Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു വിധവയും അവരുടെ രണ്ട് കുഞ്ഞുങ്ങളും ഒരമ്മയും എന്നെ കാണാൻ ഇന്നെത്തി; അവരുടെ കണ്ണുനീരിന് മുൻപിൽ ഞാനും പൊട്ടിക്കരഞ്ഞു; സകല വാതിലുകളും മുട്ടി പരാജയപ്പെട്ട ഇവരുടെ നിലവിളി കേൾക്കാൻ പിണറായി വിജയന് സാധിക്കുമോ? സാധിച്ചാൽ ഇതുവരെ വിശേഷിപ്പിച്ച വാക്കുകൾക്കൊക്കെ ഞാൻ മുഖ്യമന്ത്രിയോട് മാപ്പിരക്കാം...

ഒരു വിധവയും അവരുടെ രണ്ട് കുഞ്ഞുങ്ങളും ഒരമ്മയും എന്നെ കാണാൻ ഇന്നെത്തി; അവരുടെ കണ്ണുനീരിന് മുൻപിൽ ഞാനും പൊട്ടിക്കരഞ്ഞു; സകല വാതിലുകളും മുട്ടി പരാജയപ്പെട്ട ഇവരുടെ നിലവിളി കേൾക്കാൻ പിണറായി വിജയന് സാധിക്കുമോ? സാധിച്ചാൽ ഇതുവരെ വിശേഷിപ്പിച്ച വാക്കുകൾക്കൊക്കെ ഞാൻ മുഖ്യമന്ത്രിയോട് മാപ്പിരക്കാം...

മറുനാടൻ ഡെസ്‌ക്‌

ഇതുവരെ ഞാൻ ഈ കോളം ചെയ്യുന്നതിന് വേണ്ടി പ്രേക്ഷകരുടെ മുമ്പിൽ എത്തുമ്പോൾ ഇത്രയധികം വികാരാധീനനായിട്ടില്ല. എന്നാൽ, ഏത് നിമിഷവും പൊട്ടിക്കരയാൻ കഴിയുന്ന മാനസികാവസ്ഥയോട് കൂടിയാണ് ഞാൻ പ്രേക്ഷകരുടെ മുമ്പിൽ ഇപ്പോൾ ഇരിക്കുന്നത്. കാരണം എന്നെ കാണാൻ ഇന്നൊരു കുടുംബം എത്തി. ഒരു ഉമ്മയും ഉമ്മയുടെ ഒരു മകനും ഉമ്മയുടെ മരിച്ചുപോയ ഒരു മകന്റെ വിധവയും ആ വിധവയുടെ രണ്ട് മക്കളും ഉമ്മയുടെ ഒരു മോളുടെ മകനും. ആ മരിച്ചുപോയ മനുഷ്യനെ കേരളീയ സമൂഹം അറിയുകയില്ല. എന്നാൽ, മറുനാടന്റെ പ്രേക്ഷകർക്കറിയാം. അദ്ദേഹത്തിന്റെ പേര് സമീർ എന്നാണ്. 41 വയസ്സ് മാത്രം പ്രായമുള്ള, ഒരു പാശ്ചാത്യ ആഡംബര കപ്പലിലെ ജീവനക്കാരനായിരുന്നു.

പക്ഷേ, അദ്ദേഹത്തെ നമ്മുടെ കരുണയില്ലാത്ത സാമൂഹിക വ്യവസ്ഥ കൊന്നുകളഞ്ഞു.തിരുവനന്തപുരത്തെ കല്ലറ സ്വദേശിയായ സമീർ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ആശുപത്രിയായ കിംസിലെ ചികിത്സാപ്പിഴവ് കൊണ്ട് മരിച്ചതിന്റെ വാർത്ത ഞങ്ങൾ പുറംലോകത്തോട് പറഞ്ഞപ്പോൾ ഞങ്ങളെ കല്ലെറിയുന്നതിനായിരുന്നു ആൾക്കൂട്ടം ഓടിക്കൂടിയത്. എല്ലാ സംവിധാനങ്ങളും ആശുപത്രി മുതലാളിക്കൊപ്പം നിന്നു. പൊലീസും രാഷ്ട്രീയക്കാരും പൊതു‍ജനങ്ങളുടെ ജിഹ്വ എന്ന് നമ്മൾ കരുതുന്ന മാധ്യമങ്ങളും കിംസ് ആശുപത്രിക്ക് വേണ്ടി നിന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു ഡോക്ടർ അടക്കം കേരളത്തിലെ ഡോക്ടർ സമൂഹം മുഴുവൻ ആ മരണത്തെ നിസ്സാരവത്ക്കരിച്ച്, അദ്ദേഹത്തിന്റെ വാരിയെല്ലുകൾ തകർന്നത് സിപിആറിൽ സംഭവിക്കാവുന്ന സ്വാഭാവികമായ പിഴയാണെന്ന് വരുത്തി എനിക്കെതിരെ ശാപവാക്കുകൾ ഉച്ചരിച്ചു.

മരിച്ചുപോയ സമീറിന്റെ വാരിയെല്ലുകൾ തകർന്നൊടിഞ്ഞത് ഡോക്ടർമാർ പറയുന്നത് പോലെ ശാസ്ത്രീയമായി സിപിആറിന്റെ പിഴ കൊണ്ടാണ് എന്ന് കരുതുക. പക്ഷേ എങ്ങനെയാണ് സമീർ കൊല്ലപ്പെട്ടത്. സമീറിന് ഒരു രോ​ഗവും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ഒരു ഫുൾബോഡി ചെക്കപ്പിനായി ചെന്നപ്പോൾ സമീറിന്റെ മൂത്രത്തിൽ കല്ലുണ്ടെന്നും അത് സാധാരണമായ ഒരു ഓപ്പറേഷനിലൂടെ നീക്കം ചെയ്യാമെന്നും ഡോക്ടർമാർ പറയുന്നു. ഓപ്പറേഷന് തൊട്ടുമുമ്പ് മറ്റൊരു കീഹോൾ ഓപ്പറേഷൻ വഴി എളുപ്പത്തിൽ മാറാം എന്ന് പറഞ്ഞാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിന്റെയൊക്കെ തെളിവുകൾ അവരുടെ കയ്യിലുണ്ട്. പക്ഷേ രണ്ടുവട്ടം ഓപ്പറേഷൻ നടത്തിയിട്ടും, ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ മുടക്കിയിട്ടും രോ​ഗം മാറിയില്ല. ഒടുവിൽ മൂന്നാംവട്ടം ഓപ്പറേഷൻ നടത്തിയപ്പോൾ ആ മനുഷ്യന്റെ ജീവൻ നഷ്ടപ്പെട്ടു.

സമീറിന്റെ ബന്ധുക്കൾ പറയുന്നത്, സമീർ മരിച്ച്പോയപ്പോൾ ആ മരണം മറയ്ക്കുന്നതിന് വേണ്ടി സിപിആറിന്റെ ഭാ​ഗമായാണ് മരിച്ചത് എന്ന് വരുത്തുന്നതിന് വേണ്ടി ബോധപൂർവം വാരിയെല്ലുകൾ തകർത്തതാണ് എന്നാണ്. അങ്ങനെയാകണമെന്ന് നിർബന്ധമൊന്നുമില്ല. പക്ഷേ അങ്ങനെയാണോ എന്ന് അന്വേഷിക്കേണ്ട ബാധ്യത നമുക്കില്ലേ? പോസ്റ്റുമോർട്ടം റിപ്പോർട്ട് മാത്രമല്ല, ആശുപത്രിയുടെ സകല ഇടപാടുകളും ദുരൂഹത നിറഞ്ഞതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP