Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യ ശ്രമത്തിൽ അഞ്ചാം റാങ്ക്; പരിശീലന ദിനങ്ങളിൽ സാമൂഹ്യമാധ്യമങ്ങളെ മാറ്റിനിർത്തി സൃഷ്ടി; സിവിൽ സർവീസ് റാങ്കുകാരിയുടെ നേട്ടങ്ങളിലേക്കുള്ള വഴി ഇങ്ങനെ

ആദ്യ ശ്രമത്തിൽ അഞ്ചാം റാങ്ക്; പരിശീലന ദിനങ്ങളിൽ സാമൂഹ്യമാധ്യമങ്ങളെ മാറ്റിനിർത്തി സൃഷ്ടി; സിവിൽ സർവീസ് റാങ്കുകാരിയുടെ നേട്ടങ്ങളിലേക്കുള്ള വഴി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ; ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയുടെ റിസൾട്ട് പുറത്തുവന്നപ്പോൾ അഞ്ചാം റാങ്ക് നേടിയത് ഒരു പെൺകുട്ടിയായിരുന്നു. ഭോപ്പാൽ സ്വദേശിനി സൃഷ്ടി ജയന്ത് ദേശ്മുഖ് ആയിരുന്നു അത്. വനിതകളിൽ ഒന്നാം റാങ്ക് നേടിയ മിടുക്കിയുടെ പ്രായം 23 ആണ്. 

തന്റെ ആദ്യ ശ്രമത്തിൽ അഞ്ചാം റാങ്ക് നേടിയ സൃഷ്ടിയുടെ വിജയരഹസ്യം അവൾ പറഞ്ഞു. ഭോപ്പാലിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ കെമിക്കൽ എൻജിനീയറങ്ങിൽ ബിരുദം നേടിയ ശേഷമായിരുന്നു. സൃഷ്ടി സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങിയത്.

പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി കൂടുതലും ഓൺലൈൻ മെറ്റീരിയലുകളെയാണ് ആശ്രയിച്ചതെന്ന് സൃഷ്ടി പറയുന്നു. പരീക്ഷയ്ക്ക് ഐച്ഛിക വിഷയമായി സോഷ്യോളജിയാണ് സൃഷ്ടി തിരഞ്ഞെടുത്തത്. കോച്ചിങ് ക്ലാസുകൾക്ക് പോയിരുന്നെങ്കിലും അത് മാത്രമല്ല തന്റെ വിജയത്തിൽ നിർണായകമായതെന്നും സൃഷ്ടി പറയുന്നു.

ദിവസവും 6-7 മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചു. പരിശീലനം തുടങ്ങുന്നതിന് മുമ്പ് തന്നെ ആദ്യം ചെയ്ത കാര്യം സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യുക എന്നതായിരുന്നു. തുടർന്ന് ഓൺലൈൻ ടെസ്റ്റ് സീരീസുകൾക്കൊപ്പം മുൻ വർഷങ്ങളിലെ ചോദ്യങ്ങളും പരീശീലിച്ചു. ഇന്റർനെറ്റ് ഉപയോഗം പഠനാവശ്യത്തിന് മാത്രമായിരുന്നു.

സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്നു. യോഗയും മെഡിറ്റേഷനും ചെയ്യാറുണ്ട്. തന്റെ നേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും കുടുംബത്തിന് നൽകുന്നു. അവരാണെനിക്ക് വഴികാട്ടിയായത്- സൃഷ്ടി പറയുന്നു.അച്ഛൻ സ്വകാര്യ കമ്പനിയിൽ എൻജിനിയറായി ജോലി നോക്കുകയാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ, അദ്ധ്യാപികയായ അമ്മ മുത്തശ്ശി എന്നിവരടങ്ങുന്നതാണ് സൃഷ്ടിയുടെ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP