Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിലെ ഇരുണ്ട മുറിയിൽ ഒറ്റയ്ക്ക് പ്രസവിക്കാൻ വിധിക്കപ്പെട്ട മലയാളി നഴ്സുമാർ; ലേബർ ക്യാമ്പിൽ കൊറോണ വന്ന് പിടഞ്ഞുവീണു മരിക്കുന്ന മലയാളി പിള്ളേർ;കുടുംബത്തെ ഒരിക്കൽകൂടി കാണാൻ പോലും കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ദൈവത്തെ വിളിച്ച് ഉറക്കെ നിലവിളിക്കുന്ന കുടുംബനാഥന്മാർ;കരുതലിന്റെ പേരു പറഞ്ഞ് പിണറായി ചതിക്കുന്ന പാവങ്ങളെ ആരുകാക്കും?

മറുനാടൻ ഡെസ്‌ക്‌

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്ന മലയാളി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത് കേരളം പ്രവാസികളേയും മറുനാടൻ മലയാളികളേയും ഇനി സ്വീകരിക്കുന്നില്ലെന്നാണ്. അതായത് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തെഴുതിയത്രെ! പ്രവാസികളെ ഇവിടെ സ്വീകരിക്കാൻ കഴിയുന്നതിനപ്പുറം എത്തി കഴിഞ്ഞിരിക്കുന്നതിനാൽ അവരെ ഇങ്ങോട്ട് അയയ്ക്കണ്ട എന്ന്. വന്ദേ ഭാരത മിഷന്റെ ഭാഗമായി സൗദി അടക്കമുള്ള നാടുകളിൽ നിന്ന് ലക്ഷക്കണക്കിന് പ്രവാസികൾ ഈ നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്നതിനിടയിലാണ് വെള്ളിടി പോലെ ഇങ്ങനെ ഒരു വാർത്തയുണ്ടായത്.

ആ വാർത്ത ശരിയാണ് എങ്കിൽ കേരളം ഇന്നേവരെ കണ്ട വഞ്ചകൻ എന്ന് പിണറായി വിജയനെ ിവശേഷിപ്പിക്കേണ്ടി വരും. കാരണം പിറന്ന നാട്ടിൽ ജീവിത സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് പിറന്നനാട്ടിൽ ജീവിക്കാൻ പറ്റിയ തൊഴിലിനു പറ്റിയ ശമ്പളം കിട്ടാത്തതുകൊണ്ട് ഗൾഫ് നാടിലെ മണലാരണ്യങ്ങളിലേക്ക് തൊഴിൽ തേടി പോയ പാവങ്ങൾ അവർ എക്കാലത്തും മലയാളിയാണ് അവർ എക്കാലത്തും മലയാളിയാണ് എക്കാലത്തും ഇന്ത്യക്കാരാണ്. അവർക്ക് ഈ നാട്ടിൽ നിന്നും അവിടെ പോയി ജീവിക്കേണ്ടി വന്ന ഗതികേടിനെ കുറിച്ച് അവർ മറക്കുന്നത് പോലും ഈ നാടിന്റെ സ്‌നേഹവും നന്മയും ഓർക്കുമ്പോഴാണ്.

അവിടെ ഇവർ മരിക്കാൻ കിട്കുമ്പോൾ ഇങ്ങോട്ട് വരേണ്ട നിങ്ങൾ അവിടെ കിടന്ന് മരിച്ചോളു നിങ്ങൾ എന്ന് പറയുന്ന കരുണയില്ലായ്മ ക്രൂരത ദയയില്ലായ്മ ചരിത്രത്തിൽ ഒരിക്കൽ പോലും മായാത്ത പാപ കറയായി അവശേഷിക്കും. മുഖ്യമന്ത്രിയുടെ നിലപാടിനെ സ്തുതി പാടുന്ന അനേകം പേരെ സോഷ്യൽ മീഡിയയിൽ കാണാം. അവര് പറയുന്നത്. നേരത്തെ ഇവിടെ രോഗികൾ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോൾ ഈ പ്രവാസികളും മറുനാ്ടുകാരും വന്നതുകൊണ്ട് രോഗികൾ ഉണ്ടാകുന്നു. അതുകൊണ്ട് ഇവിടെയുള്ളവരുടെ ജീവൻ കാക്കുന്നതിന് വേണ്ടി അവർ വരേണ്ട എന്നതാണ്. ഇത് തികച്ചും അശാസ്ത്രിയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു നിലപാടാണ്. മുഖ്യമന്ത്രി വാകുന്നേരം പത്രസമ്മേളനം നടത്തുമ്പോൾ പറയുന്ന രോഗികളുടെ എണ്ണ കണക്ക് സൂഷ്മമായി കേട്ട് നോക്കുക.

അതിൽ പ്രധാനവമായും പറയുന്നത് രോഗികൾ ആകുന്നവരിൽ 98 ശതമാനവും വിദേശ നാടുകളിൽ നിന്ന് എത്തുന്നവരാണ് എന്നാണ്. അതായത് വിദേശത്ത് നിന്ന് എത്തുന്നവർ ക്വാറന്റൈൻ കഴിയുമ്പോൾ തന്നെ അവർ രോഗികളാണ് എന്ന് തിരിച്ചറിയുകയും രോഗം വ്യാപിക്കാത്ത തരത്തിൽ ചികിത്സ്‌ക്ക് വിധേയരാകുകയും ചെയ്യുന്നു. ഒരുദിവസം മൂന്നോ നാലോ പേർ മാത്രമാണ് സാമൂഹിക സമ്പർക്കത്തിലൂടെ രോഗികൾ ആകുന്നത്. ആ സാമൂഹിക സമ്പർക്കം സംഭവിക്കുന്ന്ത് പോലും സർക്കാരിന്റെ പിടിപ്പുകേടാണ്. മറുനാട്ടിൽ നിന്നും ഈ നാട്ടിലേക്ക് വരുന്നവരെ കൃത്മായി ക്വാറന്റൈൻ ചെയ്യാൻ കഴിവില്ലാത്തുകൊണ്ട് മാത്രമാണ് അവർ രോഗം പരത്തുന്നത്.

അങ്ങനെ ക്വാറന്റൈൻ ചെയ്താൽ എത്രയധികം രോഗികൾ ഈ നാട്ടിലുണ്ടായാലും ഇവിടെയുള്ളവർക്ക് ഒരുതരത്തിലുള്ള പ്രശ്‌നവും ഉണ്ടാകുകയില്ല. ഇനി അധവാ അവരിലൂടെ രോഗം പടരുന്നു എന്ന് കരുതുക. അതുകൊണ്ട് അവരെ വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് നിങ്ങൾ പുഴുക്കളെ പോലെ അവിടെ കിടന്ന് ചത്തോളു എന്ന് പറയുന്നത് എന്ത് തരം മര്യാദയാണ്. എന്ത്തരം നീതിയാണ്. ഓർത്തിരിക്കേണ്ടത്. അവരെല്ലാവരും ഇന്ത്യൻ പൗരന്മാരാണ് എന്നതും. അവരുടെ ഉറ്റവരും ഉടയവരും ഈ നാട്ടിൽ ജീവിത്തിരിക്കുന്നു എന്നതും അവർക്ക് ഇവിടെ വീടും കൂടും പറമ്പും സ്വപ്‌നങ്ങളും ഉണ്ട് എന്നതുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP