Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലാത്സംഗക്കേസിലെ പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി; സംഭവം ഗോരഖ്പൂരിൽ

ബലാത്സംഗക്കേസിലെ പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി; സംഭവം ഗോരഖ്പൂരിൽ

ന്യൂസ് ഡെസ്‌ക്‌

ഗോരഖ്പൂർ: ബലാത്സംഗക്കേസിലെ പ്രതിയെ കോടതിക്ക് സമീപത്ത് വെച്ച് പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ഗോരഖ്പൂരിൽ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം.

മുസഫർപൂർ സ്വദേശി ദിൽഷാദ് ഹുസൈൻ എന്നയാളാണ് മരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് വിചാരണക്കെത്തിയതായിരുന്നു ഇയാൾ.

തന്റെ മകളെ പീഡിപ്പിച്ച ഇയാൾക്കുനേരെ പിതാവ് വെടിയുതിർക്കുകയായിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന അഭിഭാഷകരുടെയും മറ്റും സഹായത്തോടെ പിതാവിനെ പിടികൂടിയെന്നും ആയുധം പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു.

കോടതി കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP