Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്?

വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്?

മറുനാടൻ ഡെസ്‌ക്‌

രാജ്യം അറിയപ്പെടുന്ന ഒരു മുൻ കായികതാരമാണ് ബോബി അലോഷ്യസ്. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിത ഹൈജംപർ. ഹൈജംപ് എന്ന കായിക ഇനത്തിൽ ആദ്യമായി വനിതകളുടെ വിഭാഗത്തിൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നയാൾ. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി ഹൈജംപിൽ സ്വർണം നേടിയ ആൾ. നീണ്ട 19 കൊല്ലമാണ് ബോബി ഹൈജംപിന്റെ ദേശീയ റെക്കോർഡ് സൂക്ഷിച്ചത്. കായികതാരങ്ങൾ ഏതെങ്കിലും ഒരു സർക്കാർ ഉദ്യോഗം കിട്ടുമ്പോൾ പഠനം ഉപേക്ഷിക്കുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ രണ്ട് ബിരുദാനന്തരബിരുദമെടുത്ത ഏക മലയാളി അത്‌ലറ്റും ബോബിയാണ്.

ഇന്ത്യയിലെ ദേശീയ താരങ്ങളെയെല്ലാം വിദേശരാജ്യങ്ങളിലേയ്ക്ക് പരീശീലനത്തിന് അയയ്ക്കുന്നതുപോലെ ബോബിയും പരിശീലനത്തിന് പോയിട്ടുണ്ട്. കേന്ദ്രസർക്കാർ വിവിധ സമയങ്ങളിൽ പരിശീലനത്തിന് കാശും കൊടുത്തിട്ടുണ്ട്. അങ്ങനെ ഓരോ അത്‌ലറ്റിന്റെയും അവർ പരിശീലനത്തിന് ചെലവാക്കിയ കാശ് ആകെ കൂട്ടിനോക്കിയാൽ ഏറ്റവും പിന്നിൽ നിൽക്കുന്നു ഒരു അത്‌ലറ്റ് ബോബിയാവും. ഒന്നുരണ്ട് കാര്യങ്ങൾക്കൂടി ബോബിയെക്കുറിച്ച് പറയേണ്ടതുണ്ട്. ബോബി ജോലി ചെയ്യുന്നത് ചെന്നൈ കസ്റ്റംസിലാണ്. ഈ ചെന്നൈ കസ്റ്റംസിൽ ജോലി ചെയ്യുന്ന അഞ്ജു ബോബി ജോർജ് അടക്കമുള്ള മലയാളി കായികതാരങ്ങൾ ദേശീയ ഗെയിംസിൽ തമിഴ്‌നാടിനെ പ്രതിനിധീകരിച്ചിരുന്നപ്പോൾ മറക്കാതെ കേരളത്തെ പ്രതിനിധീകരിക്കാൻ ബോബി ശ്രമിക്കുമായിരുന്നു. അതിന് ബോബിക്കുണ്ടായ നഷ്ടം ലക്ഷങ്ങളുടേതാണ്. തമിഴ്‌നാടിനെ പ്രതിനിധീകരിക്കുമ്പോൾ പതിനഞ്ച് ലക്ഷം ലഭിക്കുമ്പോൾ കേരളം കൊടുത്തിരുന്നത് രണ്ട് ലക്ഷമായിരുന്നു.

മാത്രമല്ല അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നേടുമ്പോൾ കേരളം കൊടുക്കുന്നതിന്റെ പതിന്മടങ്ങ് തുക തമിഴ്‌നാട് കൊടുക്കുമായിരുന്നു. അങ്ങനെ കേരളത്തെ പ്രതിനിധീകരിക്കുക എന്ന ഒറ്റ തീരുമാനത്തിന്റെ പേരിൽ ബോബി ഏറ്റവും കുറഞ്ഞത് അൻപത് ലക്ഷം രൂപയെങ്കിലും വേണ്ടായെന്ന് വെച്ചിട്ടുണ്ട്. ഒറ്റക്കാരണം കേരളമാണ് എന്റെ ജന്മനാട് എന്ന വിചാരം. കായികതാരങ്ങൾ പൊതുവെ റിട്ടയർ ചെയ്ത ശേഷം ജോലി ചെയ്യാതെ മറ്റേതെങ്കിലും പദ്ധതികളുമായി, അക്കാദമികളുമായി അവരുടെ ഇടങ്ങളിൽ തന്നെ കഴിഞ്ഞുകൂടുകയും അതേ സമയം അവർ എവിടെയാണോ ജോലി ചെയ്യുന്നത് അവിടെ നിന്ന് ശമ്പളം കൈപ്പറ്റുകയുമാണ്. ഞാൻ പേരെടുത്ത് പറയുന്നില്ല, കേരളം ഇന്നേവരെക്കണ്ട ഏറ്റവും മികച്ച രണ്ട് വനിതാ അത്‌ലറ്റുകളും ജോലിക്ക് പോയിട്ടേയില്ല. അവർ അവരുടെ ഇടങ്ങളിൽ, അവർ എവിടെയാണോ താമസിക്കുന്നത് അവിടെ താമസിക്കുകയും, സ്വകാര്യ അക്കാദമി നടത്തുകയും അതിന്റെ പേരിൽ കോടികൾ വാങ്ങുകയും ചെയ്യുന്നു. അത് ധൂർത്ത് അടിക്കുകയാണ് എന്ന് ഞാൻ പറയുന്നില്ല. അവർ കോടികൾ വാങ്ങി അക്കാദമി നടത്തുന്നു.

അവരെ സംബന്ധിച്ചിടത്തോളം അവർക്ക് ജോലിക്ക് പോവാതെ ശമ്പളം ലഭിക്കുന്നു. എന്നാൽ സർക്കാരിന്റെ ഫണ്ട് വാങ്ങി ഇത്തരം പരിപാടികൾ ചെയ്താൽ വിജയിച്ചില്ലെങ്കിൽ അത് മോശമാണ് എന്ന് കരുതുന്നതുകൊണ്ട് ജോലി ചെയ്ത് ശമ്പളം വാങ്ങുകയും അതിന്റെയിടയിൽ കണ്ടെത്തുന്ന സമയംകൊണ്ട് സൗജന്യമായി അത്‌ലറ്റുകളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ബോബി അലോഷ്യസ്. കസ്റ്റംസിന്റെ ഭാഗമായി എയർപോർട്ടിൽ ജോലി ചെയ്യുമ്പോൾ 24 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്തിട്ടുണ്ട്. എന്നിട്ട് ഒരു ഉറക്കം കഴിഞ്ഞ് എണീറ്റ് വീണ്ടും ജോലിക്ക് പോയിട്ടുണ്ട്.

കസ്റ്റംസിൽ അങ്ങനെയാണ്. നിങ്ങൾ ഡ്യൂട്ടി തീരുന്ന സമയത്ത് ഒരു കേസ് പിടിച്ചാൽ ആ കേസിന്റെ മഹസർ മുതൽ അവരെ റിമാന്റ് ചെയ്യുന്നത് വരെയുള്ള പ്രവർത്തി അവർ തന്നെ ചെയ്യണം. അത് പൂർത്തിയാവുമ്പോൾ ഒരു പതിനഞ്ചോ ഇരുപതോ മണിക്കൂർക്കൂടി കഴിയും. ഇന്നേവരെ കൈക്കൂലിയുടെ പേരിലോ, ഉത്തരവാദിത്തമില്ലായ്മയുടെ പേരിലോ ബോബിക്ക് പേരുദോഷം ഉണ്ടായിട്ടില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP