Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലഹരിക്കടിമയായ മകനെ കൊല്ലാൻ പെറ്റമ്മ ക്വട്ടേഷൻ നൽകിയത് ഉപദ്രവം സഹിക്കാനാവാതെ; കൊലപാതകത്തിന് ശേഷം പതിനെട്ട് വർഷങ്ങൾ കഴിഞ്ഞ് സത്യം പറംലോകം അറിയുന്നത് കടുംബ കലഹത്തെ തുടർന്ന്; കൊലപാതകികളെ പിടികൂടിയെങ്കിലും മാതാവ് ഒളിവിൽ

ലഹരിക്കടിമയായ മകനെ കൊല്ലാൻ പെറ്റമ്മ ക്വട്ടേഷൻ നൽകിയത് ഉപദ്രവം സഹിക്കാനാവാതെ; കൊലപാതകത്തിന് ശേഷം പതിനെട്ട് വർഷങ്ങൾ കഴിഞ്ഞ് സത്യം പറംലോകം അറിയുന്നത് കടുംബ കലഹത്തെ തുടർന്ന്; കൊലപാതകികളെ പിടികൂടിയെങ്കിലും മാതാവ് ഒളിവിൽ

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: ലഹരിക്കടിമയായ മകനെ കൊല്ലാൻ അമ്മ തന്നെ ക്വട്ടേഷൻ നൽകി നടത്തിയ കൊലപാതകത്തിൽ പതിനെട്ട് വർഷങ്ങൾക്കു ശേഷം പ്രതികൾ അറസ്റ്റിലായി. 2001ലാണ് മുഹമ്മദ് ക്വാജ എന്ന 30കാരൻ കൊല്ലപ്പെട്ടത്. ക്വാജയുടെ അമ്മയായ മസൂദ ബീവിയാണ് മകനെ കൊല്ലാൻ മരുമക്കളുടെ സഹായത്തോടെ ക്വട്ടേഷൻ നല്കിയത്. മസൂദ ബീവിക്ക് മൂന്ന് ആൺമക്കളും അഞ്ച് പെൺമക്കളും ആണുള്ളത്.

രണ്ടാമത്തെ മകനായ ക്വാജ മദ്യത്തിനും മയക്കുമരുന്നിനും ചൂതുകളിക്കും അടിമപ്പെട്ട് പോയിരുന്നു. ഇയാൾ പണത്തിനായി നിരന്തരം മസൂദാ ബീവിയെ ഉപദ്രവിക്കുകയും വീട്ടിലെ സാധനങ്ങൾ ഓരോന്നായി എടുത്തുകൊണ്ടുപോയി വിൽക്കുകയും ചെയ്തു. ക്വാജയുടെ മർദ്ദനം സഹിക്കാനാവാതെയാണ് ഇയാളെ ഒഴിവാക്കാൻ എന്താണ് മാർഗമെന്ന് മസൂദ ബീവി ആലോചിച്ചത്. ക്വാജ മറ്റ് കുടുംബാംഗങ്ങളുടെ സ്വൈര്യജീവിതത്തിനും ഭീഷണിയാകുമെന്നും അവർ ഭയന്നിരുന്നു.

മരുമക്കളായ റഷീദും ബഷീറുമായി മസൂദ ബീവി തന്റെ ആശങ്കകൾ പങ്കുവയ്ക്കുകയും എങ്ങനെയും ക്വാജയുടെ ശല്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവരുടെ സുഹൃത്തായ ഹഷാമിനെയും പദ്ധതി നടപ്പാക്കാൻ ഒപ്പം കൂട്ടി. കൃത്യം വിജയകരമായി നടപ്പാക്കിയാൽ ഹഷാമിന് വൻതുക നല്കാമെന്നും മസൂദാ ബീവി വാഗ്ദാനം ചെയ്തു. മദ്യം നല്കാമെന്ന് പ്രലോഭിപ്പിച്ച് ക്വാജയെ ഇവർ മൈലാർദേവപ്പള്ളിയിലെ മുന്തിരിത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തുകയും മദ്യപിച്ച് അബോധാവസ്ഥയിലായതോടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അജ്ഞാതമൃതദേഹം എന്ന നിലയിലാണ് ക്വാജയുടെ കേസ് പൊലീസിലെത്തിയത്. തെളിവുകളൊന്നും ലഭിക്കാഞ്ഞതിനാൽ കേസന്വേഷണം എങ്ങുമെത്തിയില്ല. മസൂദ ബീവിയുടെ കുടുംബത്തിനുള്ളിൽ അസ്വാരസ്യങ്ങൾ ശക്തമായതോടെ കഴിഞ്ഞ ദിവസം ഒരു കുടുംബാംഗം തന്നെ കൊലപാതകവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മദ്യത്തിനും ചൂതുകളിക്കും അടിമപ്പെട്ട മകനെ കൊല്ലാൻ അമ്മയാണ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഷറീദ്, ബഷീർ, ഹഷാം എന്നിവരെ പൊലീസ് പിടികൂടി. മസൂദാ ബീവി ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ആരാണ് വിവരം നൽകിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP