Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ളൈറ്റ് മിസായതിന് വ്യാജ ബോംബ് ഭീഷണി മുഴക്കി മലയാളി യുവതി; ബോംബ് വച്ചിട്ടുണ്ടെന്നും ഓടി രക്ഷപ്പെട്ടോളാനും വിളിച്ചുപറഞ്ഞ് യാത്രക്കാരെ പരിഭ്രാന്തരാക്കി; സിആർപിഎഫ് ഉദ്യോഗസ്ഥന് മർദ്ദനവും; കോഴിക്കോട് സ്വദേശിനി ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ഫ്‌ളൈറ്റ് മിസായതിന് വ്യാജ ബോംബ് ഭീഷണി മുഴക്കി മലയാളി യുവതി; ബോംബ് വച്ചിട്ടുണ്ടെന്നും ഓടി രക്ഷപ്പെട്ടോളാനും വിളിച്ചുപറഞ്ഞ് യാത്രക്കാരെ പരിഭ്രാന്തരാക്കി; സിആർപിഎഫ് ഉദ്യോഗസ്ഥന് മർദ്ദനവും; കോഴിക്കോട് സ്വദേശിനി ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

 ബെംഗളൂരു: വിമാനം മിസായതിന് വ്യാജ ബോംബ് ഭീഷണി മുഴക്കി മലയാളി യുവതി. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കൊൽക്കത്തയ്ക്കുള്ള ഫ്‌ളൈറ്റ് മിസ്സായതിന്റെ ദേഷ്യത്തിലാണ് ഇവർ ഈ പണി ഒപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിനിയായ മാനസി സതീബൈനു(31) അറസിറ്റിലായി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ സന്ദീപ് സിങ് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്്(ബിയാൽ) പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്.

രാവിലത്തെ ഷിഫ്റ്റിൽ ആറാം നമ്പർ ബോർഡിങ് ഗേറ്റിലായിരുന്നു സന്ദീപ് സിങ്ങിന് ഡ്യൂട്ടി. 8.20 ഓടെ, മാനസി ഓടി കിതച്ചെത്തി, തനിക്ക് അടിയന്തരമായി കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ ഫ്‌ളൈറ്റിൽ കയറണമെന്ന് പറഞ്ഞു. അപ്പോഴേക്കും ബോർഡിങ് സമയം അവസാനിച്ചിരുന്നു. തന്നെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെങ്കിൽ വിമാനത്താവളം തകർക്കുമെന്നും അവർ ഭീഷണി മുഴക്കി.

സന്ദീപ് സിങ്് മാനസിയെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും അവർ കൂടുതൽ പ്രകോപിതയാകുകയായിരുന്നു. കോളറിന് പിടിച്ച് സിങ്ങിനെ അവർ മർദ്ദിക്കാൻ തുടങ്ങി. പിന്നീട് യുവതി ആറാം നമ്പർ ബോർഡിങ് ഗേറ്റിലേക്ക് ചെന്ന് യാത്രക്കാരോട് അവിടെ ബോംബ് വച്ചിട്ടുണ്ടെന്നും ജീവൻ വേണമെങ്കിൽ രക്ഷപ്പെട്ടോളാനും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

ഇവരെ പിന്നീട് ബിയാൽ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP