്കാൻ വേണ്ടി മാത്രം കടക്കാരാകുന്ന മനുഷ്യർ ഉള്ള സ്ഥലമാണ് കേരളം. പലപ്പോഴും പത്രവാർത്തകളിൽ കാണാം, വധുവിന് ആവശ്യത്തിന് സ്വർണം ഇല്ലാത്തതിന് വരൻ ഉപേക്ഷിച്ചു എന്നൊക്കെ, കല്ല്യാണം കഴിഞ്ഞ വീടുകളും കടക്കാരാകുന്ന കാഴ്ചകളും കാണാറുണ്ട്. മകളുണ്ട് കെട്ടിക്കാൻ എന്ന് പലരും ബാധ്യതയായി കാണുന്ന പൊതു സമൂഹമാണ് ഇന്നത്തേത്. അതുകൊണ്ട് കല്ല്യാണം മറ്റെല്ലാ ചടങ്ങ് പോലേയും സ്വകാര്യമായി ചെയ്യാൻ കഴിയുന്ന ഒന്നാണ്. നമ്മൾ പുതിയൊരാളുമായി ജീവിക്കുന്നു. പക്ഷെ സുഹൃത്തുക്കളുമായുള്ള സന്തോഷം പങ്കിടണം എന്നാണ് അവരുടെ നിർബന്ധം കൊണ്ട് മാത്രം വിചാരിക്കുന്നത്. അതുകൊണ്ട് ഞാറാഴ്ച അടുത്ത സുഹൃത്തുക്കൾക്കായി കലൂരിൽ വിരുന്നോരുക്കിയിട്ടുണ്ട്. ഒപ്പം നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഒരു കാര്യവും കൂടി പറയാം. മുനിസിപ്പാലിറ്റിയിലെ ടെക്നിക്കൽ കമ്മിറ്റി അംഗമാണ് ഞാൻ.

മാനിന്യ സംസ്‌ക്കരണത്തിന്റെ കാര്യങ്ങൾ ചർച്ചചെയ്തപ്പോൾ വിവാഹവുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം മാലിന്യം ഉണ്ടാകുന്നത്. അതുകൊണ്ട് സ്റ്റീൽ പാത്രങ്ങളും ഗ്ലാസ്സുകളും ഇല്ലാത്ത കല്ല്യാണ മണ്ഡപങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യാൻ തീരുമാനിച്ചതിന് ശേഷം നടന്ന ആദ്യ വിവാഹമാണ് ഞങ്ങളുടേത്. അതുകൊണ്ട് പരമാവധി വേസ്റ്റ് ഉണ്ടാകാത്ത നിലയിലായിരുന്നു ഞങ്ങളുടെ വിവാഹം. പിന്നെ, മതത്തിന്റെ വലിയൊരു പിടിയുള്ള കാലഘട്ടത്തിൽ എല്ലാവരേയും പറഞ്ഞ് മനസ്സിലാക്കി, മതാചാരാങ്ങൾ ഇല്ലാത്ത വിവാഹം നടത്തുകയെന്നത് വല്ല്യ ഒരു വെല്ലുവിളിതന്നെയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ആദ്യം കേൽക്കും നല്ല കാര്യം എന്ന് പറയും, പക്ഷെ കാര്യത്തോട് അടുക്കുമ്പോളാണ് പ്രശ്നം, പൂർണ്ണമായും മതപരമായ ചടങ്ങ് ഒഴിവാക്കി, ജാതകം, നോക്കാതെ, മുഹൂർത്തം നോക്കാതെ നടന്ന വിവാഹമാണ് ഞങ്ങളുടേത്. അവനവന്റെ കാര്യങ്ങളിൽ റിസ്‌ക് എടുക്കാൻ തയ്യാറാവാത്തവരാണ് ഭൂരിപക്ഷവും, അപ്പോ ഇങ്ങനൊരു റിസ്‌ക് എടുത്തതിലെ സന്തോഷം ഉണ്ട്. വിവാഹത്തിന് ശേഷം എല്ലാവരും അഭിനന്ദിച്ചു. ഹരീഷ് കൂട്ടിച്ചേർത്തു.

എന്റെ നിലപാടുകളോട് യോജിക്കുന്ന ആളാണ്, എല്ലാത്തിനേയും പിന്തുണയ്ക്കുന്ന ആളാണ് ഉമ. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു എന്നതിനപ്പുറത്ത് ഇപ്പോൾ മറ്റൊരു കാര്യത്തിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതല്ലൊം അതിന്റേതായ കാലഘട്ടത്തിൽ തീരുമാനിക്കാം എന്നാണ് തീരുമാനം. പിന്നെ പ്ലാൻ ചെയ്തത് പോലെയല്ല്, ഇതുവരെ ജീവിതത്തിൽ നടന്നതൊന്നും. എൽ.എൽ.ബി എടുത്തത്് പോലും സാഹചര്യത്തിന്റെ സമ്മർദ്ദത്തിലാണ്. മുഖ്യമന്ത്രിയെ കണ്ടു ക്ഷണിച്ചിരുന്നു. കല്ല്യാണത്തിന്റെ പിറ്റെ ദിവസമായിരുന്നു നീലേശ്വരം പാർട്ടി ഓഫീസിന്റെ ഉദ്ഘാടനം.

 

അത് കഴിഞ്ഞ് തിരക്കിട്ട് പോകുന്നതിന്റെ ഇടയിലാണ് മുഖ്യമന്ത്രി വീട്ടിൽ വന്നത്. വീടിന് അകത്ത് കയറി ചായകുടിക്കാനുള്ള സമയം പോലും ഉണ്ടായിരുന്നില്ല, മുറ്റത്ത് വച്ചാണ് രണ്ടുപേരേയും കണ്ട് ആശംസനേർന്നത്. ആയുർവേദ ഡോക്ടറെ കിട്ടിയതുകൊണ്ട് പരിസ്ഥിതി പ്രവർവർത്തനത്തിൽ കൂട്ടായല്ലോ, ആയുർവേദവും പരിശ്തിതിയുടെ ഭാഗമാണല്ലോ എന്നും പറഞ്ഞാൻ സഖാവ് മടങ്ങിയത്. അദ്ദേഹത്തിന് കൊടുക്കാനായി വാങ്ങിവെച്ച ചുമന്ന ലഡുവും നൽകാനുള്ള സമയം കിട്ടിയില്ല. അഞ്ച് മിനുറ്റുകൊണ്ട് വളരെയധികം ചിരിച്ച് സംസാരിച്ച്, തമാശയെല്ലാം പറഞ്ഞാണ് അദ്ദേഹം പോയത്.

പരിസ്ഥിതി വിഷയങ്ങളുടെ പേരിൽ വല്ലാതെ ഞാൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് തോമസ് ചാണ്ടി വിഷയത്തിൽ പലപ്പോൾ എന്റെ വിമർശനങ്ങൾ അതിര് കടന്നുപോയിട്ടുണ്ടെന്ന് സ്വയം വിലയിരുത്തപ്പെട്ടതാണ്. മുഖ്യമന്ത്രിയെപ്പോലൊരാൾ വന്ന് ആശംസനേർന്നതിൽ വലിയ സന്തോഷവും ത്രില്ലും ഉണ്ട്്. പിന്നെ റവന്യു മന്ത്രി വന്നിരുന്നു. മന്ത്രി പിന്നെ ഞങ്ങളുടെ നാട്ടുകാരനാണ്, പണ്ട് മുതലേ ഞങ്ങൾ ചന്ദ്രേട്ടാ എന്ന് വിളിച്ചുവന്നയാൾ. രാഷ്ട്രീയ നിലപാടുകൾ വെറെ വ്യക്തി ബന്ധം വേറെ എന്ന നിലപാടാണ് വന്നവരിൽ എല്ലാവരിലും ഉണ്ടായിരുന്നത്. പിന്നെ എല്ല്ാ ക്വറിക്കാരും നമ്മളോട് വലിയ വിരോധം ഉള്ളവരാണെങ്കിലും, കോടതിയിൽ വെച്ച് കാണുമ്പോൾ സൗഹൃദം കാണിക്കാറുള്ളവരാണ്. നമ്മൽ പറയുന്നതിൽ പലപ്പോഴും കാര്യമുണ്ടെന്ന് അവർ തന്നെ പറയും, പക്ഷെ അവർക്ക് പണമുണ്ടാക്കാൻ വേറെ വഴിയറിയാത്തതുകൊണ്ട് പലപ്പോഴും ചെയ്യുന്നതാ. പെർമനന്റ് ശത്രുത ആർക്കും ഇതുവരെ തോന്നിയിട്ടില്ല, വീട്ടിൽ ഒക്കെ എല്ലാവരും ചോദിക്കാറുണ്ട്, മുഖ്യമന്ത്രിയെ ഒക്കെ ഇങ്ങനെ വിമർശിച്ചാൽ ടിപി ചന്ദ്രശേഖരന്റെ അവസ്ഥ ആകില്ലേയെന്ന്. അവരോട് പറയും ഭരണാധികാരികൾ പൊതുവെ ഇത്തരം വിമർശനങ്ങളെ പോസിറ്റീവ് ആയി കാണുന്നവരാണെന്ന്. മാത്രമല്ല, പരിസ്ഥിതിയുടെ കാര്യത്തിൽ ഏറ്റവും വലിയ ശത്രുക്കൾ പോലും വർഷങ്ങൾക്ക് ശേഷം പറയും, നിങ്ങൾ പറയുന്നതിൽ കാര്യമുണ്ട്, ഇതൊക്കെയില്ലെങ്കിൽ വെള്ളം കുടിച്ച് ജീവിക്കാൻ വല്ല്യാപാടാണ് കുറച്ച് നാൾ കഴിയുമ്പോൾ എന്ന്. അപ്പം അത് വലിയ പോസിറ്റീവ് ആയ കാര്യമാണ്. ഹരീഷ് വിശദീകരിച്ചു.

ഹൈക്കോടതി അഭിഭാഷകൻ ആയതിന് ശേഷം സത്യത്തിൽ വീട്ടിൽ പശുവിനെ വാങ്ങിയ പോലെയാണ്. തിങ്കൾ മുതൽ വെള്ളിവരെ കോടതിയുണ്ടാകും, ശനിയും ഞായറുമാണ് അവധി, ശനി കക്ഷികൾക്ക് വേണ്ടിയുള്ള ദിവസമാണ്. ഞായറാണ് ആകെ കിട്ടുക, അന്ന് പോകാൻ പറ്റുന്ന സ്ഥലത്ത് പോകണം എന്നാണ് കരുന്നത്. പിന്നെ കോടതി വെക്കേഷൻ കാലത്ത് പോകണം. നെല്ലിയാമ്പതി പോലുള്ള പരിസ്ഥിതിക്ക് എറെ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഹരീഷ് പറഞ്ഞുനിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP