Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓരോ ഇന്ത്യൻ പട്ടാളക്കാരന്റയും ചോരയ്ക്കും ഞങ്ങൾ പകരം ചോദിച്ചിരിക്കും; നിങ്ങളുടെ ആയുധ ബലത്തെയും ആൾബലത്തെയും തോൽപ്പിക്കാൻ ഞങ്ങളുടെ കരുത്തിന് മാത്രമല്ല ഇച്ഛാശക്തിക്കും ശേഷിയുണ്ട്; ലോകം കീഴടക്കാനുള്ള മോഹം നിങ്ങൾ ഉപേക്ഷിക്കേണ്ടി വരിക ഇന്ത്യയുടെ ഹൃദയം തകർത്തുകൊണ്ടുള്ള ഈ ഭീകരാക്രമണത്തിൽ ചൊരിഞ്ഞ ചോര തുള്ളികളിൽ നിന്നാവാം; ഇത് ഇന്ത്യയാണ് ..മറക്കരുത്

മറുനാടൻ ഡെസ്‌ക്‌

ന്ത്യയുടെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു. ഇന്ത്യയുടെ ലോലഹൃദയത്തിന് മേൽ ചൈന എന്ന മഹാവ്യാളി ആയുധം കുത്തിക്കയറ്റിയിരിക്കുന്നു. ഒരു തർക്കവും വേണ്ട ഈ മുറിവിനും വേദനയ്ക്കും മറുപടി പറഞ്ഞിരിക്കും. ഇന്ത്യയുടെ 20 പട്ടാളക്കാരെ ചൈനയെന്ന മഹാവ്യാധി കൊത്തിയെടുത്തപ്പോൾ വേദനിച്ചതും വ്യാകുലപ്പെട്ടതും ഈ രാജ്യത്തെ 130 കോടി ജനങ്ങളാണ്. ഞങ്ങൾ മോദിയെ വിമർശിക്കുന്നതുകൊണ്ടും മോദിയുടെ രാഷ്ട്രീയത്തെ വിമർശിക്കുന്നതുകൊണ്ടും ഈ നാട്ടിൽ പാക്കിസ്ഥാനിലേക്കാൾ കൂടുതൽ മുസ്ലീമുകൾ ഉള്ളതുകൊണ്ടും ഞങ്ങളെ ഭിന്നിപ്പിക്കാം എന്ന് കരുതിയിരിക്കുന്നെങ്കിൽ തെറ്റിയിരിക്കുന്നു.

ഇന്ത്യയുടെ വിരിമാറിലേക്ക് വാരികുന്തം തുളച്ച് കയറ്റുമ്പോൾ ഞങ്ങൾ ഇന്ത്യക്കാർ ഒരു ഭാഷയും ഒരു മതവും ഒരു രാഷ്ട്രീയവുമുള്ള മനുഷ്യരാണ്. ഞങ്ങൾക്ക് ഒരു മതമേയുള്ളു. ഞങ്ങൾക്ക് ഒരു രാഷ്ട്രീയമേയുള്ളു. ഒരു ഭാഷയെയുള്ളു. അത് ഇന്ത്യയെന്ന മഹത്തായ യാഥാർത്ഥ്യമാണ്. ഞങ്ങളെല്ലാവരും ഒരുമിച്ച് നിൽക്കുന്നത് ഞങ്ങളുടെ മാതൃത്വത്തെ നിങ്ങൾ തോൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്.

ഇപ്പോൾ ഈ യുദ്ധത്തിൽ ഞങ്ങളുടെ പടയാളി പ്രധാനമന്ത്രി മോദി തന്നെയാണ്. മോദിയോട് ഞങ്ങൾക്ക് അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ മോദിയുടെ രാഷ്ട്രീയത്തെ നിരന്തരം ചോദ്യം ചെയ്‌തെങ്കിൽ അവസരം കിട്ടുമ്പോഴോക്കെ മോദിയെ താറടിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നെങ്കിൽ, അത് ഞങ്ങളുടെ ജനാധിപത്യത്തിന്റേയും ശുദ്ധ വായുവിന്റേയും പ്രത്യേകതയാണ്. നിങ്ങൾക്ക് അത് സ്വപ്‌നം കാണാൻ പോലും കഴിയില്ല. ഇരുമ്പ് മറയ്ക്കുള്ളിൽ അടച്ച് കൂട്ടിയിരിക്കുന്ന ജനക്കൂട്ടം മാത്രമാണ് നിങ്ങൾക്ക് പൗരന്മാർ. എന്നാൽ സ്വാതന്ത്ര്യത്തിന്റെ വിഹായസിൽ പറന്ന് നടക്കുന്ന ആത്മാവുള്ള വ്യക്തിത്വങ്ങളാണ് ഞങ്ങൾക്ക് പൗരന്മാർ.

ആ വ്യത്യാസം നിങ്ങൾ തിരിച്ചറിയണം. നിങ്ങളുടെ രാജ്യം പ്രതിസസന്ധിയിൽ പെട്ടാൽ നിങ്ങളുടെ പൗരന്മാർ ഒപ്പം നിന്നെന്ന് വരില്ല. കാരണം അവർ അവസരം കാത്തിരിക്കുകയാണ് ആ ഇരുമ്പ് മറ പൊളിച്ച് പുറത്ത് ചാടാൻ. സോവിയറ്റ് യൂണിയനിൽ നിങ്ങളിത് കണ്ടില്ലേ? കിഴക്കന് യൂറോപ്പിൽ നിങ്ങളിത് കണ്ടില്ലേ. ജർമ്മനിയുടെ ഹൃദയം രണ്ടാക്കി വേർതിരിച്ച് ഒരു മതിലുണ്ടാക്കി മാറ്റി നിർത്തിയിട്ട് ഒടുവിൽ എന്തായി. എന്നാൽ ഞങ്ങളുടെ ഇന്ത്യ അങ്ങനെയല്ല.

ഞങ്ങൾ ഭരണഘനയിൽ വിശ്വസിക്കുന്നു. നിങ്ങളെ പോലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിലല്ല. ഞങ്ങൾ നിയമവ്യവസ്ഥയിൽ വിശഅവസിക്കുന്നു. നിങ്ങളെ പോലെ ഭരണകൂട ഭീകരതയില്ലല വിശ്വസിക്കുന്നത്. ഞങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. കാരണം ഞങ്ങളുടെ ഭരണാധികാരികളെ ഞങ്ങൾ തിരഞ്ഞെടുത്തതാണ്. അഭിപ്രായ വിരോധം തീർക്കാൻ ഞങ്ങൾക്ക് കഴിയും വിമർശിക്കാൻ ഞങ്ങൾക്ക് കഴിയും പക്ഷേ വിമർശിക്കുന്നവർക്ക് മുകളിലൂടെ പച്ച ജീവൻ കൊത്തിപ്പറിച്ച് കൊണ്ട് ടാങ്കറുകൾ കയറ്റിയാണ് നിങ്ങൾക്ക് ശീലം( ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP