Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിങ്കൊടി കാട്ടിയാൽ കാറ് കയറ്റി കൊല്ലാൻ ശ്രമിക്കും; പ്രതിഷേധിച്ചാൽ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കും; എതിർപക്ഷത്തെ വനിതാ നേതാവിനോട് ആത്മഹത്യ ചെയ്യുന്നില്ലെ എന്ന് ചോദിക്കും; രണ്ട് പേർ നട കയറിയപ്പോൾ ഹർത്താൽ നടത്തിയവർക്ക് ഒരാൾ കേറിയപ്പോൾ എന്തേ ഹർത്താൽ വേണ്ടേ എന്ന് ചോദിക്കും; അഹങ്കാരത്തിന് കയ്യും കാലും വെച്ചപ്പോൾ പിണറായി വിജയനാകുമോ ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

കരിങ്കൊടി കാട്ടിയാൽ കാറ് കയറ്റി കൊല്ലാൻ ശ്രമിക്കും; പ്രതിഷേധിച്ചാൽ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കും; എതിർപക്ഷത്തെ വനിതാ നേതാവിനോട് ആത്മഹത്യ ചെയ്യുന്നില്ലെ എന്ന് ചോദിക്കും; രണ്ട് പേർ നട കയറിയപ്പോൾ ഹർത്താൽ നടത്തിയവർക്ക് ഒരാൾ കേറിയപ്പോൾ എന്തേ ഹർത്താൽ വേണ്ടേ എന്ന് ചോദിക്കും; അഹങ്കാരത്തിന് കയ്യും കാലും വെച്ചപ്പോൾ പിണറായി വിജയനാകുമോ ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഷാജൻ സ്‌കറിയ

ശബരിമലയിലെ യുവതി പ്രവേശത്തിലെ ഉറച്ച നിലപാടിന്റെ പേരിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലോകം മുഴുവൻ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യപോലത്തെ ഒരു രാജ്യത്തെ ഒരു ചെറിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ച് ബിബിസിയും വാഷിങ്ടൺപോസ്റ്റും ന്യൂയോർക്ക് ടൈംസും വരെ വാർത്ത എഴുതി ദേശീയ മാധ്യമങ്ങളിൽ ഒരു പരിധിവരെ പിണറായി വിജയൻ ദേശീയ നേതാവായി മാറിയിരിക്കുന്നു. തമിഴ്‌നാട്ടിലെ ചില സംഘടനകൾ പറയുന്നത് ഞങ്ങൾക്ക് പിണറായി വിജയനെപ്പോലൊരു മുഖ്യമന്ത്രി വേണം എന്ന്. നല്ലത് തന്നെ ലോകം മുഴുവൻ നമ്മുടെ മുഖ്യമന്ത്രി ആദരിക്കപ്പെടുമ്പോൾ അതിന്റെ അഭിമാനം നമുക്ക് തന്നെ ാണല്ലോ.

എന്നാൽ അങ്ങനെയൊക്കെ ആണെങ്കിലും ഒരു ജനാധിപത്യ രാജ്യത്തെ നേതാവ് ഇത്രയൊന്നും അഹങ്കരിക്കരുത്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വന്നതാണ് തന്റെ മുഖ്യമന്ത്രി കസേര എന്ന് മറന്നുകൊണ്ട് ഏകാതിപതിയെപ്പോലെ പെരുമാറുന്ന പിണറായി വിജയനെ ആണ് നമ്മൾ കാണുന്നത്. ഉറച്ച നിലപാടിനെ പ്രകീർത്തിക്കുന്നതിന് ഒപ്പം ഒരു ജനനേതാവ് കാണിക്കേണ്ട ലാളിത്യവും എളിമയും അദ്ദേഹത്തിന് കൈമോശം വന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഒരു ദാർഷ്ട്യ ഭാവമായിരുന്നു പിണറായി വിജയന്. എന്നാൽ അവിടെ നിന്ന് മുഖ്യമന്ത്രി കസേരയിലേക്കുള്ള യാത്രയിൽ അവസാന രണ്ട് വർഷം വിനയവും എളിമയും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. എന്നാൽ അത്‌കൈമോശം വന്നില്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.

ഏറ്റവും ഒടുവിലത്തെ ഒന്ന് രണ്ട് സംഭവങ്ങൾ വിലയിരുത്തേണ്ടി ഇരിക്കുന്നു. ഒന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് നാല് കോൺഗ്രസ് പ്രവർത്തകരുടെ പുറത്തേക്ക് അകമ്പടി വാഹനം കയറി അവരെ ആശുപത്രിയിലാക്കിയിരിക്കുന്നത്. അവർക്ക് കാര്യമായ പരിക്കുണ്ട്. അതിലൊരു ഖേദം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറായതായി നമുക്ക് ആർക്കും അറിയില്ല. മുഖ്യമന്ത്രിയുടെ വാഹനം നിർത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും ശ്രമം നടന്നില്ല. എന്നാൽ തൊട്ട പിന്നാലെ ഡിജിപി പറഞ്ഞത് മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ചാൽ അത് ഗുരുതരമായ കുറ്റമായി കാണും എന്നാണ്. വധശ്രമം ഉൾപ്പടെ കേസ് ചുമത്തും എന്നും ഡിജിപി പറഞ്ഞിരുന്നു.

ഇവർ പ്രതിപക്ഷത്തായിരുന്നപ്പോൾ പ്രതിഷേധങ്ങളിൽ പലപ്പോഴും വഴിയിൽ ഇറങ്ങി നടക്കാൻ അനുവദിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണസിരകേന്ദ്രമായ സെക്രട്ടേറിയറ്റിന് ചുറ്റും ഒരു മതിൽ തീർത്തും ഒരു മന്ത്രിയെപ്പോലും അങ്ങോട്ട് കയറാൻ സമ്മതിക്കാതെയും അകത്തായിപ്പോയവരെ പുറത്തേക്ക് വിടില്ല എന്നും അവർ തീരുമാനിച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വാഹനത്തിലെ ചില്ല് എറിഞ്ഞ് തകർക്കുകയും അദ്ദേഹത്തിന്റെ നെറ്റി എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. അതിന്റെ പേരിൽ എടുത്ത കേസ് ഇപ്പോൾ എഴുതിത്തള്ളിക്കഴിഞ്ഞു. അതേ മുഖ്യമന്ത്രി ഭരിക്കുമ്പോൾ ആർക്കും കരിങ്കൊടി പോലും കാണിക്കാൻ പറ്റില്ലെങ്കിൽ അതിനെ അഹങ്കാരം എന്നല്ലാതെ എന്താണ് വിളിക്കാൻ കഴിയുക.

ശബരിമലയിലെ സർക്കാർ സ്‌പോൺസേർഡ് പരിപാടിയിൽ 50 തികയാത്ത രണ്ട് സ്ത്രീകൾ പോയത് അയ്യപ്പനെ കാണാൻ അല്ല മുറിവേറ്റ അയ്യപ്പ ഭക്തരുടെ മനസ്സിനെ കൂടുതൽ വേദനിപ്പിക്കൻ ആണ്. പിറ്റേദിവസം മറ്റൊരു സ്ത്രീ കൂടി ശബരിമലയിൽ കയറി എന്ന് പറയുന്നുവെങ്കിലും ഒരു തെളിവും ഇല്ല. ആ സ്ഥരീ കയറി എന്ന് പറയുന്നത് സർക്കാരും മുഖ്യമന്ത്രിയുമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP