Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മഹാരാഷ്ട്രയിൽ ഭരിക്കുന്ന പാർട്ടി വർഗീയ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു'; ഷിൻഡെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ശരദ് പവാർ

'മഹാരാഷ്ട്രയിൽ ഭരിക്കുന്ന പാർട്ടി വർഗീയ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു'; ഷിൻഡെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ശരദ് പവാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഭരിക്കുന്ന പാർട്ടി വർഗീയ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ശരദ് പവാർ കുറ്റപ്പെടുത്തി. ഔംറംഗസേബിന്റെയും ടിപ്പുസുൽത്താന്റെയും പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പരാമർശത്തെ തുടർന്നു കോലാപൂരിൽ വർഗീയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

'അഹമ്മദ് നഗറിലെയും കോലാപൂരിലെയും വർഗീയ സംഘർഷങ്ങൾക്കു പിന്നിൽ മൊബൈൽ സന്ദേശങ്ങളാണ്. ആ സന്ദേശങ്ങളിൽ നിന്ന് തെരുവുകൾ തകർക്കുന്നതിലൂടെ എന്താണ് മനസ്സിലാകുന്നത്? ഭരിക്കുന്ന പാർട്ടി ഇത്തരം അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. നീതിയും സമാധാനവും ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളുടെ കടമയാണ്. ഭരണാധികാരികൾ തന്നെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുകയാണെങ്കിൽ അത് രാജ്യത്തിനു ഗുണകരമല്ല.' ശരദ് പവാർ പറഞ്ഞു.

ഈ വർഗീയ പ്രശ്‌നങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് പടരാതെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 'ഇത് വളരെ ആസൂത്രിതമായി നടന്ന അക്രമമാണ്. ഔംറംഗാബാദിൽ ഒരാൾ ഔറംഗസേബിന്റെ ചിത്രം ഉയർത്തി കാണിക്കുന്നത് ഞാൻ ടിവിയിൽ കണ്ടു. ഇതിന്റെ പേരിൽ പൂണെയിൽ ഒരു വർഗീയ അതിക്രമം ഉണ്ടാകുന്നതിന്റെ അർഥം എന്താണ്?' ശരദ് പവാർ ചോദിച്ചു.

ഒഡീഷയിലും മറ്റുപലയിടത്തും ആരാധനാലയങ്ങൾക്കു നേരെയുണ്ടാകുന്ന ആക്രമണവും അദ്ദേഹം ചൂണ്ടികാട്ടി. 'ഒരാൾ കാരണം ഒരു ആരാധനാലയത്തിൽ അക്രമമുണ്ടാകുന്നത് എങ്ങനെയാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇതിനു കാരണം ഒരാൾ അല്ല. ചിലരുടെ ആശയങ്ങളാണ്. ഇത് സമൂഹത്തിനു നല്ലതല്ല.' ശരദ് പവാർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP