Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് പരോക്ഷ നികുതി വരവിൽ 12 ശതമാനം വർധന: ചരക്ക് സേവന നികുതി വരുമാനത്തിൽ എട്ടുശതമാനം ഇടിവ്

രാജ്യത്ത് പരോക്ഷ നികുതി വരവിൽ 12 ശതമാനം വർധന: ചരക്ക് സേവന നികുതി വരുമാനത്തിൽ എട്ടുശതമാനം ഇടിവ്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് പരോക്ഷ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചവരുമാനത്തിൽ 12 ശതമാനത്തിന്റെ വർധന. 2020-21 സാമ്പത്തിക വർഷത്തിൽ 10.71 ലക്ഷംകോടി രൂപയാണ് ഈയിനത്തിലെ വരവ്. അതേസമയം, ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനത്തിൽ എട്ടുശതമാനം ഇടിവും രേഖപ്പെടുത്തി.

9.54 ലക്ഷംകോടി രൂപയായിരുന്നു മുൻവർഷം പരോക്ഷനികുതിയനത്തിലെ വരവ്. പരോക്ഷനികുതിയിലെ മൊത്തംവരുമാനത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും അതേവിഭാഗത്തിൽ തന്നെയുള്ള ഇറക്കുമതി തീരുവയിൽ 21 ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഈയനിത്തിൽ ലഭിച്ച 1.09 ലക്ഷംകോടിയിൽനിന്ന് 1.32 ലക്ഷംകോടി രൂപയായാണ് വരുമാനം ഉയർന്നത്.

എക്സൈസ് തീരുവ, സേവന നികുതി എന്നീയിനങ്ങളിൽ കുടിശ്ശിക ഉൾപ്പടെ 3.91 ലക്ഷംകോടി രൂപയാണ് ലഭിച്ചത്. 2019-20 സാമ്പത്തികവർഷത്തിലെ വരുമാനം 2.45 ലക്ഷംകോടി രൂപയായിരുന്നു. 59ശതമാനത്തിലേറെയാണ് വർധന.

2020-21 സാമ്പത്തികവർഷത്തെ ജിഎസ്ടി വരുമാനത്തിൽ എട്ടുശതമാനമാണ് കുറവുണ്ടായത്. മുൻവർഷത്തെ 5.99 ലക്ഷംകോടി രൂപയിൽനിന്ന് 5.48 ലക്ഷംകോടിയായാണ് വരുമാനം കുറഞ്ഞത്.

രാജ്യത്തെമ്പാടും അടച്ചിടൽ പ്രഖ്യാപിച്ചതിനാലാണ് സാമ്പത്തികവർഷത്തിന്റെ തുടക്കംമുതൽ ആറുമാസം ജിഎസ്ടിയിനത്തിൽ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായത്. അതേസമയം, കഴിഞ്ഞ മാർച്ചിൽ റെക്കോഡ് വരുമാനമായ 1.24 ലക്ഷംകോടി രൂപ സമാഹരിക്കാനും കഴിഞ്ഞിരുന്നു.

വില്പന നികുതി, വിനോദ നികുതി, എക്സൈസ് തീരുവ തുടങ്ങിയവയാണ് പരോക്ഷ നികുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP