Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരുന്ന വഴി അസുഖം പടരാൻ ഇടയുള്ളതുകൊണ്ട് അവരവിടെ കിടന്ന് ചത്തു പോവട്ടെ എന്നാണോ? സ്വകാര്യ ടെസ്റ്റ് അനുവദിക്കാത്ത സൗദി പോലെയുള്ള രാജ്യങ്ങളിൽ പെട്ടവർ ഇങ്ങോട്ട് വരികയേ വേണ്ടന്നോ? പണി തെറിച്ച് മരിച്ച് ജീവിക്കുന്നവർക്ക് വിമാന ടിക്കറ്റിന് പുറമെ ടെസ്റ്റ് കൂടി നടത്താൻ ആര് കാശ് നൽകും? ഇത്ര ദണ്ണം ഉണ്ടെങ്കിൽ മെഡിക്കൽ സംഘത്തെ ഗൾഫിലേക്ക് അയച്ച് പരിശോധിച്ച് ഉറപ്പാക്കി ഇങ്ങോട്ടയച്ചാൽ പോരെ? കഴിവുകേട് മറയ്ക്കാൻ വെളിവുകേട് പറയുന്ന പിആർ വിജയനോട് തന്നെ

വരുന്ന വഴി അസുഖം പടരാൻ ഇടയുള്ളതുകൊണ്ട് അവരവിടെ കിടന്ന് ചത്തു പോവട്ടെ എന്നാണോ? സ്വകാര്യ ടെസ്റ്റ് അനുവദിക്കാത്ത സൗദി പോലെയുള്ള രാജ്യങ്ങളിൽ പെട്ടവർ ഇങ്ങോട്ട് വരികയേ വേണ്ടന്നോ? പണി തെറിച്ച് മരിച്ച് ജീവിക്കുന്നവർക്ക് വിമാന ടിക്കറ്റിന് പുറമെ ടെസ്റ്റ് കൂടി നടത്താൻ ആര് കാശ് നൽകും? ഇത്ര ദണ്ണം ഉണ്ടെങ്കിൽ മെഡിക്കൽ സംഘത്തെ ഗൾഫിലേക്ക് അയച്ച് പരിശോധിച്ച് ഉറപ്പാക്കി ഇങ്ങോട്ടയച്ചാൽ പോരെ? കഴിവുകേട് മറയ്ക്കാൻ വെളിവുകേട് പറയുന്ന പിആർ വിജയനോട് തന്നെ

മറുനാടൻ ഡെസ്‌ക്‌

നമ്മുടെ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്. അദ്ദേഹത്തെ വിജയാ എന്ന് വിളിക്കുന്നത് പോലും അനുയായികൾക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ അദ്ദേഹത്തിന്റെ ശത്രുക്കൾ അദ്ദേഹത്തെ പി ആർ വിജയൻ എന്നും തള്ള് വിജയൻ എന്നുമൊക്കെ വിളിക്കാറുണ്ട്. എനിക്കിഷ്ടം അദ്ദേഹത്തെ വെളിവുകേട് വിജയൻ എന്നുവിളിക്കാനാണ്. മറ്റൊന്നുമല്ല, നിരന്തരം വെളിവുകേടുകൾ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന്റെ തിന്മ ന്യായീകരിക്കാൻ. ഇന്നലെ അദ്ദേഹം പത്രസമ്മേളനത്തിൽ പ്രവാസികളെ ഇങ്ങോട്ട് കൊണ്ടുവരാതിരിക്കുന്നതിന് പറഞ്ഞ ന്യായങ്ങളെ വെളിവുകേടുകൾ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കേണ്ടത്. ഇരുപതാം തീയതി മുതൽ ചാർട്ടേഡ് വിമാനത്തിൽ എത്തുന്നവർ മുഴുവൻ കോവിഡ് ടെസ്റ്റുകൾ നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കിയെ ഇങ്ങോട്ട് പോരാവൂ എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് അത് വന്ദേഭാരത് മിഷൻ അടക്കമുള്ള വിമാനങ്ങൾക്കും ബാധകമാക്കിയെന്നാണ്. അദ്ദേഹം അതിന് ന്യായീകരണമായി പറയുന്നത്, ഒരു വിമാനത്തിൽ ഒരു കോവിഡ് രോഗി ഉണ്ടെങ്കിൽ ആ വിമാനത്തിൽ യാത്ര ചെയ്യുന്ന മറ്റുള്ളവർക്കും അത് പകരുമെന്നും, അവരിലൂടെ അത് കേരളത്തിൽ വ്യാപിക്കുമെന്നുമാണ്. ഈ വിശദീകരണത്തെ സോഷ്യൽ മീഡിയയിലെ ന്യായീകരണ തൊഴിലാളികൾ, പിണറായി ഭക്തർ ഇതിൽകൂടുതൽ എന്ത് പറയാനാണുള്ളത്, മനസിലാക്കേണ്ടവർ മനസിലാക്കട്ടെ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്. ഇതേ മറുപടി തന്നെയാണ് അദ്ദേഹത്തെ വെളിവുകേട് വിജയൻ എന്ന് എന്നപ്പോലെയുള്ളവരെക്കൊണ്ട് വിളിപ്പിക്കുന്നത്.

അതേ മുഖ്യമന്ത്രി. കോവിഡ് 19 രോഗമുള്ള ഒരാൾ ഒരു വിമാനത്തിൽ യാത്ര ചെയ്താൽ, ആ വിമാനത്തിൽ യാത്ര ചെയ്യുന്ന മറ്റുള്ളവർക്കും രോഗം പടരാൻ സാധ്യതയുണ്ട്. അക്കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ അത്തരം സാഹചര്യത്തിൽ വിമാനത്തിൽ യാത്ര ചെയത് ഈ നാട്ടിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവർ കൂടെ യാത്ര ചെയ്യുന്നവരിൽ നിന്നും രോഗം പടരും എന്ന് മനസിലാക്കിത്തന്നെയാണ് യാത്രക്കിറങ്ങുന്നത്. കാരണം അവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് തുടർന്നാൽ അവർക്ക് ഉറപ്പായും രോഗം വരികയും, അവർക്ക് ചികിത്സ ലഭിക്കാതിരിക്കുകയും, അവർ മരിക്കുകയും ചെയ്യും എന്നുറപ്പുള്ളതുകൊണ്ട് കേരളം എന്ന സ്വർഗ രാജ്യത്തിലേയ്ക്ക് വന്നാൽ ചികിത്സ കിട്ടുന്നതിന് വേണ്ടിയും ഇനി അഥവാ മരിക്കുകയാണെങ്കിൽ ഉറ്റവരുടെയും ഉടയവരുടെയും ഒക്കെ കൂടെ അവരെ കണ്ട് അവരിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ച് മരിക്കാനുമാണ് അവർ പുറപ്പെടുന്നത്. അങ്ങ് പറയുന്നത് ഇങ്ങോട്ട് വന്നാൽ രോഗം പടരാൻ സാധ്യതയുള്ളതുകൊണ്ട് നിങ്ങൾ ടെസ്റ്റ് നടത്തി പോസിറ്റീവ് ആണെങ്കിൽ അവിടെ കഴിയൂ എന്നാണ്. അതായത് അങ്ങ് പറയുന്നത്, നിങ്ങൾ അവിടെ കിടന്ന് മരിക്കൂ എന്നല്ലേ?

അവിടുത്തെ അവസ്ഥ അങ്ങേയ്ക്ക് അറിയാഞ്ഞിട്ടാണോ? പ്രവാസികൾ പലരും ലേബർ ക്യാമ്പുകളിലാണ് കഴിയുന്നത്. ഒരാൾക്ക് രോഗം വന്നാൽ എല്ലാവർക്കും രോഗം വരും. രോഗം വന്നാൽ ചികിത്സിക്കാനോ, രോഗ പരിശോധന നടത്താനോ പോലും സൗകര്യമില്ല. അതുകൊണ്ടാണ് രോഗം പിടിപെട്ടാലും നാട്ടിൽ വന്ന് ഉറ്റവർക്കൊപ്പം കഴിയാനും ഈ നാടിന്റെ സുരക്ഷയിൽ രോഗം ഭേദമാക്കാനും അവരാഗ്രഹിക്കുന്നത്. അതറിയാതെ നിങ്ങളിങ്ങോട്ട് അവിടെക്കിടന്ന് രോഗം വന്ന് മരിച്ചോളു എന്ന് പറയുന്നത് അധാർമികമാണ്, മാനുഷികമല്ല. ഇവിടെ വരുന്നവരെ ക്വാറന്റൈനിൽ പാർപ്പിക്കണമെന്ന് ആവർത്തിച്ച് ആവർത്തിച്ച് കേന്ദ്ര സർക്കാർ പറയുന്നതും, മാധ്യമങ്ങൾ പറയുന്നതും ഇതുകൊണ്ട് തന്നെയാണ്. അതായത് വിദേശത്തുനിന്നും എത്തുന്നവർക്ക് രോഗ സാധ്യത കൂടുതലായതിനാൽ കുറഞ്ഞത് 14 ദിവസമെങ്കിലും അവരെ ക്വാറന്റൈനിൽ പാർപ്പിച്ച്, അവരെ പരിശോധിച്ച് അവർക്ക് രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അവരെ വീട്ടിലേയ്ക്ക് വിടുന്നു എന്നതാണ് ഒരു ഉത്തമ ഭരണാധികാരിയുടെ ലക്ഷണം. അതിന് സൗകര്യമില്ലാത്തതുകൊണ്ട് കാശില്ലാത്തതുകൊണ്ട്, മനസില്ലാത്തതുകൊണ്ട് നിങ്ങൾ വരണ്ട അവിടെ കിടന്ന് ചത്തോളു എന്നു പറഞ്ഞിട്ട്, അവകാശ വാദം ഉന്നയിക്കുന്നോ? സംരക്ഷകന്റെ വേഷം കെട്ടുന്നോ?

അതേ ഭാഷയിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു, കോവിഡ് രോഗികൾ എല്ലാവരും കൂടി ഒരു വിമാനത്തിൽ ഇങ്ങോട്ടെത്തട്ടെയെന്ന്. എന്റെ പൊന്ന് മുഖ്യമന്ത്രി, ഗൾഫ് എന്ന് പറയുന്നത് ഒരു രാജ്യമല്ല, അനേകം രാജ്യങ്ങളാണ്. അങ്ങ് ദുബായിൽ പോയി കാശ് പിരിച്ചിട്ടുള്ളതുകൊണ്ട് അങ്ങേയ്ക്കറിയാം, അവിടെയൊരു രാജ്യം ഉണ്ട്. അതിന്റെ പേരും ദുബായ് എന്നല്ല, യുഎഇ എന്നാണ്. യുഎയിൽ തന്നെ പല എമിറേറ്റുകളുണ്ട്, അവിടെയെല്ലാം മലയാളികളുണ്ട്. അവരെയെല്ലാം പരിശോധിച്ച് അവരിൽ നിന്നും ഒരു വിമാനം നിറയാനുള്ള രോഗികളെ കണ്ടെത്തുകയെന്നുള്ളത് പ്രയാസമുള്ള കാര്യമാണ്. മാത്രമല്ല, രോഗിയാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞാൽ ഈ രാജ്യത്തെന്നല്ല, ഒരു രാജ്യത്തും അവരെ യാത്ര ചെയ്ത് പോവാൻ അനുവദിക്കില്ല. ഒരു ബ്രിട്ടീഷുകാരനെ അങ്ങ് വിമാനത്തിൽ വച്ച് പിടിച്ച് തിരിച്ചുകൊണ്ടുവന്ന് അഡ്‌മിറ്റാക്കിയത് ഓർമയുണ്ടോ? അതെന്താണ് അയാളെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നത്? അതാണ് കോവിഡ് പ്രോട്ടോക്കോൾ. ഒരാൾ പോസിറ്റീവ് ആണെന്നറിഞ്ഞാൽ അയളെ കൊണ്ടുവരാൻ കഴിയില്ല, ചികിത്സിക്കണം. അല്ലെങ്കിൽ ക്വാറന്റൈനിൽ പാർപ്പിക്കണം. വിമാനത്തിൽ യാത്ര ചെയ്യാൻ അനുവാദം ഇല്ല. ഇതുപോലും അറിയാത്ത അങ്ങയെ പിന്നെ വെളിവുകേട് വിജയൻ എന്നല്ലാതെ, പി ആർ വിജയൻ എന്ന് വിളിക്കാൻ കഴിയുമോ? അങ്ങേയ്ക്ക് ഇതുവരെ മനസിലായില്ലേ ഈ സർട്ടിഫിക്കറ്റ് അസാധ്യമായ കാര്യമാണെന്ന്?

യുഎഇലും, ബഹ്‌റൈനിലും മാത്രമാണ് സ്വകാര്യ മേഖലയിൽ പരിശോധനയുള്ളത്. യുഎഇൽ ആയിരങ്ങൾ കൊടുക്കണം. മുപ്പിനായിരം വരെ ആകുമെന്ന് പറയുന്നു. തൊഴിൽ നഷ്ടപ്പെട്ട്, ഭക്ഷണം പോലും ഒരു നേരമാക്കി എങ്ങനെയെങ്കിലും പ്രാണൻ കൈപിടിച്ചുകൊണ്ട് നാട്ടിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവരോട് അങ്ങ് പറയുകയാണ് നിങ്ങൾ മുപ്പതിനായിരം രൂപ മുടക്കി ടെസ്റ്റ് നടത്താൻ. മാത്രമല്ല ഈ ടെസ്റ്റിന് 48 മണിക്കൂർ മാത്രമെ വാലിഡിറ്റിയുള്ളു. ടെസ്റ്റ് നടത്തി തിരിച്ചുവന്ന് 48 മണിക്കൂറിനുള്ളിൽ വിമാനം കിട്ടുമെന്ന് വല്ല ഉറപ്പുമുണ്ടോ? ഉറപ്പില്ലെന്ന് മാത്രമല്ല, കിട്ടുകയുമില്ല. അതുകൊണ്ട് വിമാനടിക്കറ്റ് അവർക്ക് കൺഫേം ആവുന്നത് വരെ അവർക്ക് ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കണമെന്നാണോ അങ്ങ് പറയുന്നത്. വിമാന ടിക്കറ്റെടുത്ത ശേഷം ടെസ്റ്റിന് ചെന്നാൽ ടെസ്റ്റിന്റെ റിസൽട്ട് കിട്ടുകയില്ല. പ്രായോഗിക ബുദ്ധിയില്ലെങ്കിലും വിവരക്കേടുകൾ ഇങ്ങനെ വിളിച്ച് പറയരുത്. സൗദ് അറേബ്യ പോലെയുള്ള രാജ്യങ്ങളിൽ അങ്ങനെ ടെസ്റ്റ് നടത്താൻ അനുമതിയില്ല. അവിടെയൊരു വെയിറ്റിങ് ലിസ്റ്റും സംവിധാനവുമുണ്ട്. സർക്കാർ തീരുമാനിക്കും ടെസ്റ്റ് നടത്തണമോ വേണ്ടയോ എന്നുള്ളത്. എനിക്ക് കാശുണ്ട്, എനിക്ക് പിണറായി വിജയൻ വിമാന ടിക്കറ്റ് തന്നിട്ടുണ്ട്, അതുകൊണ്ട് എന്റെ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞാൽ പിടിച്ച് അകത്തിടും. അതാണ് ആ രാജ്യത്തെ സ്ഥിതി. അത്തരം രാജ്യങ്ങളാണ് ഭൂരിപക്ഷമുള്ളതും. അവരോടൊക്കെ ടെസ്റ്റ് നടത്തിക്കൊണ്ടുവരാൻ പറയുന്നത് വെളിവുകേടല്ലാതെ പിന്നെന്താണ്?

അങ്ങനെ ആഗ്രഹിക്കുന്നവർക്കെല്ലാം ടെസ്റ്റ് നടത്താൻ കഴിയുമെങ്കിൽ പ്രിയപ്പെട്ട മുഖ്യമന്ത്രി അങ്ങ് കേരളത്തിലെ ടെസ്റ്റ് പരമാവധി ഒരു ദിവസം മൂവായിരം വരെയായി നിജപ്പെടുത്തിയിരിക്കുന്നത്. 1000 പേരെ ആയിരുന്നു ഒരാഴ്ച മുൻപ് വരെ പരിശോധിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ മൂവായിരം പേരെ പരിശോധിക്കുന്നു എന്ന് അവകാശപ്പെടുന്നു. ആർക്കറിയാം. ഈ നാട്ടിലുള്ള എല്ലാവരും ടെസ്റ്റിന് വന്നാൽ അങ്ങേയ്ക്ക് അതിനുള്ള സംവിധാനമുണ്ടോ? അങ്ങേയ്ക്ക് കഴിയാത്ത കാര്യം അങ്ങ് മറ്റുള്ളവർ ചെയ്യണണെന്ന് പറയുന്നത്, മറ്റ് രാജ്യങ്ങൾ ചെയ്യണമെന്ന് പറയുന്നത് വെളിവുകേടല്ലാതെ പിന്നെയെന്താണ്? എന്തായാലും ഒരു കാര്യം ആശ്വാസം, ഖത്തറിൽ ഉള്ള മലയാളികൾക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് ആപ്പ് ഇൻസ്റ്റാൾ അതിനർത്ഥം കോവിഡ് രോഗം ഇല്ലെന്നാണ്. ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ കോവിഡ് രോഗം ഇല്ലായെന്ന തരത്തിലേയ്ക്കുള്ള കണ്ടുപിടുത്തമാണ് നമ്മുടെ മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്.

പിന്നെയെന്തുകൊണ്ടാണ് ഇത് ഇവർക്ക് മാത്രം ബാധകമായിരിക്കുന്നത്. എന്തുകൊണ്ടാണ് ഇതര സംസ്ഥാനങ്ങളിലുള്ളവരോട് അങ്ങ് ഈ നിബന്ധന പറുന്നില്ലില്ലോ? ട്രെയിനിൽ അനേകം പേർ വരുന്നില്ലേ? എല്ലാ ദിവസവും അങ്ങ് പത്രസമ്മേളനം നടത്തി പുതിയ രോഗികളുടെ എണ്ണം പറഞ്ഞുവിടുമ്പോൾ വിദേശത്ത് നിന്ന് വന്നവരും സ്വദേശത്ത് നിന്ന് വന്നവരും എന്ന് പറയുന്നുണ്ടല്ലോ? അവർക്ക് ബാധകമല്ലേ? മുഖ്യമന്ത്രി ഇത് അങ്ങയുടെ കഴിവുകേടാണ്. അങ്ങയുടെ മാത്രം കഴിവുകേടാണ്. ഇവിടെ അങ്ങനെ വരുന്നവരെ ചികിത്സിക്കാനോ, ക്വാറന്റൈൻ ചെയ്യാനോ ഒരു സൗകര്യവുമില്ല. ആരും വരില്ലായെന്ന് കരുതി കേന്ദ്ര സർക്കാരിനൊരു പണിയായിക്കോട്ടെയെന്ന് കരുതി അങ്ങ് തള്ളിക്കൊണ്ടിരുന്നു. വരാൻ തുടങ്ങിയപ്പോൾ ഒരു സൗകര്യവുമില്ല എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് ദിവസവും വെളിവുകേട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. പ്രവാസികളോട് കാണിച്ചിരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ്. അവരുടെ പണം മുഴുവൻ ചൂഷണം ചെയ്ത് ഈ നാട് വികസിപ്പിക്കാൻ ഇവിടുത്തെ പാർട്ടികളും മതനേതാക്കന്മാരും അവരുടെ കീശ വീർപ്പിക്കാൻ ഉപയോഗിച്ചിട്ട് അവരെ തള്ളിക്കളയുന്നത് ക്രൂരതയാണ്, ഭീകരതയാണ്. ഒരു തർക്കവും വേണ്ട.

ഇനി മുഖ്യമന്ത്രിക്ക് ടെസ്റ്റ് നിർബന്ധമാണെങ്കിൽ ഞാനൊരു നിർദ്ദേശം വയ്ക്കാം. അങ്ങ് പറഞ്ഞാൽ കേൾക്കുന്ന ആയിരക്കണക്കിന് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഈ നാട്ടലുണ്ടല്ലോ? അങ്ങ് കൊള്ളാവുന്ന കുറേപ്പേരെ തിരഞ്ഞെടുത്ത് വിമാനടിക്കറ്റ് കൊടുത്ത് ഈ രാജ്യങ്ങളിയേക്ക് പറഞ്ഞയക്കൂ... സൗദിയിലെയും, യുഎഇയിലെയും, ഖത്തറിലെയും ഒക്കെ വിമാനത്താവളങ്ങളിൽ കേരളത്തിന്റെ മെഡിക്കൽ ടീം പോയി നിൽക്കട്ടെ! അവർ എല്ലാ യാത്രക്കാരെയും പരിശോധിച്ചിട്ട് അവർക്ക് സർട്ടിഫിക്കറ്റ് കൊടുക്കട്ടെ. അപ്പോൾ എല്ലാവർക്കും വരാൻ കാശ് മുടക്കുമില്ല. എല്ലാവരുടെയും പരിശോധനയും നടക്കും. മാത്രമല്ല, അങ്ങയുടെ പിആർ ടീമിന് ലോകം മുഴുവനുള്ള മാധ്യമങ്ങളിൽ ഒരിക്കൽക്കൂടി വാർത്തയുമെഴുതാം. ചെയ്യാൻ കഴിയുമോ? കഴിയില്ലെങ്കിൽ വെളിവുകേട് നിർത്തി മര്യാദക്ക് ഏല്പിച്ചിരിക്കുന്ന ഭരണവുമായി മുൻപോട്ട് പോവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP