Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊള്ളലേറ്റ ശരീരവുമായി നുറുങ്ങുന്ന വേദനയിൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ പിടയുന്ന തിരുവല്ലയിലെ പെൺകുട്ടിക്ക് തുടർ സഹായങ്ങളുമായി മറുനാടൻ വായനക്കാർ; ഇന്ന് 11 മണി വരെ മാത്രം ആവാസ് അക്കൗണ്ടിൽ എത്തിയത് 3,41,533 രൂപ; ആദ്യദിവസം കിട്ടിയ 1,80,000 രൂപ ഇന്നലെ തന്നെ ചികിത്സാ ചെലവിനായി പിതാവിന്റെ അക്കൗണ്ടിലേക്ക് കൈമാറി

പൊള്ളലേറ്റ ശരീരവുമായി നുറുങ്ങുന്ന വേദനയിൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ പിടയുന്ന തിരുവല്ലയിലെ പെൺകുട്ടിക്ക് തുടർ സഹായങ്ങളുമായി മറുനാടൻ വായനക്കാർ; ഇന്ന് 11 മണി വരെ മാത്രം ആവാസ് അക്കൗണ്ടിൽ എത്തിയത് 3,41,533 രൂപ; ആദ്യദിവസം കിട്ടിയ 1,80,000 രൂപ ഇന്നലെ തന്നെ ചികിത്സാ ചെലവിനായി പിതാവിന്റെ അക്കൗണ്ടിലേക്ക് കൈമാറി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവല്ലയിൽ നടുറോഡിലൂടെ നടന്ന് പോകുമ്പോൾ പ്രേമഭ്രാന്ത് മൂത്ത് മുഴു ഭ്രാന്തനായി മാറിയ ഒരു ചെറുപ്പക്കാരൻ പച്ചയ്ക്ക് കത്തിക്കാൻ ശ്രിച്ച പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ജീവന്മരണ പോരാട്ടത്തിലാണ്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളാണ് എങ്ങും. ജീവൻ രക്ഷിക്കാൻ ആകും വിധം ഡോക്ടർമാരുംപരിശ്രമം നടത്തുന്നു. കൂലിപ്പണിക്കാരനായ പിതാവ് പെൺകുട്ടിക്ക് ചികിത്സിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വിവരം കാണിച്ച് മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. ഈ വാർത്തയ്ക്ക് ശേഷം ആ കുടുംബത്തെ സഹായിക്കാൻ തയ്യാറായി നിരവധി വായനക്കാരാണ് രംഗത്തുവന്നിട്ടുള്ളത്.

മറുനാടന്റെ മുൻകൈയിൽ പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി ആരംഭിച്ച ആവാസ് എന്ന ചാരിറ്റി സംഘടന വഴിയാണ് പണം സ്വരൂപിച്ചത്. സഹായം അഭ്യർത്ഥിച്ചു രണ്ട് ദിവസം ആകുമ്പോൾ ഇന്ന് രാവിലെ 11 മണി വരെ ആവാസ് അക്കൗണ്ടിൽ എത്തിയത് 3,41,533 രൂപയാണ്. ഇതിൽ ആദ്യ ദിവസം ലഭിച്ച 1,80,000 രൂപ പെൺകുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്നലെ തന്നെ കൈമാറി. ഇതിന്റെ രസീത് വാർത്തക്കൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ ദിവസം ആവാസ് അക്കൗണ്ടിലേക്ക് പെൺകുട്ടിയെ സഹായിക്കാൻ 117 പേർ തയ്യാറായെങ്കിൽ ഇന്ന് 11 മണി വരെ 108 പേരാണ് പണം നൽകിയത്. പ്രവാസി മലയാളികൾ അടക്കം നിരവധി പേർ നരാധമന്റെ ആക്രമണത്തിന് ഇരയായി പെൺകുട്ടിയെ സഹായിക്കാൻ പണം ട്രാൻസ്ഫർ ചെയ്തു. 

100 രൂപ മുതൽ 15000 രൂപ വരെ സഹയാധനമായി തന്നവരുണ്ട്. ഇനിയും പെൺകുട്ടിയെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് പണം ആവാസിന്റെ അക്കൗണ്ടിൽ നൽകാവുന്നതാണ്. കൂടുതൽ ധനസഹായം ആ സാധു കുടുംബത്തെ തേടി എത്തുമെന്നാണ് കരുതുന്നത്. കൂലിപ്പണിക്കാരനായ ഈ പെൺകുട്ടിയുടെ പിതാവിന്റെ കണ്ണുനീരിന്റെ കഥ ഞങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഈ വേദനയുടെ ആഴം നിങ്ങൾക്ക് മനസിലാക്കാം.

ഈ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ പണം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നൽകാവുന്നതാണ്. ഒരു നയാ പൈസ പോലും മാറ്റാതെ മുഴുവൻ പണവും ഈ കുടുംബത്തിന് തന്നെ നൽകുന്നതാണ്.

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM

ഇന്നലെ അക്കൗണ്ടിലേക്ക് പണം എത്തിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആണ് ഈ വാർത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്. പണം നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതായുള്ളതിനാൽ പേര് വിവരം മറച്ചാണ് നൽകുന്നത്. അതേസമയം പണം നൽകിയ ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ നൽകുന്നതാണ്. ആർക്കെങ്കിലും ഇത് സംബന്ധിച്ച് സംശയങ്ങളോ, സുതാര്യതയെ സംബന്ധിച്ച ആശങ്കയോ ഉണ്ടെങ്കിൽ [email protected] എന്ന വിലാസത്തിലേയ്ക്ക് ബന്ധപ്പെടുക. ഇതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ [email protected] എന്ന വിലാസത്തിലും അയയ്ക്കാം.

ആവാസ് ചാരിറ്റബിൾ സൊസൈറ്റി മുൻകൈയെടുത്ത് ശേഖരിക്കുന്ന പണത്തിന്റെ സുതാര്യത ഉറപ്പാക്കാൻ ആയിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ലഭിക്കുന്ന മുഴുവൻ തുകയുടെയും കണക്കുകൾ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം പ്രസിദ്ധീകരിക്കും. എറണാകുളം മെഡിക്കൽ സെൻട്രൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ വെന്റിലേറ്ററിൽ കഴിയുകയാണ് പെൺകുട്ടി ഇപ്പോഴും. 60 ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടിയുടെ ആരോഗ്യനില മോശമായ നിലയിൽ തന്നെയാണ് തുടരുന്നത്. പൊള്ളൽ ആഴത്തിലുള്ളതാണെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP