Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സങ്കടപ്പെട്ട് വിളിച്ച വീട്ടമ്മയോട് അശ്ലീലം പറഞ്ഞ ആ മാധ്യമ പ്രവർത്തകന്റെ പേര് കൂടി പറയണം; വടക്കാഞ്ചേരിയിലെ വ്യാജ പീഡന ആരോപണത്തിന്റെ പേരിൽ ഇതുവരെ മാപ്പ് പോലും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കണം; മകന്റെ വൃത്തികെട്ട മനസ്സ് വെളിയിലായപ്പോൾ പച്ച കള്ളങ്ങൾ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്ന മാല പാർവതി എന്ന ഫെമിനിസ്റ്റ് നടി അറിയാൻ

സങ്കടപ്പെട്ട് വിളിച്ച വീട്ടമ്മയോട് അശ്ലീലം പറഞ്ഞ ആ മാധ്യമ പ്രവർത്തകന്റെ പേര് കൂടി പറയണം; വടക്കാഞ്ചേരിയിലെ വ്യാജ പീഡന ആരോപണത്തിന്റെ പേരിൽ ഇതുവരെ മാപ്പ് പോലും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കണം; മകന്റെ വൃത്തികെട്ട മനസ്സ് വെളിയിലായപ്പോൾ പച്ച കള്ളങ്ങൾ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്ന മാല പാർവതി എന്ന ഫെമിനിസ്റ്റ് നടി അറിയാൻ

മറുനാടൻ ഡെസ്‌ക്‌

ഇടത് - ഇസ്ലാമിക രാഷ്ട്രീയം കേരളത്തിന്റെ മുഖമുദ്രയാണ്. ഈ നാട്ടിലെ മഹാഭൂരിപക്ഷം പേരും അത്തരമൊരു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. അതിനാണ് അവർ പുരോഗമനം എന്നും നവോത്ഥാനം എന്നും അവകാശപ്പെടുന്നത്. അതിന്റെ ഏറ്റവും വലിയ മുഖമുദ്ര സംഘപരിവാർ വിരോധമാണ്. അതിന്റെ കേരളത്തിലെ പ്രതീകങ്ങളിൽ ഒന്നാണ് മാലാ പാർവ്വതി എന്ന നടി. ഈ പുരോഗമന - നവോത്ഥാന - ഇടത് - ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടയാളം എന്നുപറയുന്നത് ഇടയ്ക്കിടെ സ്ത്രീ പക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും, സംഘപരിവാർ വിമർശനത്തിന് മൂർച്ച കൂട്ടുകയും, പിണറായി വിജയനെ സ്തുതിക്കുകയും ചെയ്യുക എന്നതാണ്. മാലാ പാർവ്വതി എന്ന നടിയും സാമൂഹികപ്രവർത്തകയും അത് ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടയിലാണ് മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ എന്ന സിനിമക്കാരൻ ഒരു ട്രാൻസ്‌ജെൻഡർ വനിതയോട് വളരെ മോശമായി പെരുമാറിയെന്ന ആരോപണം ഉയരുന്നത്.

അതിന്റെ സ്‌ക്രീൻഷോട്ടുകൾ കണ്ടവർ മൂക്കത്ത് വിരൽ വെച്ച് കാണും. തന്റെ നഗ്‌നതയുടെ ചിത്രം അയച്ചു കൊടുക്കുകയും, ആ ചിത്രങ്ങൾക്കാട്ടി എന്തൊക്കെ കാര്യങ്ങളാണ് ആ ട്രാൻസ്‌ജെൻഡർ വനിതയിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് ഒരുളുപ്പിമില്ലാതെ പറയുകയും ചെയ്തിരിക്കുകയാണ് ഈ അനന്തകൃഷ്ണൻ. അനന്തകൃഷ്ണൻ ലൈംഗിക വൈകൃതത്തിന്റെ പ്രതീകമാണെന്നും, അയാളുടെ മനസ്സു നിറയെ സ്ത്രീകളും ട്രാൻസ്‌ജെൻഡറുകളും വികൃതമായ അയാളുടെ ലൈംഗിക തൃഷ്ണയെ ശമിപ്പിക്കുന്ന വെറും ചരക്കുകൾ ആണെന്നും ഈ മെസ്സേജുകൾ വ്യക്തമാക്കുന്നു. ഈ വാർത്ത പുറത്തുവന്നപ്പോൾ ഞാൻ ആദ്യം ഓർത്തു എന്തിനാണ് മാലാ പാർവതിയെ കുറ്റം പറയുന്നത് എന്ന്. എന്നാൽ, മാലാ പാർവതിയുടെ മകനാണ് എന്നത് പറയാതിരിക്കാൻ കഴിയുകയുമില്ല. അത് മാലാ പാർവതിയുടെ മകനായതുകൊണ്ടാണ് വാർത്തയിൽ അത്രയും പ്രാധാന്യം ഉണ്ടാകുന്നത് എന്നതുകൊണ്ട് തന്നെ പറയേണ്ടതുണ്ട്.

എന്നാൽ പാർവതിയെ എന്തിന് കുറ്റപ്പെടുത്തണം? എന്നാൽ ആ ചോദ്യത്തിന് ഉത്തരം അവർ തന്നെ നൽകി. എന്റെ മകൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും, ചെയ്താൽ അവനെ സംരക്ഷിക്കാൻ ഞാൻ ഇല്ല എന്നുമുള്ള തന്റേടമുള്ള ഒരു നിലപാട് പാർവതി എടുക്കും എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഈ ഫെമിനിസ്റ്റ് നടി സിനിമക്കാരുടെ ഗ്രൂപ്പുകളിൽ ഇട്ട മെസ്സേജുകൾ എല്ലാം ആ ട്രാൻസ്‌ജെൻഡർ വനിതയെ അപമാനിക്കുന്നതും, മകന്റെ ഹീനമായ മനസ്സിനെ ന്യായീകരിക്കുന്നതുമാണ്. ആ ന്യായീകരണത്തിന്റെ ഏറ്റവും ഭീതിതമായ രൂപം അവൻ പ്രായപൂർത്തിയായവനാണ് അവന്റെ ഇഷ്ടങ്ങൾക്ക് ഞാനെങ്ങനെ എതിര് നിൽക്കുമെന്നാണ്.

പ്രായപൂർത്തിയായ ഒരു പുരുഷന് ഒരു സ്ത്രീയോട് ഇഷ്ടം തോന്നിയാൽ എന്ത് തോന്ന്യവാസവും പറയാം എന്ന് അവർ തുറന്നു സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ ഇതുവരെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പേരിൽ അവർ പുലർത്തിയിരുന്ന സദാചാരങ്ങൾ ഒക്കെ കപടമായിരുന്നു എന്നും അവർക്ക് ഒരു തരത്തിലുള്ള കടപ്പാടും ഇവിടുത്തെ സ്ത്രീകളോടില്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്രയും വികലമായ മനസ്സിന് ഉടമയായ ഒരു മകനെ തിരുത്തുന്നതിന് പകരം പിന്തുണയ്ക്കുന്ന ആ അമ്മയുടെ മനസ്സ് വികലമാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഞാൻ ഫെമിനിസ്റ്റാല്ല എനിക്ക് ഇവിടുത്തെ സ്ത്രീകളുടെ പ്രശ്‌നവും അറിയേണ്ട, എനിക്ക് എന്റെ മകന്റെ വിഷയം മാത്രം അറിഞ്ഞാൽ മതി എന്ന നിലപാട് എടുക്കാം, ഏതൊരുമ്മയ്ക്കും. പക്ഷേ മാലാ പാർവതിക്ക് അതിനുള്ള അവകാശം ഇല്ല. കാരണം, അവരുടെ ഫെമിനിസ്റ്റ് സാമൂഹ്യപ്രവർത്തക കൂടിയാണ്. ഇത്രയും ഭീകരമായ ഭാഷയിൽ സംസാരിച്ച മകനെതിരെ പൊലീസിൽ പരാതിപ്പടേണ്ട ബാധ്യതയായിരുന്നു അമ്മയുടേത്.

എന്നു മാത്രമല്ല, സീമ എന്ന ആ ട്രാൻസ്‌ജെൻഡർ വനിതയെ അപമാനിച്ചുകൊണ്ട്, അവർ കാശ് ചോദിച്ചുകൊണ്ട് വിലപേശുന്നു എന്ന വാദവും അവർ ഉയർത്തുന്നു. എന്നാൽ അങ്ങനെ വിലപേശിയിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ പുറത്തുവിടണം എന്നാണ് സീമ പറയുന്നത്. സീമയുടെ നിലപാടാണ് കൂടുതൽ ശരിയെന്നു തന്നെ പറയേണ്ടിവരും. മകനെ വെള്ളപൂശുന്നതിന് വേണ്ടി ഒരമ്മ പറയുന്ന പച്ചക്കള്ളം എന്നതിനപ്പുറത്തേയ്ക്ക് എന്ത് പ്രധാന്യമാണ് ഈ വാചകത്തിനുള്ളത്? മാലാ പാർവതി മറന്നെങ്കിലും കേരളം മറക്കാത്ത കുറേ സംഭവങ്ങളുണ്ട്. അതിലൊന്ന് മാലാപാർവതി അടുത്തകാലത്ത് തന്റെ ഫേസ്‌ബുക്കിലിട്ടൊരു പോസ്റ്റാണ്. പാലക്കാടുള്ള ഒരു വീട്ടമ്മ തന്റെ സാമൂഹ്യപ്രവർത്തനത്തെക്കുറിച്ച് എഴുതുന്നതിന് വേണ്ടി മാലാ പാർവതിയുടെ സഹായം ചോദിച്ചപ്പോൾ, മാലാ പാർവതി പറഞ്ഞതനുസരിച്ച് ഒരു പ്രമുഖ ചാനൽ ലേഖകനെ ബന്ധപ്പെട്ടെന്നും, അവർ അയാളെ ബന്ധപ്പെട്ടപ്പോൾ, അയാൾ അവരോട് അശ്ലീലം പറഞ്ഞെന്നും പോസ്റ്റിടുകയുണ്ടായി. ആ മാധ്യമ പ്രവർത്തകൻ ഏതെന്നും, അയാൾ ഏത് ചാനലിലാണ് പ്രവർത്തിക്കുന്നതെന്നും, അയാൾക്കെതിരെ നടപടിയെടുത്തോയെന്നും തുറന്നു പറയാൻ മാലാ പാർവതി ഇതുവരെ ശ്രമിച്ചിട്ടില്ല.

ശ്രീകണ്ഠൻ നായരെപ്പോലെയുള്ള പ്രമുഖരായ ചാനൽ പ്രവർത്തകരെപ്പോലും ചിലരെങ്കിലും സംശയിക്കുന്ന തരത്തിലേയ്ക്ക് ഈ ആരോപണം നീണ്ടപ്പോൾ, മാലാ പാർവതിയുടെ ഉത്തരവാദിത്തമായിരുന്നു ആ മാധ്യമ പ്രവർത്തകൻ ആര്? അത് റിപ്പോർട്ട് ചെയ്ത ചാനൽ മുതലാളി ആര് എന്ന് വ്യക്തമാക്കേണ്ടത്. ഇനിയെങ്കിലും മാലാ പാർവതി അത് ചെയ്യുമെന്നും, തന്റെ കുറ്റം പറയുമെന്നും വിശ്വസിക്കുകയാണ്. മറക്കാത്ത മറ്റൊരു സംഭവം കൂടി ചൂണ്ടിക്കാട്ടട്ടെ. ഏതാനും വർഷങ്ങൾക്ക് മുൻപ് മാലാ പാർവതിയും, സഹപ്രവർത്തകയായ ഭാഗ്യലക്ഷ്മിയും തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ച് ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ആ പത്രസമ്മേളനത്തിൽ അവർ ഉയർത്തിക്കാട്ടിയത് വടക്കാഞ്ചേരിക്കാരിയായ ഒരു സ്ത്രീയെ ആയിരുന്നു. ആ സ്ത്രീ മുഖം മറച്ചുകൊണ്ടെത്തി പറഞ്ഞത് വടക്കാഞ്ചേരിയിലെ ഒരു സിപിഎം കൗൺസിലർ അവരെ ക്രൂരമായി പീഡിപ്പിച്ചിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല എന്നാണ്. പിന്നീട് ഈ കേസ് അന്വേഷിച്ച പൊലീസ് ഒടുവിൽ കണ്ടെത്തി അതൊരു സാമ്പത്തിക തർക്കം മാത്രമായിരുന്നെന്നും, അതിൽ ഒരു പീഡനവും ഉണ്ടായിരുന്നില്ല എന്നും.

അതായത് ജയന്തൻ എന്നു പേരുള്ള ഒരു സിപിഎം കൗൺസിലറെ മാലാ പാർവതിയും ഭാഗ്യലക്ഷ്മിയും ചേർന്ന് ഭയനാകമായ രീതിയിൽ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തത്. അത് വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും മാപ്പ് പറയുന്നതിന് ഈ മാലാ പാർവതിയും ഭാഗ്യലക്ഷ്മിയും തയ്യാറായില്ല. ഇപ്പറഞ്ഞ സകല പീഡകരെക്കാട്ടിലും തികച്ചും മ്ലേച്ഛമായ മനസുള്ള ഒരു മകൻ തനിക്കുണ്ടെന്ന് തിരിച്ചറിയുക. ഈ മ്ലേച്ഛത പ്രായപൂർത്തിയായതിന്റെ ലക്ഷണമല്ല. മനസിന്റെ ലൈംഗിക വൈകൃതത്തിന്റെ അടയാളമാണ്. അമ്മയെന്ന നിലയിൽ തിരുത്താൻ കഴിയുമെങ്കിൽ തിരുത്തുക. തിരുത്താൻ കഴിയില്ല എങ്കിൽ ആ മകൻ ഈ നാട്ടിലെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഭീഷണിയാകും എന്നു തിരിച്ചറിഞ്ഞ് അതിന് തടയിടുന്നതിനുള്ള നടപടിക്രമങ്ങൾ എടുക്കുക. അല്ലാതെ ഞാൻ ഫെമിനിസ്റ്റാണ്, ഞാൻ ഈ നാട്ടിലെ സ്ത്രീകളെ മുഴുവൻ രക്ഷിച്ചെക്കാമെന്ന അവകാശവാദവും കൊണ്ട് ഇങ്ങോട്ട് എത്തിനോക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP