Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധ്യവയസ്‌കയെ ഭർത്താവ് ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി യുവതി; വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ദമ്പതികൾ തട്ടിയെടുത്തത് 1.80 ലക്ഷം; ശീതളപാനീയം നൽകി ബോധരഹിതയാക്കിയ ശേഷം ലോഡ്ജിലെത്തിച്ച് ക്രൂര പീഡനം; കൊടും ക്രൂരത നടന്ന് മാസങ്ങൾക്ക് ശേഷം ദമ്പതികൾ അറസ്റ്റിൽ

മധ്യവയസ്‌കയെ ഭർത്താവ് ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി യുവതി; വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ദമ്പതികൾ തട്ടിയെടുത്തത് 1.80 ലക്ഷം; ശീതളപാനീയം നൽകി ബോധരഹിതയാക്കിയ ശേഷം ലോഡ്ജിലെത്തിച്ച് ക്രൂര പീഡനം; കൊടും ക്രൂരത നടന്ന് മാസങ്ങൾക്ക് ശേഷം ദമ്പതികൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മധ്യവയസ്‌കയായ യുവതിയെ ഭർത്താവ് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ യുവതി പകർത്തിയതിന് പിന്നാലെ ബ്ലാക്ക്‌മെയിലിങ്ങ്. വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് 1.80 ലക്ഷം രൂപ തട്ടിയെടുന്ന ദമ്പതികൾ ഒടുവിൽ പിടിയിലായി. മുംബൈയിൽ നിന്നുമാണ് നടുക്കുന്ന വാർത്ത പുറത്ത് വരുന്നത്. 2016ലാണ് കേസിലെ പ്രതിയായ രൺജിത് ചൗധരി മധ്യവയസ്‌കയെ പരിചയപ്പെടുന്നത്. ഇവർക്ക് ശീതള പാനീയത്തിൽ മയക്കു മരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം ലോഡ്ജിൽ എത്തിച്ചായിരുന്നു പീഡനം.

ഇതിനു ശേഷം പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയുമായിരുന്നു. പച്ചക്കറികളും മറ്റും മൊത്ത വ്യാപരം നടത്തുന്ന ആളെന്ന രീതിയിലാണ് ഇയാൾ സ്ത്രീയുമായി അടുപ്പം സ്ഥാപിക്കുന്നത്. സംഭവ ദിവസം സ്ത്രീയോടൊപ്പം പച്ചക്കറിച്ചന്തയിലേക്ക് കാറിൽ പോയ ഇയാൾ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കുടിപ്പിച്ച് സ്ത്രീയെ ബോധരഹിതയാക്കുകയും ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

യുവതിയെ രൺജിത് ലൈംഗികമായി പീഡിപ്പിക്കുന്നത് ഭാര്യ വീഡിയോ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയുടെ കൈയിൽ നിന്നും വൻ തുക തട്ടിയെടുക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. പീഡനത്തെ അതിജീവിച്ച സ്ത്രീയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP