Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി ഭരണം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുകയാണ് അധികാര മോഹികളായ കോൺഗ്രസുകാർ. കോട്ടയത്തെ രണ്ടോ മൂന്നോ സീറ്റുകൾ ലക്ഷ്യമിട്ട് പാവം ജോസഫിനെ മുന്നിൽ നിർത്തി കോൺഗ്രസ് കളിച്ച നാറിയ കളിയിൽ തോറ്റു പോയത് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരാണ്; പിണറായിയുടെ നക്കാപ്പിച്ചയ്ക്ക് മുന്നിൽ തലകുത്തി വീണ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും അറിയാൻ

മറുനാടൻ ഡെസ്‌ക്‌

പിണറായി വിജയൻ സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് കേരള ജനതയുടെ ഭൂരിഭാഗവും. അതിന് മത-രാഷ്ട്രീയ വ്യത്യാസം ഒന്നുമില്ല. സത്യസന്ധരായ കമ്യൂണിസ്റ്റുകാർ പോലും പറയുന്നു ഇതൊരു വല്ലാത്ത ദുർഗതിയാണെന്ന്. അപ്പോൾ പിന്ന േെകാൺഗ്രസിന്റെയോ ബി.ജ.പെിയുടേയോ കാര്യം പറയേണ്ടതുണ്ടോ.

അവരൊക്കെ ഇനി ഒരു വർഷം കൂടി കഴിഞ്ഞാൽ ഈ ഭരണം അവസാനിക്കും എന്ന് കരുതുന്നവരാണ്. എന്നാൽ അധികാര മോഹികളായ കോൺഗ്രസ് നേതാക്കന്മാർക്ക് മാത്രം അത്തരം ഒരു ആഗ്രഹമില്ല., അവർ പിണറായി വിജയന്റെ നക്കാപ്പിച്ച വാങ്ങിച്ചു കൊണ്ടോ, അവർക്കെതിരെ ഉയർന്നുവരുന്ന ആരോപണങ്ങൾ പുറംലോകം അറിഞ്ഞാൽ മുഖംമൂടി മാറുമെന്ന് ഭയക്കുന്നതുകൊണ്ടോ ഈ സർക്കാരിന്റെ തുടർഭരണത്തിന് വേണ്ട കൂലിപ്പണി ചെയ്യുകയാണ്.

ഒട്ടേറെ അനുഭവങ്ങളുണ്ട്. ഈ സർക്കാരിന്റെ ദൂർത്തിന് എതിരേയും സ്വജനപക്ഷപാതത്തിനെതിരേയും ദാർഷ്ട്യത്തിന് എതിരേയും കടമ നടത്തുന്നതിന് വേണ്ടി പത്രസമ്മേളനം നടത്തുന്നത് അല്ലാതെ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കാൻ ഇതുവരെ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. ഏതെങ്കിലും ഒരു വിഷയം ഉണ്ടാകുമ്പോൾ പത്രസമ്മേളനം ഉണ്ടാക്കി കടമ നിറവേറ്റി വീട്ടിൽ കയറി ഇരിക്കുകയാണ് ഇവിടുത്തെ നേതാക്കന്മാർ. ഇന്നിപ്പോൾ യാതൊരു കാരണവും ഇല്ലാതെ മധ്യതിരുവിതാംകൂറിൽ യു.ഡി.എഫിന്റെ അടിത്തറയുടെ പ്രധാനികളായ കേരളാ കോൺഗ്രസിനെ വെറുപ്പിച്ച് പുറത്താക്കുമ്പോൾ ആ ക്വട്ടേഷൻ പണി പൂർത്തിയാകുകയാണ്.

ഓർക്കേണ്ടത് സ്വന്തം ഇഷ്ടപ്രകാരം യു.ഡി.എഫ്. വിട്ട് പോയി ഒറ്റയ്ക്ക് പുറത്ത് നിന്ന കേരളാ കോൺഗ്രസിനെ കോൺഗ്രസിന്റെ കയ്യിലിരുന്ന ലോക്‌സഭാ സീറ്റ് താലത്തിൽ വച്ചു കൊടുത്ത് വിളിച്ചുകൊണ്ടുവന്ന് ഇവിടെ കയറ്റി സീറ്റ് നൽകുകയും ജയിപ്പിക്കുകയും ചെയ്ത കോൺഗ്രസ് പി.ജെ. ജോസഫ് എന്ന നേതാവിന് വേണ്ടി ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ പേരിൽ കേരളാ കോൺഗ്രസിനെ പുറത്താക്കിരിക്കുന്നു.

യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്. അരനൂറ്റാണ്ടായി കോട്ടയെത്തെ കേരളാ കോൺഗ്രസ് കൈവശം വച്ചിരിക്കുന്ന നാലോ അഞ്ചോ സീറ്റുകളിൽ കണ്ണുള്ള കോട്ടയം വിട്ട് പോയി മത്സരിക്കാൻ ഗതികേടുള്ള അധികാര മോഹികളായ ചില കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി യു.ഡി.എഫിന്റെ വിജയമാണ് അവര് പണയം വച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP