Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപതാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപതാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

"താൻ താൻനിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിചീടുക ". വാത്മീകി രാമായണത്തിൽ പേര് പോലും ഒരിക്കലും പരാമർശിക്കാത്ത വാത്മീകിയുടെ ചില സ്വകാര്യ പരാമർശങ്ങളിൽ മാത്രം ഒതുക്കി നിർത്തിയ കഥാപാത്രമാണ് ലോകത്തിലെ തന്നെ ഏറ്റവും ഉറച്ചതും നന്മയുടെ പൂരകവുമായ മേൽ വിവരിച്ച സൂക്തങ്ങളുടെ പ്രവാചകയെന്ന് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ചൻ പറയുന്നു .

രത്നാകരന്റെ ഭാര്യ അക്ഷരാഭ്യാസം തീരെ അനുവദിച്ചിട്ടില്ലാത്ത തന്റെ മക്കൾക്കും കൊള്ളക്കാരനും ചതിയനുമായ ഭർത്താവിനും വെച്ച് വിളമ്പി നൽകിപ്പോന്നവൾ കാടകത്തെ കുടിലിനകത്തിരുന്ന് ഭർത്താവിന്റെ ക്രൂരതയിൽ മനം മടുത്ത് ജീവിതം നരകതുല്യം അനുഭവിക്കുന്നവൾ ആദി കവിയുടെ ജീവിതം തന്നെ മാറ്റിമറിച്ച വീട്ടമ വാത്മീകിയുടെ ഭാര്യയെന്ന രത്നാകരന്റെ ഭാര്യ എന്നത് മാത്രമാണ് മേൽവിലാസം . പക്ഷേ എക്കാലത്തും ഓർത്ത് വെക്കാനും വായിച്ചെടുക്കാനുമുള്ള ജീവിതസന്ദേശം തന്നെ രചിച്ചവളായിരുന്നു.

എന്ത് മാത്രം മഹാത്തായ സന്ദേശം തന്നെയാണ് ഭാരതത്തിന് നൽകിയത് എന്ന് എങ്ങനെ പറയാതിരിക്കും. കള്ളനായ രത്നാകരനോട് മഹർഷി ചോദിക്കുകയാണ് നീ ചെയ്യുന്ന പാപത്തിന്റെ പങ്ക് നിന്റെ ഭാര്യയും മക്കളും അനുഭവിക്കുമോയെന്ന് പകച്ച് പോയ രത്നാകരൻ ഓടി ചെന്ന് തന്റെ ഭാര്യയോട് ചോദിക്കുകയാണ് ഈ ദേശത്തെ വിറപ്പിക്കുന്ന കള്ളനാണ് ഞാൻ ഞാൻ കൊണ്ട് വരുന്ന കളവ് മുതലാണ് നീയും നമ്മുടെ മക്കളും ഭക്ഷിക്കുന്നത് കളവ് പാപമാണെന്ന് മഹർഷിമാർ പറയുന്നു അങ്ങെനെയിങ്കിൽ ആ പാപത്തിന്റെ ശിക്ഷയുടെ പങ്ക് പ്രിയപെട്ടവളേ.... നീയും കുഞ്ഞുങ്ങളും അനുഭവിക്കുമോ എന്ന ചോദ്യത്തിനാണ് രത്നാകരന്റെ സാധാരാണയ ഭാര്യയായ വീട്ടമ്മ മേൽ വിവരിച്ച മഹാത്തായ സന്ദേശം നൽകുന്നതായാണ് പിന്നീട് വാത്മീകി ആയി മാറിയ ആ മഹാമുൻഷി രാമായാണ കാവ്യത്തിലെല്ലാം നമ്മോട് പറയുന്നത്.

യഥാർത്ഥത്തിൽ കള്ളനും പിടിച്ച് പറിക്കാരനുമായിരുന്ന രത്നാകരന്റെ ജീവിതം മാറ്റിമറിച്ചത് ഈ വാക്കുകളായിരുന്നു എന്ന് തന്നെ വേണം കരുതാൻ. "അധർമ്മത്തിന്റെ മൺകുനയിൽ നിന്ന് ധർമ്മത്തിന്റെ മൺപുറ്റു കളിലേക്ക് " നമ്മെ കൂട്ടി പോവുന്നതും ഈ വാക്യങ്ങളാണ്.

കാട്ടാള ജീവിതത്തിൽ നിന്നും ലോകമാകെയും വായിച്ചെടുക്കുന്ന മഹർഷി ജീവിതത്തിലേക്ക് സ്വന്തം പങ്കാളിക്ക് പുനർജന്മം നൽകിയ ധർമ്മപത്നിയെ വെറും വീട്ടമ്മയും, ഭാര്യയുമായി മാത്രമെ നമ്മുക്കായ് വാത്മീകി പരിചയപ്പെടുത്തുന്നുള്ളൂ എന്നൊരു വിയോജിപ്പ് ആദികവിയോട് വായനക്കാർക്ക് ശക്തമായി തന്നെ രേഖപ്പെടുത്താം. ഒരു പക്ഷേ വാത്മീകിയുടെ ജീവിതത്തിലാകെയും ഭാര്യയുടെ സാന്നിധ്യം അറിഞ്ഞോ അറിയാതെയോ കടന്ന് വരുന്നുണ്ട് രാമായണത്തിന്റെ എല്ലാ ശീലുകളിലും അധർമ്മത്തെ ശക്തമായി തന്നെ ചോദ്യം ചെയ്യുന്നുണ്ട്.ഇണക്കുരുവികളെ അമ്പെയ്ത് ആൺ കുരുവി പിടഞ്ഞ് വീണ് മരിച്ച നേരം ഹിംസയുടെ ഭയാനകാവസ്ഥ നേരിട്ട കണ്ടപ്പോൾ അരുതേ കാട്ടാളാ എന്ന് ഉറക്കെ പറഞ്ഞ് വെച്ചതും വാത്മീകി തന്നെയാണ് നമ്മോട് പറഞ്ഞത്. പിന്നീട് നടന്ന ഓരോ കഥാസന്ദർഭങ്ങളിലും ഹിംസയോട് കടുത്ത വിയോജിപ്പ് ഗ്രന്ഥകർത്താവ് പ്രകടിപ്പിക്കുന്നുണ്ട് . ശംഭുകന്റെ തലയറുത്തുകൊന്നപ്പോഴും ശൂർപ്പണഘയെ വിരുപയാക്കിയപ്പോഴു മെല്ലാം രാമനോടുള്ള വിയോജിപ്പ് വായനക്കാരുമായി പങ്ക് വെക്കുന്നുണ്ട്. തന്റെ പൂർവ്വാശ്രമത്തിലെ ജീവിതാവസ്ഥ എല്ലായ്‌പ്പോഴും ഓർത്ത് വെക്കുകയും കാവ്യരചനാ സന്ദർഭങ്ങളിൽ അത് വെളിവാക്കപ്പെടുന്ന ഒട്ടേറെ സന്ദർഭങ്ങൾ വായനയിൽ അനുഭവിക്കാൻ രാമായണ വായനയിൽ വേണ്ടുവോളം ഉണ്ട്. സർഗ്ഗാത്മത കൊണ്ട് രാമായണത്തെ ഉന്നതമായ പ്രണയകാവ്യമെന്ന രീതിയിൽ പൊലിപ്പിച്ചെടുക്കുന്നതിൽ പുരുഷ കഥാപാത്രങ്ങളെക്കാൾ സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട് എന്നത് കാണാം വിരഹവും, ദുഃഖവും, പ്രണയവും ,പാണ്ഡിത്യവും എല്ലാ സമന്വയിപ്പിച്ച് സ്ത്രീ കഥാപാത്രങ്ങൾ വായനാനുഭവങ്ങളിലൂടെ വലിഞ്ഞ് മുറുക്കുകയാണ്. നിരക്ഷരയായ വീട്ടമ്മ മുതൽ മിഥിലാ പുരിയിലെ നേരവകാശിയായ ഊർമിള വരെ നമ്മുക്ക് തരുന്ന വായനാനുഭവം ചെറുതല്ല. എത്രകണ്ട് വിമർശനാത്മകമായി രാമായണത്തെ നോക്കി കണ്ടാലും സർഗ്ഗാത്മക രചനാവൈഭവം കൊണ്ട് എക്കാലത്തും മികച്ച് തന്നെ നിൽക്കും ആദ്യ കാവ്യം എന്നതിൽ തർക്കമില്ല. ഇത്തരത്തിൽ ഹൃദയത്തോട് ചേർത്ത് പിടിക്കേണ്ട ഒട്ടനവധി കഥാപാത്രങ്ങൾ ഉണ്ടായിട്ടും രാമനും സീതയും ഹനുമാനിലും ഒതുക്കി നിർത്തുകയാണ് രാമായണത്തെ രാമവാദികൾ. ഭാരതീയ ചരിത്ര പഠനത്തിൽ ഒളിമങ്ങാത്ത കിടക്കും മേൽ വിവരിച്ച സ്ത്രീ കഥാപാത്രങ്ങൾ.

"താൻ താൻനിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിചീടുക " - എന്ന് അമ്പല കമ്മിറ്റിക്കാരെ ഓർമ്മപ്പെടുത്തുന്നു.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP