Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമായണത്തിലെ ഊർമ്മിള - ഒരു മറുവായന; പതിനാറാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമ്മിള - ഒരു മറുവായന; പതിനാറാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

രാമായണത്തിന്റെ രചനയുടെ കാലത്തെക്കുറിച്ച് പണ്ഡിതന്മാരിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ നൂറ്റാണ്ടുകൾക്കു മുന്നേ ഉണ്ടായിട്ടുണ്ട് അതിപ്പോഴും തുടരുന്നതായി കാണാം. വാൽമീകിക്ക് മുന്നേ തന്നെ രാമകഥ പ്രചരിച്ച തായും വാൽമീകി എഴുതി തയ്യാറാക്കി ശിഷ്യരെ കൊണ്ട് പാടിച്ച തായും ചരിത്ര രേഖയിൽ കാണാം. ലോകത്തെ ഒട്ടേറെ ചരിത്രകാരന്മാർ വിവിധരീതിയിൽ രാമായണത്തെ നിരീക്ഷിച്ചിട്ടുണ്ട് ദശരഥൻ പ്രധാന നായകനായ രാമായണവും പ്രചരിച്ചിരുന്നതായി ചരിത്രകാരൻ എച്ച്. യാക്കോബി പറയുന്നു നാടുകടത്തപ്പെട്ട ഏതോ രാജകുമാരന്റെ കഥയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇത് പറയുന്നത് ദിക്ക് തെറ്റി കോസലപുരയിൽ എത്തിയ അദ്ദേഹം കോശല പുരി പിടിച്ചെടുത്തു എന്നുപറയുമ്പോൾ യഥാർത്ഥത്തിൽ പുതിയ കാലത്തെ രാമായണ വായന ആശങ്കയോടെ തന്നെ വായിച്ച് തീർക്കേണ്ടി വരും . അതിലൊന്നാണ് വടക്കേ മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന മാപ്പിളരാമായണം യാതൊരുവിധ ചരിത്രത്തിന്റെ പിൻബലവും അതിനില്ലെങ്കിലും കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലം ഒളിഞ്ഞും, തെളിഞ്ഞും ഇപ്പോഴും പ്രചരിക്കുന്നുണ്ട് നൂറ്റാണ്ടിന്റെ പഴക്കമേ അതിനുള്ളൂ എന്നത് വായനയിൽ കാണാം മാപ്പിള സംസാരശൈലിയിൽ എഴുതി ചേർത്ത വരികളിൽ പലയിടങ്ങളിലായി സംസ്കൃതം കടന്ന് വരുന്നത് മലബാറിലെ സവർണ്ണ മത മാറ്റവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട് ചിലയിടങ്ങൾ വാല്മീകി രാമായണത്തിന്റെ പാരഡി ഗാനങ്ങൾ എന്ന് തോന്നി പോകുന്നതായി മാപ്പിള രാമായണത്തിൽ കാണാൻകഴിയും ആശ്വാസകരമായി തോന്നുന്നത് ഇന്ത്യൻ ഇസ്ലാമിന്റെ ചരിത്രവുമായി കൂട്ടി കെട്ടുന്നില്ല എന്നത് മാത്രമാണ് .നല്ലൊരു സർഗ്ഗ ഭാവനയുള്ള വരികളുടെ മതേതരമായ ആസ്വാദനം എന്നതിലപ്പുറം മാപ്പിള രാമായണത്തിന് ഇന്ത്യൻ മിത്തോളജിയിൽ യാതൊരു സാന്നിധ്യവുമില്ല പക്ഷെ രാമായണത്തിലെ മതേതരത്വം തെളിയിക്കാനും മാപ്പിള രാമായണം ഉപയോഗപ്പെടുത്തുന്നതാ യി കാണാം മറ്റൊരു ചരിത്രപരമായ മണ്ടത്തരമായേ ഇതിനെ കാണാൻ കഴിയുകയുള്ളൂ... ഇവിടെയാണ് ആദിവാസി ഗോത്രങ്ങൾക്കിടയിൽ നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ പ്രചരിച്ചിരുന്ന രാമായണത്തെ പരിശോധിക്കേണ്ടത് ഒരു സുരക്ഷിത ചരിത്ര കാലഘട്ടം ആദിവാസി രാമായണത്തിന് ഇല്ലെങ്കിലും നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ പ്രചരിച്ചിരുന്ന വാത്മീകി രാമായണത്തിൽ ചിലയിടങ്ങളിൽ വാനരന്മാർ, ഋക്ഷന്മാർ, രാക്ഷസന്മാർ എന്നിവരെ ആദിവാസി സംസ്കാരവുബന്ധപ്പെടുത്തുന്നുണ്ട്. ഏകീകൃത രൂപത്തിലുള്ള ലിഘിതങ്ങളാക്കപ്പെട്ട രാമായണം ആദിവാസികളുടെ ഇടയിൽ പ്രചരിക്കുന്നില്ലങ്കിലും ഒട്ടേറെ ഉപകഥകൾ വായ് മൊഴിയായ് പ്രചരിക്കുന്നുണ്ട്. ബീഹാറിലെ ഹരപ്പൻ നിവാസികളുടെ ഇടയിൽ പ്രചരിക്കുന്ന കഥകൾക്ക് രാമായണവുമായി ബന്ധമുണ്ടെന്ന് പറയുന്നു ബോഡോകളുടെ ഇടയിയിൽ സീതയുടെ പരിത്യാഗത്തെ കുറിച്ചാണ് കൂടുതൽ പറഞ്ഞ് വെക്കലുകൾ.

വനവാസത്തിന് ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമനും, സീതയും ഹരപ്പൻ വംശജരുടെ ഇടയിൽ ഏറെ നാൾ കഴിഞ്ഞതായും ശിവക്ഷേത്രം നിർമ്മിച്ചതായുമുള്ള കഥകൾ ബീഹാറിന്റെ പ്രധാന ഗോത്രവർഗ്ഗ സമുദായമായിരുന്നു ഹരപ്പൻ വിഭാഗം. രാമനും, സീതയുംഹരപ്പൻ വിഭാഗങ്ങളുടെ പിൻഗാമികൾ എന്നും കരുതുന്നവരുണ്ട്.

ദശരഥന് ഏഴ് ഭാര്യമുണ്ടെന്ന് പ്രചരിക്കുന്നതാണ് ശരശ്ചന്ദ്ര റായ് രചിച്ച രാമായണത്തിൽ ഇന്ത്യയിൽ ഗോത്രവർഗ്ഗങ്ങൾക്കിടയിലാണ് എണ്ണിയാലൊടുങ്ങാത്ത രാമകഥകൾ പ്രചരിക്കുന്നത്‌. ഇപ്പോൾ സംഘടിതമായി പ്രചരിപ്പിക്കുന്ന രാമകഥയുമായി പരോക്ഷ ബന്ധപോലുമില്ലാത്തതാണവ രാമനെ കേന്ദ്രീകരിച്ച് നടക്കുന്ന രാമായണവായനക്ക് പതിറ്റാണ്ടുകളുടെ നീളം മാത്രമെയുള്ളൂ അതാണെങ്കിൽ പൊളിറ്റിക്കൽ അജണ്ടയുമായി ബന്ധപ്പെട്ടുള്ളതുമാണ്.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP