Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവിന്റെ സഹോദര പുത്രനുമായി അവിഹിതം; എതിർത്ത ഭർത്താവിനെ വെടിവച്ചുകൊന്ന് മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു; മീററ്റിലെ കൊലപാതകത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ

ഭർത്താവിന്റെ സഹോദര പുത്രനുമായി അവിഹിതം; എതിർത്ത ഭർത്താവിനെ വെടിവച്ചുകൊന്ന് മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു; മീററ്റിലെ കൊലപാതകത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ

സ്വന്തം ലേഖകൻ

മീററ്റ്: അവിഹിത ബന്ധത്തെ എതിർത്ത ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഭർത്താവിനെ വെടിവെച്ചു കൊന്ന സംഭവത്തിലാണ് യുവതിയെയും സഹോദര പുത്രനെയും പൊലീസ് അറസ്റ്റുചെയ്തത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സന്ദീപ് എന്ന മുപ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രീതി, സന്ദീപിന്റെ സഹോര പുത്രൻ ജോണി എന്നിവരാണ് പിടിയിലായത്. ഇരുപതുകാരനായ ജോണിയും പ്രീതിയും തമ്മിൽ അരുതാത്ത ബന്ധമുണ്ടായിരുന്നു എന്നും ഇതിനെ എതിർത്തതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ വ്യഴാഴ്ച സന്ദീപിനെ കാണാനില്ലെന്ന് കാട്ടി ഒരു ബന്ധു നൽകിയ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അരുംകൊല പുറത്തറിഞ്ഞത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് ഒരു തുമ്പും ലഭിച്ചില്ല. എങ്കിലും സന്ദീപിന്റെ ഭാര്യയെ നിരീക്ഷണത്തിലാക്കി. അപ്പോഴാണ് അവരുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ കണ്ടത്. എന്നാൽ അതൊന്നും പൊലീസ് പുറത്തുകാണിച്ചില്ല.

തുടർന്ന് കഴിഞ്ഞദിവസം പ്രീതിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. ആദ്യം തനിക്കൊന്നുമറിയില്ലെന്ന നിലപാടിലായിരുന്നു പ്രീതി. എങ്കിലും ഒടുവിൽ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു.ജോണിയുമായുള്ള ബന്ധം അറിഞ്ഞ സന്ദീപ് ഇതിനെ എതിർത്തെങ്കിലും പിന്മാറാൻ പ്രീതി ഒരുക്കമായിരുന്നില്ല. ബന്ധം വീണ്ടും തുടർന്നു. ഇതിനെതിരെ സന്ദീപ് ശക്തമായ താക്കീത് നൽകിയപ്പോഴാണ് കൊല്ലാൻ തീരുമാനിച്ചത്.

ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. സരൂർ പൂരിലെ വനപ്രദേശത്തുവച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പ്രീതിയുടെ മൊഴിയെത്തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ മൃതദേഹം വീണ്ടെടുത്തു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP