Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകത്തെ ഏറ്റവും മികച്ച കൊറോണ പ്രതിരോധ മാതൃകയായി വിദേശ മാധ്യമങ്ങളിൽ നിറയാൻ എത്ര പേരുടെ മരണക്കണക്കാണ് മിസ്റ്റർ പിണറായി താങ്കൾ മുക്കിയത്? ഒരാളെ പലതവണ ടെസ്റ്റ് ചെയ്യുന്നത് ഉൾപ്പെടുത്തിയിട്ടും ദേശീയ ശരാശരിയോളം പോലും വരാതിരുന്നിട്ടും എന്തിനാണ് ഏറ്റവും കൂടുതൽ എന്ന് വീമ്പിളക്കുന്നത്? കൊറിയക്കൊപ്പം എന്ന് സ്വയം അവകാശപ്പെടുന്നതിന് മുമ്പിൽ ഇന്ത്യയിലെ എങ്കിലും മികച്ചതാവാവാൻ വഴി കണ്ടെത്താനാവില്ലേ?

മറുനാടൻ ഡെസ്‌ക്‌

കൊറേണയ്‌ക്കെതിരെയുള്ള ലോകയുദ്ധം തുടരുകയാണ്. ഇന്ത്യയും ആ യുദ്ധത്തിൽ പങ്കാളികളായിരിക്കുന്നു. നിർഭാഗ്യവശാൽ ആ യുദ്ധത്തിൽ നമ്മുടെ കാലിടറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള ഒൻപാതമത്തെ രാജ്യമായി ഇന്ത്യമാറുമ്പോൾ നമ്മൾ ഭയപ്പെടുന്നത് വരാൻ പോകുന്ന ദിനങ്ങളെ കുറിച്ചു കൂടിയാണ്.

 

കേരളമാകട്ടെ കൊറോണ യുദ്ധത്തിൽ ലോകമാതൃകയായി വാഴ്‌ത്തപ്പെടുകയും കൊറോണ റിക്കവറി റേറ്റിൽ ലോകത്തിലെ തന്നെ നമ്പർ വൺ ആയി മാറുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോൾ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ കൊറോണ പടരുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റിലാണ് കേരളം.കൊറോണ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നതിന്റെ ഇന്ത്യയിലെ ദേശീയ ശരാശരി 14 ആണെങ്കിൽ കേരളത്തിന്റേത് അത് 12 ദിവസമായി കുറഞ്ഞിരിക്കുന്നു. അതായത് ഇപ്പോൾ നിലവിലുള്ള കൊറോണ രോഗികളുടെ എണ്ണം ഇരട്ടിയാകാൻ കേരളത്തിൽ പന്ത്രണ്ട് ദിവസം മതിയാകുമ്പോൾ ഇന്ത്യയിലെ ദേശീയ ശരാശരി 14 ദിവസം വേണമെന്നത്. ഇത് കേളത്തിൽ ഒട്ടും തൃപ്തികരമായ അവസ്ഥയല്ല സൃഷ്ടിക്കുന്നത്.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരും ഇപ്പോഴും ഇത്തരം കാര്യങ്ങൾ അംഗീകരിക്കാതെ കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ചും കേരളത്തിന്റെ മഹനീയ മാതൃകയെ കുറിച്ചും മാത്രമാണ് പ്രസംഗിച്ച് കൊണ്ടിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പച്ചക്കള്ളങ്ങളുടെ അകമ്പടിയോടെ പറഞ്ഞത് കേരളം കൊറിയയെ പോലെ ലോകത്തിന് മാതൃകയാണ് എന്നാണ്. അതിന് ഉപോൽഫലകമായി ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പറയുന്ന കണക്കുകളൊന്നും ശരിയല്ല എന്നതാണ് വാസ്തവം. ഒരു പ്രത്യേക കാര്യം ഇന്നലത്തെ പത്രസമ്മേളനത്തിൽ എടുത്ത് പറഞ്ഞത്. ടി.പി.ആർ റേറ്റിൽ കേരളം കൊറിയയ്‌ക്കൊപ്പം രണ്ട് ശതമാനത്തിൽ താഴെയാണ് എന്നാണ്. ടി.പി.ആർ ടെസ്റ്റ് എന്ന് വച്ചാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേഷ്യോ. ഇന്ത്യയുടെ ശരാശരി എന്ന് പറയുന്നത് അഞ്ച് ആണെങ്കിൽ ലോകം രണ്ടിൽ താഴെ ആകാൻ ശ്രമിക്കുന്നെങ്കിൽ കേരളം 1. 8 ആണെന്ന് അദ്ദേഹം പറയുന്നു.എന്നാൽ അദ്ദേഹം മറച്ചുവച്ചത് കേരളത്തിലെ ടെസ്റ്റിങ്ങിലെ നാടകങ്ങളും കള്ളത്തരങ്ങളുമാണ്. രാജ്യത്തിന്റെ ടെസ്റ്റ് ശരാശരിയേക്കാൾ കേരളത്തിലെ ടെസ്റ്റ് ശരാശരി കുറവാണ് എന്നത് അദ്ദേഹം മറച്ചുവച്ചു. ഇതുവരെ ഇന്ത്യയിൽ 34,83838 ടെസ്റ്റുകൾ നടന്നൈങ്കിൽ മുഖ്യമന്ത്രി പറയുന്നത് കേരളത്തിൽ 80,091 ടെസ്റ്റുകൾ നടന്നെന്നാണ്. കേരളത്തിന്റെ ജനസംഖ്യ 2.6 ആകുമ്പോൾ ദേശീയ ശരാശരിയിൽ എത്തണമെങ്കിൽ തന്നെ 90,579 ടെസ്റ്റുകൾ നടത്തണമെന്ന് ഇരിക്കെയാണ് 80,091 ടെസ്റ്റുകൾ നടന്നിരിക്കുന്നത്.

അതായത് ഏതാണ്ട് 10,000ത്തോളം ടെസ്റ്റുകൾ കേരളത്തിന് കുറവാണ് എന്ന് അർത്ഥം. മാത്രമല്ല കേരളം ടെസ്റ്റുകളുടെ കണക്ക് നടത്തുന്നത് ഒരാൾക്ക് പലതവണ നടക്കുന്ന ടെസ്റ്റുകളുടെ കണക്ക് ഉൾപ്പെടുത്തിയാണ്. അതായത് ഒരാൾ രോഗിയാണോ എന്ന് സംശയിക്കുമ്പോൾ ഉണ്ടാകുന്ന ടെസ്റ്റ് മാത്രമാകണം സാധാരണ ടെസ്റ്റുകളുടെ കണക്കിൽപ്പെടുത്തേണ്ടത്. എന്നാൽ ഒരാൾ രോഗിയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കഴിയുമ്പോൾ പലവട്ടം അയാൾക്ക് നടത്തുഹന്ന ടെസ്റ്റും ഈ ടെസ്റ്റിന്റെ കണക്കിൽപ്പെടുത്തിയാണ് കേരളം ഇങ്ങനെയൊരു കണക്കുണ്ടാക്കിയിരിക്കുന്നത്.
എന്നിട്ടും ദേശീയ ശരാശരിയേക്കാൾ കുറവാണ് കേരളത്തിന്റെ അവസ്ഥ എന്നോർക്കുക. ഇതിനേക്കാൾ പ്രധാനപ്പെട്ടത് കേരളം ടെസ്റ്റ് നടത്തുന്നത് നിരീക്ഷണത്തിൽ ഇരിക്കുന്നവരെ മാത്രമാണ് എന്നതാണ്. മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞത് അനുസരിച്ച് 1,14305 പേര് നിരീക്ഷണത്തിലുള്ളത്. 1,15297 പേർ ക്വാറന്റൈനിലും. (ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP