Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തരാഖണ്ഡിലെ ഹിമപാതം; കൊല്ലപ്പെട്ടവരിൽ 15 ദിവസംകൊണ്ട് എവറസ്റ്റ് കീഴടക്കിയ സവിതയും; 17 പേർക്കായി തിരച്ചിൽ തുടരുന്നു, 14 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിലെ ഹിമപാതം; കൊല്ലപ്പെട്ടവരിൽ 15 ദിവസംകൊണ്ട് എവറസ്റ്റ് കീഴടക്കിയ സവിതയും; 17 പേർക്കായി തിരച്ചിൽ തുടരുന്നു, 14 പേരെ രക്ഷപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

കാശി: ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ കുടുങ്ങിയ പർവതാരോഹക സംഘത്തിലെ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചവരിൽ പ്രമുഖ പർവതാരോഹക സവിത കൻസ്വാളും ഉൾപ്പെടുന്നു.മെയിൽ 16 ദിവസം കൊണ്ട് എവറസ്റ്റ് കൊടുമുടിയും മക്കാളു കൊടുമുടിയും കീഴടക്കി റെക്കോഡിട്ട സവിത കൻസ്വാളിന്റെ മൃതദേഹവും കണ്ടെത്തിയതിലുൾപ്പെടും. ഉത്തരകാശി സ്വദേശിയായ സവിത നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ അദ്ധ്യാപികയായിരുന്നു.

ഇതുവരെ പതിനാല് പേരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ 17പേർക്കായി തിരച്ചിൽ തുടരുകയാണ്. കര - വ്യോമ സേനകളുടെ കൂടുതൽ ഹെലികോപ്റ്ററുകളെത്തിച്ചായിരുന്നു ഇന്നത്തെ രക്ഷാപ്രവർത്തനം. മഞ്ഞുവീഴ്ച കുറഞ്ഞത് തിരച്ചിൽ വേഗത്തിലാക്കി. ഇന്ന് കണ്ടെത്തിയത് 6 മൃതദേഹങ്ങൾ, ഇതോടെ ആകെ മരിച്ചവരുടെ എണ്ണം പത്തായി.

ഇന്നലെ രക്ഷപ്പെടുത്തിയ 6 പേരുൾപ്പടെ 14 പേരെ ഇന്ന് താഴെയെത്തിച്ചു.ഇതിൽ പരിക്കേറ്റ 5 പേരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 9 പേർ ചികിത്സ പൂർത്തിയാക്കി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മടങ്ങി. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഹെലികോപ്റ്ററിൽ അപകടസ്ഥലത്ത് ആകാശ നരീക്ഷണം നടത്തി.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ദിവസത്തേക്ക് ഉത്തരകാശിയിൽ ട്രക്കിംഗും മലകയറ്റവും വിലക്കി കളക്ടർ ഉത്തരവിട്ടു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തിൽ അനുശോചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP