Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ.എ.പി-ബിജെപി തർക്കം തുടരുന്നു; ഡൽഹി മേയർ തെരഞ്ഞെടുപ്പ് മൂന്നാം തവണയും മാറ്റിവച്ചു

എ.എ.പി-ബിജെപി തർക്കം തുടരുന്നു; ഡൽഹി മേയർ തെരഞ്ഞെടുപ്പ് മൂന്നാം തവണയും മാറ്റിവച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഡൽഹിയിൽ പുതിയ മേയറെ തെരഞ്ഞെടുക്കുന്നത് മൂന്നാം തവണയും മാറ്റിവച്ചു. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെയും ബിജെപിയുടെയും അംഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് മേയറെ തെരഞ്ഞെടുക്കാൻ കഴിയാതെ പോയത്.

ബിജെപിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ എ.എ.പി അധികാരത്തിലെത്തിയത്. 250 വാർഡുകളിൽ 134 ഇടത്ത് എ.എ.പി വിജയിച്ചു. ബിജെപി 104 സീറ്റുകളിലാണ് വിജയിച്ചത്. ഡിസംബർ 4ന് നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം തവണയും നടപടിക്രമങ്ങൾ തടസ്സപ്പെട്ടതിനാൽ പുതിയ മേയറെ ഇതുവരെ തെരഞ്ഞെടുക്കാനായില്ല. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന നാമനിർദ്ദേശം ചെയ്ത 10 പേരെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച തർക്കമാണ് മേയർ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തിയത്.

ഡൽഹി മുൻസിപ്പൽ കോർപറേഷൻ ആക്റ്റ് പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. ഇക്കാര്യമാണ് എ.എ.പി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പ്രിസൈഡിങ് ഓഫീസറാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനിച്ചതെന്നും എ.എ.പി തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയാണെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആരോപിച്ചു.

10 ദിവസത്തിനുള്ളിൽ മേയർ തെരഞ്ഞെടുപ്പ് കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന് എ.എ.പി നേതാക്കൾ അറിയിച്ചു. മേയർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപിയുടെ നീക്കമെന്ന് എ.എ.പി ആരോപിച്ചു. തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കണം, ഡൽഹിക്ക് മേയറം വേണമെന്ന് എ.എ.പി നേതാവ് അതിഷി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP