Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ നാട്ടിലെ മുഴുവൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരും മൊണ്ണകളായതുകൊണ്ടാണോ വിജയാ വഴിയെ പോകുന്നതിനെല്ലാം കൺസൾട്ടൻസി കൊടുക്കുന്നത്? മുങ്ങി ചാവാൻ കിടക്കുന്ന കെഎസ്ആർടിസിക്കെന്തിനാണ് സഖാവെ 4500 കോടിയുടെ ബസുകൾ? പണി പൂർത്തിയായ നാലെണ്ണം കോടികൾ മുടിപ്പിച്ചിട്ടും എന്തിനാണ് നാടുനീളെ മാളുകൾ നിർമ്മിക്കുന്നത്? കട്ട് തിന്നാൻ കൺസൾട്ടൻസിയെ കടം വെയ്ക്കുന്ന പിണറായിയോട്

മറുനാടൻ ഡെസ്‌ക്‌

മ്മൻ ചാണ്ടി സർക്കാരിന്റെ അവസാനത്തെ ആറുമാസത്തെ കടുംവെട്ട് എന്നായിരുന്നു ദേശാഭിമാനിയും, മറുനാടൻ മലയാളിയും വിശേഷിപ്പിച്ചത്. അക്കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിനോടുള്ള വിരോദം ദേശാഭിമാനിയെക്കാൾ മറുനാടനായിരുന്നു. മറുനാടൻ ടിവി ഇല്ലാതെയിരുന്നതുകൊണ്ട് എന്നെപ്പോലെയുള്ള മാധ്യമ പ്രവർത്തകർ ഇത്തരം പ്രസംഗങ്ങൾ നടത്തിയിരുന്നില്ലെന്ന് മാത്രം. എന്നാൽ ഈ കടുംവെട്ടിന്റെ ഞെട്ടിക്കുന്ന അദ്ധ്യായങ്ങൾ ഓരോന്നായി ഞങ്ങൾ പുറംലോകത്തോട് വിളിച്ചു പറഞ്ഞു.

എന്തിന് അതിനെ കടത്തിവെട്ടുന്ന, അതിനേക്കാൾ വലുതായ അഴിമതിയും, സ്വജനപക്ഷപാതവും, ധൂർത്തുമാണ് പിണറായി വിജയൻ സർക്കാർ ഇപ്പോൾ നടത്തുന്നത്. ഉമ്മൻ ചാണ്ടി അവസാനത്തെ ആറ് മാസം വരെ കാത്തിരുന്നെങ്കിൽ, പിണറായി വിജയൻ ഒരു വർഷം മുൻപ് തന്നെ കൊള്ളയാരംഭിച്ചിരിക്കുന്നു. കൊള്ളയെന്നു വച്ചാൽ സ്വന്തം പാർട്ടിക്കാർക്കും, കുടുംബക്കാർക്കും, സ്തുതിപാഠകർക്കുമായി വീതിച്ച് കൊടുക്കുന്ന കൊള്ള. അതിന് പല മുഖങ്ങളുണ്ട്.

ഒന്ന് റിട്ടയർ ചെയ്ത് പോയാലും നടു കുനിഞ്ഞ് നിൽക്കുന്ന, നട്ടെല്ലില്ലാത്ത, മുട്ട് വിറയ്ക്കുന്ന ഉദ്യോഗസ്ഥന്മാരെ വീണ്ടും വീണ്ടും തസ്തികകളിൽ നിർത്തി അഴിമതിയുടെ സമ്മതപത്രത്തിൽ ഒപ്പ് വെയപ്പിക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ വാർത്ത രണ്ടാഴ്ച മുൻപ് രാജിവെച്ച് പോയ കെ എസ് ആർ ടിസി എംഡി എം പി ദിനേശനെ വീണ്ടുമൊരു തസ്തികയിൽ നിയമിച്ചു എന്നതാണ്. എന്താണ് കെഎസ്ആർടിസി എംഡിയായിരുന്ന എംപി ദിനേശന്റെ യോഗ്യത, റിട്ടയർ ചെയ്ത് മുട്ടുവളഞ്ഞു നിൽക്കുന്നു എന്നത് മാത്രം.

അദ്ദേഹം ഐപിഎസുകാരൻ ആയതുപോലും വളഞ്ഞ വഴിയിലാണ്. അല്ലാതെ സിവിൽ സർവീസ് പരീക്ഷ എഴുതിയല്ല. അത് പിന്നെ പോട്ടെ! എസ്‌ഐ ആയി ജോലിയിൽ കയറിയാൽ ചിലർക്കൊക്കെ ഐപിഎസ് കിട്ടാറുണ്ട്. അതൊക്കെ നമുക്കങ്ങ് വിടാം. പക്ഷെ ഈ മനുഷ്യൻ റിട്ടയർ ചെയ്യുന്നതിന് മൂന്ന് മാസം മുന്നെ ടോമിൻ ജെ തച്ചൻകരിയെപ്പോലെ സമുന്നതനായ ഒരു ഉദ്യോഗസ്ഥനെ ഇറക്കി പകരം കെഎസ്ആർടിസിയുടെ എംഡിയായെങ്കിലും അഞ്ച് നയാപൈസയുടെ ഗുണം ആ പ്രസ്താനത്തിന് ഉണ്ടാക്കിയില്ല.

അതുവഴി കെഎസ്ആർടിസിയുടെ മാനേജ്‌മെന്റിൽ ഇരിക്കുന്ന തൊഴിലാളി യൂണിയൻ നേതാക്കൾക്കും മന്ത്രിക്കും അവരുടെ പരിവാരങ്ങൾക്കും ഇടപാടുകൾ പലതും എളുപ്പമായി. എന്നിട്ടും ഒരു വിഷയത്തിന്റെ പുറത്ത് അഭിപ്രായ ഭിന്നതയോടുകൂടി രാജി വെയ്ക്കുന്നു. അതായത്, റിട്ടയർ ചെയ്യുന്നതിന് മൂന്ന് മാസം മുൻപ് ജോലിയിൽ കയറുന്നു, ജോലിയിൽ കയറിയതിന് ശേഷം ഒരു വർഷം കൂടെ എംഡിയായി നിയമിക്കുന്നു, ഉത്തരവ് ലഭിച്ച് ഒരാഴ്ച പിന്നിടുന്നതിന് മുൻപ് രാജി വച്ച് വീട്ടിൽ പോയി പാലക്കാട് വിശ്രമം ജീവിതം തീരുമാനിക്കുന്നു. ഈ സർക്കാർ വീട്ടിൽ ചെന്ന് കാലിൽ പിടിച്ച് തിരിച്ച് കൊണ്ടുവന്ന് ഇംഗൽ എന്ന് പറയുന്ന സർക്കാരിന്റെതാണോ, സ്വകാര്യമാണോ എന്ന് തിരിച്ചറിയാത്ത സർക്കാരിന്റെ പണം ചെലവാക്കുന്ന, ശമ്പളം കൊടുക്കുന്ന ഒരു പ്രസ്താനത്തിന്റെ എംഡിയായി നിയമിക്കുന്നു.

കഴകത്തുള്ള ഐഎഎസ്‌കാരും ഐപിഎസുകാരും ഈ നാട്ടിൽ ഇല്ലെന്ന് നിരന്തരമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഘോഷിക്കുന്നതിന്റെ ഭാഗമായി റിട്ടയർ ചെയ്തവരെ സ്ഥിരമായി നിയമിക്കുന്നതിന്റെ തുടർച്ച, ഒരുത്തൻ പണി വേണ്ടായെന്ന് പറഞ്ഞ് ഇറങ്ങിപ്പോയിട്ടും അവനെ കാലിൽ പിടിച്ച് കൊണ്ടുവന്ന് പദവിയിൽ നിർത്തുന്നു.

മറുവശത്ത് കൺസൾട്ടൻസി എന്ന ഓമനപ്പേരിട്ടുകൊണ്ട് സകല ഇടപാടുകൾക്കും കൺസൾട്ടന്റുമാരെ നിയമിക്കുന്നു. കേരളത്തിൽ ഒരു കമ്പനിക്ക് ബിസിനസ് തുടങ്ങുന്നത് എളുപ്പമാകുന്നതിന് വേണ്ടി ബിസിനസ് ഈസിങ് എന്ന പേരിൽ കെപിഎംജിഎം എന്ന വിവാദ കമ്പനിക്ക് മൂന്നരക്കൊല്ലം മുൻപ് കൊടുത്തതിന് പ്രതിമാസം പതിനൊന്ന് ലക്ഷത്തിയിരുപതിനായിരം രൂപയാണ് നാല് കൺസൾട്ടന്റ്മാർക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്, മൂന്നരക്കൊല്ലമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP