Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗംഗയിൽ ഒഴുക്കേണ്ട കള്ളപ്പണം വൈറ്റ് ആക്കാൻ ആണ് തോമസ് ഐസക് ശ്രമിക്കുന്നത്; ജനങ്ങളെ പാനിക് ആക്കി നോട്ടുപിൻവലിക്കൽ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; പ്രവാസി മലയാളികൾ എത്തിക്കുന്ന കുഴൽപ്പണവും കള്ളപ്പണം തന്നെ; ഭൂമാഫിയക്ക് ഏറ്റ തിരിച്ചടി മറച്ചുവയ്ക്കാൻ ആണ് ഈ ബഹളങ്ങളൊക്കെ; സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് മനസ്സു തുറക്കുമ്പോൾ

ഗംഗയിൽ ഒഴുക്കേണ്ട കള്ളപ്പണം വൈറ്റ് ആക്കാൻ ആണ് തോമസ് ഐസക് ശ്രമിക്കുന്നത്; ജനങ്ങളെ പാനിക് ആക്കി നോട്ടുപിൻവലിക്കൽ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; പ്രവാസി മലയാളികൾ എത്തിക്കുന്ന കുഴൽപ്പണവും കള്ളപ്പണം തന്നെ; ഭൂമാഫിയക്ക് ഏറ്റ തിരിച്ചടി മറച്ചുവയ്ക്കാൻ ആണ് ഈ ബഹളങ്ങളൊക്കെ; സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് മനസ്സു തുറക്കുമ്പോൾ

തിരുവനന്തപുരം: കേരളത്തിലെ നികുതി അടയ്ക്കാൻ പഴയനോട്ടുകൾ സ്വീകരിക്കുമെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് പ്രയോജനം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്. നികുതി അടയ്ക്കാൻ ഇവർ കള്ളപ്പണം ഉപയോഗിക്കും. ഭൂമി രജിസ്‌ട്രേഷൻ, മോട്ടോർ വാഹന രജിസ്‌ട്രേഷൻ എന്നിവയ്്‌ക്കൊക്കെ ഉപയോഗിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരുഭാഗത്ത് കേരള സർക്കാരിന്റെ വരുമാനം വർധിപ്പിക്കുമെങ്കിലും കള്ളപ്പണത്തിന്റെ ഒഴുക്ക് വരും. ഗംഗയിൽ ഒഴുക്കേണ്ട കള്ളപ്പണം വൈറ്റ് ആകും.

കള്ളപ്പണത്തിന് എതിരെയുള്ള ശക്തമായ നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതിനെ അഭിനന്ദിക്കേണ്ടതിന്‌ പകരം ജനങ്ങളിൽ പാനിക് ഉണ്ടാക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിച്ചത്. റിസർവ് ബാങ്കിന്റെ ഒരു കണക്കനുസരിച്ച് രാജ്യത്ത് 23.5 ശതമാനം കള്ളപ്പണമുണ്ട്. കേരളത്തിൽ പ്രവാസി മലയാളികൾ സംസ്ഥാനത്തേക്ക് കുഴൽപ്പണമെത്തിക്കുന്നു. കേരളത്തിൽ ഭൂമാഫിയ ശക്തമാകാനും ചെലവുകൾ കുതിച്ചുയരാനും കാരണം കള്ളപ്പണവും കുഴൽപ്പണവുമാണ്. ഇത്തരക്കാർക്ക് കനത്ത തിരിച്ചടിയാണ് കേന്ദ്രസർക്കാർ തീരുമാനം. സഹകരണ മേഖലയിലെ സാധാരണക്കാരുടെ നിക്ഷേപത്തിന് ഭീഷണിയില്ലെന്നും മേരി ജോർജ് മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. പബ്ലിക്ക് എക്‌സ്‌പെൻഡിച്ചർ റിവ്യൂ കമ്മിറ്റി മുൻ ചെയർപേഴ്‌സണാണ് മേരി ജോർജ്.  ഡോ. മേരി ജോർജ് അധ്യക്ഷയായി സംസ്ഥാന സർക്കാരിന്റെ ധനവിനിയോഗ അവലോകന സമിതി പുനഃസംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ ധനശാസ്ത്രവിഭാഗം മുൻ മേധാവി കൂടിയാണ് മേരി ജോർജ്.

അഭിമുഖത്തിലേക്ക്:

  • 500 .1000 രൂപ നോട്ടുകൾ റദ്ദാക്കിയ നടപടിയെക്കുറിച്ച് എന്തുപറയുന്നു ?

ള്ളപ്പണത്തിന് എതിരെയുള്ള പദ്ധതിയാണിത്. ശക്തമായി നടപടിയാണിത്. കള്ളപ്പണത്തിനു എതിരായുള്ള പദ്ധതിയായേ തോന്നിയിട്ടുള്ളൂ. ആഗോളവൽക്കരണത്തിനു മുൻപും പിൻപും ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായിട്ടുണ്ട്. കള്ളപ്പണം വരുതിയിൽ നിർത്തിയാൽ മാത്രമേ ഒരു രാജ്യത്തിന്റെ വികസനം ജനങ്ങൾ മാന്യമായി ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ടുപോകൂ.

  • ആ തരത്തിൽ എത്രത്തോളം ശക്തമാണ് ഇപ്പോഴത്തെ നീക്കം?

കൃത്യമായി നമുക്ക് എത്രത്തോളം കള്ളപ്പണമുണ്ടെന്നു അറിയില്ല. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് ഇരുപത്തിമൂന്നര ശതമാനം കള്ളപണം രാജ്യത്തുണ്ട്. ഈ പണം കൂടാതെ സ്വിസ്, പാനമ തുടങ്ങിയ ബാങ്കുകളിലായി കള്ളപ്പണം വേറെയുമുണ്ട്. 2015 ലെ ഒരു കണക്കനുസരിച്ച് 1195 ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കിൽ അക്കൗണ്ടുണ്ട്. അക്കൗണ്ടുകളിൽ 25420 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. ഇതിൽ നിയമപരമായത് എത്ര, അല്ലാത്തവ എത്ര എന്ന് അറിയില്ല. നികുതി ഇല്ലാതെ രക്ഷപെടാവുന്ന സ്ഥലങ്ങളിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ പണം ഉണ്ടാകും. കേരളത്തിന്റെ കാര്യമെടുത്താൽ കള്ളപ്പണം ഇരുപത്തിമൂന്നര ശതമാനത്തിനു മുകളിൽ വരും. പ്രവാസി മലയാളികൾ കേരളത്തിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ കുഴൽപ്പണ മാഫിയയും ശക്തം. കോടിക്കണക്കിനു രൂപ കുഴൽപണമായി കേരളത്തിൽ എത്തുന്നുണ്ട്, കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കുഴൽപ്പണ മാഫിയ സജീവവുമാണ്. ഏതൊക്കെ രീതിയിൽ ആളുകളെ ഉപയോഗിക്കാമോ അതൊക്കെ ഈ മാഫിയ ചെയ്യുന്നുമുണ്ട്.

ഓതറൈസ്ഡ് ഡീലർ വഴി പണം ഇന്ത്യയിലെത്തിച്ചാൽ അക്കൗണ്ടുകളിലെത്തും. നികുതി വെട്ടിച്ച് കൂടുതൽ ഉണ്ടാക്കുക എന്ന ചിന്തയാണ് കുഴൽപ്പണ മാഫിയയെ ആശ്രയിക്കാൻ പ്രവാസി മലയാളികളെ പ്രേരിപ്പിക്കുന്നത്. ഇക്കൂട്ടർക്ക് സൈക്കിക്ക് ആയ തിരിച്ചടിയാണ് സർക്കാരിന്റെ ഇപ്പോഴത്തെ നടപടി. എത്രശതമാനം, എത്ര രൂപ പിടിച്ചെടുത്തു എന്നുള്ളതല്ല ജനങ്ങളെ ഒരു പുനർചിന്തനത്തിനു പ്രേരിപ്പിക്കുന്നതാണിത് എന്നതാണ് ശ്രദ്ധേയം. ഗൾഫ് മലയാളി അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം വൈറ്റ് മണി ആയി സ്വന്തം ദേശത്ത് എത്തിക്കണം. കുഴൽപ്പണ മാഫിയ ആണ് ഭൂമാഫിയയെ സൃഷ്ടിച്ചത്. അങ്ങേയറ്റം ഭൂമിക്ക് വിലകൂട്ടി. കണ്ണായ സ്ഥലങ്ങൾ ഭൂമാഫിയ പിടിച്ചെടുത്തു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി ലഭിക്കാത്ത രീതിയിൽ ഭൂമാഫിയ സമ്മർദ്ദം ചെലുത്തുന്നു. സാധാരണക്കാരന് ഭൂമിയോ വീടോ സ്വന്തമാക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

നികുതി വെട്ടിച്ച് കൂടുതൽ ഉണ്ടാക്കുക എന്ന ചിന്തയാണ് കുഴൽപ്പണ മാഫിയയെ ആശ്രയിക്കാൻ പ്രവാസി മലയാളികളെ പ്രേരിപ്പിക്കുന്നത്. ഇക്കൂട്ടർക്ക് സൈക്കിക്ക് ആയ തിരിച്ചടിയാണ് സർക്കാരിന്റെ ഇപ്പോഴത്തെ നടപടി. എത്രശതമാനം, എത്ര രൂപ പിടിച്ചെടുത്തു എന്നുള്ളതല്ല ജനങ്ങളെ ഒരു പുനർചിന്തനത്തിനു പ്രേരിപ്പിക്കുന്നതാണിത് എന്നതാണ് ശ്രദ്ധേയം.1970കളുടെ അവസാനം തൊട്ട് കേരളത്തിൽ ഭൂമാഫിയ, കുഴൽപ്പണമാഫിയ, കള്ളപ്പണ മാഫിയ എന്നിവ സജീവമാണ്. ഇവിടെ ഇൻക്വിലാബ് സിന്ദാബാദ് നടക്കുമ്പോൾ, തൊഴിലില്ലായ്മ പിടിമുറുക്കുമ്പോൾ ഈ മാഫിയകൾ സജീവമായി. സാധാരണക്കാരൻ വിദേശത്തുനിന്നു പണമയക്കാൻ കുഴൽപ്പണമാഫിയയെ സമീപിക്കാറില്ല. വലിയ ഇടപാടുകാരാണ് കുഴൽപ്പണം അയക്കുന്നത്. സാധാരണക്കാർ കൃത്യം ചാനലിൽ പണം അയക്കുന്നു. യഥാർത്ഥ പ്രതികൾ വമ്പൻ സ്രാവുകളാണ്. ഇവർ കേരളത്തിന്റെ വികസന നടത്തിപ്പിന് ദോഷമുണ്ടാക്കി. നിർമ്മാണമേഖലയിലടക്കം ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടായി. കാർഷിക മേഖലയിൽ പ്രതിസന്ധി ഉണ്ടാക്കി. നിർമ്മാണമേഖലയിൽ വൻതോതിൽ കൂലി ഉയർന്നു. റോക്കറ്റ് പോലെയാണ് ചെലവ് കുതിച്ചുയർന്നത്. കൂലി കൂടിയതോടെ കാർഷിക മേഖലയിൽ നിന്നടക്കം തൊഴിലാളികൾ നിർമ്മാണ മേഖലയിലേക്ക് കുടിയേറി.

കാർഷിക സാധനങ്ങൾക്ക് വില കൂടി. കൃഷി അന്യംനിന്നു. പ്രവാസികളുടെ പണം കൃഷി, വ്യവസായം തുടങ്ങിയ മേഖലകളിൽ എത്തിക്കാനും അതിന്റെ പ്രയോജനം പ്രവാസിക്ക് ലഭിക്കാനുമുള്ള ഒരു പദ്ധതിയും തയ്യാറാക്കാൻ ഇടത് വലത് സർക്കാരുകൾക്കായില്ല. കുറച്ച് ഭൂമി വാങ്ങി കെട്ടിടം കെട്ടിയിടുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. ഇത് ഉത്പാദനക്ഷമമായ നിക്ഷേപമാർഗ്ഗമല്ല. കൃഷിയിലും വ്യവസായത്തിലും നിക്ഷേപം എന്ന മാർഗം ഏതെങ്കിലും സർക്കാർ സ്വീകരിച്ചിരുന്നെങ്കിൽ അത് സാധ്യമായേനെ. എന്തിന്, കെ എസ് എഫ് ഇ ചിട്ടിയിൽ ചേരാനുള്ള മാർഗം പോലും സർക്കാർ നൽകിയില്ല. ഇപ്പോഴാണ് ഐസക് പ്രവാസി ബാങ്ക് എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നത്. പ്രവാസികളുടെ പണം ആകർഷിച്ച് സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകും വിധം ഒരു ബാങ്ക്. ഒരു കാര്യം ഓർക്കണം. പ്രവാസികളിൽ നിന്ന് കുഴൽപ്പണം വരുമ്പോൾത്തന്നെ കള്ളപ്പണവും ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ട്. പലതരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കുന്നുമുണ്ട്. നേപ്പാൾ വഴിയും ഒക്കെ വ്യാജ നോട്ടുകൾ നമ്മുടെ രാജ്യത്ത് എത്തുന്നുണ്ട്. കള്ളനോട്ട്, കള്ളപ്പണം, കുഴൽപ്പണം ഇതിനൊക്കെ അറുതിവരുത്തുന്ന തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

  • സാധാരണക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ കാണാതിരിക്കാനാകുമോ?

ള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും വ്യാപനം നിയന്ത്രിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് കേന്ദ്രസർക്കാർ കറൻസി പിൻവലിച്ചത്. വ്യാപനം നിയന്ത്രിക്കുമ്പോൾ സാധാരണക്കാർക്ക് ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. വെറുതെ ഒരു പാനിക് ആണ് ക്യുവിൽ കാണുന്നത്. കേന്ദ്ര തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്യേണ്ടിയിരുന്ന കേന്ദ്രങ്ങളിൽ നിന്നുതന്നെ ഒരു പാനിക് സൃഷ്ടിച്ചു. വെറുതെ പേടിച്ച് ഒരുപാടുപേർ ക്യുവിൽ എത്തി. ഞാൻ അറിഞ്ഞതുകൊച്ചിയിലെ ഒരു ജൂവലറി ഉടമ ജീവനക്കാരുടെ അക്കൗണ്ടുകളിൽ രണ്ടര ലക്ഷം രൂപ വീതം തീരുമാനം വന്ന അന്നുതന്നെ നിക്ഷേപിച്ചു എന്നാണ്. അന്യസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ ക്യുവിൽ നിർത്തി അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചവരുണ്ട്. ബിനാമികൾ ഇപ്പോഴും സജീവമായി രംഗത്തുണ്ട്. സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ താൽക്കാലികമാണ്. 2016-17 ലെ ബജറ്റിൽ ഇപ്പോഴത്തെ ഈ തീരുമാനത്തിലേക്ക് വിരൽചൂണ്ടുന്ന രണ്ട് പ്രധാന നിർദ്ദേശങ്ങളുണ്ടായിരുന്നു എന്നത് മറക്കരുത്. കള്ളപ്പണം സ്വയം വെളിപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കലായിരുന്നു ആദ്യത്തേത്. ഇതിൽ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ട. തുകയുടെ 40 ശതമാനം നികുതി അടച്ചാൽ മതി. 62,000 കോടി രൂപയാണ് ഇങ്ങനെ സർക്കാരിന് കിട്ടിയത്.

പ്രവാസികളിൽ നിന്ന് കുഴൽപ്പണം വരുമ്പോൾത്തന്നെ കള്ളപ്പണവും ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ട്. പലതരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കുന്നുമുണ്ട്. നേപ്പാൾ വഴിയും ഒക്കെ വ്യാജ നോട്ടുകൾ നമ്മുടെ രാജ്യത്ത് എത്തുന്നുണ്ട്. കള്ളനോട്ട്, കള്ളപ്പണം, കുഴൽപ്പണം ഇതിനൊക്കെ അറുതിവരുത്തുന്ന തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.രണ്ട് ലക്ഷത്തിൽ കൂടുതൽ മൂല്യമുള്ള സ്ഥാവര, ജംഗമ വസ്തുക്കൾ വാങ്ങുമ്പോൾ പാൻ കാർഡുമായി ബന്ധിപ്പിക്കലായിരുന്നു രണ്ടാമത്തെ നടപടി. 5 ലക്ഷത്തിലധികം വിലയുള്ള സ്വർണം വാങ്ങുമ്പോഴും പാൻ നിർബന്ധമാക്കി. ഈ രണ്ടു വലയും വിരിച്ചത് കള്ളപ്പണം കയ്യിൽ എത്തപ്പെട്ടിട്ട് അത് ചെലവഴിക്കാതിരിക്കാൻ മറ്റു വസ്തുക്കളിൽ നിക്ഷേപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ ഏപ്രിൽ മുതലേ ഇത് നിലവിൽ വന്നിട്ടുള്ളൂ. ഏപ്രിൽ മുതൽ കള്ളപ്പണം ചെലവഴിക്കുന്നതിന് പരിമിതി വന്നു. രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയക്കാരുമാണ് കള്ളപ്പണത്തിന്റെ മറ്റൊരു വിനിമയക്കാർ. തിരഞ്ഞെടുപ്പ് സമയത്ത് പിരിച്ചെടുക്കുന്ന കോടികൾ ഇവരുടെ കൈയിൽ കള്ളപ്പണമായുണ്ട്. ഭൂമിയിലും സ്വര്ണത്തിലുമൊക്കെ നിക്ഷേപിക്കുകയാണ് ഇവരുടെ പതിവ്. ബജറ്റ് നിർദ്ദേശങ്ങൾ വന്നതോടെ പണമൊക്കെ ബാങ്ക് ലോക്കറിലോ അലമാരയിലോ വച്ച് പൂട്ടേണ്ട അവസ്ഥ വന്നു. പണം പണമായി വയ്‌ക്കേണ്ട ഗതികേട് വന്നു. എന്തായാലും ഇപ്പോൾ സംഭവിച്ചതിലും അധികമുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാലും അതിശയപ്പെടേണ്ടതില്ല.

  • ഇപ്പോഴത്തെ തീരുമാനം നടപ്പാക്കിയപ്പോൾ സർക്കാരിന് പാളിച്ചകൾ ഉണ്ടായില്ല ?

ർക്കാരിന് ഒരബദ്ധം പറ്റി . രാജ്യത്തെ 80% വരെ കറൻസികൾ 500, 1000 രൂപ നോട്ടുകളാണ്. ഈ 80% കറൻസി പിൻവലിച്ചപ്പോൾ അത്രയും മാത്രമാണോ പോകുന്നത് എന്നത് പരിശോധിച്ചില്ല. ഇരുപത്തിമൂന്നര ശതമാനം വരുന്ന കള്ളപ്പണം കൂടി ഇതിന്റെ കൂടെപ്പോയി. അതുമനസ്സിലാക്കിക്കൊണ്ട് സർക്കാർ 100, 50 രൂപ നോട്ടുകൾ കൂടുതൽ ലഭ്യമാക്കേണ്ടിയിരുന്നു. 2000 രൂപ നോട്ട് 1000 രൂപ വലിപ്പത്തിൽ അച്ചടിച്ചിരുന്നെങ്കിൽ എ ടി എം മെഷീനിൽ എളുപ്പത്തിൽ നിറയ്ക്കാൻ സാധിക്കുമായിരുന്നു. ഇതൊക്കെ ചെയ്തിരുന്നെങ്കിൽ നോട്ട് ക്ഷാമം ഇത്രയും ദിവസം നീണ്ടുനിൽക്കില്ലായിരുന്നു.

  • കേരളത്തിൽ കള്ളപ്പണം എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് ?

ള്ളപ്പണം വ്യാപനം ചെയ്യുന്ന സമയത്ത് എല്ലാത്തിനും വില കൂടുതൽ ആയിരിക്കും. കേരളത്തിൽ ഭൂമിക്ക് ക്രമാതീതമായി വില ഉയർന്നത് അത് കാരണമാണ്. തൊഴിൽ കൂലി കൂടി. നിർമ്മാണമേഖലയിലെ ചെലവ് കുത്തനെ ഉയർന്നു. ആർട്ടിഫിഷ്യൽ ആയാണ് വില ഉയർന്നത്. പ്രവാസി എത്രമാത്രം കഷ്ടപ്പെട്ടാണ് പണം സമ്പാദിക്കുന്നത് എന്നറിയാതെ കുടുംബങ്ങൾ പണം ചെലവഴിച്ചു. നിത്യജീവിതത്തിൽ നമ്മൾ ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങിക്കൂട്ടിയത് സമ്പദ്‌വ്യവസ്ഥയിൽ കള്ളപ്പണം ചെലുത്തിയ സ്വാധീനം മൂലമാണ്.

ഇന്ത്യയിലെ ജനസംഖ്യയുടെ രണ്ടേമുക്കാൽ ശതമാനം മാത്രമാണ് കേരളീയർ. പക്ഷെ ഇന്ത്യയിൽ വിറ്റഴിക്കുന്ന ഡ്യൂറബിൾ കൺസ്യൂമർ സാധനങ്ങളുടെ 15 % കേരളത്തിലാണ് വിറ്റഴിക്കപ്പെടുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നികുതി വരുമാനം കുറവും. മലയാളി നികുതി കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ല. നികുതി വെട്ടിപ്പ് വ്യാപകമാണ്. രാഷ്ട്രീയക്കാരും, ബുറോക്രാറ്റുകളും വ്യാപാരികളും ചേർന്നാണ് നികുതി വെട്ടിപ്പ്. ഇവർ സംസ്ഥാന ഖജനാവ് കാലിയാക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ ഇങ്ങനെയൊരു നടപടി എടുത്തതിന് കേന്ദ്രസർക്കാരിനെ ശ്‌ളാഘിക്കുകയല്ലേ വേണ്ടത്.

  • കേരളത്തിലെ സഹകരണ മേഖല തകരും എന്ന പ്രചാരണം ശക്തമാണല്ലോ?

ഹകരണ മേഖലയിൽ സാധാരണക്കാരുടെ പണം ഇട്ടിട്ടുണ്ട്. നിക്ഷേപിക്കാനോ എടുക്കാനോ കഴിയാതെ വരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. പക്ഷെ എന്തുകൊണ്ട് കേന്ദ്ര സർക്കാരും ആർ ബി ഐ യും ഇങ്ങനെയൊരു തീരുമാനം എടുത്തു? കേരളത്തിൽ മാത്രമാണ് ജില്ലാ സഹകരണ ബാങ്കുകളെ ഓഡിറ്റ് ചെയ്യാൻ റിസർവ് ബാങ്കിനെയും ആദായ നികുതി വകുപ്പിനെയും അനുവദിക്കാതിരുന്നത്. എട്ടാം തീയതി വരെ അതായിരുന്നു സ്ഥിതി. സർക്കാർ പ്രഖ്യാപനം വന്നുകഴിഞ്ഞപ്പോൾ 500.,1000 രൂപ നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കാൻ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അനുമതി ഉണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനം വന്ന് നാലു ദിവസം കൊണ്ട് 2800 കോടി രൂപ നിക്ഷേപമായി പ്രാഥമിക സഹകരണ സംഘങ്ങളിൽ എത്തിച്ചേർന്നു. ഇത് എവിടുന്നു വന്നു? രാജ്യത്ത് എല്ലാ 10 വർഷം കൂടുമ്പോഴും ദേശീയ ക്രെഡിറ്റ് സർവ്വേ നടത്താറുണ്ട്. 2012 മാർച്ച് 31ന് തീർന്ന സർവ്വേയിൽ കേരളമാണ് ഏറ്റവും കൂടുതൽ കടക്കെണിയിൽ. ഗ്രാമീണ കർഷക കുടുംബങ്ങളിൽ 68.07 % കടക്കെണിയിലാണ്. ശരാശരി കടം 6,48,734 രൂപ. ഗ്രാമീണ കർഷകേതര കുടുംബങ്ങളിൽ 49.1 % കടക്കെണിയിലാണ്. ശരാശരി കടം 2,87,212 രൂപ.

കടക്കെണിയിലായ കാർഷിക കുടുംബങ്ങളിൽ നിന്ന് മൂന്നു നാല് ദിവസം കൊണ്ട് 2800 കോടി എങ്ങനെ ബാങ്കിൽ വന്നു? ഇവരെ മുൻനിർത്തി കള്ളപ്പണ മാഫിയ കളിച്ചു. കടക്കെണിയിലായ സഹകരണ മേഖലയിലെ ഉപഭോക്താക്കളെ മുൻനിർത്തി കള്ളപ്പണം വെള്ളപ്പണമാക്കുകയാണോ ചെയ്തത്? റിസർവ് ബാങ്കും ആദായനികുതി വകുപ്പും ന്യായമായും സംശയിച്ചു. 500 ഉം 1000 ഉം നിക്ഷേപമായി സ്വീകരിക്കാനുള്ള പ്രാഥമിക സംഘങ്ങളുടെ അനുമതി റദ്ദാക്കി. ഇത് സാധാരണക്കാരെ ഒരുതരത്തിലും ബാധിക്കില്ല. അവരുടെ നിക്ഷേപം സുരക്ഷിതമായിരിക്കും. നിയമത്തിനും മീതെയാണ് ഞങ്ങളുടെ സഹകരണ മേഖല എന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. കള്ളപ്പണം വെള്ളപ്പണമാക്കാൻ ആര് സഹായിക്കുന്നുവോ അവർക്കും ശിക്ഷ കൊടുക്കണം എന്നാണു എന്റെ അഭിപ്രായം. പിന്നെ കേന്ദ്ര സർക്കാർ തീരുമാനത്തിന് ഒരു ഷോർട് ടെം ഇമ്പാക്ട് ഉണ്ട് .

സർക്കാരിന് ഒരബദ്ധം പറ്റി. രാജ്യത്തെ 80% വരെ കറൻസികൾ 500, 1000 രൂപ നോട്ടുകളാണ്. ഈ 80% കറൻസി പിൻവലിച്ചപ്പോൾ അത്രയും മാത്രമാണോ പോകുന്നത് എന്നത് പരിശോധിച്ചില്ല. ഇരുപത്തിമൂന്നര ശതമാനം വരുന്ന കള്ളപ്പണം കൂടി ഇതിന്റെ കൂടെപ്പോയി. അതു മനസ്സിലാക്കിക്കൊണ്ട് സർക്കാർ 100, 50 രൂപ നോട്ടുകൾ കൂടുതൽ ലഭ്യമാക്കേണ്ടിയിരുന്നു.33 ലക്ഷം തൊഴിലാളികളാണ് തോട്ടം മേഖലയിലുള്ളത്. ചെറിയ കൂലി കിട്ടുന്നവർ. ഈ തീരുമാനം രാജ്യത്ത് അവർക്ക് താൽക്കാലികമായി വിഷമകരമായിരിക്കും. ചെറുകിട വ്യാപാര രംഗത്ത് 380 ലക്ഷം പേർ ജോലി ചെയ്യുന്നു. തുച്ഛമായ വേതനമാണ് ഇവർക്ക്. ഇത്തരക്കാരെ തീരുമാനം പിടിച്ചുലയ്ക്കും. വൻകിട വ്യവസായ രംഗത്ത് ഇത് ഒരു പ്രശ്‌നവും സൃഷ്ടിക്കില്ല. ഒരു കാര്യം ഓർക്കുക. കള്ളപ്പണം കണ്ടെത്താനും പിടിച്ചെടുക്കാനുമുള്ള ഈ നടപടികൾ ആത്യന്തികമായി ഏറ്റവും കൂടുതൽ സഹായിക്കുക സാധാരണക്കാരെ ആയിരിക്കും. ഭൂമി വില കുറയും. സേവനങ്ങളുടെ വില കുറയും. സർവ സാധാരണക്കാർക്കാണ് ഈ നടപടിയുടെ പ്രയോജനം ലഭിക്കുന്നത്. ഇപ്പോഴത്തെ പ്രയാസങ്ങൾ നല്ല ഫലങ്ങൾ കിട്ടുന്നതിനുള്ള ചെറിയ വേദനയായി കണ്ടാൽ മതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP