Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി സർക്കാരിനെ കേന്ദ്രം പിരിച്ചുവിടുമോ? ഭക്തരുടെ പേരിൽ അഴിഞ്ഞാടിയവരെയെല്ലാം ഇരുമ്പഴിക്കുള്ളിലാക്കണം ;എന്നാൽ നിരപരാധികളെ വേട്ടയാടരുത് ;വ്രണപ്പെട്ട ഭക്തവികാരത്തിൽ എണ്ണ കോരി ഒഴിക്കുന്നതുകൊണ്ട് മാത്രം പിരിച്ചുവിടൽ ഭീഷണി മുഴക്കുന്നത് ജനാധിപത്യത്തെ കുറിച്ച് അടിസ്ഥാന വിവരം ഇല്ലാത്തവരാണ്‌

പിണറായി സർക്കാരിനെ കേന്ദ്രം പിരിച്ചുവിടുമോ? ഭക്തരുടെ പേരിൽ അഴിഞ്ഞാടിയവരെയെല്ലാം ഇരുമ്പഴിക്കുള്ളിലാക്കണം ;എന്നാൽ നിരപരാധികളെ വേട്ടയാടരുത് ;വ്രണപ്പെട്ട ഭക്തവികാരത്തിൽ എണ്ണ കോരി ഒഴിക്കുന്നതുകൊണ്ട് മാത്രം പിരിച്ചുവിടൽ ഭീഷണി മുഴക്കുന്നത് ജനാധിപത്യത്തെ കുറിച്ച് അടിസ്ഥാന വിവരം ഇല്ലാത്തവരാണ്‌

മറുനാടൻ ഡെസ്‌ക്‌

1959 ജൂലൈ മാസം 31ാം തീയതി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ ഇന്ത്യാക്കാരും കണ്ണീരണിഞ്ഞ ദിവസമാണ്. അന്ന് ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കേരളത്തിന്റെ ആദ്യത്തെ സർക്കാരിനെ നിഷ്‌കരുണം പിരിച്ചുവിടപ്പെട്ട ദിവസമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു തന്റെ യുവതിയായ മകളുടെ ആഗ്രഹപ്രകാരം ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവച്ചപ്പോൾ ജനാധിപത്യത്തെ ഇഷ്ടപ്പെടുന്ന എല്ലാവരും കണ്ണീരണിഞ്ഞു.

അങ്ങനെ പലതവണ ഈ ജനാധിപത്യ ഹിംസ ആവർത്തിച്ചെങ്കിലും ഭൂരിപക്ഷമുള്ള ഒരു സർക്കാരിനെ അകാരണമായി പിരിച്ചുവിട്ടു എന്ന പാപം ഇന്നും എന്നും നെഹ്‌റുവിന്റെ തലയിൽ തന്നെയാണ്. ഇപ്പോൾ മോദിസർക്കാരിന്റെ മേൽ ബിജെപി പ്രവർത്തകരും നേതാക്കളും സമ്മർദ്ദം നൽകുന്നത് നെഹ്‌റുവിന്റെ തലയിൽ മാത്രമുള്ള ആ പാപ കറ മോദിയുടെ തലയിൽ കൊണ്ടു വയ്ക്കാനുമാണ്. ശബരിമല യുവതീ പ്രവശേന വിഷയത്തെ തുടർന്ന് കേരളത്തിൽ ഉണ്ടായ കലാപ അന്തരീക്ഷത്തെ തുടർന്ന് പിണറായി വിജയൻ സർക്കാരിനെ പിരിച്ച് വിടണമെന്നും ആ സർക്കാരിനെ ഒഴിവാക്കി ഇവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും മാറി മാറി ബിജെപി നേതാക്കൾ പറയുന്നു. അവരിൽ ചിലർ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും.

കേരള സർക്കാരിനെ അൽപം പോലും സമയം കളായതെ പിരിച്ചുവിടണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി സർക്കാരിന്റെ നിലപാടുകൾ തലതിരിഞ്ഞതാണെന്നും ഇപ്പോൾ ഓരോ ദിവസവും സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന ഈ പ്രക്രിയകൾ ഇവിടുത്തെ അയ്യപ്പ ഭക്തരുടെ മുറിവേറ്റ വ്രണത്തിലേക്ക് എണ്ണ കോരി ഒഴിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
പ്രത്യേകിച്ച് യുവതികളെ പ്രവേശിക്കുന്നതിന് വേണ്ടി പൊലീസുകാരെ വേഷം കെട്ടിക്കുന്നതും വിദേശത്തു നിന്നുപോലും ഭക്തർ എന്ന പേരിൽ ചിലരെ ഇറക്കുമതി ചെയ്യുന്നചതും വിശ്വാസം
ലേവലേശം തൊട്ട് തീണ്ടിയിട്ടുമില്ലാത്ത ചില സ്ത്രീകളെ ശബരിമല കയറ്റാൻ ശ്രമിക്കുന്നതുമൊക്കെ ജനാധിപത്യ വിരുദ്ധവും ഭക്തരുടെ വികാരങ്ങൾക്ക് നേരയുള്ള വെല്ലുവിളിയുമാണ്.

അതുകൊണ്ട് ജനാധിപത്യ പ്രക്രിയയിലൂടെ മഹാഭൂരിപക്ഷത്തോട് കൂടി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ പിരിച്ചുവിടണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അവർക്ക് ജനാധിപത്യത്തിന്റെ അടിസ്ഥാന നിയമങ്ങൾ ഒന്നും അറിയില്ല എന്നു പറയേണ്ടി വരും. പിണറായി വിജയൻ സർക്കാരിനെ പിരിച്ചുവിടുന്നത് ആ സർക്കാരിന്റെ നയത്തിന്റെ കാര്യത്തിലായിരിക്കില്ല. ഏതു നയമാണ് ഏതു വിഷയത്തിൽ വേണ്ടതെന്ന് തീരുമാനിക്കാൻ അതാതു സർക്കാരുകൾക്ക് അധികാരമുണ്ട്. കൂടുതൽ കേൾക്കുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP