Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എടപ്പാടി ഇടക്കാല ജനറൽ സെക്രട്ടറി; പനീർസെൽവത്തെ ട്രഷറർ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനം

എടപ്പാടി ഇടക്കാല ജനറൽ സെക്രട്ടറി; പനീർസെൽവത്തെ ട്രഷറർ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനം

സ്വന്തം ലേഖകൻ

ചെന്നൈ: അണ്ണാഡിഎംകെ ജോയിന്റ് കോഓർഡിനേറ്റർ എടപ്പാടി കെ.പളനിസാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ട്രഷറർ സ്ഥാനത്തുനിന്ന് ഒ.പനീർസെൽവത്തെ നീക്കാൻ നിർവാഹക സമിതി യോഗത്തിൽ തീരുമാനിച്ചു. ജൂലൈ 11നു നടക്കുന്ന ജനറൽ കൗൺസിലിൽ ആയിരിക്കും എടപ്പാടിയെ ഏക നേതാവായി പ്രഖ്യാപിക്കുക.

ഇന്നലെ, യോഗത്തിനു മുൻപ് റോയപ്പെട്ടയിലെ അണ്ണാഡിഎംകെ ആസ്ഥാനത്തിനു മുൻപിൽ തടിച്ചു കൂടിയ എടപ്പാടി പക്ഷം, പാർട്ടി നേതാക്കളുടെ ചിത്രമുള്ള കൂറ്റൻ ഫ്‌ളെക്‌സ് ബോർഡിൽ നിന്ന് പനീർസെൽവത്തിന്റെ തല മാത്രമായി വെട്ടിമാറ്റി.

ഇതിനിടെ, തേനിയിൽ നിന്നു ചെന്നൈയിലെ വസതിയിലെത്തിയ പനീർസെൽവം തന്നെ പിന്തുണയ്ക്കുന്നവരുടെ അടിയന്തര യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒഴിവുള്ള 510 തദ്ദേശ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനു പാർട്ടി സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികയിൽ ആര് ഒപ്പിടും എന്നതിനെച്ചൊല്ലിയും കലഹം തുടങ്ങിയിട്ടുണ്ട്.

പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ കഴിഞ്ഞെങ്കിലും പാർട്ടിക്കുള്ളിലെ അനിശ്ചിതാവസ്ഥ സ്ഥാനാർത്ഥികൾ ചൂണ്ടിക്കാട്ടിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ദിവസം കൂടി നീട്ടിനൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP