Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മുകാർ ഹർത്താൽ നടത്തിയാൽ അത് പരിശുദ്ധവും വികാരം വൃണപ്പെട്ട ഹിന്ദു ഹർത്താൽ നടത്തിയാൽ അത് അശ്ലീലവും ആകുന്നത് എങ്ങനെ ? ബാങ്ക് അടിച്ച് തകർത്തും ജനത്തെ ബന്ദിയാക്കും അവർ അഴിഞ്ഞാടിയപ്പോൾ മിണ്ടാതിരുന്ന നിഷ്‌കളങ്കർ ഇനി ഹർത്താൽ വിരുദ്ധതയും പറഞ്ഞ് ഈ വഴി വരരുത്.. പണിമുടക്കിന്റെ പേരിൽ തെമ്മാടികൂട്ടങ്ങൾ അഴിഞ്ഞാടിയപ്പോൾ കയ്യും കെട്ടി നിന്ന പൊലീസും അതിന് ഓശാന പാടിയ കോടിയേരിമാരും അറിയാൻ....

സിപിഎമ്മുകാർ ഹർത്താൽ നടത്തിയാൽ അത് പരിശുദ്ധവും വികാരം വൃണപ്പെട്ട ഹിന്ദു ഹർത്താൽ നടത്തിയാൽ അത് അശ്ലീലവും ആകുന്നത് എങ്ങനെ ? ബാങ്ക് അടിച്ച് തകർത്തും ജനത്തെ ബന്ദിയാക്കും അവർ അഴിഞ്ഞാടിയപ്പോൾ മിണ്ടാതിരുന്ന നിഷ്‌കളങ്കർ ഇനി ഹർത്താൽ വിരുദ്ധതയും പറഞ്ഞ് ഈ വഴി വരരുത്.. പണിമുടക്കിന്റെ പേരിൽ തെമ്മാടികൂട്ടങ്ങൾ അഴിഞ്ഞാടിയപ്പോൾ കയ്യും കെട്ടി നിന്ന പൊലീസും അതിന് ഓശാന പാടിയ കോടിയേരിമാരും അറിയാൻ....

മറുനാടൻ ഡെസ്‌ക്‌

പുതുവർഷം പിറന്ന് 9 ദിവസമായെങ്കിലും അതിൽ 6,7 ദിവസവും ഹർത്താൽ ആയിരിക്കുകയാണ്. ശബരിമവ കർമ്മസമിതിയുടെ പേരിൽ ഒരു ദിവസമാണ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഒന്നിലധികം ദിവസമായി നീണ്ടുപോയി. അതിന്റെ അനുരണനങ്ങൾ ഇപ്പോഴും കേരളത്തിൽ തുടരുന്നുന്നത്. അതിന്റെ ഇടയിലാണ് ഭരിക്കുന്ന പാർട്ടിയുടെയും മുഖ്യപ്രതിപക്ഷത്തിന്റെയും ഒത്തൊരുമയോടെ രണ്ടു ദിവത്തെ ഹർത്താൽ പ്രഖ്യാപിക്കപ്പെട്ടത്. ആ ഹർത്താലിന് പണിമുടക്ക് എന്നാണ് പേരിട്ടിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി കേരളം സമ്പൂർണമായി നിശ്ചലമാവുകയായിരുന്നു.

ഒരു പക്ഷേ മറ്റ് ഹർത്താൽ ദിവസങ്ങളെക്കാൾ രൂക്ഷമായിരുന്നു കേരളത്തിന്റെ പൊതു ജീവിതം എന്ന് പറയുന്നതാണ് ഉചിതം. സ്വകാര്യ വാഹനങ്ങൾ വരെ തടയുകയും ട്രെയിനുകൾ പിടിച്ചിടുകയും തുറന്ന വ്യപാര സ്ഥാപനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തുകൊണ്ടാണ് ഇവിടെ പണിമുടക്ക് നടന്നത്. പണിമുടക്ക് എന്നാൽ പ്രതിഷേധ സൂചകമായി ഒരു മേഖലയിൽ ജോലി ചെയ്യുന്നവർ സ്വയം പണി ചെയ്യാതിരിക്കലായിരുന്നു. എന്തിന് വേണ്ടിയായിരുന്നു ഈ പണിമുടക്ക് എന്ന് പേലും ഹർത്താലു പോലൊരു പണിമുടക്കുമായി രംഗത്തിറങ്ങിയവർക്ക് അറിയില്ല. എന്തിന് വേണ്ടിയായിരുന്നു നിങ്ങളുടെ പണിമുടക്ക് എന്നു പലരോടും ചോദിച്ചിട്ടും ആർക്കും ഒരു നിശ്ചയവുമില്ല.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്ക് എതിരാണ് എന്നു പറഞ്ഞവരോട് എന്താണ് തൊഴിലാളി വിരുദ്ധ നിലപാട് എന്ന് ചോദിച്ചപ്പോൾ അവരിൽ പലർക്കും ഉത്തരമില്ല. പെട്രോളിന്റെ വില കൂടുന്നതുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് പറഞ്ഞ ആൾക്കാരുണ്ട്. എന്നാൽ ഇപ്പോൾ പെട്രോളിന്റെ വില കുറയുന്നത് അറിയാത്തതോ അല്ലെങ്കിൽ അറിഞ്ഞിട്ട് നടിക്കാത്തതോ ആണ്. ഏറ്റവും ഖേദകരമായ വസ്തുത ഇതിന് മുൻപ് പണിമുടക്ക് എന്ന പേരിൽ തൊഴിലാളികൾ നടത്തിയിരുന്ന സമരങ്ങൾ അതാത് തൊഴിൽ മേഖലയെ മാത്രമാണ് ബാധിച്ചതെങ്കിൽ ഇക്കുറി കേരളീയ സമൂഹത്തെ അപ്പാടെ ബാധിച്ചു. ഇന്ന് തുറന്ന് പ്രവർത്തിക്കാൻ ശ്രമിച്ച എസ്‌ബിഐയുടെ ട്രെഷറി ബാങ്ക് അടിച്ച് തകർത്തത് ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി നോക്കി നിൽക്കെയായിരുന്നു.

അതുകൊണ്ട് തന്നെ പൊലീസിന് നടപടി എടുക്കാൻപോലും സാധിച്ചില്ല. ഓട്ടേറെ സ്വകാര്യ വാഹനങ്ങൾ തകർക്കപ്പെട്ടു വ്യാപര സ്ഥാപനങ്ങൾ അടിച്ചു തകർത്തു നിരത്തിലിറങ്ങിയ ബസുകളുടെ മേൽ ആക്രമണമുണ്ടായി. ചുരുക്കി പറഞ്ഞാൽ ഹർത്താലുകളുടെ ഹർത്താലായിരുന്നു ഈ പണിമുടക്ക്. എന്നു മാത്രമല്ല ഇപ്പോൾ ഹർത്താലുകൾ 6 രാവിലെ മണിക്ക് തുടങ്ങി വൈകിട്ട് 6 മണിക്ക് അവസാനിക്കുകയാണ് പതിവ്.അതുകൊണ്ട് തന്നെ ഹർത്താൽ ദിനങ്ങളിൽ വ്യപാര സ്ഥാപനങ്ങളും വാഹനങ്ങളുമൊക്കെ പുറത്തിറങ്ങാറുണ്ട്. എന്നാൽ 48 മണിക്കൂർ സമരം പ്രഖ്യാപിച്ച ഈ സർക്കാർ ജീവനക്കാർ കേരളത്തിന്റെ പൊതു ജീവിതം പാടെ അവസാനിപ്പിക്കുകയായിരുന്നു. കൂടുതൽ കേൾക്കുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP