Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരേ സംസ്‌ക്കാരവും ഒരേ മതവും കാത്തു സൂക്ഷിക്കുന്ന നേപ്പാളിനെ ഇന്ത്യയ്‌ക്കെതിരെ കുത്തി തിരിപ്പിച്ച ചൈനയെ അതേ നാണയത്തിൽ നേരിടാൻ ഒരു നിമിഷം പോലും വൈകരുത്; ഇന്ത്യയുടെ പരമാധികാരത്തിന് മേൽ ചൈനയും നേപ്പാളും ചേർന്ന് ആഞ്ഞടിക്കുമ്പോൾ ഇങ്ങനെ കൈയും കെട്ടി ഇരുന്നാൽ മതിയോ? ഇസ്രയേലിനോടും അമേരിക്കയോടും ചേർന്ന് ചൈനയേ ചൈനയെ വീഴ്‌ത്തിയില്ലെങ്കിൽ ആർക്കിവിടെ സമാധാനത്തോടെ ഉറങ്ങാനാകും

ഒരേ സംസ്‌ക്കാരവും ഒരേ മതവും കാത്തു സൂക്ഷിക്കുന്ന നേപ്പാളിനെ ഇന്ത്യയ്‌ക്കെതിരെ കുത്തി തിരിപ്പിച്ച ചൈനയെ അതേ നാണയത്തിൽ നേരിടാൻ ഒരു നിമിഷം പോലും വൈകരുത്; ഇന്ത്യയുടെ പരമാധികാരത്തിന് മേൽ ചൈനയും നേപ്പാളും ചേർന്ന് ആഞ്ഞടിക്കുമ്പോൾ ഇങ്ങനെ കൈയും കെട്ടി ഇരുന്നാൽ മതിയോ? ഇസ്രയേലിനോടും അമേരിക്കയോടും ചേർന്ന് ചൈനയേ ചൈനയെ വീഴ്‌ത്തിയില്ലെങ്കിൽ ആർക്കിവിടെ സമാധാനത്തോടെ ഉറങ്ങാനാകും

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യയുടെ ഏറ്റവും അടുത്ത അയൽക്കാരായ നേപ്പാൾ ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. നേപ്പാൾ പാർലമെന്റ് അവരുടെ രാജ്യത്തിന്റെ ഭൂപടം മാറ്റിയെഴുതുകയും, ഇന്ത്യയുടെ അധികാരത്തിലുള്ള, 372 സ്‌ക്വയർ കിലോമീറ്റർ അവരുടെ ഭൂമിയാണെയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കാലാപ്പാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ സ്ഥലങ്ങളാണ് ഭരണഘടനാ പരിഷ്‌കാരത്തിലൂടെ ഭൂപടം മാറ്റിയെഴുതി നേപ്പാൾ സ്വന്തമെന്ന് പ്രഖ്യാപിക്കുന്നത്. അതായത്, ഇനി മുതൽ പാക്കിസ്ഥാനും, ചൈനയ്ക്കുമൊപ്പം ഇന്ത്യക്ക് തർക്കപ്രദേശമായി നേപ്പാളും ഉണ്ടാവുന്നുയെന്നർത്ഥം. അവരുടെ തർക്ക പ്രദേശമായി അവർ പ്രഖ്യാപിച്ചുകഴിഞ്ഞാൽ അന്താരാഷ്ട്ര സമൂഹം ഇടപെടുകയും, ഇന്ത്യുടെ തർക്കഭൂമിയായി അത് മാറുകയും ചെയ്യും.

സാധാരണ ഗതിക്ക് ഏത് രാജ്യങ്ങളിലെയും അതിർത്ഥി തർക്കങ്ങൾ ഉണ്ടാവുന്നത് അതിന്റെ രൂപീകരണം മുതലാണ്. ഇന്ത്യയും ചൈനയുമായുള്ള തർക്കങ്ങളൊക്കെയും അങ്ങനെതന്നെയാണ്. എന്നാൽ രൂപീകരണത്തിന് ശേഷം മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞ് പെട്ടെന്നൊരു സുപ്രഭാതത്തിലൊരു രാജ്യം അതിർത്തി മാറ്റിയെഴുതി അവരുടേതാണ് എന്ന് മറ്റൊരു രാജ്യത്തിന്റെ ഭൂപ്രദേശത്തെക്കുറിച്ച് നടത്തുന്ന അവകാശവാദം ഞെട്ടിക്കുന്നതും തിരിച്ചടിക്കേണ്ടതുമാണ്. ഇന്ത്യയൊഴികെ മറ്റേതൊരു രാജ്യത്തിനുമെതിരെയാണ് ഇങ്ങനെയൊരു ആക്രമണം ഉണ്ടായിരിക്കുന്നതെങ്കിൽ ആ നിമിഷം തന്നെ തിരിച്ചടികൊടുക്കേണ്ടതാണ്. അതായത് നമ്മുടെ മണ്ണ് സ്വന്തമാണെന്ന് പറയാൻ ഭരണഘടന തിരുത്തുന്നതിനെ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ചെയ്യേണ്ടത്. പക്ഷെ, ഇന്ത്യ സമാധാനത്തിന്റെ പാത സ്വീകരിക്കകയും, ചർച്ചയ്ക്ക് തയ്യാറാണ് എന്ന് പറയുകയും ചെയ്തിരിക്കുന്നു.

ഇങ്ങനെയൊരു പ്രകോപനപരമായ തീരുമാനത്തിലേയ്ക്ക് നീങ്ങുവാൻ നേപ്പാൾ തീരുമാനിച്ചത് അവർ അറിഞ്ഞുകൊണ്ടാണെയെന്ന് വിശ്വസിക്കുവാൻ പ്രയാസമാണ്. കാരണം ഒരേ സംസ്‌കാരവും, ഒരേ മതവും പിൻതുടരുന്ന രണ്ട് രാജ്യങ്ങളാണ് നേപ്പാളും ഇന്ത്യയും, ഇന്ത്യയുടെ ഒരു ഉപഗ്രഹം പോലെ, വിസാനിയന്ത്രണങ്ങൾ പോലുമില്ലാതെ, പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തി ജീവിച്ച രാജ്യങ്ങളാണ് രണ്ടും. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാവാൻ ആഗ്രഹിക്കുന്ന രാജ്യമാണെങ്കിൽ നേപ്പാളാവട്ടെ, അത് മുൻപേ ആയിക്കഴിഞ്ഞ രാജ്യമാണ്. ഇന്ത്യയുടെ മതവും, നേപ്പാളിന്റെ മതവും, ഇന്ത്യയുടെ സംസ്‌കാരവും നേപ്പാളിന്റെ സംസ്‌കാരവും ഒരേ പോലെ തന്നെ തുടരുന്നു. എന്നിട്ടും ഇതുവരെ തർക്കമില്ലാത്ത ചിലയിടങ്ങളിൽ തർക്കമുണ്ടാക്കാൻ നേപ്പാൾ തീരുമാനിക്കണമെങ്കിൽ അതിന് പിന്നിൽ ചൈനയുടെ വക്രബുദ്ധി മാത്രമാണ്. ഇന്ത്യയെ എങ്ങനെയും തകർക്കുക എന്ന ലക്ഷ്യവുമായി നടക്കുന്ന ചൈന, ഈ കൊറോണക്കാലത്ത് അവരുടെ കോളനിവത്ക്കണം നടപ്പിലാക്കുന്നതിനുവേണ്ടി നടത്തുന്ന ചീഞ്ഞ രാഷ്ട്രീയമാണ് ഇവിടെ അരങ്ങേറിയത്.

അമേരിക്കയുടെ തലയിലിരിക്കുന്ന ലോക പൊലീസിന്റെ കിരീടം സ്വന്തം തലയിൽ വയ്ക്കുന്നതിന് വേണ്ടി ആസൂത്രണം നടത്തുന്ന ചൈനയ്‌ക്കെതിരെ ലോകം ഒരുമിച്ച് നിൽക്കുമ്പോൾ അതിന് തിരിച്ചടി കൊടുക്കന്നതിന് വേണ്ടി അയൽ രാജ്യങ്ങളിൽ പ്രകോപനമുണ്ടാക്കുന്നത് ചൈനയൊരു രീതിയായി സ്വീകരിച്ചിരിക്കുന്നു. ലഡാക്കിലെ ഇന്ത്യൻ അതിർത്ഥി മറികടന്ന് ഇന്ത്യൻ ഭൂപ്രദേശത്ത് താവളമടിച്ചുകൊണ്ട് അവർ ആഴ്ചകളായി ഇന്ത്യയെ വെല്ലുവിളിക്കുകയാണ്. മറുവശത്ത് പാക്കിസ്ഥാനെന്ന ഭീകര രാഷ്ട്രത്തിന് മുഴുവൻ പിന്തുണയും കൊടുത്തുകൊണ്ട് അവർ ഇന്ത്യയിൽ അസാമാധാനം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതിന്റെ കൂടെ തികച്ചും സമാധാനാന്തരീക്ഷമുണ്ടായിരുന്ന നേപ്പാളിലേയ്ക്ക് കൂടി അവരിപ്പോൾ ഗൂഢാലോചനയുമായി എത്തിയിരിക്കുന്നു. നാളെ ബംഗ്ലാദേശിനെയും അവർ കൈക്കലാക്കുകയില്ല എന്നാരറിഞ്ഞു. മാലിദ്വീപിനോട് ചെയ്തതും ഇതൊക്കെത്തന്നെയായിരുന്നു. ഭാഗ്യംകൊണ്ട് അവിടുത്തെ ഭരണകൂടത്തെ പറിച്ചെറിഞ്ഞുകൊണ്ട് ഇന്ത്യയോട് കൂറ് പ്രഖ്യാപിച്ചുവെന്ന് മാത്രം.

നേപ്പാളിനോട് യുദ്ധം ചെയ്യാനോ, പ്രതികാരം ചെയ്യാനോ പോകുന്നത് ബാലിശമായ ഒരു വികാരപ്രകടനം മാത്രമാകും. ഇന്ത്യൻ പട്ടാളത്തിനല്ല, ഏതെങ്കിലും ഒരു സംസ്ഥാനത്തെ പൊലീസ് വിചാരിച്ചാൽ പോലും കീഴടക്കാൻ സാധിക്കുന്നത്ര ദുർബമായ ഒരു രാജ്യത്തോട് യുദ്ധത്തിനിറങ്ങുന്നത് ഇന്ത്യുടെ അന്തസ്സ് ഇല്ലാതാക്കുന്നതാണ്. ഇതൊരു കുട്ടിക്കളിയായിക്കണ്ട് അവഗണിക്കുന്നതുകൊണ്ട് അവസാനിക്കുന്നതേയുള്ളു ആ തർക്കം. എന്നാൽ ഇത്തരം കുത്തിത്തിരുപ്പുകൾക്ക് നേതൃത്വം കൊടുക്കുകയും, ഇന്ത്യയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ചൈനയോട് ഇനിയും നമ്മൾ മൗനം പുലരുന്നത് അപകടകമാവും. 1962 ലെ യുദ്ധത്തിലെ പരാജയത്തിന് ശേഷം പലപ്പോഴായി ഇന്ത്യൻ അതിർത്ഥിയിലെ മണ്ണ് ചൈന മാന്തിക്കൊണ്ടുപോയി എന്നത് വാസ്തവമാണ്. ഇനിയും അത് തുടരാൻ അനുവദിക്കരുത്. ഇനിയും അവരുടെ കുത്തിത്തിരുപ്പിന് വഴങ്ങിക്കൊടുക്കരുത്. ചൈന ഇന്ത്യയെക്കാൾ ശക്തമായ രാഷ്ട്രമാവാം. പക്ഷെ, ഇന്ത്യുടെ ഇച്ഛാശക്തിയും, ഇന്ത്യൻ ജനതയുടെ ആത്മാർപ്പണവും, ജനാധിപത്യ ബോധവും ചൈനയെ തോല്പിക്കുന്നതിനുള്ള ധീരത ഈ രാജ്യത്തിന് നൽകും.

ചൈന ലോകത്തിന് മുഴുവൻ ഭീഷണിയാണ് എന്ന് തിരിച്ചറിഞ്ഞ ട്രംപിന്റെ അമേരിക്കയും, ജപ്പാനടങ്ങിയ സഖ്യകക്ഷികളും മാത്രമല്ല, ഇസ്രയേൽ എന്ന ഏറ്റവും കരുത്തുറ്റ രാജ്യവുമായി ചേർന്ന് നിന്ന് ഇനിയും ചൈനയെ നേരിടാൻ വൈകിക്കൂടാ. ചൈനയെ തളയ്‌ക്കേണ്ടത് ഇ്ന്ത്യയുടെ മാത്രമല്ല, അമേരിക്കയുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ അത്യാവശ്യങ്ങളിലൊന്നാണ്. കാരണം പലിശയ്ക്ക് കടം കൊടുക്കുന്ന ബ്ലേഡ്കാരെപ്പോലെ അവർ പാവപ്പെട്ട രാജ്യങ്ങളെ കഷ്ടടിയിലാക്കിക്കൊണ്ടിരിക്കുന്നു. അയൽ രാജ്യങ്ങളിൽ കുത്തിത്തിരുപ്പുണ്ടാക്കി ഇന്ത്യയെ അവർ ശത്രുപക്ഷത്തേയ്ക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. ഒരു രോഗാണുവിനെ സൃഷ്ടിച്ച്, അത് ലോകം മുഴുവൻ പായിച്ച് ലോകത്തെ അവർ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. തായ് വാൻ എന്ന സ്വതന്ത്ര രാജ്യത്തെ പിടിച്ച് കടലിൽ മുക്കി ഇല്ലാതാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഹോംഗ് കോംങ്ങ് എന്ന ജനാധിപത്യത്തിന്റെയും, സ്വതന്ത്ര കാപ്പിറ്റലിസത്തിന്റെയും തലസ്ഥാന നഗരിയെ മുച്ചൂടും മുടിക്കാൻ അവർ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. ഇവിടെ ഈ ആപത്തിനെ നേരിടാൻ മുൻകൈ എടുക്കേണ്ടത്, ചൈന എന്ന ഈ മഹാവ്യാധിയെ നേരിടാൻ മുൻകൈ എടുക്കേണ്ടത് ഇന്ത്യ തന്നെയാണ്. അമേരിക്കയോടും, ഇസ്രയേലിനോടും ചേർന്നുനിന്നുകൊണ്ട്, റഷ്യയുടെ പിന്തുണ ചൈനയ്ക്ക് പോവില്ല എന്ന് ഉറപ്പാക്കികൊണ്ട് ചൈന എന്ന മഹാവ്യാധിയെ പിഴുതെറിയാൻ നേരമായിരിക്കുന്നു. ഇന്ത്യയുടെ ഇച്ഛാശക്തിയും, അമേരിക്കയുടെ കരുത്തും, ഇസ്രയേലിന്റെ ബുദ്ധിയും ഒരുമിച്ച് ചേരുമ്പോൾ ചൈന നിഷ്പ്രഭമാകുമെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത്. നേപ്പാളിന്റെ ഈ വഞ്ചനയും, ചതിയും ഇന്ത്യയ്ക്ക് ചൈനക്കെതിരെയുള്ള ആയുധം മിനുക്കുന്നതിനുള്ള കാരണമായി മാറിയെമതിയാവു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP