Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാമായണത്തിലെ ഊർമിള - ഒരു മറുവായന; ഇരുപത്തിയൊന്മ്പതാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമായണത്തിലെ ഊർമിള - ഒരു മറുവായന; ഇരുപത്തിയൊന്മ്പതാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...

രാമദാസ് കതിരൂർ

ഴിഞ്ഞ ദിവസങ്ങളിൽ രാമായണത്തിന്റെ വ്യത്യസ്ത വായനയെ കുറിച്ച് പരിമിധമായ രീതിയിലെങ്കിലും നാം ചർച്ച ചെയ്തു നിരവധിയായ കാര്യങ്ങൾ ഇനിയും ചർച്ചക്കായ് ബാക്കി വെയ്ക്കുകയാണ്. ഒരിക്കലും പൂർണ്ണമായി വായിച്ച് തീർക്കാൻ കഴിയല്ലല്ലോ ആദ്യ കാവ്യം. ഭക്തി പ്രസ്ഥാനമടക്കമുള്ള പ്രധാന പല കാര്യങ്ങളും ചർച്ച ചെയ്യേണ്ടിയിരുന്നു .വായനയുടെ ചില ഘട്ടങ്ങളിൽ വിട്ട് പോയതിനെ കുറിച്ച് സുഹൃത്തുക്കളുടെ ഓർമ്മപ്പെടുത്തൽ ഉണ്ടായിരുന്നു. അതൊക്കെ വിശാലമായി പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പ് തരുന്നു. ഇന്ന് രണ്ട് കാര്യങ്ങളായിരുന്നു മനസിൽ കടന്ന് വന്നത്. തൽക്കാലം ഒരു വിഷയം മാറ്റിവെക്കുന്നു ഊർമിളയിൽ നിന്ന് തുടങ്ങി ഗൗതമ ബുദ്ധനിൽ അവസാനിപ്പിക്കുന്നു. നാളെ അവസാന ദിവസം രാമന്റെ സങ്കടങ്ങൾ നമ്മുക്ക് പങ്ക് വെക്കാം.

ആര്യവൽക്കരണത്തിന് ശേഷം സംഭവിച്ചത് മേധാവിത്വമാണ് ആര്യന്മാരുടെ മേധാവിത്വത്തെ തടയിടുന്നതിന് വേണ്ടിയാണ് ബുദ്ധമതം നിലവിൽ വന്നത്. ആര്യാധിപത്യത്തെ നേരിടാൻ ബുദ്ധൻ ഒരു ഫിലോസഫി തയ്യാറാക്കി അതാണല്ലോ ബുദ്ധ ദർശനം. പുരാണ ഹിന്ദുത്വത്തിൽ തന്നെ രുപപ്പെട്ട സവർണ്ണാധിപത്യത്തിനെ നേരിടാൻ ബുദ്ധൻ മുന്നോട് വെച്ച് സിദ്ധാന്തത്തിനെതിരെ വ്യത്യസ്ത ദേശങ്ങളിൽ ബുദ്ധമതത്തെ നേരിടാൻ ചില പ്രത്യാശാസ്ത്രങ്ങൾ വൽക്കരിക്കപ്പെട്ടു അതിലെ പ്രധാനപ്പെട്ട താണ് ശങ്കര ദർശനം ( അദൈദ്യ ദർശനം) ശങ്കരാചാര്യർ അഭിനവ ബുദ്ധൻ എന്ന പ്രചരണം നടത്തുകയുണ്ടായി ബന്ധദർശനത്തെ തകർക്കാൻ ശങ്കരാചാര്യർ ശ്രമിക്കുകയുണ്ടായി മാത്രമല്ല അതിനായി സ്വയം പ്രഖ്യാപിത ദർശനം തന്നെയുണ്ടാക്കി പക്ഷേ അന്യോന്യമുള്ള വിമർശനത്തിലൂടെയും, എതിർപ്പിലൂടെയും ബുദ്ധമതത്തിന്റെ ഒരു പാട് പ്രത്യേകതകൾ ഹിന്ദു മതത്തിലേക്കും ഹിന്ദു മതത്തിന്റെ പ്രത്യേകതകൾ ബുദ്ധമതത്തിലേക്കും കടന്ന് വരുന്നുണ്ട് .കാണ്ഡഹാറിലെ അശോകസ്തംഭത്തിലെ ദ്വിഭാഷശ്വാസനകളിൽ ബുദ്ധമതം മത്സ്യബന്ധനം, വേട്ടയാടൽ എന്നിവയ്ക്ക് പതിത്തം കൽപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.ഇത് ബുദ്ധനെയും ബുദ്ധമത ദർശനങ്ങളെയും വ്യവസ്ഥാപിതവൽക്കരിച്ചതിന്റെ ചില ഉദാഹരണങ്ങളാണ് .ഇന്ത്യൻ സമൂഹത്തിൽ ജാതി മേധാവിത്വത്തിലൂടെ ദുരാചാരങ്ങൾ പുനഃസ്ഥാപിക്കുകയാണ് ചെയ്തത് അത്തരത്തിലുള്ള പൊതു വിപത്ത് മുഖ്യ പരിഗണ ആർജിക്കുകയുണ്ടായി ഹിന്ദു എന്നാൽ ഇന്നത്തെ നവ ഹൈന്ദവ ദർശനമല്ല "ഹിനമായത് ഇല്ലാതാക്കുക എന്നതാണ് ഹിന്ദു അതാണ് ഹിന്ദു എന്നതിന്റെ ഫിലോസഫിക്കൽ അടിത്തറ .പിൽക്കാലത്ത് താൽപ്പര്യങ്ങൾക്കനുസരിച്ച ഹിന്ദു മതത്തെ വർഗ്ഗീയവൽക്കരിക്കുകയാണ് ചെയ്തത്. ബുദ്ധമതത്തിന്റെ വിവിധ പ്രത്യാശാസ്ത്രതലങ്ങൾ പിന്നീട് ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അഹിംസ പരമമായ ധർമ്മമാണ് ഒന്നിനെയും ഹിംസിക്കരുത് അഹിംസയെന്നത് മഹത്തായ പ്രവർത്തിയാണ് എന്ന ബുദ്ധ ഫിലോസഫി ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ട്. ഹിന്ദു മതത്തിന്റെ തത്വശാസ്ത്രത്തിലൂടെയാണ് ബുദ്ധൻ മുന്നോട്ട് പോയത് .ഹിന്ദു ദർശനങ്ങളായ ഉപനിഷത്തുക്കൾ. 

പൂർണ്ണമദഃ പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

പൂർണ്ണമായ തിൽ നിന്ന് പൂർണ്ണമെടുത്താലും പൂർണ്ണമായി തന്നെ അവശേഷിക്കുന്നു എന്നുള്ള ഈശാവ്യാസ ഉപനിഷത്തിലെ ഒട്ടനേകം മാനങ്ങൾ ബുദ്ധൻ സ്വീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥൻ ബുദ്ധനാവുന്നതിന്റെ പ്രധാന കാരണം പ്രാകൃത ഹൈന്ദവ ദർശനമാണ് പ്രാകൃത ഹൈന്ദവ ദർശനമെന്നാൽ പുരാണ ഭാരതിയ ഹിന്ദുത്വമാണ് പുരാതന ഭാരതീയ ദർശനമെന്നാൽ അത് സനാതന പരമാണ് ആരെയും ഉൾകൊള്ളുന്നതാണ് സിന്ധു നദി തട സംസ്കാരവുമായ ബന്ധപ്പെട്ട് ഹൈന്ദവ സംസ്കാരം രൂപപ്പെട്ടു അങ്ങനെയുള്ള ജീവിതരീതിയാണ് ഹിന്ദു അതിനെയാണ് പിന്നീട് വർഗ്ഗീയവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തത് പ്രാചീന ഭാരതീയ ഹിന്ദുത്വവും ബുദ്ധദർശനവും തമ്മിൽ വളരെയധികം സാമ്യമുണ്ടായിരുന്നു രണ്ടിന്റെ ദർശനങ്ങൾ അന്യോന്യം കടപ്പെട്ടിരിക്കുന്നു .പിന്നീട് വർഗ്ഗീയവൽക്കരിക്കപ്പെടുകയും ഹിന്ദു മതവും ബുദ്ധമതവുമായി വേർപിരികയും ചെയ്യ്തു.

ഹിന്ദു മതത്തെ പ്രത്യാശാ സ്ത്രപരമായി ബുദ്ധമതം വിഴുങ്ങാൻ വന്നപ്പോഴാണ് ബുദ്ധമതത്തിനെതിരെ ശങ്കരാചാര്യർ അദ്യെത ദർശനത്തിലൂടെമുന്നോട്ട് വന്നത് അങ്ങനെയാണ് ഈ രണ്ട് മതങ്ങളും വൈരുദ്ധ്യത്തിൽ അകപ്പെടാൻ കാരണം ബുദ്ധന്റെ ജന്മസ്ഥലമായ കപിലവസ്തുവിലെ ഹിന്ദുരാജാവായിരുന്നു അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥനാണ് ഗൗതമ ബുദ്ധൻ ഹിന്ദു മതത്തിന്റെ ഉൽപ്പന്നമാണ് അതുകൊണ്ട് തന്നെയാവാം വാത്മീകി രാമായണത്തിൽ നിന്ന് വ്യതിരക്തമായ രാമായണ വായന ബുദ്ധമതം സ്വീകരിച്ചത്.

നിരവധി പഠനാർഹമായ പുസ്തകങ്ങളിലൂടെയാണ് ഇക്കഴിഞ്ഞ ഇരുപത്തിയൊൻപത് ദിവസങ്ങൾ നിങ്ങളുമായി രാമായണം വായിച്ചത് .നാളെ അവസാനിക്കുമ്പോൾ രാമൻ വാത്മീകിയോട് രാമായണ വായന നടത്തും.

(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP