Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടുംബവഴക്കിനെത്തുടർന്ന് സഹോദരൻ കഴുത്തിൽ കുത്തി; കഴുത്തിലിരിക്കുന്ന കത്തിയുമായി ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി യുവാവ്: 32കാരന് അത്ഭുത രക്ഷപ്പെടൽ

കുടുംബവഴക്കിനെത്തുടർന്ന് സഹോദരൻ കഴുത്തിൽ കുത്തി; കഴുത്തിലിരിക്കുന്ന കത്തിയുമായി ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി യുവാവ്: 32കാരന് അത്ഭുത രക്ഷപ്പെടൽ

സ്വന്തം ലേഖകൻ

മുംബൈ: കുടുംബവഴക്കിനെത്തുടർന്ന് സഹോദരൻ കഴുത്തിൽ കുത്തി. കഴുത്തിൽ മുറുകിയിരുന്ന കത്തിയുമായി യുവാവ് ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി സമയത്ത് ചികിത്സ തേടി. നവിമുംബൈ നിവാസിയായ തേജസ് പാട്ടീൽ എന്ന 32കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ശരീരം കീറി മുറിയുന്ന വേദനയിലും അസാധാരണ മനക്കരുത്തുമായി ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തിയ തേജസ് മരണത്തെ മറികടക്കുക ആയിരുന്നു.

ശനിയാഴ്ചയാണ് സംഭവം. തേജസിന്റെ ഇളയ സഹോദരൻ മോനിഷ് ആണ് തേജസിനെ കുത്തിയത്. രക്തം വാർന്നൊഴുകുമ്പോഴും ബൈക്കെടുത്ത് പായുകയായിരുന്നു തേജസ്. ഒരു കിലോമീറ്റർ സഞ്ചരിച്ചാണ് ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയയിലൂടെ കത്തി നീക്കം ചെയ്ത ഡോക്ടർമാർ അടിയന്തര ചികിത്സ നൽകി. ആക്രമണം നടത്തിയ മോനിഷിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP