Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിൽ; ലാലു പ്രസാദ് യാദവ് വെള്ളിയാഴ്ച തിരിച്ചെത്തും

വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിൽ; ലാലു പ്രസാദ് യാദവ് വെള്ളിയാഴ്ച തിരിച്ചെത്തും

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഈ മാസം പത്തിനു സിംഗപ്പൂരിൽ നിന്നു ഡൽഹിയിൽ തിരിച്ചെത്തും. വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം സിംഗപ്പൂരിൽ മകൾ രോഹിണി ആചാര്യയുടെ വസതിയിൽ വിശ്രമത്തിലാണ് ലാലു. മകൾ രോഹിണി ആചാര്യയാണ് ലാലുവിനു വൃക്ക നൽകിയത്.

മൂത്ത മകൾ മിസ ഭാരതിയും ലാലുവിനൊപ്പം സിംഗപ്പൂരിലുണ്ട്. പത്തിനു ഡൽഹിയിലെത്തുന്ന ലാലു പ്രസാദ് യാദവ് മകൾ മിസ ഭാരതിയുടെ വസതിയിൽ താമസിക്കും. ലാലു പ്രസാദ് യാദവിന്റെ ആയുരാരോഗ്യത്തിനായി മകനും ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് വസതിയിൽ ഭാഗവത പാരായണം നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP