Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യെഡിയൂരപ്പയുടെ ചേരിവാസം; ഓട്ടോ ഡ്രൈവർക്ക് ബാധ്യത 11,000 രൂപ; ബിജെപി പ്രസിഡന്റ് വീട്ടിൽ താമസിക്കാൻ എത്തിയപ്പോൾ നിർമ്മിച്ച പാശ്ചാത്യ ശുചിമുറി വീട്ടുകാർക്ക് അസൗകര്യമായി; പുനർ നിർമ്മിക്കാൻ പണം നൽകാതെ ബിജെപി പ്രദേശിക നേതൃത്വം പറ്റിച്ചെന്ന് കുടുംബം

യെഡിയൂരപ്പയുടെ ചേരിവാസം; ഓട്ടോ ഡ്രൈവർക്ക് ബാധ്യത 11,000 രൂപ; ബിജെപി പ്രസിഡന്റ് വീട്ടിൽ താമസിക്കാൻ എത്തിയപ്പോൾ നിർമ്മിച്ച പാശ്ചാത്യ ശുചിമുറി വീട്ടുകാർക്ക് അസൗകര്യമായി; പുനർ നിർമ്മിക്കാൻ പണം നൽകാതെ ബിജെപി പ്രദേശിക നേതൃത്വം പറ്റിച്ചെന്ന് കുടുംബം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി കർണാടക പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയുടെ 'ചേരിവാസം' വലിയ തോതിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അതേസമയം സംഭവത്തിൽ പണികിട്ടിയത് ഒരു കുടുംബത്തിനാണ്. യെഡിയൂരപ്പ താമസിച്ച് പോയതോടെ 11,000 രൂപയുടെ ബാധ്യത വരുത്തിയതായി കുടുംബത്തിന്റെ പരാതി.

ചേരിനിവാസികളുടെ ജീവിതം അടുത്തറിയാൻ വേണ്ടി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യെഡിയൂരപ്പ ബെംഗളൂരു ഗാന്ധിനഗറിലെ ചേരിയിൽ ഒരു രാത്രി ചെലവിട്ടത്. ഓട്ടോ ഡ്രൈവറായ മുനിരത്‌നയുടെ വീട്ടിലായിരുന്നു താമസം. സന്ദർശനത്തിനു മുന്നോടിയായി പാശ്ചാത്യരീതിയിലുള്ള ശുചിമുറി നിർമ്മിച്ചു.

ഇതിന്റെ ചെലവ് ബിജെപി വഹിച്ചു. എന്നാൽ യെഡിയൂരപ്പ മടങ്ങിയ ശേഷം ശുചിമുറി പഴയ രീതിയിലാക്കാത്തതു വീട്ടുകാർക്ക് അസൗകര്യമായി.മാത്രമല്ല പല തവണ ആവശ്യപ്പെട്ടിരുന്നു. ഇത് പഴയരീതിയിൽ ആക്കണമെന്ന് എന്നാൽ നേതൃത്വം അത് ചെവികൊണ്ടില്ലയ മുനിരത്‌നയുടെ പ്രായമായ അമ്മ ഒരിക്കൽ വീഴുകയും ചെയ്തതോടെ കുടുംബം തന്നെ 15,000 രൂപ മുടക്കി പഴയ രീതിയിലേക്കു മാറ്റി. വിവരം ബിജെപി പ്രാദേശിക നേതൃത്വത്തെ അറിയിച്ചെങ്കിലും 4,000 രൂപ മാത്രമേ നൽകിയുള്ളു. ബാക്കി നൽകാതെ പറ്റിക്കുകയായിരുന്നെന്ന് കുടുംബം പരാതിപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP