Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിണ്ടിഗലിൽ വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്തുകൊന്നു; 20കാരിയുടെ മൃതദേഹം കണ്ടെത്തിയത് പാതയോരത്ത് ചാക്കിൽ കെട്ടിയ നിലയിൽ; കാറിൽ സുഹൃത്തിനൊപ്പം എത്തിയ പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയത് കോയമ്പത്തൂർ കോളേജിൽ നിന്ന്; പിടിയിലായത് അടുത്ത ബന്ധു  

ഡിണ്ടിഗലിൽ വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്തുകൊന്നു; 20കാരിയുടെ മൃതദേഹം കണ്ടെത്തിയത് പാതയോരത്ത് ചാക്കിൽ കെട്ടിയ നിലയിൽ; കാറിൽ സുഹൃത്തിനൊപ്പം എത്തിയ പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയത് കോയമ്പത്തൂർ കോളേജിൽ നിന്ന്; പിടിയിലായത് അടുത്ത ബന്ധു   

മറുനാടൻ ഡെസ്‌ക്‌

പൊള്ളാച്ചി; വിവാഹഭ്യർഥന നിരസിച്ച തിരുവല്ല സ്വദേശിനി നീതുവിനെ കാമുകൻ തീകൊളുത്തി കൊന്നതിന്റെ നടുക്കം വിട്ടുമാറുന്നതിന് പിന്നാലെ വീണ്ടും സമാനമായ സംഭവം. ഇത്തവണ പൊള്ളാച്ചിയിൽ നിന്നാണ് നടക്കുന്ന വാർത്ത പുറത്തുവരുന്നത് .വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്തുകൊല്ലപ്പെടുത്തിയതായി പരാതി. ഗോ മംഗലം പൂശാരി പട്ടിയിൽ പാതയോരത്താണു പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ഡിണ്ടിഗൽ ഒട്ടംഛത്രം രാഘവനായ്ക്കൻ പട്ടിയിലെ വെള്ളച്ചാമിയുടെ മകൾ പ്രഗതിയാണ്(20) കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ടു പ്രഗതിയുടെ അടുത്ത ബന്ധു ഡിണ്ടിഗൽ സ്വദേശി സതീഷ് കുമാറിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. സതീഷ് കുമാറുമായി പ്രണയത്തിലായിരുന്ന പ്രഗതിക്കു വീട്ടുകാർ മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. താനുമായുള്ള വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നു സതീഷ് കുമാർ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

പെൺകുട്ടി പഠിക്കുന്ന കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ കാറിൽ സുഹൃത്തിനൊപ്പം എത്തിയാണു തട്ടിക്കൊണ്ടുപോയത്. കാറിൽ വച്ചു കഴുത്തറുത്തു കൊലപ്പെടുത്തി പെൺകുട്ടിയെ ചാക്കിൽ കെട്ടി പാതയോരത്തു തള്ളുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.

കോളജിൽ അവധി പറഞ്ഞു വിവാഹ വസ്ത്രങ്ങൾ വാങ്ങാൻ വീട്ടിൽ എത്താമെന്നു പറഞ്ഞ പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണും കോളജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണു പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. സതീഷ് കുമാറിന്റെ സുഹൃത്തിനായി തിരച്ചിൽ ഊർജിതമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP