Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നെല്ല് അടക്കമുള്ള വിളകളുടെ താങ്ങുവില ഉയർത്തി കേന്ദ്ര സർക്കാർ; നെല്ലിന് ക്വിന്റലിന് 2,183 രൂപയായി

നെല്ല് അടക്കമുള്ള വിളകളുടെ താങ്ങുവില ഉയർത്തി കേന്ദ്ര സർക്കാർ; നെല്ലിന് ക്വിന്റലിന് 2,183 രൂപയായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നെല്ല് അടക്കമുള്ള വിളകളുടെ താങ്ങുവില ഉയർത്തി കേന്ദ്രസർക്കാർ. സാധാരണ നെല്ലിന്റെ താങ്ങുവില 143 രൂപയാണ് കൂട്ടിയത്. ഇതോടെ ക്വിന്റലിന് വില 2,183 രൂപയാകും. ഗ്രേഡ് എ-യ്ക്ക് 2,203 രൂപയും ലഭിക്കും.

ചെറുപയറിന്റെ താങ്ങുവിലയിലാണ് കൂടുതൽ വർധനവുള്ളത്. പയറിന്റെ വില ക്വിന്റലിന് 8,558 രൂപയാകും. സോയാബീനിന്റെ താങ്ങുവില 4,600 രൂപയും ഉയർത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

രാജ്യത്തെ ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വിളനാശം കുറയ്ക്കുന്നതിനും കുറഞ്ഞ വിലയിൽ വിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമായി സഹകരണ മേഖലയിൽ ലോകത്തിലെതന്നെ ഏറ്റവും വലിയ ധാന്യ സംഭരണ സംവിധാനം ഒരുക്കാനാണ് സർക്കാർ പദ്ധതി. ഇതിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞയാഴ്ച സർക്കാർ അംഗീകാരം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP