Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഡിഷയിലെ ട്രെയിൻ ദുരന്തം: ഭർത്താവിന്റെ വ്യാജ മരണസർട്ടിഫിക്കറ്റുണ്ടാക്കി നഷ്ടപരിഹാരം തട്ടാൻ യുവതിയുടെ ശ്രമം; പരാതിയുമായി ഭർത്താവ്

ഒഡിഷയിലെ ട്രെയിൻ ദുരന്തം: ഭർത്താവിന്റെ വ്യാജ മരണസർട്ടിഫിക്കറ്റുണ്ടാക്കി നഷ്ടപരിഹാരം തട്ടാൻ യുവതിയുടെ ശ്രമം; പരാതിയുമായി ഭർത്താവ്

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചുപോയെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി നഷ്ടപരിഹാരം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിക്കെതിരെ പരാതി. ജൂൺ രണ്ടിന് ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഭർത്താവ് ബിജയ് ദത്ത മരിച്ചുവെന്ന് അവകാശപ്പെട്ടാണ് കട്ടക്കിൽ നിന്നുള്ള ഗീതാഞ്ജലി ദത്ത രംഗത്തുവന്നത്.

മൃതദേഹം ഭർത്താവിന്റെതാണെന്ന് തിരിച്ചറിയുകയും ചെയ്തു. രേഖകൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ അവകാശവാദം കള്ളമാണെന്ന് കണ്ടെത്തിയത്. താക്കീതു നൽകി പൊലീസ് യുവതിയെ വിട്ടയച്ചു. പിന്നീട് ഭർത്താവ് തന്നെ ഇവർക്കെതിരെ മണിയബന്ധ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ഭയന്ന് യുവതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

13 വർഷമായി ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുകയാണെന്നും പൊലീസ് പറഞ്ഞു. താൻ മരിച്ചതായി വ്യാജരേഖയുണ്ടാക്കി സർക്കാരിന്റെ പണം തട്ടിയെടുക്കാൻ ശ്രമിച്ച ഗീതാഞ്ജലിക്കെതിരെ കടുത്ത നടപടിവേണമെന്നാണ് ബിജയ് ദത്തയുടെ ആവശ്യം. ഇങ്ങനെ വ്യാജരേഖകളുണ്ടാക്കുന്നവർക്കെതിരെ ചീഫ് സെക്രട്ടറി പി.കെ. ജെന റെയിൽവേക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷവും കേന്ദ്ര റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. 288 പേരാണ് ട്രെയിൻ അപകടത്തിൽമരിച്ചത്. 1200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP