Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റഷ്യയുടെ സ്പുട്നിക് വാക്‌സിൻ വിതരണം ഏപ്രിൽ അവസാനത്തോടെ; 85 കോടി ഡോസ് നിർമ്മാണം ലക്ഷ്യമിട്ട് ഇന്ത്യ; അഞ്ച് ഫാർമ കമ്പനികളിൽ നിർമ്മിക്കും

റഷ്യയുടെ സ്പുട്നിക് വാക്‌സിൻ വിതരണം ഏപ്രിൽ അവസാനത്തോടെ; 85 കോടി ഡോസ് നിർമ്മാണം ലക്ഷ്യമിട്ട് ഇന്ത്യ; അഞ്ച് ഫാർമ കമ്പനികളിൽ നിർമ്മിക്കും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയ റഷ്യയുടെ കോവിഡ് വാക്സിൻ സ്പുട്നിക് 5 രാജ്യത്തെ അഞ്ച് ഫാർമ കമ്പനികളിൽ നിർമ്മിക്കും. ഏപ്രിൽ അവസാനത്തോടെ പരിമതിമായ അളവിൽ വാക്സിൻ ലഭ്യമാകും. വർഷാവസനത്തോടെ 85 കോടി ഡോസുകൾ ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് ്. നേരത്തേ കോവിഷീൽഡിനും കോവാക്സിനും അനുമതി ലഭിച്ചിരുന്നു. സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നു എന്ന വാർത്തകൾക്ക് പിറകേയാണ് സ്പുട്നിക് ് ന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.

കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട വാക്സിനാണ് സ്പുട്നിക് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതിയുടെ പച്ചക്കൊടി ലഭിച്ചതോടെയാണ് ഇന്ത്യയിൽ വാക്സിൻ ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.

ഇന്ത്യയിൽ ഡോ.റെഡ്ഡീസ് നിർമ്മിക്കുന്ന സ്പുട്നിക് ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൻ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഡോ.റെഡ്ഡീസ് അപേക്ഷിച്ചിരുന്നു.

വാക്സിൻ ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ട് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഗ്ലാൻഡ് ഫാർമ, ഹെതെറോ ബയോഫാർമ, പനസീ ബയോടെക്ക്, സ്റ്റെലിസ് ബയോഫാർമ, വിർകോവ് ബയോടെക്ക് എന്നീ അഞ്ച് ഇന്ത്യൻ ഫാർമകളുമായാണ് ആർ.ഡി.ഐ.എഫ് കരാറിലേർപ്പെട്ടിരിക്കുന്നത്. ഓരോവർഷവും 85 കോടി ഡോസ് വാക്സിൻ ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം.

'ഏപ്രിൽ അവസാനത്തോടെ ആദ്യ ഡോസ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മെയ് മാസത്തോടെ എന്തായാലും ഇന്ത്യക്ക് ഡോസുകൾ ലഭിക്കും. നിങ്ങൾക്കറിയാവുന്നത് പോലെ അഞ്ചു മികച്ച ഉല്പാദകരാണ് ഇന്ത്യയിൽ ഞങ്ങൾക്കുള്ളത്.' റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സിഇഒ കിരിൽ ദ്മിത്രിയേവ് എൻഡിടിവിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP