Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളജ് വിദ്യാർത്ഥിനിയുടെ നഗ്‌ന മൃതദേഹം ഹോസ്റ്റലിൽ കണ്ടെത്തി; കൊലപാതകമോ ആത്മഹത്യയോ എന്ന് വ്യക്തമല്ല: കാണാതായ ഹോസ്റ്റൽ സുരക്ഷാ ജീവനക്കാരനു വേണ്ടിയും തിരച്ചിൽ

കോളജ് വിദ്യാർത്ഥിനിയുടെ നഗ്‌ന മൃതദേഹം ഹോസ്റ്റലിൽ കണ്ടെത്തി; കൊലപാതകമോ ആത്മഹത്യയോ എന്ന് വ്യക്തമല്ല: കാണാതായ ഹോസ്റ്റൽ സുരക്ഷാ ജീവനക്കാരനു വേണ്ടിയും തിരച്ചിൽ

സ്വന്തം ലേഖകൻ

മുംബൈ: ഇരുപത്തിയൊന്നുകാരിയായ കോളജ് വിദ്യാർത്ഥിനിയുടെ നഗ്‌ന മൃതദേഹം ഹോസ്റ്റൽ മുറിയിൽ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ ഒരു പ്രമുഖ കോളജിലെ വിദ്യാർത്ഥിനിയെയാണു ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടേതുകൊലപാതകമോ ആത്മഹത്യയോ എന്ന് വ്യക്തമല്ല. സംഭവത്തിനു പിന്നാലെ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരൻ പ്രകാശ് കനോജിയയെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു.

മറൈൻ ഡ്രൈവിലെ സാവിത്രിഭായ് ഫൂലെ ഗേൾസ് ഹോസ്റ്റലിലെ നാലാമത്തെ നിലയിലാണു പെൺകുട്ടി താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് പെൺകുട്ടിയുടെ മൃതദേഹം കാണുന്നത്. നാലുമണിയോടു കൂടിയാണു പൊലീസിനു സംഭവത്തെക്കുറിച്ചു അറിയിപ്പു ലഭിക്കുന്നത്. തുടർന്നു മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലെ സംഘവും ഉന്നത ഉദ്യോഗസ്ഥരും ഹോസ്റ്റലിൽ എത്തുകയായിരുന്നു.

അതേസമയം കൊലപാതകമാണോ, ആത്മഹത്യയാണോ, പെൺകുട്ടി ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്കു ഇരയാക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. ഡിവിഷനൽ ഡിസിപി, ക്രൈംബ്രാഞ്ച്, ലോക്കൽ പൊലീസിലെ പ്രത്യേക സംഘം എന്നിവരാണു കേസ് അന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP