Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2018 ൽ നടത്തിയ ട്വീറ്റിന്റെ പേരിൽ വിദ്വേഷ പ്രചാരണം ആരോപിച്ച് അറസ്റ്റും ജയിൽ വാസവും; ആൾട്ട് ന്യൂസ് സ്ഥാപകർ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്റെ സാധ്യതാ പട്ടികയിലെന്ന് റിപ്പോർട്ട്; ഇന്ത്യൻ മാധ്യമപ്രവർത്തകർ ലോകശ്രദ്ധ നേടുന്നു

2018 ൽ നടത്തിയ ട്വീറ്റിന്റെ പേരിൽ വിദ്വേഷ പ്രചാരണം ആരോപിച്ച് അറസ്റ്റും ജയിൽ വാസവും; ആൾട്ട് ന്യൂസ് സ്ഥാപകർ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്റെ സാധ്യതാ പട്ടികയിലെന്ന് റിപ്പോർട്ട്; ഇന്ത്യൻ മാധ്യമപ്രവർത്തകർ ലോകശ്രദ്ധ നേടുന്നു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി : 2022 ലെ സമാധാന നൊബേൽ സമ്മാനത്തിനുള്ള സാധ്യതാപട്ടികയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും ഇടംനേടിയതായി റിപ്പോർട്ടുകൾ. ആൾട്ട് ന്യൂസ് സ്ഥാപകരായ ഫാക്ട് ചെക്കേഴ്‌സാണ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും. റോയിട്ടേഴ്‌സ് സർവേ പ്രകാരം ടൈം വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായുള്ള സാധ്യതാ പട്ടികയിൽ ഏകദേശം 343 പേരുകളാണ് ഉള്ളത്. 251 വ്യക്തികളും 92 സംഘടനകളുമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് ാൗദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ.

2018-ലെ വിവാദ ട്വീറ്റിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂണിൽ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 'പ്രകോപനപരവും വിദ്വേഷം പടർത്തുന്നതുമായ' വാക്കുകൾ ട്വീറ്റ് ചെയ്തു എന്ന പേരിലായിരുന്നു സുബൈറിന്റെ അറസ്റ്റ്. മതത്തിന്റെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തുന്ന ബോധപൂർവമായ പ്രവർത്തനങ്ങൾക്കും ഡൽഹി പൊലീസ് കേസെടുക്കുകയായിരുന്നു.

സുബൈറിന്റെ അറസ്റ്റ് ആഗോള തലത്തിൽ തന്നെ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ഇന്ത്യയിൽ സർക്കാർ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത് മോശം രീതിയിലാണെന്ന വിമർശനങ്ങൾ ഉയരാൻ അറസ്റ്റ് വഴിവെച്ചു.ജാമ്യം ലഭിച്ചതിനെ തുടർന്ന് ഒക്ടോബറിലാണ് മുഹമ്മദ് സുബൈർ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

251 വ്യക്തികൾ, 92 സംഘടനകൾ എന്നിവയാണ് സമാധാന നൊബേലിനുള്ള സാധ്യതാപട്ടികയിലിടം നേടിയിരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച ഔദ്യോഗിക പട്ടിക നൊബേൽ കമ്മിറ്റി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഗ്രെറ്റ തുൻബെ, പോപ്പ് ഫ്രാൻസിസ്, മ്യാന്മർ സർക്കാർ, യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി, ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജൻസി, ലോകാരോഗ്യ സംഘടന, റഷ്യൻ പ്രസിഡന്റിന്റെ സ്ഥിരം വിമർശകനായ അലക്സി നവാൽനി തുടങ്ങിയവർ പട്ടികയിലുണ്ടെന്നാണ് റോയിട്ടേഴ്സ് നടത്തിയ സർവേയെ ഉദ്ധരിച്ചുകൊണ്ട് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.വെള്ളിയാഴ്‌ച്ചയാണ് പുരസ്‌ക്കാര പ്രഖ്യാപനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP