Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ കേസ്; 71കാരനായ പി.പി മാധവനെതിരെ പരാതി നൽകിയത് 26കാരിയായ യുവതി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി

സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ കേസ്; 71കാരനായ പി.പി മാധവനെതിരെ പരാതി നൽകിയത് 26കാരിയായ യുവതി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി പി.പി. മാധവനെതിരെ ബലാത്സംഗ കേസ്. 26കാരിയുടെ പരാതിയിൽ ഡൽഹി പൊലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ജോലി നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് യുവതി പൊലീസിൽ പരാതി നൽകുക ആയിരുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തു പറഞ്ഞാൽ കടുത്ത അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഉത്തം നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജൂൺ 25-നാണ് പരാതി ലഭിച്ചതെന്നും ഐപിസി സെക്ഷനുകൾ 376, 506 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മിഷണർ എം. ഹർഷവർധൻ അറിയിച്ചു. മാധവന്റെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മുതിർന്ന രാഷ്ട്രീയനേതാവിന്റെ പേഴ്‌സണൽ സെക്രട്ടറിയാണെന്നും 71 കാരനാണെന്നുമുള്ള വിവരമാണ് ഡെപ്യൂട്ടി കമ്മിഷണർ നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഡൽഹിയിൽ താമസിച്ചു വരുന്ന യുവതിയുടെ ഭർത്താവ് കോൺഗ്രസ് പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു എന്നാണ് വിവരം. 2020 ൽ അദ്ദേഹം മരിച്ചു. ആ ബന്ധമാവാം യുവതിയെ മാധവനുമായി പരിചയപ്പെടാൻ ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP