Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനിയത്തി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയപ്പോൾ നിലവിളിച്ച് ചോദിക്കുന്നു.. ഇക്കാ എങ്ങനെയെങ്കിലും എന്നെ ഒന്ന് നാട്ടിലെത്തിക്കുമോ? ഇങ്ങനെ എത്ര പേർ സകല ദൈവങ്ങളെയും ശപിച്ച് മരുഭൂമിയിൽ കഴിയുന്നു.. എട്ടും പത്തുമല്ല.. 200 പേർ മരിച്ചിട്ടും ആർക്കും ഒരു കുലുക്കവുമില്ല എന്തൊരു ഗതികേടാണ് പ്രവാസിയുടെ

അനിയത്തി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയപ്പോൾ നിലവിളിച്ച് ചോദിക്കുന്നു.. ഇക്കാ എങ്ങനെയെങ്കിലും എന്നെ ഒന്ന് നാട്ടിലെത്തിക്കുമോ? ഇങ്ങനെ എത്ര പേർ സകല ദൈവങ്ങളെയും ശപിച്ച് മരുഭൂമിയിൽ കഴിയുന്നു.. എട്ടും പത്തുമല്ല.. 200 പേർ മരിച്ചിട്ടും ആർക്കും ഒരു കുലുക്കവുമില്ല എന്തൊരു ഗതികേടാണ് പ്രവാസിയുടെ

മറുനാടൻ ഡെസ്‌ക്‌

ഇക്കാ എന്റെ അനിയത്തി പോയി.. എങ്ങനെയെങ്കിലും എന്നെ നാട്ടിൽ കൊണ്ടുപോകാൻ ഏർപ്പാട് ചെയ്യണം. ഇത്രയും മാത്രമാണ് ഈ പെൺകുട്ടി പറയുന്നത്. ഇത് നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്ക് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്സ് ഇട്ട സന്ദേശമാണ്. ഇത് സംപ്രേഷണം ചെയ്യുന്നത് അവരുടെ സ്വകാര്യതടെ ബാധിക്കാതിരിക്കുന്നതിന് വേണ്ടി സന്ദേശമയച്ച നഴ്സിനെയോ മരണപ്പെട്ട പെൺകുട്ടിയെയോ കുറിച്ചുള്ള സൂചനകൾ മറച്ച് വെക്കുകയാണ്. ഇത് സംപ്രേഷണം ചെയ്യുന്നതിനുള്ള കാരണം വിദേശ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന മലയാളികളുടെ യഥാർത്ഥത്തിലുള്ള അവസ്ഥ വിശദമാക്കാൻ പറ്റിയ ഏതാനും സെക്കന്റുകൾ മാത്രം നീണ്ട ഒരു സന്ദേശമായതുകൊണ്ടാണ്. ഇതേപോലെ നിലവിളിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന അനേകായിരങ്ങൾ ലോകത്തിന്റെ നാനാഭാ​ഗത്തുമുണ്ട്.

എംബസിയുടെ വന്ദേമാതരം മിഷനിൽ മരണം ഒരു അത്യാവശ്യകാര്യം അല്ലാത്തതിനാൽ ആ ലിസ്റ്റിൽ കയറിക്കൂടാൻ ഈ പെൺകുട്ടിക്ക് ഭാ​ഗ്യമുണ്ടാകുകയില്ല. അനിയത്തിയുടെ മരണവാർത്ത അറിഞ്ഞമുതൽ സകല ഇടങ്ങളിലും വിളിച്ച് ചോദിച്ച് ഒടുവിൽ എങ്ങനെയെങ്കിലും ഇന്നലെ പുറപ്പെടുന്ന യുഎൻഎയുടെ വിമാനത്തിൽ കയറ്റാൻ കഴിയുമോ എന്നറിയാൻ വേണ്ടി വിളിച്ചതാണ്. പക്ഷേ, വിമാനത്തിൽ ഒരാളെ കയറ്റി യാത്ര ചെയ്യാൻ ഒരുപാട് സാങ്കേതിക തടസ്സം ഉള്ളതുകൊണ്ട് അത് സാധിച്ചില്ല. പക്ഷേ, രണ്ട് ദിവസത്തിനകം പുറപ്പെടുന്ന അടുത്ത വിമാനത്തിൽ ആ പെൺകുട്ടിക്ക് അവസരം കൊടുക്കാൻ ജാസ്മിൻഷാ ശ്രമിക്കുന്നുണ്ട്. പക്ഷേ അപ്പോഴേക്കും അനിയത്തിയുടെ സംസ്കാരം കഴിയും. ഒരിക്കലും അവൾക്ക് അനിയത്തിയെ ഒന്ന് കാണാൻ സാധിക്കുകയില്ല.

സ്വന്തം മകന്റെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയച്ചിട്ട് ഓൺലൈനിലൂടെ കാണേണ്ടിവന്ന ഹതഭാ​ഗ്യരായ മാതാവിന്റെയും പിതാവിന്റെയും സങ്കടപ്പെടുത്തുന്ന ഓർമ്മൾക്ക് ഇപ്പോൾ ആഴ്‌ച്ചകളുടെ പഴക്കമായി. പ്രിയപ്പെട്ടവർ മരിച്ച് പോകുമ്പോൾ മൃതദേഹം ഒന്ന് കാണാൻ പോലും കഴിയാത്ത ആയിരങ്ങൾ ഇപ്പോഴും പ്രവാസികളായി വിദേശരാജ്യങ്ങളിൽ കഴിയുന്നു. അവരുടെ സങ്കടം ഒരു വാർത്തയോ സങ്കടമോ അല്ലാതായിരിക്കുന്നു നമ്മുടെ സമൂഹത്തിന്. അതിനെക്കാൾ ഭയാനകമായ അവസ്ഥ ഓരോ നിമിഷവും മരിച്ചുവീഴുന്ന പ്രവാസികളുടെ കാര്യമാണ്. ഒരു ദിവസം അ‍ഞ്ചും ആറും മലയാളികൾ വിവിധ ​ഗൾഫ് രാജ്യങ്ങളിൽ മരിച്ചുകൊണ്ടിരിക്കുന്നു.

ഇന്ന് പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് ​ഗൾഫിലെ വിവിധ രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 200 തികഞ്ഞിരിക്കുന്നു. അതിൽ ഏതാണ്ട് നൂറോളം പേർ യുഎഇ എന്ന രാജ്യത്താണ്. കോവിഡ് ബാധയേറ്റ് മരിച്ചവരുടെ കാര്യമാണ് എന്നോർക്കുക. യുഎഇയും സൗദി അറേബ്യയും ഖത്തറും ബഹ്റൈനും ഒമാനുമൊക്കെ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് ആ രാജ്യങ്ങളിൽ മരിക്കുന്നവരുടെ വലിയൊരു ശതമാനം മലയാളികളായിരിക്കുന്നു. അതുകൊണ്ട് തന്നെ ആ കണക്ക് ശരിയാവുകയില്ല. മലയാളികളേക്കാൾ കൂടുതൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ബം​ഗ്ലാദേശിൽ നിന്നുമൊക്കെ അവിടെ ജോലി ചെയ്യുമ്പോൾ എങ്ങനെയാണ് മരിച്ചവരിൽ നല്ലൊരു വിഭാ​ഗം മലയാളികളാകുന്നത്? അതായത് അവിടെ നിന്നും പുറത്തേക്ക് വിടുന്ന വാർത്തകൾ ഒന്നും ശരിയല്ല എന്നർത്ഥം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP