Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തിലെ മറ്റു ഭാഗങ്ങളിലെ രാജ്യങ്ങൾക്കും വാക്സിൻ നൽകാൻ ഇന്ത്യ ഒരുക്കമെന്ന് പ്രതിരോധമന്ത്രി; രാജ്യം ഉയർത്തിപ്പിടിക്കുന്നത് 'വസുധൈവ കുടുംബകം' എന്ന പൗരാണിക ഭാരതീയ കാഴ്‌ച്ചപ്പാടെന്നും രാജ്നാഥ് സിംങ്

ലോകത്തിലെ മറ്റു ഭാഗങ്ങളിലെ രാജ്യങ്ങൾക്കും വാക്സിൻ നൽകാൻ ഇന്ത്യ ഒരുക്കമെന്ന് പ്രതിരോധമന്ത്രി; രാജ്യം ഉയർത്തിപ്പിടിക്കുന്നത് 'വസുധൈവ കുടുംബകം' എന്ന പൗരാണിക ഭാരതീയ കാഴ്‌ച്ചപ്പാടെന്നും രാജ്നാഥ് സിംങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വാക്സിൻ കയറ്റുമതി ആരംഭിച്ചതിലൂടെ പ്രതിഫലിക്കുന്നത് 'വസുധൈവ കുടുംബകം' എന്ന പൗരാണിക ഭാരതീയ കാഴ്‌ച്ചപ്പാടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംങ്. അയൽ രാജ്യങ്ങൾക്ക് ഇന്ത്യ കോവിഡ് വാക്സിനുകൾ വിതരണം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം. രണ്ട് വാക്സിനുകൾ രാജ്യത്ത് നിർമ്മിക്കുന്നു. ലോകത്തെ മുഴുവൻ ഒരു കുടുംബമായി ഞങ്ങൾ കണക്കാക്കുന്നു. ഞങ്ങൾ വാക്സിനേഷൻ ഇന്ത്യയിൽ മാത്രമല്ല, ആവശ്യമുള്ള രാജ്യങ്ങളിൽ നിന്നും ഈ വാക്സിനുകൾ നൽകും, ”ദേശീയ കേഡറ്റ് കോർപ്സ് വാർഷിക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സിങ് പറഞ്ഞു.

രാജ്യത്തിനകത്ത് മാത്രമായി ചുരുക്കാതെ ആവശ്യമുള്ള അയൽരാജ്യങ്ങൾക്കും നൽകുമെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ മറ്റു ഭാഗങ്ങളിലെ രാജ്യങ്ങൾക്കും വാക്സിൻ നൽകാൻ ഇന്ത്യ ഒരുക്കമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മാർ, സീഷൽസ് എന്നിവടങ്ങളിലേക്ക് ബുധനാഴ്ച മുതൽ കോവിഡ് വാക്സിന്റെ കയറ്റുമതി ആരംഭിച്ചു. ജനുവരി 16 ന് സിറം ഇൻസ്റ്റിട്യൂട്ട് ഉത്‌പാദിപ്പിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയുടെ വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP