1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
07
Tuesday

ചൈനയുടേത് മറ്റുള്ളവരെ കൊന്നു തനിക്ക് ആധിപത്യം പുലർത്തണമെന്നു കരുതുന്ന ഫിലോസഫി; ചൈനീസ് ഉത്പ്പന്നങ്ങൾ തടഞ്ഞാൽ വളരുന്നത് ഇന്ത്യൻ ടെക്‌നോളജി; വിലകുറഞ്ഞ ഉത്പ്പന്നങ്ങൾ എത്തിച്ച് വിപണി പിടിക്കുന്ന ഡമ്പിങ് രീതിയാണ് അവരുടേത്; ഉപയോഗിച്ച് എറിഞ്ഞുകളയുന്ന ചൈനീസ് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണം; ചൈനീസ് ഉൽപ്പന്ന ബഹിഷ്‌ക്കരണം ഗുണമോ ദോഷമോ? സോഷ്യൽ മീഡിയയിൽ ബഹിഷ്‌ക്കരണ ക്യാമ്പയിൻ അരങ്ങു തകർക്കുമ്പോൾ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്ജ് മറുനാടനോട്

June 02, 2020 | 03:57 PM IST | Permalinkചൈനയുടേത് മറ്റുള്ളവരെ കൊന്നു തനിക്ക് ആധിപത്യം പുലർത്തണമെന്നു കരുതുന്ന ഫിലോസഫി; ചൈനീസ് ഉത്പ്പന്നങ്ങൾ തടഞ്ഞാൽ വളരുന്നത് ഇന്ത്യൻ ടെക്‌നോളജി; വിലകുറഞ്ഞ ഉത്പ്പന്നങ്ങൾ എത്തിച്ച് വിപണി പിടിക്കുന്ന ഡമ്പിങ് രീതിയാണ് അവരുടേത്; ഉപയോഗിച്ച് എറിഞ്ഞുകളയുന്ന ചൈനീസ് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണം; ചൈനീസ് ഉൽപ്പന്ന ബഹിഷ്‌ക്കരണം ഗുണമോ ദോഷമോ? സോഷ്യൽ മീഡിയയിൽ ബഹിഷ്‌ക്കരണ ക്യാമ്പയിൻ അരങ്ങു തകർക്കുമ്പോൾ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്ജ് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: അതിർത്തിയിൽ ചൈനീസ് പടയൊരുക്കം തുടരവേ ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ സോഷ്യൽ മീഡിയയിൽ വൻ ക്യാംപയിൻ നടക്കുകയാണ്. ബോയ്ക്കോട്ട് മെയ്ഡ് ഇൻ ചൈന, ബോയ്ക്കോട്ട് ചൈനീസ് പ്രൊഡക്ട് എന്നീ ഹാഷ്ടാഗിലുള്ള പോസ്റ്റുകൾ ട്വിറ്ററിൽ തരംഗമായി മാറുകയാണ്. യോഗ ഗുരു ബാബ രാംദേവ്, മാഗ്സസെ അവാർഡ് ജേതാവായ സോനം വാങ്ചകാ, ബോളിവുഡ് സാന്നിധ്യങ്ങളായ അർഷാദ് വാർസി, മിലിന്ദ് സോമൻ, ആയുഷ്മാൻ ഖുറാന തുടങ്ങിയവരും സജീവമായി രംഗത്തുണ്ട്. നമ്മൾ ചൈനീസ് ഹാർഡ്വെയർ വാങ്ങുകയും അവരുടെ ടിക് ടോക്, ഹലോ ആപ്പ് പോലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കുകയും ചെയ്ത് കോടിക്കണക്കിന് രൂപയുടെ ബിസിനസ് ചൈനയ്ക്ക് നൽകുന്നു. എന്നാൽ അവർ ആ പണം എടുത്ത് ഇന്ത്യയ്‌ക്കെതിരെ സൈന്യത്തെ അണിനിരത്തുന്നു-ഇതാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ നിറയുന്ന ചൈന ബഹിഷ്‌ക്കരണ ആഹ്വാനത്തിനു പിന്നിൽ. വലിയ പിന്തുണയാണ് ചൈനീസ് ഉത്പ്പന്ന ബഹിഷക്കരണ ആഹ്വാനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

ചൈനീസ് ഉത്പ്പന്ന ബഹിഷ്‌ക്കരണം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ? ആ രീതിയിലുള്ള നീക്കങ്ങളുമായി ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് മുന്നോട്ടു പോകാൻ കഴിയുമോ? ഇതിനു പിന്നിലുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളും പ്രതിഫലനങ്ങളും എന്തൊക്കെയാകും? ഈ രീതിയിലുള്ള ചോദ്യങ്ങളും സംവാദങ്ങളും ചൈനീസ് പടയൊരുക്കത്തിന്റെ സാഹചര്യത്തിൽ അന്തരീക്ഷത്തിൽ അലയടിക്കുകയാണ്. പ്രമുഖ സാമ്പത്തിക വിദഗ്ദയായ മേരി ജോർജ് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ്. ചൈനീസ് ഉത്പ്പന്നബഹിഷ്‌ക്കരണവുമായി ബന്ധപ്പെട്ടു വരുന്ന സാമ്പത്തികമായ സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളുമാണ് മേരി ജോർജ് മറുനാടന് മുന്നിൽ വ്യക്തമാക്കുന്നത്.

മറ്റുള്ളവരെ കൊന്നു തനിക്ക് ആധിപത്യം പുലർത്തണമെന്നു കരുതുന്ന ഒരു ഫിലോസഫിയാണ് ചൈനയുടേത്. ചൈനയുടെ എല്ലാ നീക്കങ്ങളിലും അപകടം മണക്കേണ്ട ആവശ്യമുണ്ട്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന നിലപാടാണ് ചൈനയുടേത്. അതിനാൽ അവർ ലക്ഷ്യം കൈവരിക്കാൻ ഏതറ്റം വരെയും പോകും. ചൈനയുടെ ചരിത്രവും ഇതു തന്നെയാണ്. എന്നാൽ ലക്ഷ്യവും മാർഗവും മികച്ചതാകണം എന്നാണ് ഇന്ത്യൻ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിൽ തന്നെ ഇന്ത്യയും ചൈനയും തമ്മിലുള്ള വൈരുധ്യങ്ങൾ കുടികൊള്ളുന്നു. ഇന്ത്യ ചൈനയ്ക്ക് മുന്നിൽ മഹാമേരുവായി നിലകൊള്ളുകയാണ്. അവർക്ക് ഇന്ത്യയെ വരുതിക്ക് നിർത്തണം. എന്നിട്ട് വേണം ചുറ്റുമുള്ള കൊച്ചു രാജ്യങ്ങൾ ആക്രമിച്ച് പിടിച്ചടക്കാൻ. ടിബറ്റിലും ഹോങ്കോങ്ങിലുമൊക്കെ അവർ എന്താണ് ചെയ്യുന്നത് എന്ന് ലോകത്തിന്നറിയാം. ഇന്ത്യൻ ആക്രമണത്തിനു ശേഷം ചൈനയെ ഒരിക്കലും ഇന്ത്യ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ചൈനീസ് ഉത്പ്പന്നങ്ങൾ ആണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിലെ തലവേദന. ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ഗുണകരമായ കാര്യമാണ്-മേരി ജോർജ് പറയുന്നു.

ചൈനീസ് ഉത്പ്പന്നങ്ങൾ തടഞ്ഞാൽ വളരുന്നത് ഇന്ത്യൻ ടെക്‌നോളജി

ചൈനീസ് ഉത്പ്പന്നങ്ങൾ തടഞ്ഞാൽ വളരുന്നത് ഇന്ത്യൻ ടെക്‌നോളജിയാണ്. ഇന്ത്യൻ ടെക്‌നോളജിയെ മൂക്കുകയർ ഇടുന്നത് ചൈനീസ് ഉത്പ്പന്നങ്ങളുടെ കടന്നു വരവാണ്. കിടപിടിക്കുന്ന ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് കടത്തുന്ന കാലത്തോളം ഇന്ത്യൻ ടെക്‌നോളജി വികസിക്കില്ല. കാരണം ടെക്‌നോളജി വികസിപ്പിക്കാൻ ഒരു ചിലവുണ്ട്. പുതിയ ഉത്പ്പന്നം ഉണ്ടാക്കിയെടുക്കാൻ ചിലവുണ്ട്. ആ ചെലവ് ഒക്കെ എടുത്ത് ഉത്പ്പന്നം ഉണ്ടാക്കിയെടുത്ത് വരുമ്പോൾ ആ ഉത്പ്പന്നം അതിലും കുറഞ്ഞ രീതിയിൽ ഇന്ത്യയിൽ കിട്ടും. അത് ചൈനയിൽ നിന്നും വന്നു ഇന്ത്യൻ വിപണിയിൽ തന്നെയുണ്ടാകും. അപ്പോൾ ഉത്പാദകർക്ക് നഷ്ടം വരും. ഇന്ത്യയിൽ ഈ രീതിയിലുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയാത്ത സാഹചര്യം വരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചൈനീസ് ഉത്പ്പന്നങ്ങൾ വിപണി കീഴടക്കുമ്പോൾ ഇന്ത്യൻ ടെക്‌നോളജി വികസിക്കില്ല. ചൈനീസ് ഉത്പ്പന്നങ്ങൾ വേണ്ട എന്ന് വെച്ച് അതിന്റെ ഇങ്ങോട്ടുള്ള ഒഴുക്ക് നിർത്തിക്കഴിഞ്ഞാൽ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

ജനങ്ങൾ തന്നെ ചൈനീസ് ഉത്പ്പന്നങ്ങൾ വേണ്ട എന്ന് പറഞ്ഞാൽ സർക്കാരിനു വേറെ ഒന്നും ചെയ്യേണ്ടി വരില്ല. അപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുന്ന ബഹിഷ്‌ക്കരണ ആഹ്വാനം സ്വാഗതാർഹമാണ്. സ്വാശ്രയ ഭാരതം അപ്പോൾ ഇന്ത്യയിൽ ഉണ്ടായി വരും. ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുകയല്ല ചെയ്യേണ്ടത്. നമ്മുടെ സാമ്പത്തിക നയത്തിലെ ഒരു വലിയ അപചയമാണ് ചൈനയുമായി വ്യാപാരബന്ധത്തിൽ ഇന്ത്യ നേരിടുന്ന വ്യാപാരക്കമ്മി. മറ്റു രാജ്യങ്ങളുമായി ഇന്ത്യ നേരിടുന്ന വ്യാപാര ബന്ധത്തിൽ വരുന്ന വ്യാപാരകമ്മിയോളം തന്നെ വരും ചൈനയുമായുള്ള ബന്ധത്തിൽ മാത്രം വരുന്ന വ്യാപാരക്കമ്മി. ചൈന ഒരു ഇലക്ട്രോണിക് ഹബ് ആണ്. ആളുകളെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചാണ് ചൈന ഉത്പ്പന്നങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണി വരെ അല്ലെങ്കിൽ എല്ലാ തൊഴിൽ നിയമങ്ങളും കാറ്റിൽപ്പറത്തി വളരെ തുച്ഛമായ വില നൽകി ഉത്പ്പന്നങ്ങൾ ഉണ്ടാക്കിയെടുക്കുന്നതാണ് ചൈനീസ് രീതി. യൂറോപ്യൻ സമ്പദ്വ്യവസ്ഥയിൽ മുൻപ് നിലനിന്ന രീതിയിൽ അടിമപ്പണി ചെയ്യിപ്പിച്ചിട്ടാണ് ചൈന ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇതെല്ലാം ലോ കോസ്റ്റ് നിർമ്മാണ രീതിയാണ്.

ഉത്പ്പന്നങ്ങൾ ഡമ്പ് ചെയ്ത് ചൈന പിടിച്ചടക്കിയത് ലോക വിപണി

വലിയ ടെക്‌നോളജി ഉപയോഗിക്കാത്ത ഉത്പ്പന്നങ്ങൾ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ച് ലോകവിപണിയിൽ മുഴുവൻ എത്തിക്കുന്നതാണ് ചൈനീസ് രീതി. ഡമ്പ് ചെയ്യുക എന്നതാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഇതിനുള്ള പേര്. കോസ്റ്റ് ഓഫ് പ്രോഡക്ഷനെക്കാളും താണ ചെലവിൽ ഉത്പ്പന്നങ്ങൾ എത്തിച്ച് വിപണി പിടിച്ചെടുക്കുന്ന രീതിയാണിത്. തൊഴിൽ നിയമങ്ങൾ ഒന്നും ചൈനയ്ക്ക് ബാധകമല്ല. ഉത്പ്പന്നങ്ങൾക്ക് അവർ വിലയും നൽകില്ല. എന്നിട്ട് ലോക വിപണി പിടിക്കും. ഒരു രാജ്യത്തിനും ചൈന വിൽക്കുന്ന വിലയ്ക്ക് ഉത്പ്പന്നങ്ങൾ വിൽക്കാൻ സാധ്യമല്ല. ഐഎൽഒ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ലോകമെങ്ങും ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നത്. ചൈനയ്ക്ക് ഇത് ബാധകമല്ല. വിപണി പിടിച്ചടക്കാൻ ചൈന പയറ്റുന്ന തന്ത്രമാണിത്. ചൈനയുടെ ഉത്പ്പന്ന രംഗത്ത് എന്ത് നടക്കുന്നുവെന്നു ലോക രാജ്യങ്ങൾ അറിയുന്നുമില്ല. ചൈനയെ അപേക്ഷിച്ച് ടെക്‌നോളജിയിൽ ഇന്ത്യ പുറകിലാണ്. അതിനുള്ള പ്രധാന കാരണം മുൻവാതിലും പിൻവാതിലും വഴി ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവിൽ എത്തുന്ന ചൈനീസ് ഉത്പ്പന്നങ്ങളാണ്. ഉപയോഗിച്ച് എറിഞ്ഞുകളയേണ്ട ചൈനീസ് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ കേന്ദ്രം തയ്യാറാകണം.

സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ചൈന പിടിക്കുന്നത് ഇങ്ങനെ:

ആഗോളവത്ക്കരണത്തിന്റെ ഭാഗമായി വിപണി ഇന്ത്യൻ വിപണി തുറന്നുകൊടുത്തത് ഒരു തന്ത്രമായി കണ്ടുകൊണ്ടു എല്ലാ ഉത്പ്പന്നങ്ങളും അവർ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. നേപ്പാൾ വഴി വരുന്നതിനെക്കാൾ എത്രയോ അധികമായി കപ്പൽ വഴി, തൂത്തുക്കുടി പോലുള്ള തുറമുഖങ്ങൾ വഴി ചൈനീസ് ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ, കേരളത്തിൽ എത്തുന്നുണ്ട്. കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. കേരളം പിടിക്കാൻ ചൈന തൂത്തുക്കുടി ഉപയോഗിക്കുന്നു. തൂത്തുക്കുടിയിൽ നിന്നും ട്രക്ക് വഴിയാണ് കേരളത്തിലേക്ക് അവർ സാധനങ്ങൾ എത്തിക്കുന്നത്. നികുതി വെട്ടിപ്പിനായുള്ള ശൃംഖലകൾ തന്നെയാണ് ചൈനയും ഉപയോഗിക്കുന്നത്. ചെക്ക് പോസ്റ്റുകൾ വഴിയും അവയെ ഓവർടെക്ക് ചെയ്ത് ഊടുവഴികൾ വഴിയുമാണ് ചൈന കേരളത്തിലും മറ്റു സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും സാധനങ്ങൾ എത്തിക്കുന്നത്. കേരളത്തിൽ ചൈനീസ് ഉത്പ്പന്നങ്ങൾ എത്തുന്ന രീതി ഇങ്ങനെയാണ്. ചൈനീസ് ഉത്പ്പനങ്ങൾ ഇങ്ങനെ എത്തുമ്പോൾ ജിഎസ്ടി വരുമാനം വരുന്നില്ല. സംസ്ഥാനത്തിനു ഒരു ഗുണവുമില്ല. ഗുണം ലഭിക്കുന്നത് ചൈനയ്ക്ക് മാത്രം. ചൈനീസ് ഇലക്ട്രോണിക്‌സ് ഗുഡ്‌സ് ഏറിയ പങ്കും അനധികൃതമായാണ് കേരളത്തിൽ എത്തുന്നത്.

ഹെർബൽ മെറ്റീരിയൽസും വരുന്നത് ചൈനയിൽ നിന്ന്

ഇന്ത്യ ഒരു ഫാർമസിക്യൂട്ടിക്കൽ ഹബ് ആണ്. ക്ലോറോക്യൂൻ മരുന്ന് ഒക്കെ ട്രംപ് ഇന്ത്യയിൽ നിന്നും വാങ്ങിയത് ഈ രീതിയിലാണ്. പക്ഷെ ഇന്ത്യയ്ക്ക് റോ മെറ്റീരിയൽസ് വരുന്നത് ചൈനയിൽ നിന്നാണ്. പശ്ചിമഘട്ടങ്ങളിൽ ഒട്ടനവധി ഹെർബൽ മരുന്നുകളുണ്ട്. എന്നിട്ടും ഇന്ത്യ എന്തിനാണ് ചൈനയെ ആശ്രയിക്കുന്നത്. ഇവിടുന്നു ഉപയോഗപ്പെടുത്താൻ മടിച്ചിട്ടാണ് ഇന്ത്യ തുച്ഛമായ വിലയ്ക്ക് ഫാർമസിക്യൂട്ടിക്കൽ റോ മെറ്റീരിയൽസിന് ചൈനയെ ആശ്രയിക്കുന്നത്. ഇവിടുന്ന് ഉത്പ്പന്നങ്ങൾ സ്വീകരിച്ച് നിർമ്മിച്ചാണ് ഇന്ത്യ ഫാർമസിക്യൂട്ടിക്കൽ ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഇതൊഴിവാക്കി ഇന്ത്യ ഇന്ത്യയെ തന്നെ ആശ്രയിക്കണം. ഇന്ത്യ ചൈനീസ് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമ്പോൾ ആ ഉത്പ്പന്നങ്ങൾ നിർമ്മിക്കാൻ ഓട്ടോമാറ്റിക്കലായി ഇന്ത്യൻ വിപണിയിൽ നിന്ന് ശ്രമം നടക്കും. ചൈനയിൽ നിന്നും ലഭ്യമാകാത്ത അല്ലെങ്കിൽ നമ്മൾ സ്വീകരിക്കാത്ത ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ തന്നെ നമ്മൾ നിർമ്മിച്ച് തുടങ്ങും.

കൊറോണ കാലത്ത് ഇലക്ട്രോണിക് ഉത്പ്പന്നങ്ങൾക്ക് വിലകൂടിയത് പഠിക്കണം

ഇപ്പോൾ കൊറോണ ചൈനയെ ബാധിച്ചപ്പോൾ ഇലക്ട്രോണിക് ഉത്പ്പന്നങ്ങൾക്ക് വിലകൂടി. ചൈനയിൽ നിന്നും ഉത്പന്നങ്ങൾ വരാതെയായി. അപ്പോൾ സ്വാഭാവികമായി വില കൂടി. ചൈനയിൽ നിന്നും സാധനങ്ങൾ വരാത്തപ്പോൾ അവ വരുന്നത് ജപ്പാനിൽ നിന്നും ജർമ്മനിയിൽ നിന്നും യൂറോപ്പിൽ നിന്നുമൊക്കെയാകും. ഇതൊക്കെ ക്വാളിറ്റി ഉത്പ്പന്നങ്ങൾ ആയിരിക്കും. പക്ഷെ ഉത്പ്പന്നങ്ങൾക്ക് വില കൂടും. ഈ രീതിയിൽ സാഹചര്യം വരുമ്പോൾ ഇവയൊക്കെ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനുള്ള നീക്കം വരും. അപ്പോൾ വർക്ക് ചെയ്യുന്നത് സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന രീതിയിൽ ആനിമൽ സ്പിരിറ്റ് ആകും. ചൈനയിൽ നിന്നും മുൻപ് വരുന്ന ഉത്പ്പന്നങ്ങൾ എന്തുകൊണ്ട് ഇന്ത്യയിൽ നിർമ്മിച്ചു കൂടാ എന്ന് ചോദ്യം ഉയരും. മൊബൈൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യയിൽ നിന്ന് തന്നെ നിർമ്മിക്കും. . ഇവിടെ പുതിയ സ്റ്റാർട്ട് അപ്പുകൾ വരും. വ്യാവസായിക മുന്നേറ്റം വരും. ടെക്‌നോളജിയിൽ കൂടി മുന്നേറ്റം വരും. ടെക്‌നോളജി നമുക്ക് പുറം രാജ്യങ്ങളിൽ നിന്നും സ്വീകരിക്കാം. നമ്മുടെ ആളുകളെ അവിടെ വിട്ടു ട്രെയിനിങ് ചെയ്യിപ്പിക്കാം. ചൈനീസ് ബഹിഷ്‌ക്കരണം ഇഫക്ടീവ് ആയി നടപ്പിലാക്കിയാൽ ഇന്ത്യക്ക് അത് ഗുണം ചെയ്യും.

ഇന്ത്യ അപ്പോൾ സ്വയം പര്യാപ്തം അല്ല. നിർഭർ ഭാരത് വരണമെങ്കിൽ ടെക്‌നോളജിയിൽ നമ്മൾ ഒരുപാട് മുന്നോട്ടു പോകേണ്ടതുണ്ട്. പ്രധാനപ്പെട്ട വ്യവസായങ്ങൾ എല്ലാം നമ്മൾ തുടങ്ങിയത് പൊതുമേഖലയിലാണ്. മിക്‌സഡ് ഇക്കോണമിയായതിനാലാണ് അങ്ങനെ സംഭവിച്ചത്. ഭാഗികമായി ക്യാപിറ്റലിസ്റ്റും ഭാഗികമായി സോഷ്യലിസ്റ്റുമാണ് നമ്മുടെ നയങ്ങൾ. ബ്രിട്ടൻ ഇന്ത്യ വിട്ടുപോകുമ്പോൾ ഒന്നും ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. വളരെ ദരിദ്രരാഷ്ട്രം ആയിരുന്നു ഇന്ത്യ അക്കാലത്ത്. ഇന്ത്യയെന്നാൽ റോ മെറ്റീരിയൽസ് ഉത്പാദിപ്പിക്കാനുള്ള ഒരു രാഷ്ട്രം മാത്രമായിരുന്നു ബ്രിട്ടന്. ഇഗ്ലണ്ടിൽ വ്യവസായ വിപ്ലവം വന്നപ്പോൾ റോ മെറ്റീരിയൽസ് മൊത്തം ഇന്ത്യയിൽ നിന്നാണ് പോയത്. ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ വളരെ ദരിദ്രമായ വ്യാവസായിക ബാക്ക് ഗ്രൌണ്ട് ആണ് ഇന്ത്യയിൽ നിലനിന്നത്. കൽക്കരി യഥേഷ്ടം ലഭ്യമായിട്ടും വേണ്ടത്ര മൈനിങ് നടന്നിരുന്നില്ല. ഇന്ത്യ വ്യവാസായികമായി അഭിവൃദ്ധി പ്രാപിക്കാതിരിക്കാൻ ബ്രിട്ടീഷ് ഭരണമാണ് കാരണമായത്. നെഹ്റുവും പട്ടേലും ഒക്കെ ഇന്ത്യയ്ക്ക് ഒരു വ്യാവസായിക ബാക്ക് ഗ്രൌണ്ട് സൃഷ്ടിക്കാനാണ് ശ്രമം നടത്തിയത്. അങ്ങിനെയാണ് പ്രധാന വ്യാവസായിക മേഖലകൾ പൊതുമേഖലയിലാക്കിയത്. കൃഷി പോലുള്ള കാര്യങ്ങൾ സ്വകാര്യമേഖലയ്ക്ക് വിടുകയും ചെയ്തു.

ആഗോളവത്ക്കരണം ചൈന മറയാക്കി മാറ്റി

സർക്കാർ മേഖലയിൽ നോക്കുകയാണെങ്കിൽ സർക്കാർ ജീവനക്കാരുടെ കാര്യം എടുത്താൽ മാത്രം മതി. എന്തായാലും അവർക്ക് ശമ്പളം ലഭിക്കും. ഫയൽ പോകുന്നുണ്ടോ, സർക്കാർ കാര്യങ്ങൾ നടക്കുന്നുണ്ടോ, സംസ്ഥാനം വളരുന്നുണ്ടോ എന്നൊന്നും അവർ നോക്കുന്നില്ല. അവർക്ക് ശമ്പളം മാത്രം മതി. ശമ്പളം വർദ്ധിപ്പിക്കാനുള്ള വഴി അവർ തേടിക്കൊണ്ടിരുന്നു. ഇതേ രീതിയിൽ തന്നെയാണ് പലപ്പോഴും രാഷ്ട്രീയ നേതൃത്വങ്ങളും നീങ്ങിയത്. അപ്പോൾ കമ്മിറ്റ്‌മെന്റ് ഇല്ലാതെയായി മാറി. ടെക്‌നോളജി അപ്‌ഗ്രേഡേഷൻ ഇല്ലാതെയായി. നമ്മൾ രാഷ്ട്രം എന്ന നിലയിൽ താഴെ പോയി. അപ്പോഴാണ് ആഗോളവത്കരണം വരുന്നത്. ചൈനീസ് ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ ഡമ്പ് ചെയ്യപ്പെട്ടു. കേരളത്തിൽ തന്നെ പല ടിവികൾ ഉണ്ടായിരുന്നു. കെൽട്രോൺ, ഡയനോര, വെസ്റ്റേൺ തുടങ്ങിയവ. ആ ടിവികൾ ഒക്കെ എവിടെപ്പോയി. എല്ലാ ഉത്പ്പന്നങ്ങളും കടൽ കടന്നു വന്നു. എല്ലാത്തിലും വില കുറഞ്ഞു ചൈനീസ് ഉത്പ്പന്നങ്ങളും വന്നു. ഇന്ത്യ മാത്രമല്ല അമേരിക്കൻ വിപണിയും ചൈന ഈ രീതിയിൽ തന്നെയാണ് കീഴടക്കിയത്.

ഇത് മനസിലാക്കിയാണ് മേക്കിങ് ഇന്ത്യ നരേന്ദ്ര മോദി കൊണ്ടുവന്നത്. ഇന്ത്യ ഡെമോക്രസിയാണ് എന്നാണ് മോദി അമേരിക്കയിലും ഫോറിൻ രാജ്യങ്ങളിലും പോയി പ്രസംഗിച്ചത്. ഇന്ത്യ ചൈന പോലെ ഡിക്‌റ്റെറ്റർഷിപ്പ് അല്ലാ എന്നത് ഇതിന്റെ അർഥമാകുന്നു. യു ആർ സേഫ്, യുവർ കാപിറ്റൽ ഈസ് സേഫ് എന്ന് വ്യക്തമാക്കിയാണ് ഈ രീതിയിൽ പ്രസംഗം നടത്തിയത്. ടെക്‌നോളജി. ട്രെയിനിങ്, ട്രേഡ്, ട്രെഡിഷൻ എന്നിങ്ങനെയാണ് മോദി ഉയർത്തിക്കാട്ടിയ്ത്. പക്ഷെ ടെക്‌നോളജി ഉയർത്തിക്കാട്ടിയെങ്കിലും മുന്നോട്ടു പോകാൻ മോദിക്ക് കഴിഞ്ഞിട്ടില്ല. വളരെ അപക്വമായ ജിഎസ്ടിയാണ് ഇന്ത്യയിൽ നടപ്പിലാക്കിയത്. ഒട്ടനവധി പാകപ്പിഴകൾ ജിഎസ്ടി നടപ്പിലാക്കുമ്പോൾ വന്നിട്ടുണ്ട്. വ്യാപാരബന്ധങ്ങളിൽ നിന്ന് ഇന്ത്യ പല പാഠങ്ങളും പഠിച്ചു.

വ്യാപാരക്കരാറുകളിൽ നിന്നും പാഠം പഠിച്ച് ഇന്ത്യയും

സ്വതന്ത്രവ്യാപാരക്കരാറിൽ നിന്ന് ഇന്ത്യ അവസാനനിമിഷം വിട്ടുനിന്നു. ഇന്ത്യയുൾപ്പെടെയുള്ള 16 രാജ്യങ്ങളെ ഒന്നിപ്പിച്ച് സ്വതന്ത്ര്യ വ്യാപാരമേഖല ഉണ്ടാക്കാനുള്ള കരാറാണ് റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് അഥവാ ആർസിഇപി കരാർ. ഈ കരാറിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 10 ആസിയാൻ രാജ്യങ്ങളും (ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം) ഇന്ത്യ, ഓസ്ട്രേലിയ, ചൈന, കൊറിയ, ജപ്പാൻ, ന്യൂസിലൻഡ് തുടങ്ങിയ മറ്റ് ആറ് രാജ്യങ്ങളും ഉൾപ്പെടുന്നതായിരുന്നു ഈ കരാർ. ഈ കരാറിൽ ഒപ്പിട്ടിരുന്നുവെങ്കിൽ ഈ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരമാണ് നിലവിൽ വരുന്നത്. പതിനാറു രാജ്യങ്ങളിലുടനീളം ഒരു 'സംയോജിത വിപണി' സൃഷ്ടിക്കുക എന്നതായിരുന്നു ഈ കരാറിന്റെ ലക്ഷ്യം. വിപണി അങ്ങോട്ടും ഇങ്ങോട്ടും തുറന്നു കൊടുക്കും. ഈ രാജ്യങ്ങളിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും മേഖലയിലുടനീളം ലഭ്യമാക്കുന്നത് എളുപ്പമായി തീരും. കരാർ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായതിനാലാണ് കരാറിൽ ഭാഗമാകാനില്ലെന്ന് മോദി ഈ ഉച്ചകോടിയെ അറിയിച്ചത്. ഇന്ത്യ വ്യാപാരക്കമ്മി നേരിടുന്ന രാജ്യമാണ്. ഓസ്ട്രേലിയ ഒക്കെ ഈ കരാറിന്റെ ഭാഗമാണ്. ഇന്ത്യ പാലുൽപ്പാദനത്തിൽ മുന്നിലാണ്. ഇന്ത്യയിൽ പക്ഷെ നിർമ്മാണ ചെലവ് വളരെ കൂടുതലാണ്. ഓസ്‌ട്രേലിയയിൽ വളരെ കുറവും. ഇന്ത്യൻ മിൽക്കിന്റെ സ്ഥാനത്ത് ഓസ്‌ട്രേലിയൻ മിൽക്ക് വരും. നല്ല ഉത്പ്പന്നങ്ങളാണ് അവരുടേത്. വിലയും കുറവാണ്. അപ്പോൾ നമ്മുടെ ഡിമാൻഡ് അങ്ങോട്ട് പോകും. ഇതാണ് ഞങ്ങളെപോലുള്ളവർ കരാറിനെ എതിർത്തത്. ഈ കരാറിന്റെ അന്തസത്തയും എതിർപ്പും മനസിലാക്കിയാണ് മോദി ആ കരാറിൽ ഒപ്പ് വയ്ക്കാതിരുന്നത്. ആ കരാറിൽ ഒപ്പ് വച്ചാൽ വ്യാപാരകമ്മി വീണ്ടും കൂടും.

വൺ ബെൽറ്റ് വൺ റോഡ് ഇന്ത്യ വളഞ്ഞിട്ട് ആക്രമിക്കാൻ

അപ്രതീക്ഷിതമായാണ് നെഹ്രുവിന്റെ കാലത്ത് ചൈന ഇന്ത്യയെ ആക്രമിച്ചത്. ഇന്ത്യ-ചൈന ഭായി-ഭായി എന്ന് കരുതിയ സമയത്താണ് ചൈന ഇന്ത്യയെ ആക്രമിച്ചത്. ഇപ്പോഴും ഇൻഡോ-ചൈന അതിർത്തി സംഘർഷാത്മകമാണ്. മുൻപുള്ള അക്രമത്തിൽ വലിയ ഇന്ത്യൻ ഏരിയ ചൈന പിടിച്ചെടുത്തു. പിന്നീടാണ് ലൈൻ ഓഫ് കൺട്രോൾ നിലനിർത്തി സംഘർഷം കുറച്ചാണ് വ്യവസായം ആരംഭിച്ചത്. ഇന്ത്യ-ചൈന യുദ്ധത്തിൽ ഇന്ത്യ പരാജയം മണക്കുകയാണ് ചെയ്തത്. നെഹ്റു രോഗബാധിതനാകാനും മരിക്കാനും കാരണം ചൈന നടത്തിയ ചതിയുടെ ആഘാതത്തിലാണ്. ഇന്ത്യയെ ഭായി-ഭായി പറഞ്ഞു ആക്രമിക്കാനുള്ള നീക്കമാണ് പിന്നീടും ഇപ്പോഴും ചൈന നടത്തുന്നത്.

ഡോക് ലാം സംഘർഷവും ഇപ്പോഴുള്ള അതിർത്തി സംഘർഷവും ഇതിന്റെ ഭാഗമാണ്. വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയും ചൈന ആക്രമത്തിനു ഉപയോഗിക്കാൻ തയ്യാറാക്കുന്നതാണ്. ഈ റോഡ് സഞ്ചാര യോഗ്യമാക്കിയാൽ അത് ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന് തുല്യമാകും. ഇന്ത്യ മുഴുവൻ റോഡ് കൊണ്ട് കവർ ചെയ്യാൻ ചൈനയ്ക്ക് വൺ ബെൽറ്റ് വൺ റോഡ് പദ്ധതി വഴി കഴിയും. ചൈനയ്ക്ക് ഇന്ത്യയെ എപ്പോൾ വേണമെങ്കിലും ആക്രമിക്കാൻ കഴിയും. പാക്കിസ്ഥാൻ അവരെ തുണയ്ക്കുകയും ചെയ്യും. ഇതൊക്കെ മനസിലാക്കിയാണ് വൺ ബെൽറ്റ് വൺ റോഡ് ഇന്ത്യ എതിർക്കുന്നത്. കൂടെ നിൽക്കുന്നുമില്ല. പാക് അധിനിവേശ കാശ്മീരിൽകൂടിയാണ് ഈ പാത കടന്നുപോകുന്നത്. കൊറോണ ഇപ്പോൾ ലോകത്തെ വിറപ്പിക്കുമ്പോൾ ചൈനയ്ക്ക് അതിൽ വലിയ പങ്കുണ്ട്. ചൈന അതിന്റെ വ്യാപനം ഒളിച്ചുവെച്ചു. ഡബ്ല്യുഎച്ച്ഒ ഇതിനു കുടപിടിക്കുന്ന സമീപനവും കൈക്കൊണ്ടു. അല്ലെങിൽ ലോകവ്യാപനം തടയാനുള്ള ഫലപ്രദമായ നടപടികൾ രാജ്യങ്ങൾക്ക് കൈക്കൊള്ളാമായിരുന്നു. ഇതിന്റെ പേരിൽ ചൈനയ്ക്ക് എതിരെ ശക്തമായ എതിർപ്പ് ലോകരാജ്യങ്ങളിൽ വരുന്നുമുണ്ട്. ഈ എതിർപ്പിന്റെ പേരിൽ ചൈന ഒറ്റപ്പെടുകയാണ്.

ഇന്ത്യയ്ക്ക് നല്ലത് അമേരിക്കയും യൂറോപ്പും

ചൈനയെ ഒഴിവാക്കി വ്യാപാര ബന്ധങ്ങളിൽ മുന്നോട്ടു പോവുകയാണ് ഇന്ത്യയ്ക്ക് നല്ലത്. ഇന്ത്യക്ക് വ്യാപാരമിച്ചം വരുന്നത് അമേരിക്കയും യൂറോപ്പും സൗദിയുമായുള്ള വ്യാപാര ബന്ധങ്ങളിലാണ്. നമുക്ക് ഏറ്റവും കൂടുതൽ ട്രേഡ് സർപ്ലസ് ഉള്ള രാജ്യമാണ് അമേരിക്ക. അത് കഴിഞ്ഞാൽ യൂറോപ്പ് ആണ്. സൗദി അറേബ്യ ട്രേഡ് സർപ്ലസ് ഉള്ള രാജ്യമാണ്. അമേരിക്കയും സൗദിയും കഴിഞ്ഞാൽ ട്രേഡ് സർപ്ലസ് ഉള്ള രാജ്യം യൂറോപ്പ് ആണ്. അമേരിക്ക ഇന്ത്യയോട് എതിർപ്പ് പ്രകടിപ്പിച്ച് താരിഫ് കൂട്ടി. ഈ ട്രംപിന്റെ കാലത്ത്. ഇന്ത്യയും താരിഫ് കൂട്ടി. ഡബ്ല്യുടിഒ വന്നപ്പോൾ ഇന്ത്യ 2000 ലേറെ ഉത്പ്പന്നങ്ങളുടെ താരിഫ് വെട്ടിക്കുറച്ചു. അമേരിക്കയും കുറച്ചു. ഇന്ത്യയെ താരിഫ് കിങ് എന്ന് പറഞ്ഞതിന്റെ അപകടം അമേരിക്കക്കാർ തന്നെ ട്രംപിനെ പറഞ്ഞു മനസിലാക്കി. അതോടെയാണ് ഇന്ത്യ താരിഫ് കിങ് എന്ന പ്രയോഗം ട്രംപ് മാറ്റിയത്. ഇതെല്ലാമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വ്യാപാരയാഥാർഥ്യങ്ങൾ. ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ട് ചൈനയുമായി അകന്ന്, ചൈനീസ് ഉത്പ്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി, അതിനു ഇന്ത്യൻ പൗരന്മാർക്ക് അനുമതി നൽകി മുന്നോട്ടു പോവുകയാണ് ഇന്ത്യയ്ക്ക് കരണീയമായ മാർഗം. ഇന്ത്യ ടെക്‌നോളജി രംഗത്ത് പിന്നിലാണ്. അതിനു പിന്നിലെ യഥാർത്ഥ കാരണങ്ങളിലൊന്നു ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള തള്ളിക്കയറ്റമാണ്. ഈ ചൈനീസ് ഡമ്പിങ് മനസിലാക്കി അത് ഇന്ത്യ അവസാനിപ്പിക്കണം. അപ്പോഴേ സ്വാശ്രയഭാരതത്തിലേക്ക് യഥാർത്ഥ ചുവട് വയ്ക്കാൻ ഇന്ത്യയ്ക്ക് കഴിയൂ-മേരി ജോർജ് പറയുന്നു.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
കേരളത്തെ ഞെട്ടിച്ച സ്വർണ്ണ കടത്തിന്റെ ചുരുൾ അഴിച്ചത് നടി ഷംനാ കാസിം; ചതിക്കാൻ ശ്രമിച്ചവരെ കുറിച്ചുള്ള വിവരം പങ്കുവച്ചപ്പോൾ തിരുവനന്തപുരത്തെ ഡീൽ വുമണിനെ കുറിച്ചും പറഞ്ഞു; ഭരണകേന്ദ്രത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലർത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥയാണെന്ന പ്രതിയുടെ മൊഴി നിർണ്ണായകമായി; ഡീൽ വുമണിനെ തേടി ഇറങ്ങിയ രാമമൂർത്തിയുടെ മുമ്പിൽ എത്തിയത് സൂചനകളുടെ പെരുന്നാൾ; സരിത്തിനെ വിളിച്ചു വരുത്തിയത് അച്ഛന്റെ പേരു പറഞ്ഞ്; സ്വപ്‌ന കുടുങ്ങിയത് ഇങ്ങനെ
 സ്വപ്‌നാ സുരേഷിന് ശിവശങ്കർ ഖജനാവിൽ നിന്ന് നൽകിയത് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം; കള്ളകടത്ത് ആസൂത്രകയ്ക്ക് ജോലി നൽകിയ ഐടി സെക്രട്ടറിക്കെതിരെ വകുപ്പു തല അന്വേഷണം; എന്തു വന്നാലും ശിവശങ്കറിനെ രക്ഷിക്കുമെന്ന് കിഫ്ബിയിലെ പ്രമുഖനും; ഇനി സംരക്ഷണം വേണ്ടെന്ന് സിപിഎം; മുഖ്യമന്ത്രിയും കൈവിട്ടതോടെ ശിവശങ്കർ ഒറ്റപ്പെടുന്നു; ഡൽഹിയിലെ രാഷ്ട്രീയ പ്രമുഖനും കസ്റ്റംസ് നിരീക്ഷണത്തിൽ; കൊല്ലത്തെ എംഎൽഎയും ചർച്ചകളിൽ; സ്വപ്‌നാ സുരേഷിൽ വിവാദം ആളികത്തും
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
സ്വപ്നാ സുരേഷിന്റെ ഉന്നത ബന്ധങ്ങൾക്ക് തെളിവായി സ്‌നേഹത്തിന്റെ ഇഫ്താർ സംഗമവും; ചെന്നിത്തലയുടെ 2018ലെ പോസ്റ്റിലെ ചിത്രത്തിൽ നിറയുന്നതും ഉന്നത ബന്ധങ്ങൾ; ഡിജിപി ബെഹ്റയുടെ തൊട്ടെടുത്ത് കയറി ഇരുന്ന് ഫോട്ടോ എടുത്തത് പൊലീസിലെ പ്രമുഖരെ വിരട്ടി കാര്യം നേടാൻ; അജ്ഞാത സീറ്റിന് അടുത്ത് എത്തിയതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഡിജിപി ശാസിച്ചെന്നും റിപ്പോർട്ട്; സ്വർണ്ണ കടത്തിൽ കോൺസുലേറ്റിലെ അഞ്ചു പേർ സംശയ നിഴലിൽ
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
പ്രാദേശികമായി കിട്ടുന്ന ടിഷ്യു പേപ്പറും ടൈൽസും ഫോട്ടോകോപ്പി മെഷീനും ബാഗേജിലെത്തിയത് സംശയമായി; കൊറോണയ്ക്കിടെ മൂന്ന് മാസത്തിനിടെ എത്തിയത് എട്ട് പാഴ്‌സലുകൾ; കോൺസുൽ ജനറലിന്റെ ഭാര്യയുടെ മേൽവിലാസത്തിൽ സാധനമെത്തിയതും രാമമൂർത്തിയെ അന്വേഷണത്തിന് പ്രേരിപ്പിച്ചു; കമ്മീഷണർ ഉറച്ച നിലപാട് എടുത്തപ്പോൾ ഡിപ്ലോമാറ്റിക് ബാഗേജിലെ മഞ്ഞ ലോഹം പുറത്തെത്തി; ഫോൺ വിളിച്ച ഉന്നതനേയും കുടുക്കും; സർക്കാരിലെ കള്ളനെ കണ്ടെത്താൻ സുമിത് കുമാർ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
വമ്പൻ സ്വർണക്കൊയ്ത്തിന്റെ വിളവെടുപ്പിന് മുമ്പേ സ്വപ്‌ന സുരേഷ് അമ്പലമുക്കിലെ ഫ്‌ളാറ്റിൽ നിന്ന് മുങ്ങി; തന്ത്രത്തിൽ കടന്നത് രണ്ടുദിവസം മുമ്പെന്ന് തെളിഞ്ഞത് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ; കൂട്ടുപ്രതി സരിത്ത് അറസ്റ്റിലായിട്ടും സോഷ്യൽ മീഡിയയിൽ അദൃശ്യയായി സാന്നിധ്യം അറിയിച്ച് ഐടി വകുപ്പിലെ മുൻ ഉദ്യോഗസ്ഥ; താനുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിക്കാതെ ഐടി സെക്രട്ടറി എം.ശിവശങ്കർ; തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണക്കടത്തിൽ കൂടുതൽ പേർ കുടുങ്ങും
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
ചിട്ടി കമ്പനി മുതലാളി റിയൽ എസ്റ്റേറ്റിലേക്ക് കാലെടുത്തു വച്ചപ്പോൾ കോടിപതിയായി; പാറ ഖനനവും ക്വാറിയും സജീവമായപ്പോൾ ഫിനിക്‌സ് പക്ഷിയേക്കാൾ വേഗത്തിൽ വളർച്ച; കാറുകൾക്ക് നാല് എന്ന നമ്പർ കിട്ടാൻ ലക്ഷങ്ങൾ ഒഴുക്കുന്ന വാഹനക്കമ്പം; അവശത പറഞ്ഞെത്തുന്നവരെ പിശുക്കില്ലാതെ സഹായിക്കുന്ന നല്ല മനസ്സും; തോണ്ടാൻ വരുന്നവരെ പച്ചത്തെറി വിളിക്കുന്ന 'ബ്ലാക്ക് റോയി'; ബെല്ലി ഡാൻസിൽ കുടുങ്ങുന്നത് കോതമംഗലത്തെ റോയി മുതലാളി; ചതുരംഗപ്പാറയിലെ 'കോവിഡ് ലംഘനത്തിന്റെ' ബിസിനസ്സ് കഥ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ